×

Frequently Asked Questions

സ്ക്രീനിങ് മാമോഗ്രാഫി ഉപയോഗിച്ച് ബ്രെസ്റ്റ് കാൻസർ അതിന്റെ ആദ്യദശയിൽത്തന്നെ  കണ്ടുപിടിക്കുന്നത് ചികില്‍സ കൂടുതൽ എളുപ്പമാക്കും. ക്ലിനിക്കൽ ട്രയലുകളും മറ്റ് പഠനങ്ങളും അനുസരിച്ച് സ്ക്രീനിംഗ് മാമോഗ്രാമിലൂടെ അർബുദത്തെ അതിന്റെ പ്രാരംഭദശയിൽത്തന്നെ കണ്ടെത്തുന്നത് 40 മുതൽ 74 വയസിനിടയിലുള്ള സ്ത്രീകളിൽ, പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവർക്ക് സ്തനാർബുദത്താലുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

 

ഒരേ മെഷീനുകളാണ് രണ്ട് മാമോഗ്രാമുകൾക്കായും  ഉപയോഗിക്കുന്നത്. എങ്കിലും, ഡയഗ്നോസ്റ്റിക് മാമോഗ്രാഫി നടത്താൻ കൂടുതൽ സമയം എടുക്കും. കാരണം ഡയഗണോസ്റ്റിക് മാമോഗ്രാം ചെയ്യാൻ കൂടുതൽ റേഡിയേഷൻ ആവശ്യമാണ്. ഡയഗ്നോസ്റ്റിക് മാമോഗ്രാം ചെയ്യുമ്പോൾ സ്തനത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ചിത്രം ലഭിക്കാൻ കൂടുതൽ എക്സ്-റേ പ്രിന്റുകൾ ആവശ്യമായി വരുന്നു. സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ ആവശ്യമുള്ള ഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെയും വലുതായും എക്സ്-റേ എടുക്കാൻ സാധിക്കും. രോഗം നിശ്ചയിക്കുന്നതിൽ ഇത്തരം എക്സ്-റേ പ്രിന്റുകൾ വളരെയധികം സഹായിക്കും 

പുരുഷൻമാരിൽ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നുണ്ടാകാറുള്ള ലക്ഷണങ്ങള്‍ നെഞ്ചിന്‍റെ മധ്യഭാഗത്ത് ആരംഭിക്കുന്ന അതിശക്തമായ നെഞ്ചുവേദന നിമി ത്തം നെഞ്ചില്‍ വലിയൊരു ഭാരം അനുഭവപ്പെടുകയും നെഞ്ചുവരിഞ്ഞ് മുറുക്കുന്നതുപോലെ തോന്നുകയും ചെയ്യുന്നു. ക്രമേണ ഈ വേദന തോളി ലേക്കും കീഴ്ത്താടിയിലേക്കും കൈകളിലേക്കും വ്യാപിക്കുന്നു. ചില രോഗികളില്‍ മേല്‍വയറില്‍ അസ്വസ്ഥത, ഛര്‍ദ്ദില്‍, അമിതമായ വിയര്‍പ്പ്, ശ്വാസംമുട്ടല്‍ എന്നിവയും ഉണ്ടാകാറുണ്ട്.

പ്രമേഹരോഗികളായ സ്ത്രീകള്‍, പ്രായമേറിയ സ്ത്രീകള്‍, നേരത്തേ ഉണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അവഗണിച്ചു ജീവിക്കുന്നവര്‍ എന്നിവരില്‍ മേല്‍പ്പറഞ്ഞ പ്രത്യേക ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെ ഉണ്ടാകാറുള്ള ഹൃദയാഘാതമാണ് സൈലന്‍റ് അറ്റാക്ക്

മസ്തിഷ്കത്തിലെ ഹൈപ്പോതലാമസും പിറ്റ്യൂറ്ററിഗ്രന്ഥിയുടെ മുൻ ഭാഗവുമാണ് തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോത്തലാമസിൽ നിന്നാണ് തൈറോഡിന്‍റെ   നിയന്ത്രണം തുടങ്ങുന്നത്. രക്തത്തിലെ ടിഎസ്എച്ച്ന്‍റെയും തൈറോയ്ഡ് ഹോർമോണുകളുടെയും അളവുനോക്കി ഡോക്ടർമാർക്ക് തൈറോഡിന്‍റെ പ്രവർത്തനം വിലയിരുത്താനാകും.

ഹൃദയത്തിൽ നിന്നുള്ള രക്തത്തിന്റെ ചംക്രമണം പുനഃസ്ഥാപിക്കാൻ ചെയ്യുന്ന പ്രക്രിയയാണിത്. നെഞ്ചിൽ പ്രത്യേകരീതിയിൽ കൈകൊണ്ട് അമർത്തിയാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ പ്രധാന അവയവങ്ങളായ തലച്ചോറ്, വൃക്ക, കരൾ മുതലായവയിലേക്ക് അത്യാവശ്യം രക്തം എത്തിക്കാൻ സാധിക്കും. മിനിട്ടിൽ 100 തവണയെങ്കിലും നെഞ്ചിൽ വേണ്ടരീതിയിൽ അമർത്തുകയും 16 തവണയെങ്കിലും കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും വേണം.

തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തു ന്ന   വ്യത്യസ്ത രീതികളിലുള്ള  പരിശോധനയാണ് നാര്‍ക്കോ അനാലിസിസ്.  നാര്‍ക്കോ അനാലിസിസ് മരുന്നിന്റെ സഹായത്തോടെയുമാണ് ചെയ്യുന്നത്.

നുണപരിശോധനയുടെ മറ്റൊരു രീതിയാണ് നാര്‍ക്കോ അനാലിസിസ്. ട്രൂത്ത് സിറം എന്ന പേരിലുള്ള ഒരിനം മരുന്ന് കുത്തിവച്ചശേഷമാണ് ഈ പരിശോധന നടത്തുന്നത്. ഒരു വ്യക്തിയുടെ ഭാവനയാണ് (Imagination) നുണ പറയാൻ അയാളെ സഹായിക്കുന്നത്. ഭാവന ചെയ്യാനുള്ള കഴിവ്, താൽക്കാലികമായി മരുന്നുകളുടെ സഹായത്താൽ ഇല്ലാതാക്കുകയാണ് നാർക്കോ അനാലിസിസിൽ ചെയ്യുന്നത്. പരിശോധനയ്ക്കു വിധേയമാകുന്ന ആളെ അർദ്ധബോധാവസ്ഥയിൽ എത്തിക്കുന്നു. പാതിയുറക്കം പോലുള്ള ഈ അവസ്ഥയിൽ കുറ്റകൃത്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

അനസ്തീഷ്യ ഡോക്ടർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ അല്ലെങ്കിൽ ഫോറൻസിക് സൈക്കോളജിസ്റ്റ്, ഓഡിയോ ഗ്രാഫർ, വീഡിയോഗ്രാഫർ, പരിശീലനം ലഭിച്ച നഴ്സുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്രമേ നാര്‍ക്കോ അനാലിസിസ് നടത്തുകയുള്ളു. പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന വ്യക്തിയുടെ പ്രായം, ആരോഗ്യം, ശാരീരിക സ്ഥിതി  തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവര്‍ക്ക് നല്‍കേണ്ട ട്രൂത്ത് സിറത്തിന്റെ ഡോസ് നിശ്ചയിക്കുക. ടെസ്റ്റിന് വിധേയമാക്കപ്പെടുന്ന വ്യക്തിക്ക് വിശദമായ ചരിത്രം പറയാനുള്ള അവസ്ഥയൊന്നും ഉണ്ടാവില്ല. ലളിതമായ ഉത്തരങ്ങൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളു. 

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉള്‍പ്പെടെ അത്യാവശ്യമായ പരിശോധനകളുടെ കൃത്യത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് നാര്‍ക്കോ അനാലിസിസിന്റെ ഏറ്റവും വലിയ പോരായ്മ. Randomised control trial വഴിയാണ് ഒരു രീതിയുടെ കൃത്യത ശാസ്ത്രീയമായി പഠിക്കുന്നത്. പല ആളുകളില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തിയാണ് ഇത് ചെയ്യുന്നത്. അങ്ങനെയുള്ള പഠനങ്ങൾ നാര്‍ക്കോ അനാലിസിസിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഡോ. ജിനേഷ് പറയുന്നു. നാർക്കോ അനാലിസിസിന് വിധേയമാക്കപ്പെടുമ്പോൾ നുണ പറയാൻ സാധിക്കുമെന്ന് ചില പുസ്തകങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെതന്നെ നിരപരാധിയായ ഒരു വ്യക്തിയെ കുറ്റവാളിയായി സംശയിക്കപ്പെടാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ഈ പരിശോധനയുടെ പോരായ്മയാണെന്ന് ഡോ. ജിനേഷ് പറഞ്ഞു.

കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന  പരിശോധനയാണ് പോളിഗ്രാഫ് ടെസ്റ്റ്. പോളിഗ്രാഫ് ടെസ്റ്റ് യന്ത്രസഹായത്തോടെയാണ് ചെയ്യുന്നത്.

ഉപകരണ സഹായത്തോടെ നടത്തുന്ന നുണ പരിശോധനയാണ് പോളിഗ്രാഫ് ടെസ്റ്റ്. ശരീരത്തിന്റെ പല പ്രതികരണങ്ങളും അളക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. രക്ത സമ്മര്‍ദ്ദം, നാഡിമിടിപ്പ്, ശ്വാസോച്ഛ്വാസം, ശ്വസനത്തിന്റെ താളം, ശരീര താപനില, ത്വക്കിലെ വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാൻ പോളിഗ്രാഫിലൂടെ സാധിക്കും. തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും പോളിഗ്രാഫ് വിദഗ്ദ്ധരും നിരീക്ഷണം നടത്തുക. ഒരു ചോദ്യം ചോദിച്ച് അതിനു ലഭിക്കുന്ന ഉത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല പരിശോധനയില്‍ ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ മുകളിൽ പറഞ്ഞ ഓരോ കാര്യത്തിലേയും പ്രതികരണങ്ങളിലുണ്ടാകുന്ന വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഗമനങ്ങളിലെത്തുകയാണ് ചെയ്യുക. പറയുന്നത് നുണയാണെങ്കില്‍ ശാരീരിക പ്രതികരണങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകും. 

പരിശോധന ആരംഭിക്കുന്നതിന് മുൻപ് പോളിഗ്രാഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആൾക്ക് വ്യക്തമായി പറഞ്ഞുകൊടുക്കും. പരിശോധനയ്ക്കു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങൾ പരിശോധനയില്‍ 'കൺട്രോൾ ക്വസ്റ്റ്യൻ' ആയി ഉപയോഗിക്കാറുമുണ്ട്. ചോദ്യങ്ങൾ Irrelevant questions, probable lie questions, control questions, relevant questions എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടാവും. ഇടകലർത്തിയാവും ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങളോടുള്ള പ്രതികരണങ്ങള്‍ താരതമ്യം ചെയ്താണ് നിഗമനങ്ങളില്‍ എത്തുക. 

പോളിഗ്രാഫ് ടെസ്റ്റിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ലെന്ന് ഫോറന്‍സിക് സര്‍ജനായ ഡോ.പി.എസ്. ജിനേഷ് ചൂണ്ടിക്കാട്ടുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിന് 61 ശതമാനം മാത്രമേ കൃത്യതയുള്ളൂ എന്നാണ്. എന്നാൽ ക്രിമിനൽ കേസുകളിൽ നടത്തിയ ചില പഠനങ്ങളിൽ 80 മുതൽ 95 ശതമാനം വരെ കൃത്യത ഉള്ളതായും കാണിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരു സംവിധാനമായി ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രീയമായി 100% കൃത്യത ഉറപ്പാക്കാൻ ആവില്ല എന്നാണ് പൊതുവെ കരുതുന്നത്.  

പുകവലി കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ഘട്ടം ഘട്ടമായി വർദ്ധിച്ച് മാരകമായ ശ്വാസതടസ്സ മുണ്ടാക്കുന്ന അസുഖമാണ്  സ്ഥായിയായ ശ്വാസംമുട്ടൽ രോഗം അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്. ശ്വാസംമുട്ടൽ,  ചുമ, കഫം ചുമച്ച് തുപ്പൽ, കുറുങ്ങൽ കൂടെ കൂടെ അധികരിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഈ രോഗാവസ്ഥയുടെ പ്രത്യേകതകളായി കാണപ്പെടുന്നു.

ടീനേജേഴ്‌സിനും കുട്ടികൾക്കും മുതിർന്നവരേപ്പോലെ  ഹൈപ്പോതൈറോയിഡിസം, ഹാഷിമോട്ടോസ് തൈറോയിഡിറ്റ്‌സ്, ഗ്രേവ്‌സ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയുണ്ട്. തൈറോയ്ഡ് പാരമ്പര്യത്തിലൂടെയും ലഭിക്കുന്ന അസുഖമാണ്. നിങ്ങളുടെ കുടുംബത്തിൽ അത്തരമൊരു പാരമ്പര്യമുണ്ടാകുകയും കുട്ടികളിൽ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കാണുകയും ചെയ്താൽ എത്രയും പെട്ടന്ന് പീഡിയാട്രിക് എൻഡോക്രിനോളജി സ്റ്റിനെ കാണിക്കുക.

 അമിത രക്തസമ്മർദ്ദ ത്തിന് എടുത്തുപറയത്തക്ക കാരണങ്ങളില്ല.. എന്നാൽ വാർദ്ധക്യം, ഭക്ഷണക്രമത്തിലെ പാകപ്പിഴകൾ, പാരമ്പര്യം, അമിതവണ്ണം എന്നിവയെല്ലാം അമിത രക്തസമ്മർദ്ദത്തിന്റെ കാരണങ്ങളാണ്.

മധുരം ഒരുപാട് കഴിക്കുന്നത്‌കൊണ്ട് മാത്രം പ്രമേഹം  വരാൻ സാധ്യതയില്ല.  പാരമ്പര്യം, അമിതഭാരം, വ്യായാമത്തിന്റെ കുറവ് എന്നിവയെല്ലാം പ്രമേഹത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇവയോടൊപ്പം  അമിതമായ പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഇത് ടൈപ്പ് II പ്രമേഹത്തിന് കാരണമാകും.

പഴങ്ങളിലടങ്ങിയ മധുരവും മിഠായികളിലടങ്ങിയ മധുരവും തമ്മിൽ വലിയ അന്തരമാണുള്ളത്. മിഠായികളിൽ വളരെ കൂടിയ അളവിൽ കൃത്രിമ മധുരമാണ് ചേർക്കുന്നത്. അതായത് ഭക്ഷണമോ പാനീയമോ പാകം ചെയ്യുന്ന സമയത്ത്  അതിൽ ചേർക്കുന്ന മധുരമാണ് ആഡെഡ് ഷുഗർ അഥവാ കൃത്രിമ മധുരം. ഇത്തരം ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് കലോറിയല്ലാതെ പോഷകങ്ങളൊന്നും  ലഭിക്കുന്നില്ല. പഴങ്ങളിലെ മധുരം പ്രകൃതിദത്തമാണ്. ഇതിൽ ശരീരത്തിനാവശ്യമായ എല്ലാവിധ പോഷകങ്ങളും ( വൈറ്റമിൻ, മിനറൽസ്, ഫൈബർ) അടങ്ങിയിട്ടുണ്ട്.


Couldn't find an Answer, Register/Login to ask a Doctor

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2', 'contents' => 'a:3:{s:6:"_token";s:40:"spVH0G1jKfio4csB9yHLpANnjGdikLkeT6hjNbTb";s:9:"_previous";a:1:{s:3:"url";s:28:"http://imalive.in/askadoctor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2', 'a:3:{s:6:"_token";s:40:"spVH0G1jKfio4csB9yHLpANnjGdikLkeT6hjNbTb";s:9:"_previous";a:1:{s:3:"url";s:28:"http://imalive.in/askadoctor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2', 'a:3:{s:6:"_token";s:40:"spVH0G1jKfio4csB9yHLpANnjGdikLkeT6hjNbTb";s:9:"_previous";a:1:{s:3:"url";s:28:"http://imalive.in/askadoctor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KHdnP0JKXvhGRjjTt99yMIgIrPdlcTSHopUlpjk2', 'a:3:{s:6:"_token";s:40:"spVH0G1jKfio4csB9yHLpANnjGdikLkeT6hjNbTb";s:9:"_previous";a:1:{s:3:"url";s:28:"http://imalive.in/askadoctor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21