×

സ്‌ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം

Posted By

IMAlive, Posted on July 26th, 2019

What are the causes of a stroke?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

 

എന്താണ് സ്‌ട്രോക്ക്(Stroke) അഥവാ മസ്തിഷ്‌ക്കാഘാതം?

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമോ, തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതുമൂലമോ ഉണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക്(Stroke)  അഥവാ മസ്തിഷ്‌ക്കാഘാതം.

ലക്ഷണങ്ങൾ 

1. പെട്ടെന്ന് ശരീരത്തിന്റെ ഒരു വശം തളരുക (പക്ഷാഘാതം). മുഖം കോടിപ്പോവുക. 

2. പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക.

3. പെട്ടെന്ന് നിൽക്കുമ്പോഴും നടക്കുമ്പോഴും ആടിപ്പോവുക. 

4. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക.

5. പെട്ടെന്ന് ബോധം നഷ്ടപ്പെടുക.

6. ഭക്ഷണവും വെള്ളവും ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്.

ചുരുക്കത്തിൽ മസ്തിഷ്‌ക്കാഘാതം തലച്ചോറിന്റെ ഏത് പ്രവർത്തനത്തേയും ബാധിക്കാം.

കാരണങ്ങൾ

1.അമിതമായ രക്തസമ്മർദ്ദം

2. പ്രമേഹം

3. പുകവലി

4. രക്തത്തിലെ കൊഴുപ്പ്

5. വ്യായാമം കുറഞ്ഞ ജീവിതരീതി.

6. ഹൃദയസംബന്ധമായ രോഗങ്ങൾ.

7. വാർദ്ധക്യം (65 വയസിന് മുകളിൽ പ്രായം).

8. പാരമ്പര്യ ഘടകങ്ങൾ

ചികിത്സ

ആഘാതം ഏത് തരമാണെന്ന് അനുസരിച്ചായിരിക്കും ചികിത്സയുടെ തിരഞ്ഞെടുപ്പ്. ഇത് മനസ്സിലാക്കുവാൻ തലയുടെ സിടി സ്‌കാൻ പരിശോധന അത്യാവശ്യമാണ്.

1. രക്തക്കുഴൽ അടഞ്ഞുപോയ മസ്തിഷ്‌ക്കാഘാതം :  രോഗിയെ ആശുപത്രിയിലേയ്ക്ക് പെട്ടെന്ന് എത്തിക്കുയാണെങ്കിൽ ധമനിയെ തടസ്സം നീക്കുന്നതിന് മരുന്ന് കൊടുക്കാം. ആദ്യ ലക്ഷണം തുടങ്ങിയതിന് ശേഷം നാലര മണിക്കൂറിനുള്ളിൽ ഈ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനെ ത്രോംബോ ലൈറ്റിക് ചികിത്ാസാരീതി എന്നു പറയുന്നു. നാലര മണിക്കൂർ കഴിഞ്ഞാൽ ഈ ചികിത്സാരീതി ഫലപ്രദമല്ല. ഈ സമയത്തിനുള്ളിൽ രോഗിക്ക് രക്തക്കട്ടയെ അലിയിക്കുവാനുള്ള മരുന്ന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ, കൂടുതൽ തകരാറ് പറ്റാതിരിക്കുവാനും, കൂടുതൽ രക്തക്കുഴലുകൾ അടഞ്ഞുപോകാതിരിക്കുവാനുമുള്ള ചികിത്സയാണ് നിർദേശിക്കുക.

. തീവ്രപരിചരണം : രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ രക്തസമ്മർദ്ദം, ശരീരത്തിന്റെ താപനില, രക്തത്തിൽ പ്രാണവായുവിന്റെ അളവ്, തലച്ചേറിന്റെ പ്രവർത്തനങ്ങൾ എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കുവാനും, തക്കതായ ചികിത്സ തത്സമയം നടപ്പിലാക്കുവാനും ഇത് സഹായിക്കും.

. രക്തക്കട്ടകൾ ഉണ്ടാകുന്നത് തടയുവാനുള്ള മരുന്നുകൾ : ഗുളികരൂപത്തിൽ വായിലൂടെ കഴിക്കേണ്ട ഇവ ആജീവനാന്തം തുടരേണ്ടതാണ്.

. രക്തക്കുഴലുകൾക്ക് തകരാറ് സംഭവിക്കാനുള്ള കാരണങ്ങളായ അമിതരക്തസമ്മർദ്ദം, പ്രമേഹം, രക്തത്തിലെ കൊഴുപ്പ് കൂടുതൽ, ഹൃദയ രോഗങ്ങൾ എന്നിവ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ ഭാവിയിൽ വീണ്ടും മസ്തിഷ്‌ക്കാഘാതം ഉണ്ടാകുന്നത് തടയുവാൻ ഇത് സഹായിക്കും.

2. രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന മസ്തിഷ്‌ക്കാഘാതം :  ഇതിൽ തലച്ചോറിന് സംഭവിക്കുന്ന തകരാറ് കുറയ്ക്കുവാനും നീര് കുറയ്ക്കുവാനും രക്തസമ്മർദ്ദം നിയന്ത്രിക്കുവാനുമായി മരുന്ന് കൊടുക്കുന്നു. തീവ്രപരിചരണം ആദ്യ ഘട്ടങ്ങളിൽ വളരെ സഹായിക്കും. 

              രണ്ടുതരം മസ്തിഷ്‌ക്കാഘാതങ്ങളിലും പ്രത്യേക സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേയ്ക്കാം. സാധാരണയായി, അമിതമായ നീരിനാൽ ജീവന് അപകട സാധ്യത കാണുമ്പോഴാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുക. മസ്തിഷ്‌ക്കാഘാതത്തിൽ തലച്ചേറിന് പറ്റുന്ന തകരാറ് കുറയ്ക്കുവാൻ ശസ്ത്രക്രിയ സഹായിക്കില്ല. 

മസ്തിഷ്‌ക്കാഘാതം എങ്ങിനെ പ്രതിരോധിക്കാം?

1. ഓരോ വ്യക്തിയും മസ്തിഷ്‌ക്കാഘാതത്തിന് സാധ്യത കൂട്ടുന്ന അമിത രക്തസമ്മർദ്ദം(High blood pressure), പ്രമേഹം(Diabetics), അമിത കൊളസ്‌ട്രോൾ(Cholestrol) എന്നിവ ഉണ്ടോയെന്ന് അറിയുക.

2. സ്ഥിരമായി വ്യായാമം ചെയ്യുക.

3. ആരോഗ്യകരമായ ഭക്ഷണ രീതികൾ പാലിക്കുകവഴി അമിതവണ്ണം ഒഴിവാക്കുക.

4. അമിത മദ്യപാനം ഒഴിവാക്കുക.

5. പുകവലി ഒഴിവാക്കുക, വലിക്കുന്നുണ്ടെങ്കിൽ നിർത്തുവാൻ ഉടൻ സഹായം തേടുക.

6. മസ്തിഷ്‌ക്കാഘാതത്തിന്റെ ആരംഭ ലക്ഷണങ്ങളും ചികിത്സാരീതികളും അറിയുക. 

 പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളരുക, മുഖം ഒരുവശത്തേയ്ക്ക് കോടിപ്പോവുക, സംസാരശേഷി നഷ്ടപ്പെടുക, നിൽക്കുമ്പോഴും നടക്കുമ്പോഴും ആടിപ്പോവുക, കാഴ്ച നഷ്ടപ്പെടുക എന്നിവ മസ്തിഷ്‌ക്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. ഉടൻതന്നെ ചികിത്സ ലഭ്യമാകുന്നതിലൂടെ രോഗാതുരതയും മരണനിരക്കും ഗണ്യമായി കുറയ്ക്കാം.

 

Strokes are brain attacks.A stroke happens when blood stops flowing to any part of your brain, damaging brain cells.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ', 'contents' => 'a:3:{s:6:"_token";s:40:"oW4FOTjAw45Mfd6xDRGB8PhHOrClDpqCJ3pQowLZ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/brain-disease/300/what-are-the-causes-of-a-stroke";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ', 'a:3:{s:6:"_token";s:40:"oW4FOTjAw45Mfd6xDRGB8PhHOrClDpqCJ3pQowLZ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/brain-disease/300/what-are-the-causes-of-a-stroke";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ', 'a:3:{s:6:"_token";s:40:"oW4FOTjAw45Mfd6xDRGB8PhHOrClDpqCJ3pQowLZ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/brain-disease/300/what-are-the-causes-of-a-stroke";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3CHmYrRawt3k3KEYKTkECwd3BOu1LoiIyPb690eZ', 'a:3:{s:6:"_token";s:40:"oW4FOTjAw45Mfd6xDRGB8PhHOrClDpqCJ3pQowLZ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/brain-disease/300/what-are-the-causes-of-a-stroke";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21