×

എല്ലാം മറക്കുന്ന അല്‍ഷിമേഴ്സ്

Posted By

IMAlive, Posted on August 29th, 2019

Alzheimers Disease Everything You Need to Know by Dr Sajikumar

ലേഖകൻ :ഡോ. സജികുമാർ .ഇ

മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘സ്മൃതിനാശം’ എന്നുവിളിക്കുന്ന അൽഷിമേഴ്‌സ്(Alzheimer's). മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ നശിച്ചുപോകുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ്(Alzheimer's) രോഗിയായിത്തീരുന്നത്. വർധിച്ച അളവിൽ തലച്ചോറിൽ ഉണ്ടാകുന്ന അമൈലോയിഡ് പ്രോട്ടീൻ(Amyloid protein) നാഡീകോശങ്ങളെ ബാധിക്കുകയും അതുവഴി തലച്ചോറിനുണ്ടാകുന്ന നാശവുമാണ് ഇതിനു കാരണമായി പറയുന്നത്. ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതു കൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല.

രോഗകാരണം

അൽഷിമേഴ്‌സ്(Alzheimer's) രോഗം വരുവാനുള്ള കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിന് ഇനിയും പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടുന്തോറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗം വരാനുള്ള ചില കാരണങ്ങൾ ഇവയാണ്.

പ്രായം: 60 വയസിനു ശേഷം ഓരോ ദശകത്തിലും രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.

ജനിതക വ്യതിയാനം: അപൂർവമായി ജനിതക മാറ്റമുള്ള ആളുകളിൽ ഈ രോഗം 60 വയസിനു മുൻപ് പ്രത്യക്ഷപ്പെടാം. 

ലിംഗം: സ്ത്രീകളിൽ ഈ രോഗം പുരുഷന്മാരിലേതിനേക്കാൾ കൂടുതലായി കാണുന്നു.

ഡൗൺ സിൻഡ്രോം(Down syndrome) : ഡൗൺ സിൻഡ്രോം ഉള്ളവരിൽ അൽഷിമേഴ്‌സ്(Alzheimer's) രോഗം കൂടുതലാണ്. ലക്ഷണങ്ങൾ 10 മുതൽ 20 വർഷം മുൻപേ ഇവരിൽ കാണാനാവുന്നു.

1.അമിതവണ്ണം

2.പുകവലി

3.ഉയർന്ന രക്തസമ്മർദ്ദം

4.ഉയർന്ന കൊളസ്‌ട്രോൾ

5.പ്രമേഹം

ഹൃദയസംബന്ധമായ രോഗങ്ങൾ: തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തിന് കാരണമാകുന്ന രോഗങ്ങളെല്ലാം അൽഷിമേഴ്സ്സിന്റെ സാധ്യത കൂട്ടുന്നു.

മസ്തിഷ്‌കാഘാതം: തലച്ചോറിനുണ്ടാകുന്ന ആഘാതങ്ങൾ അൽഷിമേഴ്സ്സിനു(Alzheimer's) കാരണമാകുന്നു.

രോഗലക്ഷണങ്ങൾ

വളരെ സാവധാനത്തിൽ പുരോഗമിക്കുന്നതിനാൽ രോഗത്തെ പലപ്പോഴും തിരിച്ചറിയാനാവില്ല. രോഗത്തിന്റെ ഗൗരവമല്ലാത്ത അവസ്ഥയെ സാധാരണ മറവിയായോ പ്രായത്തിന്റെ പ്രശ്‌നമായോ തെറ്റിദ്ധരിക്കപ്പെടുന്നു. പിന്നീട് കാലക്രമേണ ഓർമശക്തി കുറഞ്ഞുവരുന്നതോടെ രോഗം തിരിച്ചറിയാൻ തുടങ്ങും.

മറവി: എറ്റവും ഒടുവിലെ സംഭവങ്ങളാണ് സാധാരണ ആദ്യം മറവിയിലേക്ക് മായുന്നത്.. ഉദാ: സാധനങ്ങൾ വച്ച സ്ഥലം മറക്കുക, പേരുകൾ, പണം, അടുത്തദിവസങ്ങളിൽ നടന്ന സംഭവങ്ങൾ മറക്കുക. എന്നാൽ രോഗിയുടെ പഴയ കാലഓർമ്മകൾ കൃത്യമായി ഓർക്കുകയും ചെയ്യും. തുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരുകളും വസ്തുക്കളുടെ പേരുകളും ഓർമിക്കാൻ കഴിയാതാവും.

ചിന്തയും യുക്തിയും: ഒന്നിലധികം പ്രവൃത്തികൾ ചിന്തിക്കാനും യുക്തിക്കനുസരിച്ച് നടപ്പിലാക്കാനും രോഗിക്ക് സാധിച്ചെന്നു വരില്ല. ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുക, അക്കൗണ്ട് സൂക്ഷിക്കുക, ബില്ലുകൾ അടയ്ക്കുക തുടങ്ങിയവ യുക്തിപൂർവം ചെയ്യാൻ കഴിയാതെ വരുന്നു. അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നു. സ്വന്തമായി തീരുമാനം എടുക്കാൻ പ്രയാസം അനുഭവപ്പെടുക.

സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തെറ്റിക്കുകയും പാകപ്പിഴ വരുത്തുകയും ചെയ്യുക. രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം രോഗികളിൽ വിഷാദം, സാമൂഹിക പിൻവലിയൽ, മറ്റുള്ളവരിലുള്ള അവിശ്വാസം എന്നിവ ഉണ്ടാകുന്നു.

ചിലരിൽ അക്രമസ്വഭാവവും ഉപദ്രവ മനോഭാവവും കാണപ്പെടുന്നു. ചില രോഗികളിൽ ഉറക്കത്തിലുള്ള മാറ്റങ്ങളും (പകൽ ഉറങ്ങുകയും രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുകയും) സ്വപ്നം കാണുക, സ്ഥലകാലബോധം നഷ്ടപ്പെടുക തുടങ്ങിയവയും കാണപ്പെടുന്നു.

രോഗം ഗുരുതരമാവുന്നതോടെ പ്രാഥമികൃത്യങ്ങൾ നിർവഹിക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതാവും. തുടർന്ന് ചലിക്കാൻപോലും കഴിയാതെ കിടപ്പിലാവുകയും ജീവിതം പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയും ചെയ്യും.

രോഗനിർണ്ണയം

അൽഷിമേഴ്‌സ്(Alzheimer's) രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കാൻ പ്രത്യേക പരിശോധനകൾ നിലവിലില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിർണ്ണയം. മറ്റു അസുഖങ്ങൾ ഒന്നും ഇല്ലന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ഡോക്ടർ ചിലപ്പോൾ ചില പരിശോധനകൾ നിർദ്ദേശിച്ചേക്കാം. സി.ടി, എം.ആർ.ഐ തുടങ്ങിയ ആധുനിക സ്‌കാനുകൾ വഴി തലച്ചോറിന്റെ ഘടന മനസിലാക്കാനും കോശങ്ങൾ നശിച്ചുപോകുന്നതും തലച്ചോർ ചുരുങ്ങിപ്പോകുന്നതും സ്ഥീരീകരിക്കാനും കഴിയും.

ചികിത്സ

നൂറുശതമാനം ഫലപ്രദമായ ഔഷധങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ചികിത്സക്കായി ഉപയോഗിക്കുന്ന ഔഷധങ്ങൾ രോഗാവസ്ഥ വർധിക്കാതിരിക്കാനും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ഒരു പരിധിവരെ സഹായിക്കുന്നവയാണ്. ഓർമ്മശക്തി പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ചില മരുന്നുകൾ ലഭ്യമാണ്. അതുപോലെ സ്വഭാവവൈകല്യങ്ങളെ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാം. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും അൽഷിമേഴ്‌സ്(Alzheimer's) സാധ്യത കൂട്ടും. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, അമിത ഭാരം, പ്രമേഹം ഇവയെയൊക്കെ നിയന്ത്രിക്കുന്നത് മൂലം ഹൃദ്രോഗത്തെയും അൽഷിമേഴ്സ്സിന്റെ(Alzheimer's) സാധ്യതയെയും അകറ്റാം.

രോഗം വരാതിരിക്കാൻ

രോഗത്തിന്റെ കാരണം പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എഴുത്ത്, വായന, ആശയവിനിമയം, കണക്കുകൂട്ടൽ തുടങ്ങിയ മാനസികക്ഷമത നിലനിർത്താനുള്ള പ്രവർത്തനങ്ങൾ മുടങ്ങാതെ ചെയ്യുകയും വ്യായാമത്തിലൂടെ ശരീരത്തിന്റെ പ്രവർത്തനം നിലനിർത്തുകയും ചെയ്യണം. പാരമ്പര്യമായി രോഗസാധ്യതയുള്ളവർ കൂടുതൽ ശ്രദ്ധപുലർത്തണം. പോഷകാഹാരങ്ങൾ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, മാനസ്സിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക, മദ്യപാനം, പുകവലി പോലുള്ള ദു:ശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയും രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.

പ്രിയപ്പെട്ടവർക്ക് അൽഷിമേഴ്‌സ്(Alzheimer's)  വന്നാൽ .....

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അൽഷിമേഴ്‌സ്(Alzheimer's) ഉണ്ടെന്ന് തിരിച്ചറിയുന്നത് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്. രോഗത്തെ മനസ്സിലാകുകയും, അംഗീകരിക്കുകയും ചെയ്യേണ്ടത് രോഗബാധിതരെപ്പോലെ പരിചരിക്കുന്നവർക്കും ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെ വെറും  അൽഷിമേഴ്‌സ് (Alzheimer's) രോഗികളായി കാണാതിരിക്കാനായി അവരുടെ ജീവിതത്തിന് പുതിയ ഉദേശങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തൂ. അൽഷിമേഴ്‌സ്(Alzheimer's) ജീവിതത്തിന്റെ അവസാനമല്ല, അത് അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു എന്നേയുള്ളൂ. 

അൽഷിമേഴ്‌സ് (Alzheimer's) രോഗികൾക്ക് പുതിയ ദിശാബോധം നൽകാൻ 

1.പ്രിയപ്പെട്ടവരോട് അവരുടെ  ജീവിതത്തിന് അർത്ഥവും ഉദ്ദേശവും നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്യുക.

2.അവർ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ എപ്പോഴും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.

3.അവരുടെ താൽപ്പര്യങ്ങളെയും ഇഷ്ടങ്ങളെയും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന അവസരങ്ങൾ വീട്ടിലും ചുറ്റുപാടും കണ്ടെത്തുക. 

4.ഈ രോഗവുമായി ജീവിക്കുന്ന മറ്റുള്ളവരുമായി ബന്ധം പുലർത്താൻ നമ്മുടെ പ്രിയമുള്ളവരെ പ്രോത്സാഹിപ്പിക്കുക. അവർ ചെയ്യുന്ന മാതൃകാപരമായ കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ പറയുക. 

Alzheimers Disease: Everything You Need to Know

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7', 'contents' => 'a:3:{s:6:"_token";s:40:"yyCqqq53xstAMPCQc78gF5bgV603qYOahjm8du34";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/brain-disease/379/alzheimers-disease-everything-you-need-to-know-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7', 'a:3:{s:6:"_token";s:40:"yyCqqq53xstAMPCQc78gF5bgV603qYOahjm8du34";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/brain-disease/379/alzheimers-disease-everything-you-need-to-know-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7', 'a:3:{s:6:"_token";s:40:"yyCqqq53xstAMPCQc78gF5bgV603qYOahjm8du34";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/brain-disease/379/alzheimers-disease-everything-you-need-to-know-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bjNnygMX8Ne45OxX7tsX09zrq72d7YZvgoK2cTZ7', 'a:3:{s:6:"_token";s:40:"yyCqqq53xstAMPCQc78gF5bgV603qYOahjm8du34";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/brain-disease/379/alzheimers-disease-everything-you-need-to-know-by-dr-sajikumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21