×

ഗർഭാശയഗള കാൻസറും പ്രതിരോധ മാർഗങ്ങളും

Posted By

IMAlive, Posted on July 29th, 2019

What are Cervical cancer ? and What are its prevention methods?

ഡോ. കെ. വി. ഗംഗാധരൻ എം.ഡി..ഡി.എം, ചീഫ് മെഡിക്കൽ ഓങ്കോളജിസ്റ്റ്,

മലബാർ ഹോസ്പിറ്റൽ, കോഴിക്കോട്

ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ഗര്‍ഭാശയഗള കാന്‍സറാണ്. ലോകത്തു പ്രതിവർഷം മൂന്നുലക്ഷം സ്ത്രീകൾ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചുലക്ഷം പുതിയ സെർവിക്കൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

എന്താണ് ഗര്‍ഭാശയഗള ക്യാന്‍സര്‍?

ഈ രോഗത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്‌നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും പലർക്കുമറിയില്ല. ഹ്യൂമൻ പാപിലോമ വൈറസാണ് (എച്ച്പിവി) 77 ശതമാനം സെർവിക്കൽ കാൻസറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 70 ശതമാനം സെർവിക്കൽ കാൻസറും എച്ച്പിവി 16, എച്ച്പിവി 18 എന്നീ വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്.

80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാലിലോമ വൈറസ് അണുബാധ ഉണ്ടാകാം. ഈ വൈറസുകൾ സെർവിക്കൽ കാൻസറിനു മാത്രമല്ല മലദ്വാരത്തിലും വായിലും തൊണ്ടയിലുമുള്ള കാൻസറിനും കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷംവരെ എടുക്കും അണുബാധമൂലം സെർവിക്കൽ കാൻസർ ഉണ്ടാവാൻ. പക്ഷേ, പ്രതിരോധശേഷി കുറഞ്ഞവരിൽ അഞ്ചുമുതൽ 10 വർഷംകൊണ്ട് ഇതുവരാം.

നേരത്തേ തിരിച്ചറിയാം

മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ). ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാൻസറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിന് 10-15 വർഷം മുമ്പു തന്നെ കാൻസറിനു കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗർഭാശയഗള കാൻസറിന്റെ ലക്ഷണമാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശയഗള കാൻസറാണോ എന്നറിയാൻ സ്‌ക്രീനിങ്ങ് നടത്തണം. പാപ്‌സ്മിയറാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന സ്‌ക്രീനിങ്ങ്. വേദനയോ പാർശ്വഫലങ്ങളോ ഇല്ലാതെ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്.

നഗ്നനേത്രങ്ങൾ കൊണ്ട് ഗർഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യപടി. പിന്നീട് ഗർഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങൾ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളില്‍ മാറ്റങ്ങളുണ്ടോയെന്ന് സൂക്ഷ്മനിരീക്ഷണിയിലൂടെ നോക്കുന്നു. പാപ്‌സ്മിയറിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ കോൾപ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച്.പി.വി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗർഭാശയഗള കാൻസറിനു കാരണമാകുന്ന എച്ച്.പി.വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വർഷം മുതൽ പാപ്‌സ്മിയർ നടത്താം. ആദ്യ മൂന്നു വർഷത്തിൽ എല്ലാ പ്രാവശ്യവും തുടർന്ന് 65 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കലും പരിശോധന നടത്തേണ്ടതാണ്.

ഇതിൽ പാപ്‌സ്മിയർ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തിൽ ഗൈനക്കോളജിസ്റ്റുകളുള്ള ഒട്ടുമിക്ക ആസ്പത്രികളിലും സൗകര്യങ്ങളുണ്ട്. ഗർഭാശയമുഖത്തെ (Cervix) കോശങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാൻസർ ഉണ്ടോ, കാൻസർ വരാൻ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാൻ സാധിക്കും.

ഗർഭാശയഗള കാൻസർ വരാതിരിക്കാനുള്ള പ്രധാന മാർഗം പ്രതിരോധ കുത്തിവെയ്പ് എടുക്കുകയാണ്. വാക്‌സിനുകൾ വളരെ ഫലപ്രദമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെയ്പ്പ് നിർദ്ദേശിക്കുന്നുമുണ്ട്. ഇന്ത്യയിൽ പ്രധാനമായും രണ്ടുതരം കുത്തിവെപ്പ് ലഭ്യമാണ്. രോഗം വന്നിട്ട് കുത്തിവെയ്‌പ്പെടുത്തിട്ട് കാര്യമില്ല. അതുകൊണ്ട് ഒൻപതിനും പതിമ്മൂന്ന് വയസ്സിനുമിടയിൽ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

 

Cervical cancer is a cancer arising from the cervix. It is due to the abnormal growth of cells that have the ability to invade or spread to other parts of the body.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB', 'contents' => 'a:3:{s:6:"_token";s:40:"yHbs3XYUxrc7FvhIRDOtdOL8TY72fW7H5PGsxLJ2";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/cancer/108/what-are-cervical-cancer-and-what-are-its-prevention-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB', 'a:3:{s:6:"_token";s:40:"yHbs3XYUxrc7FvhIRDOtdOL8TY72fW7H5PGsxLJ2";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/cancer/108/what-are-cervical-cancer-and-what-are-its-prevention-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB', 'a:3:{s:6:"_token";s:40:"yHbs3XYUxrc7FvhIRDOtdOL8TY72fW7H5PGsxLJ2";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/cancer/108/what-are-cervical-cancer-and-what-are-its-prevention-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Awmjt18LSQbriCN7MC1w1drycyUdafHtrN9uhCxB', 'a:3:{s:6:"_token";s:40:"yHbs3XYUxrc7FvhIRDOtdOL8TY72fW7H5PGsxLJ2";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/cancer/108/what-are-cervical-cancer-and-what-are-its-prevention-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21