×

റാനിറ്റിഡിൻ കാൻസറിന് കാരണമാകുമോ?

Posted By

IMAlive, Posted on December 18th, 2019

Does Ranitidine cause cancer article by Dr Rajeev Jayadevan and Dr Prakash Zacharias

ലേഖകർ :Dr Rajeev Jayadevan,Gastroenterologist and President ,IMA Cochin

Dr. Prakash Zacharias, Gastroenterologist,president ISG kerala

റാനിറ്റിഡിൻ (Ranitidine)   എന്ന മരുന്നിനെക്കുറിച്ചുള്ള ചില വാർത്തകൾ വന്നിരുന്നത് നമ്മൾ ശ്രദ്ധിച്ചിരുന്നുവല്ലോ. റാനിറ്റിഡിൻ കാൻസറിന് കാരണമാകുമെന്നും അത് ഉപയോഗിക്കരുതെന്നുമെല്ലാമായിരുന്നു വാർത്തകളുടെ ചുരുക്കം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികൾ നാല്പതിലധികം വർഷമായി ഉപയോഗിക്കുന്ന മരുന്നാണ്  റാനിറ്റിഡിൻ.  ഒരു രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ വില. അതുകൊണ്ട് തന്നെ ഇതൊരു ചിലവ് കുറഞ്ഞ ചികിത്സാ മാർഗ്ഗമാണ്‌ എന്ന് പറയാം.

എന്നാൽ അടുത്തിടെ നിരവധി ചോദ്യങ്ങൾ ഈ മരുന്നിന് നേരെ ഉയർന്നുകഴിഞ്ഞു. ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് നോക്കാം.

1977-ലാണ് റാനിറ്റിഡിൻ എന്ന മരുന്ന്  വിപണിയിലെത്തുന്നത്. അൾസറുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണമായ ശരീരത്തിലെ ആസിഡ് ഉൽപ്പാദനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മരുന്ന് വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കപ്പെട്ടത്. റാനിറ്റിഡിന്റെ മറ്റ് ചില പേരുകളാണ് റാന്റാക്, സാന്റാക് എന്നിവ.

 2019 സെപ്റ്റംബറിൽ യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (US- FDA) റാനിറ്റിഡിനിൽ എൻഡിഎംഎയുടെ (N-Nitrosodimethylamine) അംശം കണ്ടെത്തിയതായി അറിയിച്ചു. ഇത്‌ ഒരു Grade 2a കാര്സിനോജൻ ആണ്. ഇവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

എന്താണ് NMDA?

NMDA എന്ന രാസപദാർത്ഥം പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ, ചില ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ, മറ്റ് ചില രാസപ്രക്രിയകൾ നടക്കുമ്പോൾ നേരിയ അളവിൽ കണ്ടു വരുന്നു. എന്നാൽ ഇത് വളരെ വലിയ അളവിൽ ശരീരത്തിൽ പ്രവേശിക്കുന്നത് ദോഷകരമാണു താനും. സാധാരണ കുടിവെള്ളത്തിലും, ഭക്ഷണത്തിലുമൊക്കെ ആയി 7 ng/L എന്ന തോത് നമ്മുടെ ശരീരത്തിന് ഉൾക്കൊള്ളാവുന്ന ഒന്നാണ്.  

റാനിറ്റിഡിനിൽ എൻഡിഎംഎയുടെ അംശം കണ്ടെത്തി എന്ന് മാത്രമാണ് യുഎസ്-എഫ്ഡിഎ (FDA)അറിയിച്ചിട്ടുള്ളത്. എന്നാൽ മരുന്ന് മനുഷ്യശരീരത്തിന് ദോഷകരമാണെന്നോഅത് നിർത്തണമെന്നോ ആരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ 42 വർഷത്തിനിടയിൽ റാനിറ്റിഡിൻ ഉപയോഗിച്ച മനുഷ്യരിൽ അർബുദം ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. Grade 2a carcinogen എന്ന ഗണത്തിൽ പെടുന്ന മറ്റുള്ളവ ഏതെന്ന് അറിയുമ്പോൾ ഇതെത്ര നിസ്സാരമാണെന്നു മനസിലാക്കാം. വിറകടുപ്പുപയോഗിച്ചുള്ള പാചകംവളരെ ചൂടുള്ള ചായകാപ്പി എന്നിവയുടെ ഉപയോഗംഡീസൽ പുക ഇവയും grade 2a carcinogenic ആയി നിർവചിച്ചിട്ടുണ്ട്.

Ranitidine നിരോധിക്കപ്പെട്ടിട്ടുണ്ടോ?
FDA-യുടെ നിർദേശപ്രകാരം ഉൽപ്പാദകർ റാനിറ്റിഡിൻ മരുന്നുകൾ കൂടുതൽ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ത്യയിലും ഡിസിജി (Drugs Controller General of India) പരിശോധനകൾ നടത്താൻ ഉൽപ്പാദകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും നിലവിൽ ഇന്ത്യയിൽ റാനിറ്റിഡിൻ നിരോധിക്കപ്പെട്ടിട്ടില്ല.

ഇപ്പോൾ Ranitidine കഴിക്കുന്നവർ എന്തു ചെയ്യണം?

ഈ അവസരത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മരുന്ന് ഉപയോഗിക്കുന്നത് നിർത്തണമെന്നോ തുടരണമെന്നോ എന്ന് നിർദ്ദേശിക്കുക അസാധ്യമാണ്.

എന്നാൽ, റാനിറ്റിഡിൻ ഉപയോഗം നിർത്താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഡോക്ടറുമായി ആലോചിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്.
അസിഡിറ്റിക്ക് NMDA യുടെ അംശമില്ലാത്ത മറ്റു പല മരുന്നുകളും ലഭ്യമാണ്. ഈ ‌ മരുന്നുകൾ  ആവശ്യമെങ്കിൽ മാത്രം ഡോക്ടർ നിർദ്ദേശിക്കും. അസിഡിറ്റിയുള്ള എല്ലാവർക്കും മരുന്നിന്റെ ആവശ്യമില്ല. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. 

 

Truth behind Ranitidine

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj', 'contents' => 'a:3:{s:6:"_token";s:40:"R0XVYKweLVXL0r1OvOfRl7n8wjXOnOFkQcgQAJ9u";s:9:"_previous";a:1:{s:3:"url";s:113:"http://imalive.in/cancer/962/does-ranitidine-cause-cancer-article-by-dr-rajeev-jayadevan-and-dr-prakash-zacharias";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj', 'a:3:{s:6:"_token";s:40:"R0XVYKweLVXL0r1OvOfRl7n8wjXOnOFkQcgQAJ9u";s:9:"_previous";a:1:{s:3:"url";s:113:"http://imalive.in/cancer/962/does-ranitidine-cause-cancer-article-by-dr-rajeev-jayadevan-and-dr-prakash-zacharias";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj', 'a:3:{s:6:"_token";s:40:"R0XVYKweLVXL0r1OvOfRl7n8wjXOnOFkQcgQAJ9u";s:9:"_previous";a:1:{s:3:"url";s:113:"http://imalive.in/cancer/962/does-ranitidine-cause-cancer-article-by-dr-rajeev-jayadevan-and-dr-prakash-zacharias";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ggY4NiV9p0vSl55SnttlWibj3ChkG6ygL8stcrNj', 'a:3:{s:6:"_token";s:40:"R0XVYKweLVXL0r1OvOfRl7n8wjXOnOFkQcgQAJ9u";s:9:"_previous";a:1:{s:3:"url";s:113:"http://imalive.in/cancer/962/does-ranitidine-cause-cancer-article-by-dr-rajeev-jayadevan-and-dr-prakash-zacharias";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21