×

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണപദാർത്ഥങ്ങൾ കുടുങ്ങിയാൽ

Posted By

IMAlive, Posted on January 21st, 2020

Food choking in kids article by Dr P Sasidharan

ലേഖകൻ :ഡോ. പി. ശശിധരൻ,ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് ഓഫ് അനസ്തിഷ്യോളജി ക്രിട്ടിക്കൽ കെയർ &പെയിൻ മാനേജ്‌ മെന്റ്‌ മൗലാനാ ഹോസ്പിറ്റൽ
പെരിന്തൽമണ്ണ

നാം കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നത് തൊണ്ടയിലൂടെ കടന്ന് പോയിട്ടാണ്. നാം ശ്വസിക്കുന്ന വായുവും ശ്വാസനാളിയിലൂടെ ശ്വാസകോശത്തിലെത്തുന്നത് തൊണ്ടയിലൂടെ കടന്ന് പോയിട്ടാണ്. നാം കഴിക്കുന്ന ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങുകയാണെങ്കിൽ അത് ശ്വാസതടസ്സത്തിനും കാരണമാകും.

സാധാരണയായി മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികൾക്കാണ് ഭക്ഷണ പദാർത്ഥങ്ങളും മറ്റും തൊണ്ടയിൽ കുടുങ്ങി ബുദ്ധിമുട്ട് അനുഭവപ്പെടാറുള്ളത്. ബാറ്ററി, ബട്ടൺസ്, നാണയത്തുട്ടുകൾ തുടങ്ങിയവയും കുട്ടികൾ അശ്രദ്ധമായി വായിൽ ഇടുന്നതിലൂടെ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ശരിയായ രീതിയിൽ പ്രഥമശുശ്രൂഷ നൽകുകയാണെങ്കിൽ ഒരു പക്ഷേ വലിയ പ്രതിസന്ധികൾ  ഒഴിവാക്കാൻ സാധിക്കും. ഇതിനുള്ള പ്രഥമ ശുശ്രൂഷ ഏതൊരാൾക്കും ചെയ്യാവുന്നതാണ്. പ്രത്യേകം ഉപകരണങ്ങൾ ഇല്ലാതെ തന്നെ ചെയ്യാനും സാധിക്കുമെന്നതിനാൽ എല്ലാ സാധാരണ ജനങ്ങളും ഇതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാണ്ടതാണ്.

പ്രഥമശുശ്രൂഷ

രോഗി ഒരു വയസ്സിന് താഴെയാണെങ്കിൽ ചെയ്യുന്ന ജീവൻരക്ഷാ പ്രവർത്തനത്തിൽ അല്പം വ്യത്യാസമുണ്ട്. പുറത്ത് തട്ടുകയും, നെഞ്ചിൽ അമർത്തുകയും മാറി മാറി ചെയ്യുകയാണ് വേണ്ടത്. ഒരു കസേരയിൽ ഇരുന്ന് കുട്ടിയെ ഒരു കയ്യിൽ ഭദ്രമായി കമഴ്ത്തിക്കിടത്തുക. കൈ തുടയിൽ വച്ച് കുട്ടിയുടെ തലഭാഗം അല്പം താഴ്ത്തി കിടത്തുക. പ്രാഥമിക ചികിത്സ ചെയ്യുന്നയാൾ കുട്ടിയുടെ തല കൃത്യമായി പിടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കുഞ്ഞ് വീഴാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിക്കണം. കുട്ടിയുടെ വായ് വിരലുകൾ കൊണ്ട് അല്പം തുറന്ന് വയ്ക്കുവാൻ ശ്രമിക്കുക. മറ്റേ കൈ കൊണ്ട് രണ്ട് തോളെല്ലുകൾക്കും ഇടയ്ക്ക് കൈപ്പാദം കൊണ്ട് അഞ്ച് പ്രാവശ്യം കൊട്ടുക. ഇങ്ങനെ കൊട്ടുന്നതോടൊപ്പം കൈ താഴേക്ക് ചലിക്കുന്ന രീതി പിൻതുടരാൻ ശ്രദ്ധിക്കണം അഞ്ചു പ്രാവശ്യം കൊട്ടിയ ശേഷം  കുട്ടിയെ മെല്ലെ കയ്യിൽ മലർത്തി കിടത്തുക. വളരെ ശ്രദ്ധിച്ചുവേണം മലർത്തിക്കിടത്താൻ. കുട്ടി വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തലഭാഗം അല്പം താഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ മദ്ധ്യഭാഗത്ത്  അതായത് രണ്ട് മുലക്കണ്ണുകൾക്കും മദ്ധ്യഭാഗത്തായി 1,2,3,4,5 എന്നിങ്ങനെ എണ്ണിക്കൊണ്ട് ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച്‌ അഞ്ചു പ്രാവശ്യം അമർത്തുക. ഇങ്ങനെ അഞ്ച് പ്രാവശ്യം പുറകിൽ കൊട്ടുകയും നെഞ്ചിൽ അമർത്തുകയും ചെയ്ത ശേഷം വായിൽ എന്തെങ്കിലും വസ്തുക്കൾ കിടക്കുന്നത് കാണുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ എടുക്കുക. ഒരിക്കലും വായിൽ കയ്യിട്ട് എടുക്കാൻ ശ്രമിക്കരുത്. ശ്വാസതടസ്സം നീങ്ങുന്നതു വരെ ഇത് തുടരണം. കുട്ടി അബോധാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെങ്കിൽ നെഞ്ചമർത്തലും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകേണ്ടതായി വരും. എത്രയും വേഗം കുട്ടിയെ ഒരു ആശുപത്രിയിലെത്തിക്കണം. ഇത്തരം അപകടങ്ങൾ വരാതിരിക്കുവാനുള്ള മുൻകരുതലെടുക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം.

Choking first aid

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5', 'contents' => 'a:3:{s:6:"_token";s:40:"CknKSUcDhtV4voZFlqkR2fNptud3lUQjwdJtXjKR";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/childs-health/1002/food-choking-in-kids-article-by-dr-p-sasidharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5', 'a:3:{s:6:"_token";s:40:"CknKSUcDhtV4voZFlqkR2fNptud3lUQjwdJtXjKR";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/childs-health/1002/food-choking-in-kids-article-by-dr-p-sasidharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5', 'a:3:{s:6:"_token";s:40:"CknKSUcDhtV4voZFlqkR2fNptud3lUQjwdJtXjKR";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/childs-health/1002/food-choking-in-kids-article-by-dr-p-sasidharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('plDGk1qjgX1bM9z9rxvXMLnD3ZVYFleEVcxmWUq5', 'a:3:{s:6:"_token";s:40:"CknKSUcDhtV4voZFlqkR2fNptud3lUQjwdJtXjKR";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/childs-health/1002/food-choking-in-kids-article-by-dr-p-sasidharan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21