×

പൊതുസ്ഥലത്ത് കുഞ്ഞുങ്ങൾ വാശിപിടിക്കുമ്പോൾ

Posted By

IMAlive, Posted on March 13th, 2019

How To Deal With Kids Tantrums in Public

ലേഖകൻ  : ഡോ. എം.കെ.സി നായർ ശിശുരോഗ വിദഗ്ധൻ

സഹപ്രവര്‍ത്തകരോടൊത്ത്, അല്ലെങ്കില്‍ ഒരു വിവാഹസ്ഥലത്ത് സമയം ചെലവഴിച്ചു നില്‍ക്കുമ്പോഴായിരിക്കും രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശാഠ്യം തുടങ്ങുന്നത്. ഒന്നുകില്‍ എടുക്കണമെന്നാവശ്യപ്പെട്ട്, അല്ലെങ്കില്‍ കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കിട്ടണമെന്നാവശ്യപ്പെട്ട്- അങ്ങനെ കാര്യങ്ങള്‍ പലതാകാം. അപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടിയുടെ ആവശ്യം സാധിച്ചുകൊടുക്കാന്‍ പറ്റിയെന്നു വരില്ല. ഫലമോ കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലാകും, ചിലപ്പോള്‍ നിലത്തുകിടന്ന് ഉരുണ്ടെന്നും വരും. മറ്റു ചിലപ്പോള്‍ അക്രമാസക്തരായി ദേഷ്യത്തില്‍ മാതാപിതാക്കളെ മാത്രമല്ല, ശാഠ്യം ശമിപ്പിക്കാന്‍ ചെല്ലുന്നവരേയും കുട്ടി കുഞ്ഞിക്കൈകള്‍കൊണ്ട് തല്ലിയെന്നും വരും.

വീണ്ടും വീണ്ടും പൊതുസ്ഥലങ്ങളില്‍ ഇതാവര്‍ത്തിക്കപ്പെടുമ്പോള്‍ മാതാപിതാക്കള്‍ വല്ലാതെ കഷ്ടപ്പെടും. അത്തരം ചടങ്ങുകളിലും സ്ഥലങ്ങളിലും പോകുമ്പോള്‍ ചിലപ്പോള്‍ കുട്ടികളെ കൊണ്ടുപോകാതിരിക്കാനും ഇത് കാരണമാകും. കുട്ടികളുടെ ഇത്തരം ശാഠ്യങ്ങളെ മറികടക്കാന്‍ മാതാപിതാക്കള്‍ പരിശീലിക്കേണ്ടതുണ്ട്.  

ശാഠ്യം അനുവദിക്കരുത്, ശാന്തരാക്കാൻ ശ്രമിക്കുക

എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടിയാകും മിക്കവാറും ഇത്തരം പ്രകടനങ്ങൾ ഉണ്ടാകുന്നത്. കുഞ്ഞിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം പല മാതാപിതാക്കൾക്കും അഭിമാനക്ഷതമുണ്ടാക്കുന്നതിനാൽ കുഞ്ഞ് ആഗ്രഹിച്ച കാര്യം എങ്ങനെയും സാധിച്ചുകൊടുക്കാൻ പലരും ശ്രമിക്കുകയും ചെയ്യും. ഇങ്ങനെ കാര്യം സാധിക്കുന്ന കുഞ്ഞിന് ഇത് പോലൊരു സാഹചര്യം ഉണ്ടാകുമ്പോൾ ഇതേ പ്രകടനം പുറത്തെടുക്കാനുള്ള പ്രവണത അല്പം കൂടി തീവ്രമായി ഉണ്ടാകാനാണ് സാധ്യത.

ആ സാഹചര്യത്തിൽ നിന്നും അല്പം ഒഴിഞ്ഞു മാറി ശാന്തമായ രീതിയില്‍ കുഞ്ഞിനെയും ശാന്തമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ആദ്യത്തെ വാശി വിജയിക്കാതെ വരുമ്പോള്‍ ഇത്തരം പെരുമാറ്റം ആവർത്തിക്കാനുള്ള പ്രവണത കുറയും. മാത്രമല്ല, അടുത്ത തവണ ഇതുപോലെ ഒരു സാഹചര്യത്തിലേക്ക് കുഞ്ഞിനെയുംകൊണ്ട് പോകുന്നതിനു മുൻപ് ശാഠ്യങ്ങള്‍ക്ക് കുടപിടിക്കില്ലെന്ന സന്ദേശം കൊടുക്കാനും ഇതുപകരിക്കും.

നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കുക

മറ്റുളളവർ എന്തു വിചാരിക്കും എന്നു ചിന്തിച്ച് കുട്ടികളുടെ ശാഠ്യം സാധിച്ചു കൊടുക്കരുത്. ഇത് മിക്ക കുഞ്ഞുങ്ങളും കാണിക്കുന്നതാണെന്നും ഇതിനെ തുടക്കത്തിൽതന്നെ നിരുത്സാഹപ്പെടുത്തെണ്ടതാണെന്നുംമനസ്സിലാക്കി ആ സാഹചര്യത്തെ മറികടക്കുകയാണ് വേണ്ടത്. കുഞ്ഞിന്റെ നല്ല പെരുമാറ്റത്തിന് വേണ്ടത്ര അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്കുകയും ചെയ്യണം. ''മോനിന്ന് എത്ര നല്ല കൂട്ടിയായിരുന്നു. വാശി പിടിക്കാതിരുന്നതിന് അമ്മ നല്ല ഒരു സമ്മാനം തരുന്നുണ്ട്'' എന്ന് പറഞ്ഞ് ചെറിയ ഒരു പാരിതോഷികം നല്കുന്നത് കുഞ്ഞിന് നല്ല പെരുമാറ്റത്തിന്റെ ഗുണം മനസ്സിലാക്കി കൊടുക്കുതിന് സഹായകരമാകും. ചില മാതാപിതാക്കൾ ശാഠ്യക്കാരായ കുഞ്ഞുങ്ങളെ പൊതുചടങ്ങുകളിലും മറ്റും കൊണ്ടുപോകാതെ പൂർണ്ണമായും ഒഴിവാക്കാറുണ്ട്. അതും നന്നല്ല.

ഓരോ സാഹചര്യത്തിലും എന്താണ് നല്ല പെരുമാറ്റം, എന്താണ് മോശം പെരുമാറ്റം എന്ന് കുഞ്ഞിന് മനസ്സിലാക്കികൊടുക്കുകയും നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുകയും വേണം. മോശം പെരുമാറ്റത്തെ അവഗണിക്കുകയും തങ്ങൾക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന രീതിയിൽ പ്രതികരിച്ച് കുഞ്ഞിന് അത് മനസ്സിലാക്കികൊടുക്കുകയും വേണം.

ചുരുക്കത്തിൽ അമിത ശാഠ്യവും, വാശിയുമൊക്കെ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്യണം. ഒരു പരിധിവരെ ഇത്തരം പെരുമാറ്റം കുഞ്ഞിന്റെ അസംതൃപ്തമായ മാനസികാവസ്ഥയൂടെ പ്രതിഫലനമാകാം. കുഞ്ഞിന് സന്തോഷവും സുരക്ഷിതത്വവും നൽകുന്നതോടൊപ്പം അമിത പരിഗണനയും അവഗണനയും തോന്നാനുള്ള സാഹചര്യങ്ങൾ നിലവിലില്ല എന്ന് ഉറപ്പാക്കുകയും വേണം. 

നിയന്ത്രണാതീതമായാൽ വിദഗ്ദ്ധ സഹായം തേടാം

ഇത്തരം വികാരപ്രകടനങ്ങൾ നിയന്ത്രണത്തിന് അതീതമാണെന്ന് കണ്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ ലഭിക്കാൻ മാതാപിതാക്കൾ വിദഗ്ദ്ധരുടെ സേവനം തേടുന്നതിൽ തെറ്റില്ല. കുഞ്ഞിന് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പാക്കുന്നതിനും സ്ഥിരമായ ഒരു ''Parenting style' അനുവർത്തിക്കുന്നതിനും അത് സഹായകമാകും. നാഡീസംബന്ധമായ പ്രശ്നങ്ങളായ ഓട്ടിസം, ADHD, സംസാര-ഭാഷാ വികസനവൈകല്യം എന്നിവയുള്ള കുട്ടികളാണെങ്കിൽ അത് നേരത്തെ കണ്ടുപിടിച്ച് വേണ്ട ഇടപെടലുകൾ നടത്തുന്നത് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ഗുണകരമാകും. ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്നാണല്ലോ.

കുട്ടികള്‍ ചെറിയ പ്രായത്തിൽ തന്നെ ശാഠ്യം ഒരു ശീലമാക്കി മാറ്റാതിരിക്കാനുള്ള മുൻകരുതൽ ഓരോ രക്ഷിതാവും സ്വീകരിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ പല സാഹചര്യങ്ങളോടും പൊരുത്തപ്പെടാനാകാത്ത ഒരു വ്യക്തിയായി കുഞ്ഞു വളരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

How To Deal With Kids Tantrums in Public

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe', 'contents' => 'a:3:{s:6:"_token";s:40:"0vNa9pynvcvhauF2WhdHSgXIoyuwpwSDdtCWUF9X";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/childs-health/448/how-to-deal-with-kids-tantrums-in-public";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe', 'a:3:{s:6:"_token";s:40:"0vNa9pynvcvhauF2WhdHSgXIoyuwpwSDdtCWUF9X";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/childs-health/448/how-to-deal-with-kids-tantrums-in-public";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe', 'a:3:{s:6:"_token";s:40:"0vNa9pynvcvhauF2WhdHSgXIoyuwpwSDdtCWUF9X";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/childs-health/448/how-to-deal-with-kids-tantrums-in-public";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ip5V9DklpmPPb06RZlQrGUwYDaW9XkdUIrG5LwIe', 'a:3:{s:6:"_token";s:40:"0vNa9pynvcvhauF2WhdHSgXIoyuwpwSDdtCWUF9X";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/childs-health/448/how-to-deal-with-kids-tantrums-in-public";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21