×

കുട്ടികളിലെ കാലുവേദന

Posted By

IMAlive, Posted on October 22nd, 2019

Leg pain in children by Dr sunil p k

ലേഖകൻ: ഡോ.സുനിൽ.പി.കെ, Pediatrician, General Hospital Ernakulam

ഡോക്ടർമാർക്ക് സുപരിചിതമായ ഒന്നാണ് കുട്ടികളുടെ കാലു വേദനയിൽ വേവലാതി പൂണ്ട് ഓടിയെത്തുന്ന മാതാപിതാക്കളുടെ പരിദേവനങ്ങൾ ..

“ഇന്നലെ രാത്രി എണീറ്റ് ഒറ്റ കരച്ചിലായിരുന്നു ,കാലു വേദനാന്ന് പറഞ്ഞിട്ട്” ഉല്ലാസവാനായി കളിചിരിയോടെ അരികിൽ നിൽക്കുന്ന അഞ്ചു വയസ്സുകാരനെ ചൂണ്ടി ആയമ്മ പറഞ്ഞു.

” എവിടെ ആയിരുന്നു വേദന?”

” ഈ കാലിന്റെ വണ്ണേക്കുടത്ത്മ്മേ… രണ്ട് കാലിലും ഉണ്ടായിരുന്നു.(ഈ വണ്ണേക്കുടം കേട്ട് ബേജാറാവണ്ടാ .. ഇവർ തൃശൂർകാരിയാണെന്ന് തോന്നുന്നു .. കാലിന്റെ പുറക് വശത്തെ പേശികളില്ലേ … കാഫ് മസിൽ .. അതാണ് സംഗതി)

” എന്നിട്ട് എങ്ങന്യാ മാറീത്?”

“കുറച്ചു നേരം ഉഴിഞ്ഞു കൊടുത്തു … ഇത്തിരി ചൂടു വെച്ചു .. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ നല്ല ഉറക്കായി അവൻ ”

” എന്നിട്ട് പകലൊക്കെ എങ്ങനിണ്ട് ?”

“എന്റെ ഡോക്ടറേ ..അതല്ലേ രസം .. രാവിലെ എണീറ്റപ്പൊ ഒരു കുഴപ്പോംല്യ .. നല്ല ചാട്ടോം മദിക്കലും ഡാൻസും … ”

എന്തായാലും കുട്ടിക്കുറുമ്പനെ കാര്യമായി പരിശോധിച്ചു. വേദനയുണ്ടായ കാലിന്റെ പേശികൾ ഒന്നമർത്തി നോക്കി. കാലുകൾ മടക്കിയും നിവർത്തിയും നോക്കി.എല്ലുകളിലും സന്ധികളിലും യാതൊരു കുഴപ്പവും കാണാനില്ല.

ഇനിയിപ്പൊ ഇതെന്താ അസുഖം എന്നാണോ?

Growing Pain ( വളർച്ചാ വേദന) എന്നു പറയുന്ന Benign paroxysmal nocturnal leg pain ആണ് ഇവൻ. പേര് കേട്ട് ഞെട്ടണ്ട. കുട്ടികളിൽ രാത്രികാലങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന കുഴപ്പക്കാരനല്ലാത്ത കാലു വേദന എന്നു തട്ടിക്കൂട്ടി തർജമ ചെയ്യാം.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

നേരത്തേ ചോദ്യോത്തരങ്ങളിൽ പറഞ്ഞു കഴിഞ്ഞവയാണ് പ്രധാന ലക്ഷണങ്ങൾ.10 മുതൽ 20 ശതമാനം വരെ കുട്ടികളിൽ ഇത് പ്രത്യക്ഷപ്പെടാറുണ്ട്. 4 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് പ്രധാനമായും കാണപ്പെടുക.

ദൈർഘ്യവും ഇടവേളയും 

ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടമോ ,അപൂർവ്വമായി ദിനംപ്രതി എന്ന വീതമോ ഈ കാലു വേദന വരാം. ഇടവേളകളിൽ വേദന ഉണ്ടാവുകയേ ഇല്ല. ഓരോ തവണയും വേദന അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നീണ്ടു നിൽക്കാം.

സ്ഥാനം 

പൊതുവേ രണ്ട് കാലിലേയും കാൽവണ്ണയിലെ പേശികളിലാണ് ഈ വേദന അനുഭവപ്പെടുക. ചിലപ്പോൾ തുടയുടേയോ കാലിന്റേയോ മുൻവശത്തോ മുട്ടിന് പുറകിലോ ഉണ്ടാവാം.

സമയം 

സാധാരണ ഗതിയിൽ വൈകുന്നേരങ്ങളിലോ രാത്രിയിലോ ആണ് ഇത്തരം വേദന പ്രത്യക്ഷപ്പെടുക.

പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കാണപ്പെടുകയില്ല.

ശ്രദ്ധിക്കേണ്ടതെപ്പോൾ?

▪ നീണ്ടു നിൽക്കുന്ന വേദന

▪ സമയം ചെല്ലുന്തോറും കൂടുന്ന വേദന.

▪ സന്ധികളിലെ വേദന

▪ വേദന ഒരു കാലിനെ മാത്രം ബാധിക്കുന്നുവെങ്കിൽ

▪ പകൽ സമയത്തെ വേദന

▪ രാത്രിയിലെ വേദന രാവിലത്തേക്കും നില നിൽക്കുന്നുവെങ്കിൽ

▪ പരിശോധനയിൽ സന്ധികളിൽ നീർക്കെട്ട് ,നീര് ,വേദന, ചുവപ്പ് ,ചലനങ്ങൾ വേദനാജനകമോ നിയന്ത്രിതമോ ആവുക തുടങ്ങിയ അസ്വാഭാവികതകൾ ഉണ്ടെങ്കിൽ.

എന്താണ് ഇത്തരം വേദനയ്ക്കുള്ള കാരണം.

ഇതിന് കൃത്യമായ ഒരു കാരണം കണ്ടു പിടിക്കാനായിട്ടില്ല. എങ്കിലും വളർച്ചയും ഇത്തരം വേദനയുമായി നേരിട്ട് ബന്ധമില്ലെന്നു തന്നെയാണ് പഠനങ്ങൾ തെളിയിക്കുന്നത്. വൈകാരിക / മാനസിക ഘടകങ്ങൾ ഇതിനു പിന്നിലെ ഒരു കാരണമാകാം. വേദന സഹിക്കാനുള്ള കഴിവ് കുറവായ കുഞ്ഞുങ്ങളിൽ ഇത് കൂടുതൽ പ്രകടമാകാം. പകൽ സമയത്തെ കൂടുതലായുള്ള ഓട്ടവും ചാട്ടവും വരുത്തി വെക്കുന്ന ക്ഷീണവും ഇത്തരം വേദനക്ക് വഴിതെളിക്കാം എന്ന് വാദഗതികളുണ്ട്.
 

 രോഗനിർണയം എങ്ങനെയാണ്?

പ്രധാനമായും രോഗവിവരം ചോദിച്ചറിയുന്നതിലൂടെയും പരിശോധനയിലൂടെയും തിരിച്ചറിയാവുന്നതാണ് ഇത്. സാധാരണ ഗതിയിൽ രക്ത പരിശോധനയോ എക്സ് റേയോ ആവശ്യമായി വരാറില്ല.

എന്നാൽ കുട്ടികളിലെ കാലു വേദന ഗുരുതരമായ മറ്റു പല അസുഖങ്ങളുടേയും ലക്ഷണങ്ങളാകാം. പരിക്കുകൾ, അണുബാധ, അസ്ഥി സംബന്ധമായി ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ, അസ്ഥികളിൽ ഉണ്ടാകുന്ന ചില അർബുദങ്ങൾ, രക്താർബുദം തുടങ്ങിയവയൊക്കെ കാലു വേദനയായി പ്രത്യക്ഷപ്പെടാം.

ആയതിനാൽ ഇത്തരം വേദനയുള്ള കുട്ടികളെ ഒരു ശിശു രോഗ വിദഗ്ദ്ധനെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വേണ്ട ടെസ്റ്റുകൾ നടത്തുകയും വേണം.

ചികിത്സ

മാതാപിതാക്കൾക്ക് വേണ്ട മാനസിക പിന്തുണയും സമാശ്വാസവും നൽകലാണ് ഏറ്റവും പ്രധാനം. രോഗം തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ, ഇത് പേടിക്കേണ്ട ഒന്നല്ലെന്നും ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ഈ വേദന കുറയുമെന്നും കൗമാരപ്രായമെത്തുമ്പോഴേക്കും പൂർണമായും മാറുമെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്താം.

സ്ഥിരമായി വേദനാസംഹാരികൾ നൽകേണ്ടതില്ല. കാലുഴിയുന്നതും ചൂടു പിടിക്കുന്നതും പരീക്ഷിച്ചു നോക്കാവുന്നതാണ്.(ഈ വേദന തനിയെ കുറയുന്നതാണോ അതോ ഉഴിച്ചിലും ചൂടുപിടുത്തവും കാരണം കുറയുന്നതാണോ എന്ന് ഇതുവരെ പഠനങ്ങളിൽ തീർച്ചപ്പെടുത്തിയിട്ടില്ല)

കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി, വൈറ്റമിൻ ഡി എന്നിവയ്ക്ക് ഇത്തരം കാലുവേദനയുടെ ചികിത്സയിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല.

രാവിലെയും വൈകീട്ടുമായി പത്തു മിനുട്ട് വീതം പേശികൾ സ്ട്രെച്ച് ചെയ്തുള്ള വ്യായാമങ്ങൾ കുട്ടികൾ ചെയ്യുന്നത് ഇത്തരം കാലുവേദന തടയാൻ സഹായിക്കും.

Growing Pains in Children what are the Symptoms and Treatment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc', 'contents' => 'a:3:{s:6:"_token";s:40:"yuU0ul6b0DgI38xK99tHw1KGGUYYxOVOwo8ZpQFH";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/childs-health/894/leg-pain-in-children-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc', 'a:3:{s:6:"_token";s:40:"yuU0ul6b0DgI38xK99tHw1KGGUYYxOVOwo8ZpQFH";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/childs-health/894/leg-pain-in-children-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc', 'a:3:{s:6:"_token";s:40:"yuU0ul6b0DgI38xK99tHw1KGGUYYxOVOwo8ZpQFH";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/childs-health/894/leg-pain-in-children-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jJw2tMW8IF9m7mFqJ64LNXgLCSa9b4WszZi2MKwc', 'a:3:{s:6:"_token";s:40:"yuU0ul6b0DgI38xK99tHw1KGGUYYxOVOwo8ZpQFH";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/childs-health/894/leg-pain-in-children-by-dr-sunil-p-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21