×

മെഡിക്കൽ സർട്ടിഫിക്കറ്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Posted By

IMAlive, Posted on January 22nd, 2020

Advisory for doctors who issue medical certificates by dr rajeev jayadevan and dr  Shalini Sudheendran

ലേഖകർ : ഡോ. രാജീവ് ജയദേവൻ
പ്രസിഡന്റ് ,ഐഎംഎ  കൊച്ചി

ഡോ. ശാലിനി സുധീന്ദ്രൻ
സെക്രട്ടറി, ഐഎംഎ  കൊച്ചി

1. മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നാൽ നിയമസാധുതയുള്ള , പ്രധാനപ്പെട്ട  ഒരു രേഖ (document) മാത്രമല്ല; ഡോക്ടറുടേയും, സ്ഥാപനത്തിന്റേയും, ആരോഗ്യമേഖലയുടേയും തന്നെ നിലവാരവും വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.

2. പക്ഷെ നിർഭാഗ്യവശാൽ, സ്‌കൂൾ വിദ്യാർത്ഥികളുടെ അറ്റൻഡൻസ് തികയ്ക്കൽ, ഡ്രൈവിംഗ്  ലൈസൻസ്, ഇൻഷുറൻസ് ക്ലെയിം, വിവാഹമോചനം, അനധികൃതമായ ഓഫീസ് അവധി,  കോടതിയിൽ നിന്നും വിട്ടു നിൽക്കാനുള്ള കാരണം കാണിക്കൽ മുതൽ കുറ്റകൃത്യങ്ങൾക്ക് വരെ മറ പിടിക്കാനുള്ള തെളിവായി മെഡിക്കൽ  സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. പലപ്പോഴും OP തിരക്കിനിടയിൽ വിവരങ്ങൾ സ്ഥിരീകരിക്കാതെ ധൃതിയിൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർ ഇതൊന്നും അറിയാതെയാവും ഒപ്പിടുന്നത്.


3 . ആവശ്യപ്പെടുന്നവരോടുള്ള വ്യക്തിപരമായ അടുപ്പമോ  ബാധ്യതകളോ മൂലം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകാൻ  ഡോക്ടർമാർ യാതൊരു കാരണവശാലും നിർബന്ധിതരാവരുത്, അതിനു തയ്യാറാവരുത്. ഡോക്ടറോടുള്ള അടുപ്പം മുതലെടുത്ത് മറ്റുള്ളവർ ഇതിനു മുതിരുകയുമരുത്.

4. രോഗിയെ നേരിട്ടു  പരിശോധിക്കാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകരുത്. മുറിവുകളുടെയും മറ്റും വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയില്ലെങ്കിൽ പിൽക്കാലത്തു വലിയ നിയമ  പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

5. സർട്ടിഫിക്കറ്റ് നൽകുന്നതിനായി ന്യായമായ ഫീസ് ഈടാക്കുന്നത് അനുവദനീയമാണ്.

6. സർട്ടിഫിക്കറ്റിനായി സമീപിക്കുന്നവരോട് പേര്, കാരണം, സ്ഥലം, തീയ്യതി, ഒപ്പ് തുടങ്ങിയവ രേഖപ്പെടുത്തിയ അപേക്ഷാ ഫോം ആവശ്യപ്പെടാം.

സർട്ടിഫിക്കറ്റിൽ ഈ അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട റഫറൻസ് വയ്ക്കുന്നത് ഓഡിറ്റ് (audit) സമയത്ത് സഹായകരമായിരിക്കും.

7. രോഗിയുടെ മെഡിക്കൽ റെക്കോർഡ് രേഖകളിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് സൂക്ഷിക്കേണ്ടതാണ്. ഡോക്ടർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട  വിശദമായ രജിസ്റ്ററും സൂക്ഷിക്കേണ്ടതുണ്ട്.

8. മെഡിക്കൽ സർട്ടിഫിക്കറ്റിൽ രോഗിയുടെ ഒപ്പ് അല്ലെങ്കിൽ  മറ്റ് തിരിച്ചറിയൽ രേഖകൾ അടങ്ങിയിരിക്കണം. അല്ലാത്ത പക്ഷം സർട്ടിഫിക്കറ്റ് അസാധു ആയേക്കാം.

9. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മുൻകൂട്ടി നൽകാനാകില്ല. രോഗിയെ പരിശോധിക്കുന്ന തീയ്യതി മുതൽക്കാണ് നൽകേണ്ടത്.

10. അസുഖവുമായി ബന്ധപ്പെട്ട ലീവ് (Sick leave) സാധാരണയായി മറ്റ് കാരണങ്ങളൊന്നുമില്ലെങ്കിൽ പരമാവധി 15 ദിവസത്തിൽ കൂടരുത്. എന്നാൽ ഒടിവ്, സ്‌ട്രോക്ക് മുതലായവയ്ക്ക്  കൂടുതൽ ദിവസത്തെ അവധി ആവശ്യമായി വന്നേയ്ക്കാം.

11. നിയമവിരുദ്ധമായ രീതിയിലുള്ള  അപേക്ഷകൾ  മുളയിലേ തന്നെ നുളളിക്കളയാനുള്ള നിർദേശം ക്ലിനിക്കിലെ നഴ്‌സിന് നൽകാവുന്നതാണ്. ഇത്തരം ആവശ്യക്കാരിൽ നിന്നും ഡോക്ടറെ സംരക്ഷിക്കുന്നതിൽ നഴ്‌സും, ഓഫീസ് അസിസ്റ്റന്റും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

12. സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ ക്ലിനിക്കിൽ എല്ലാവരും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാവുന്നതാണ്. ഇത് വ്യാജ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ ഒഴിവാക്കാൻ സഹായകരമാകും.

13. ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നമ്പർ സർട്ടിഫിക്കറ്റിൽ നൽകിയിരിക്കണം. നൽകാത്ത പക്ഷം, ഇതൊരു അച്ചടക്ക ലംഘനമായി (misconduct) മെഡിക്കൽ കൗൺസിൽ  കണക്കാക്കുന്നതാണ്. (Ref. Section 7.3, code of medical ethics)

14. എത്ര നല്ല ഉദ്ദേശത്തോടെയാണെങ്കിലും അശ്രദ്ധമായി നൽകുന്ന സർട്ടിഫിക്കറ്റുകൾ ഇൻഷുറൻസ് കമ്പനികളുമായോ മെഡിക്കൽ കൗൺസിലുമായിത്തന്നെയോ ബന്ധപ്പെട്ട , ഗൗരവമേറിയ നിയമ പ്രശ്‌നങ്ങളിൽ ഡോക്ടറെ എത്തിച്ചേക്കാം.

15. തെറ്റായ സർട്ടിഫിക്കറ്റ് നൽകുന്നത്  മെഡിക്കൽ കൗൺസിൽ രജിസ്റ്ററിൽ നിന്ന് ഡോക്ടറുടെ പേര് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേയ്ക്ക്  കാര്യങ്ങൾ എത്തിച്ചേക്കാം.

References
*MCI code of Ethics
1.3.3 A Registered medical practitioner shall maintain a Register of Medical Certificates
giving full details of certificates issued. When issuing a medical certificate he / she shall
always enter the identification marks of the patient and keep a copy of the certificate.
He / She shall not omit to record the signature and/or thumb mark, address and at least
one identification mark of the patient on the medical certificates or report.

Health certificate

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3', 'contents' => 'a:3:{s:6:"_token";s:40:"LPqFd3IE8swisazGa0XnhhGbjVfuGCqIok8y0DMJ";s:9:"_previous";a:1:{s:3:"url";s:142:"http://imalive.in/disease-awareness/1000/advisory-for-doctors-who-issue-medical-certificates-by-dr-rajeev-jayadevan-and-dr-shalini-sudheendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3', 'a:3:{s:6:"_token";s:40:"LPqFd3IE8swisazGa0XnhhGbjVfuGCqIok8y0DMJ";s:9:"_previous";a:1:{s:3:"url";s:142:"http://imalive.in/disease-awareness/1000/advisory-for-doctors-who-issue-medical-certificates-by-dr-rajeev-jayadevan-and-dr-shalini-sudheendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3', 'a:3:{s:6:"_token";s:40:"LPqFd3IE8swisazGa0XnhhGbjVfuGCqIok8y0DMJ";s:9:"_previous";a:1:{s:3:"url";s:142:"http://imalive.in/disease-awareness/1000/advisory-for-doctors-who-issue-medical-certificates-by-dr-rajeev-jayadevan-and-dr-shalini-sudheendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fQYqK8Ed30ePUULa4jZcMx35HD7oKAiI5kA1PyX3', 'a:3:{s:6:"_token";s:40:"LPqFd3IE8swisazGa0XnhhGbjVfuGCqIok8y0DMJ";s:9:"_previous";a:1:{s:3:"url";s:142:"http://imalive.in/disease-awareness/1000/advisory-for-doctors-who-issue-medical-certificates-by-dr-rajeev-jayadevan-and-dr-shalini-sudheendran";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21