×

പടരുന്ന കൊറോണവൈറസ്, നമ്മൾ പേടിക്കണോ?

Posted By

IMAlive, Posted on January 22nd, 2020

How Scared Should You Be of the Wuhan Coronavirus by dr sribiju

ലേഖകൻ: Dr. Sribiju, Govt.Hospital of Dermatology, Chevayur, Calicut    

ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ ഭീതിയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. ഇതുവരെ ഇരുനൂറ്റിഎഴുപതോളം ആളുകൾക്ക് വൈറസ് ബാധയുള്ളതായി ലാബ് പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബറിലാണ് ആദ്യമായി വുഹാനിൽ വൈറസ് ബാധ കണ്ടെത്തിയത്. വൈറസിനെ ഫലപ്രദമായി ചെറുക്കുന്ന ആന്റിവൈറൽ മരുന്നുകളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറെ നിർഭാഗ്യകരം.

2020 ജനുവരി 13 ന് കൊറോണ വൈറസ് ബാധിച്ച ഒരാളെ കണ്ടെത്തിയതായി തായ്ലൻഡിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) റിപ്പോർട്ട് ചെയ്തു. വുഹാനിൽ നിന്നാണ് വൈറസ് തായ്ലൻഡിൽ എത്തിയത് എന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 15 ന് ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലവും  (MHLW) വുഹാനിൽ നിന്നുള്ള വൈറസ് ബാധയുണ്ടായതായി റിപ്പോർട്ട് ചെയ്തു. ജനുവരി 20 ന് റിപ്പബ്ലിക് ഓഫ് കൊറിയയിൽ കൊറോണ വൈറസ് ബാധിച്ചതായും സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

2019 ഡിസംബർ 31 മുതൽ  2020 ജനുവരി 20 വരെയുള്ള കണക്കനുസരിച്ച് ആറ് മരണങ്ങളുൾപ്പെടെ  278  സ്ഥിരീകരിച്ച കേസുകൾ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിയിട്ടുണ്ട്. തായ്ലൻഡിൽ നിന്നുള്ള രണ്ട് കേസുകളും , ജപ്പാനിൽ, കൊറിയ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  ചൈനയിലെ രോഗികളെല്ലാം തന്നെ വുഹാനിലെ നിയുക്ത മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രത്യേക ചികിത്സയിലാണ്.

ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്സ്-കോവി), കടുത്ത റെസ്പിറേറ്ററി സിൻഡ്രോം (സാർസ്-കോവി) പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസ് (CoV). മനുഷ്യരിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ കൊറോണ വൈറസാണ് (nCoV) ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുന്നത്. കൊറോണ വൈറസുകൾ  മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസുകളാണ്. മനുഷ്യരെ ഇതുവരെ ബാധിച്ചിട്ടില്ലാത്ത നിരവധി കൊറോണ വൈറസുകൾ മൃഗങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വുഹാനിലെ സമുദ്രവിഭവങ്ങൾ വിൽക്കുന്ന, ഇതിനകം അടച്ച ഒരു  മാർക്കറ്റിൽ  നിന്നാണ് വൈറസ് ബാധയുണ്ടായതായി സംശയിക്കുന്നത്. വുഹാനിൽ നിന്ന് സഞ്ചാരികളോ യാത്രക്കാരോ വഴിയാകാം മറ്റു പ്രദേശങ്ങളിലേക്ക് വൈറസ് ബാധ പടർന്നത്. വുഹാനിൽ നിന്നുള്ള വൈറസ് ബാധ മറ്റു പ്രദേശങ്ങളിലേക്ക് പടർന്നതല്ലാതെ, മറ്റെവിടെയെങ്കിലും വൈറസ് ബാധ ഉത്ഭവിച്ചിട്ടില്ല. അതായത് നിലവിൽ വൈറസ് ബാധയുടെ തുടക്കം വുഹാനിൽ നിന്ന്, ഒരു ഇടത്തു നിന്ന്  മാത്രമാണ് എന്നതാണ്.  

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ

റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ലക്ഷണങ്ങളിൽ പ്രധാനപെട്ടത് പനിയാണ്, ചില കേസുകളിൽ ശ്വസിക്കാനുള്ള  പ്രയാസം ഉള്ളതായും കാണുന്നു, കൂടാതെ നെഞ്ചിന്റെ റേഡിയോഗ്രാഫുകളിൽ രണ്ട് ശ്വാസകോശങ്ങളിലും ആക്രമണാത്മക സ്വഭാവമുള്ള ന്യൂമോണ ബാധയും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കഠിനമായ കേസുകളിൽ, അണുബാധ, ന്യുമോണിയ,  അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്ക തകരാറ്, മരണം എന്നിവയ്ക്ക് വരെ കാരണമാകാം.

ലക്ഷണങ്ങൾ:
• മൂക്കൊലിപ്പ്
• തലവേദന
• ചുമ
• തൊണ്ട വേദന
• ശ്വസനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ
• ശ്വാസം മുട്ടൽ
• പനി
• അസ്വസ്ഥതകൾ

മനുഷ്യ കൊറോണ വൈറസുകൾ ന്യൂമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കാർഡിയോ-പൾമോണറി രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, ശിശുക്കൾ, മുതിർന്നവർ എന്നിവരിലാണ് ഈ അവസ്ഥ കൂടുതൽ കണ്ടുവരുന്നത്.

ഇത് വൈറൽ ന്യുമോണിയ ആയതിനാൽ ആൻറിബയോട്ടിക്കുകൾക്ക് കൊണ്ട് നമുക്ക് രോഗത്തെ നിയന്ത്രിക്കാനാകില്ല. രോഗം മാറുന്നത് ആളുകളുടെ രോഗപ്രതിരോധ ശേഷിയുടെ ശക്തിയെ ആശ്രയിച്ചായിരിക്കും. ഇതിനകം വൈറസ് ബാധിച്ചു മരണമടഞ്ഞവർക്ക് പ്രതിരോധശേഷി കുറയ്ക്കുന്ന രോഗാവസ്ഥകൾ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ടോ?

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി അടുത്തിടെയാണ് ചൈനീസ് ആരോഗ്യവൃത്തങ്ങൾ ഉറപ്പിച്ചത്. എന്നാലും സാർസിന്റെ കാര്യത്തിലെന്നപോലെ വൈറസ് ബാധ എളുപ്പത്തിൽ പടർന്നുപിടിക്കുന്നില്ല എന്ന് വേണം കരുതാൻ.

വ്യാപനം

കൊറോണ വൈറസുകൾ സാധാരണയായി രോഗബാധിതനായ വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. ചുമയും തുമ്മലും വഴി, വായു വഴി, കൈ തൊടുകയോ കുലുക്കുകയോ പോലുള്ള വ്യക്തിഗത സമ്പർക്കം വഴിയും വൈറസ് പകരാം. വൈറസ് ബാധയുള്ള വസ്തുക്കളിൽ സ്പർശിക്കുകയും, തുടർന്ന് കൈ കഴുകുന്നതിന് മുമ്പ് നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകളിൽ സ്പർശിക്കുകയോ ചെയ്താലും വൈറസ് ബാധയുണ്ടാകും. അപൂർവ്വമായി, മലത്തിലൂടെയും പകരാറുണ്ട്. കൊച്ചുകുട്ടികൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

രോഗനിർണയം

രക്തം, കഫം എന്നിവ ലാബുകളിൽ സൂക്ഷ്മപരിശോധനകൾക്ക് വിധേയമാക്കിയാണ് വൈറസിന്റെ സാനിധ്യം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തിടെ യാത്ര നടത്തുകയോ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടോയെന്നത് വളരെ നിർണ്ണായകമാണ്.  അതിനാൽ അന്താരാഷ്ട്രയാത്രകൾ ചെയ്തിട്ടുള്ളവരും മൃഗങ്ങളുമായോ മൃഗഉൽപ്പന്നങ്ങളുമായോ ബന്ധപ്പെട്ടിട്ടുള്ളവരും ഡോക്ടറോട് അത് പ്രത്യേകം എടുത്തുപറയണം.

എങ്ങനെ സ്വയം പരിരക്ഷിക്കാം

മനുഷ്യ കൊറോണ വൈറസ് അണുബാധയിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന് നിലവിൽ വാക്സിനുകൾ ലഭ്യമല്ല. ഇനിപ്പറയുന്നവ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിഞ്ഞേക്കും
• കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
• കഴുകാത്ത കൈകളാൽ നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായയിലോ സ്പർശിക്കുന്നത് ഒഴിവാക്കുക
• രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക
• ചുമയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യു ഉപയോഗിച്ച് വായയും മൂക്കും മൂടുക, തുടർന്ന് ടിഷ്യു ചവറ്റുകുട്ടയിൽ എറിയുകയും കൈ കഴുകുകയും ചെയ്യുക.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ

• ശ്വാസകോശ സംബന്ധമായ അണുബാധകളുള്ള ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുക
• ഇടക്കിടെ കൈകൾ കഴുകുക, പ്രത്യേകിച്ച് രോഗികളെയോ രോഗികളുള്ള സ്ഥലങ്ങളോ സന്ദർശിച്ചതിനു ശേഷം.
• കൃഷിസ്ഥലങ്ങളുമായോ വന്യമൃഗങ്ങളുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക
• അക്യൂട്ട് റെസ്പിറേറ്ററി അണുബാധയുടെ ലക്ഷണങ്ങളുള്ള ആളുകളുമായി ഇടപെടുമ്പോൾ നിശ്ചിത ദൂരം പാലിക്കുക.
• ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക.
• ആശുപത്രികളിൽ, പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ, അണുബാധ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.

പരിഭ്രാന്തരാകേണ്ട

പ്രാഥമിക അന്വേഷണത്തിൽ വുഹാൻ സിറ്റിയിലെ ഹുവാനൻ സീഫുഡ് മൊത്തവ്യാപാര മാർക്കറ്റിൽ എൻകോവിക്ക് അനുകൂലമായ പാരിസ്ഥിതിക സാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്, എന്നിരുന്നാലും ചില  രോഗികൾ ഈ മാർക്കറ്റ് സന്ദർശിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വുഹാൻ സിറ്റിയിൽ നിന്നും ചൈനയിലെ മറ്റ് പ്രവിശ്യകളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,  രോഗികൾക്ക് എങ്ങിനെയാണ് രോഗം ബാധിച്ചത്, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ വ്യാപ്തി, രോഗത്തിന്റെ വ്യാപ്തി,  അണുബാധ എന്നിവ നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണ്.

നിലവിൽ ലഭ്യമായ വിവരങ്ങളിലെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാകുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് കാര്യമായ രീതിയിൽ വൈറസ് വ്യാപിക്കുന്നില്ലായെന്നും ആരോഗ്യ-സേവന രംഗത്തെ ആളുകളിലൊന്നും തന്നെ അണുബാധകളൊന്നും ഇല്ലെന്നുമാണ്. ജനുവരി 12 ന് ചൈന കൊറോണ വൈറസിന്റെ ജനിതക ക്രമം മറ്റുരാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങൾക്ക് രോഗനിർണയത്തിന് ഇതു വളരെയധികം സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതുവരെ അന്തരാഷ്ട്ര-ആഭ്യന്തര സഞ്ചാരം വിലക്കുകയോ കരുതൽ നടപടികൾ എടുക്കാനോ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടില്ല.

A new Chinese coronavirus, a cousin of the SARS virus, has infected hundreds since the outbreak began in Wuhan, China, in December

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf', 'contents' => 'a:3:{s:6:"_token";s:40:"PdwFCBvoPB9ZjtxEpQXheGMN14I9iC6ZhC00CqL3";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/disease-awareness/1004/how-scared-should-you-be-of-the-wuhan-coronavirus-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf', 'a:3:{s:6:"_token";s:40:"PdwFCBvoPB9ZjtxEpQXheGMN14I9iC6ZhC00CqL3";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/disease-awareness/1004/how-scared-should-you-be-of-the-wuhan-coronavirus-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf', 'a:3:{s:6:"_token";s:40:"PdwFCBvoPB9ZjtxEpQXheGMN14I9iC6ZhC00CqL3";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/disease-awareness/1004/how-scared-should-you-be-of-the-wuhan-coronavirus-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TYSw5mYqG8kmnIjCzgcLZdnsWNx6kvVrEKP8gsNf', 'a:3:{s:6:"_token";s:40:"PdwFCBvoPB9ZjtxEpQXheGMN14I9iC6ZhC00CqL3";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/disease-awareness/1004/how-scared-should-you-be-of-the-wuhan-coronavirus-by-dr-sribiju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21