×

വൃക്ക ദിനത്തിൽ ഓർമ്മിക്കാൻ

Posted By

IMAlive, Posted on February 25th, 2020

Be aware of kidney diseases article by Dr Bipin B Pallath

ലേഖകൻ : ഡോ. ബിബിൻ ബി. പള്ളത്ത് ലക്ച്ചറർ, നെഫ്രോളജി ഡിപ്പാർട്മെന്റ്,

ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്  

വൃക്കരോഗങ്ങളുടെ   വ്യാപ്തി , വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക  എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി (ISN ), അന്താരാഷ്ട്ര കിഡ്‌നി ഫൌണ്ടേഷൻ (IFKF ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും വൃക്ക ദിനവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. ലോകത്തെമ്പാടും വൃക്കരോഗികൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ വൃക്കരോഗങ്ങളും അവയുടെ പ്രതിരോധമാർഗ്ഗങ്ങളും കൃത്യമായി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും എന്നതിൽ സംശയമില്ല.
വൃക്കകളുടെ ധർമ്മം
മനുഷ്യർക്കു സാധാരണമായി രണ്ടു വൃക്കകളുണ്ട്, മുതുകിന്റെ അടിഭാഗത്തു നട്ടെല്ലിന്റെ ഇരുവശത്തുമായി അവ സ്ഥിതിചെയ്യുന്നു. ഓരോന്നിനും ഏകദേശം പത്തു സെൻറിമീറ്റർ നീളവും അഞ്ചു സെൻറിമീറ്റർ വീതിയും രണ്ടര സെൻറിമീറ്റർ കനവും 110 മുതൽ 170 വരെ ഗ്രാം തൂക്കവുമുണ്ട്. വൃക്കയുടെ പ്രധാന ജോലി മാലിന്യം പുറംതള്ളുന്നതും അതുവഴി രക്തത്തെ ശുദ്ധീകരിക്കലും ആണ്. ശരീരത്തിൽ ആവശ്യമില്ലാത്ത മാലിന്യം, ഉപ്പ്, രാസപദാർത്ഥങ്ങൾ എല്ലാം വൃക്ക നിരാകരിക്കുന്നു.
ക്രിയാറ്റിൻ, യൂറിയ  ഈ മാലിന്യങ്ങൾ മനുഷ്യശരീരത്തിൽ കൃത്യമായി അളക്കാൻ സാധിക്കും. വൃക്കകളുടെ പ്രവർത്തനം ഈ അളവ് നോക്കി കണ്ടെത്താവുന്നതാണ്. ഇരു വൃക്കകളും തകരാറിൽ ആവുമ്പോൾ ഇവയുടെ അളവ് രക്തത്തിൽ ക്രമത്തിലധികം ആവുന്നു.
ശരീരത്തിൽ അധികം ഉള്ള ജലാംശത്തെ പുറംതള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കയാണ്. വൃക്ക പ്രവർത്തനരഹിതമാവുമ്പോൾ ശരീരത്തിൽ ജലം തങ്ങി നിൽക്കുകയും മൂത്രം പോകാതെ ശരീരത്തിൽ നീര് വെക്കുകയും ചെയ്യുന്നു.
ധാതുലവണങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയെ സന്തുലിതമായി നിർത്തുകയും സോഡിയം, പൊട്ടാസിയം, ഹൈഡ്രജൻ, കാൽസിയം, ഫോസ്ഫറസ്, മഗ്‌നീഷ്യം, എന്നിവ ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തുന്നതും വൃക്കയാണ്.സോഡിയം കൂടിയാലോ കുറഞ്ഞാലോ സ്വബോധം ഭാഗികമായി നഷ്ടപ്പെടുന്നു.പൊട്ടാസ്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ഹൃദയമിടിപ്പിനെയും പേശികളെയും ബാധിക്കുന്നു. കാൽസിയം, ഫോസ്ഫറസ് എന്നിവയുടെ ഏറ്റക്കുറച്ചിൽ എല്ലിനെയും പല്ലിനെയും ബാധിക്കുന്നു.
വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്മോണായ റെനിൻ  ജലവും ഉപ്പും ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
വൃക്ക ഉത്പാദിപ്പിക്കുന്ന എരിത്രോപോയിറ്റിന്റെ പ്രധാന ജോലി ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുക എന്നതാണ്. എരിത്രോപോയിറ്റിൻ ഉത്പാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്താൽ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു. ഇത് ശരീരത്തിൽ വിളർച്ച ഉണ്ടാക്കുന്നു. വൃക്കസ്തംഭനം സംഭവിച്ചാൽ എരിത്രോപോയിറ്റിൻ ഉത്പാദനം തടസ്സപ്പെടുകയും അവർക്ക് എരിത്രോപോയിറ്റിൻ ഹോർമോണിന്റെ കുത്തിവപ്പ് എടുക്കേണ്ടതായി വരുന്നു, കൂടാതെ അയേൺ (ഇരുമ്പ് ) വിറ്റാമിൻ മരുന്നുകൾ കഴിക്കേണ്ടതായി വരുന്നു.
വിറ്റമിൻ ഡിയെ ശരീരത്തിനു ആവശ്യമുള്ള രൂപത്തിൽ മാറ്റിയെടുക്കേണ്ട ജോലി വൃക്കയുടേതാണ്. കാൽസിയം ശരീരം വലിച്ചെടുക്കുന്നതിൽ വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് വലുതാണ്. അതിനാൽ വൃക്ക രോഗികളിൽ വിറ്റാമിൻ ഡി ഉത്പാദനം കുറയുകയും എല്ലിനും പല്ലിനും ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.


വൃക്കരോഗം


വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത്, ഒരു ലക്ഷണവും ഇല്ലാതെ വൃക്കരോഗം നമ്മിൽ പതിയിരിക്കാം എന്ന ബോധമാണ്. ഇത്തരമൊരു ബോധമുള്ളവർ കൃത്യമായ പരിശോധനകൾ നടത്തുകയും വലിയ അപകടങ്ങളിൽ നിന്ന് രക്ഷ നേടുകയും ചെയ്യാം.

വൃക്കരോഗങ്ങൾ വരാൻ സാധ്യതയുള്ളവർ :
1. വൃക്കരോഗ ലക്ഷണങ്ങൾ ഉള്ളവർ
2. പ്രമേഹരോഗികൾ
3. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകാത്തവർ
4. പാരമ്പര്യമായി വൃക്കരോഗം, പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവർ
5. പുകവലി,  അമിതവണ്ണം, 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർ
6. വേദനാസംഹാരികളുടെ തുടരെയുള്ള അല്ലെങ്കിൽ ദീർഘകാല ഉപയോഗം ഉള്ളവർ.
7. മൂത്രനാളികളുടെ ജന്മനായുള്ള വൈകല്യം ഉള്ളവ


രോഗലക്ഷണങ്ങൾ


1. വിശപ്പില്ലായ്മ ഒരു പ്രധാന ലക്ഷണം ആണ്. മാലിന്യങ്ങൾ ഉള്ളിൽ നിന്നും പുറംതള്ളപ്പെടാത്ത സാഹചര്യത്തിൽ ശരീരത്തിൽ വിഷാംശം വർധിക്കുകയും ഇതുമൂലം വിശപ്പില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു.

2. വൃക്കരോഗികളിൽ ഉയർന്ന രക്തസമ്മർദ്ദം സാധാരണമാണ്. 30 വയസ്സിനു താഴെ പ്രായമുള്ള വ്യക്തിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ വൃക്ക രോഗത്തിന്റെ ലക്ഷണമാകാം.

3. മുഖത്തും കാലിലും വയറിലും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം.

4. വിളർച്ച,ക്ഷീണം,കിതപ്പ്, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ ആണ് ഈ ലക്ഷണങ്ങൾ ഉണ്ടാവുന്നത്. വിളർച്ചക്ക് മരുന്നുകൾ പ്രതികരിക്കുന്നില്ലെങ്കിൽ വൃക്കരോഗം സംശയിക്കാവുന്നതാണ്.

5. കൃത്യമായി പറയാനാകാത്ത ലക്ഷണങ്ങൾ വൃക്കരോഗവുമായി ബന്ധപ്പെട്ടു അനുഭവപ്പെടാം. നട്ടെല്ലിന്റെ അടിഭാഗത്തു വേദന, ചൊറിച്ചിൽ, ശരീര വേദന, കാലിലും കയ്യിലും കടച്ചിൽ, ഇതെല്ലാം പൊതുവായി പറയപ്പെടുന്ന ബുദ്ധിമുട്ടുകൾ ആണ്. വൃക്കരോഗം ബാധിച്ച കുട്ടികൾക്ക് വളർച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക, എന്നിവ കണ്ടുവരുന്നു.

6. മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ.

വൃക്കകളുടെ സംരക്ഷണത്തിനായ് ശ്രദ്ധിക്കേണ്ടത്
ശരീരത്തിലെ ജലാംശം നിലനിർത്തുവാനായി ധാരാളം വെള്ളം കുടിക്കുക.
രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുക
സോഡിയത്തിന്റെ അളവ് നിയന്ത്രി്ക്കുക
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നത് നിയന്ത്രിക്കുക
കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കുക
പുകവലി ഉപേക്ഷിക്കുക
ശരീരഭാരം നിയന്ത്രിക്കുക, ഉപ്പിന്റെ അളവ് കുറക്കുക.

Renal diseases

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f', 'contents' => 'a:3:{s:6:"_token";s:40:"ngQCwvmtmZnuEQtnhy8R4wd20pc6LkHiHBswr1EL";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/disease-awareness/1031/be-aware-of-kidney-diseases-article-by-dr-bipin-b-pallath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f', 'a:3:{s:6:"_token";s:40:"ngQCwvmtmZnuEQtnhy8R4wd20pc6LkHiHBswr1EL";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/disease-awareness/1031/be-aware-of-kidney-diseases-article-by-dr-bipin-b-pallath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f', 'a:3:{s:6:"_token";s:40:"ngQCwvmtmZnuEQtnhy8R4wd20pc6LkHiHBswr1EL";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/disease-awareness/1031/be-aware-of-kidney-diseases-article-by-dr-bipin-b-pallath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('I6a7QuyocOaOBEBAYLhN1zrreKEqSeS9Eyzx2n6f', 'a:3:{s:6:"_token";s:40:"ngQCwvmtmZnuEQtnhy8R4wd20pc6LkHiHBswr1EL";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/disease-awareness/1031/be-aware-of-kidney-diseases-article-by-dr-bipin-b-pallath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21