×

ഐഎംഎയുടെ സൗജന്യ ചികിത്സ പദ്ധിതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു..

തിരുവനന്തപുരം;  സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവരുടെ ജീവിത ശൈലി രോഗങ്ങളുടെ ചികിത്സയും മരുന്നും ഒരു മാസത്തേക്ക് സ്വകാര്യ ആശുപത്രി വഴി സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. നേരത്തെ തന്നെ വെള്ളപൊക്ക ദുരിത ബാധിതരുടെ പ്രഥമിക ചികിത്സ സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി നല്‍കിയിരുന്നതിന് പുറമെയാണ് ഇപ്പോള്‍ ഈ സൗകര്യവും ഐഎംഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഏകദേശം ദുരന്ത ബാധിതരായ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കും. വെള്ളപൊക്ക ദുരന്തബാധിതതരെ സഹായിക്കാന്‍ ഐഎംഎ ദേശീയ ഘടകം ആദ്യ ഘട്ടമായി 50 ലക്ഷം രൂപ നല്‍കിയതിന് പുറമെ സംസ്ഥാന നേതൃത്വം രണ്ട് കോടിയിലധികം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 
ആയിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തം രൂക്ഷമായ ചെങ്ങന്നൂരില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തിയതിന് പുറമെ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ മാനസികാരോഗ്യം നിലനിര്‍ത്താനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഐഎംഎയുടെ സംസ്ഥാ നേതൃത്വം ഇപ്പോള്‍.