×

ഐഎംഎ സംസ്ഥാന സമ്മേളനം ശനിയും ഞായറും കൊല്ലത്ത്

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ 10, 11 തിയതികളില്‍ കൊല്ലം ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ടായിരത്തിലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നൂറിലധികം വിഷയങ്ങളില്‍ വിദഗദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തും. അവയവ ദാനം, മെഡിക്കല്‍ വിദ്യാഭ്യാസം, വ്യാജ ചികില്‍സ, ആയുഷ്മാന്‍ ഭാരത് എന്നീ വിഷയങ്ങളില്‍ പ്രത്യേക സിംപോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. Imalive.in ന്റെ ഔദ്യോഗിക ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും.

ആദ്യദിവസമായ 10ന് ഐഎംഎയുടെ വിവിധ പദ്ധതികളുടെ അവതരണവും വിശകലനവും വാര്‍ഷിക റിപ്പോര്‍ട്ടുകളുടെ അവതരണവും മറ്റുമാണ് നടക്കുക.

നവംബര്‍ 11, ഞായറാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ.കെ. ഉമ്മറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഐഎംഎ നിയുക്ത ദേശീയ പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ ശന്തനു സെന്‍ ഉദ്ഘാടനം ചെയ്യും. ഐഎം​എലൈവിന്റെ ഉദ്ഘാടനവും ഐഎംഎ മാധ്യമ പുരസ്കാരങ്ങളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. മുഖ്യപ്രഭാഷണവും സോഷ്യല്‍ മീഡിയ പുരസ്കാരങ്ങളുടെ വിതരണവും അഡ്വ. സോമപ്രസാദ് എം.പി. നിര്‍വ്വഹിക്കും. എം.നൗഷാദ് എം.എല്‍.എ, പദ്മശ്രീ പ്രൊഫ. മാധവ മേനോന്‍, ഡോ.എന്‍.സുള്‍ഫി, ഡോ.എ.മാര്‍ത്താണ്ഡപിള്ള, ഡോ.ആര്‍.വി.അശോകന്‍, ഡോ. വി.ജി.പ്രദീപ് കുമാര്‍, ഡോ. ആല്‍ഫ്രഡ് വി.സാമുവല്‍, ഡോ. ഡി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.  

ഐഎംഎ സംസ്ഥാന ഘടകത്തിന്റെ പുതിയ പ്രസിഡന്റായി ഡോ. എം.ഇ. സുഗതന്‍ ചടങ്ങില്‍ സ്ഥാനമേല്‍ക്കും.