സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് നിരവധിയായ വ്യാജ വാർത്തകളാണ് നമ്മളിലേയ്ക്ക് എത്തുന്നത്. പറയാനും അറിയാനും ഒരുപാടുള്ള ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജ വാർത്തകളും ഇക്കൂട്ടത്തിൽ നവിരവധിയാണ്. ഇത്തരത്തിലുള്ള ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത ആരോഗ്യ വാർത്തകളെ ചെറുക്കുകയും വസ്തുതകൾ നിരത്തി യഥാർത്ഥ ആരോഗ്യ കാര്യങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വെബ് പോർട്ടലായ ഐഎംഎ ലൈവ് ആരംഭിച്ചത്. ആരംഭിച്ച് നാളുകൾക്കം തന്നെ ലക്ഷ്യത്തിലേയ്ക്ക് എത്താൻ വെബ് പോർട്ടലിന് സാധിച്ചു. എന്നാൽ ഒരു പടി കൂടി കടന്ന് ഐഎംഎ ലൈവ് ഇംഗ്ലീഷിലും ആരംഭിക്കുകയാണ്. ആലുവ ഐഎംഎ ഹൗസിൽ ഫെബ്രുവരി 9 ന് ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ ഐഎംഎ ലൈവ് ഇംഗ്ലീഷിന് സമാരംഭം കുറിക്കും.
IMA Live English will launch at the Aluva IMA House on February 9 at a health-related event.