×

നേത്രദാനം

Posted By

IMAlive, Posted on August 22nd, 2019

Eye Donation Facts Awareness

ലേഖകൻ :ഡോ. എൻ.വി ശിവൻ

പ്രകൃത്യാ നമുക്ക് കിട്ടിയിട്ടുള്ള വരദാനമാണ് കാഴ്ചയുള്ള രണ്ട് കണ്ണുകൾ. കാഴ്ചശക്തിയുള്ള ഒരു വ്യക്തി വസ്തുക്കളെ തനത് രൂപത്തിലും  നിറത്തിലും വ്യക്തമായി കണ്ട് നിറത്തിലും വ്യക്തമായി കണ്ട് ആസ്വദിക്കുന്നു. എന്നാൽ കാഴ്ച ശക്തി നഷ്ടപ്പെട്ട ഒരാളുടെ അസ്വസ്ഥതയെ പറ്റി പലരും ചിന്തിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. 

അന്ധതക്ക് വിവിധ കാരണങ്ങളുണ്ട്. ഇതിൽ ഏറിയ പങ്കും ഒഴിവാക്കാവുന്നതോ ചികിൽസിച്ച് മാറ്റി എടുക്കാവുന്നതോ ആണ്.

ചികിൽസിച്ച് മാറ്റാവുന്ന തരം അന്ധതയാണ് നേത്രപടല അന്ധത. ഇത്തരത്തിൽ അന്ധരായിട്ടുള്ള ഒന്നര ദശലക്ഷം പേരാണ് ഇന്ത്യയിലുള്ളത്. ഇതിന് പുറമേ മുപ്പതിനായിരത്തോളം നേത്രപടല അന്ധത ബാധിച്ചിരിക്കുന്നത്  കുട്ടികളിലും ചെറുപ്പക്കാരിലുമാണ്. ഇതിന് ഏക പരിഹാരമാർഗം നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്.1905 മുതൽ തന്നെ ഇത് നിലവിലുണ്ട്. ഡോക്ടർ പാറ്റൺ എന്ന ശസ്ത്രക്രിയാ വിദഗ്ധനും ഒരു സാമൂഹ്യപ്രവർത്തകയും കൂടിയാണ് ഇതിന് തുടക്കം കുറിച്ചത്. ഈ സാമൂഹിക പ്രവർത്തകയുടെ നേതൃത്വത്തിൽ മരണാനന്തരം നേത്രപടലം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകുന്ന രീതിയ നടപ്പിലാക്കി. ഈ പ്രവർത്തനം ഏകോപിപ്പിക്കാൻ നേത്ര ബാങ്കിനും തുടക്കമിട്ടു

ഇന്ത്യയിലെ നേത്രപടല ശസ്ത്രക്രിയ

1948ലാണ് ഇന്ത്യയിൽ ആദ്യമായി വിജയകരമായി നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്. കൂടാതെ നേത്രബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുകയും ചെയ്തു. നേത്രപടലം സംഭരിക്കുക, അതിന്റെ ഗുണമേൻമ സംരക്ഷിക്കുക, ജനങ്ങളെ ബോധവൽക്കരിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഇന്ന് ഈ മേഖലയിൽ ധാരാളം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യയിൽ ഒരു ലക്ഷത്തോളം നേത്രപടലമാണ് ഒരു വർഷത്തേക്ക് ആവശ്യമുള്ളത്. എന്നാൽ ലഭിക്കുന്നതാകട്ടെ  15000 മുതൽ 30000 വരെ മാത്രം. ഇതിൽ എത്രയോ ലക്ഷം ഇരട്ടിക്കണ്ണുകൾ ഓരോ വർഷവും മരണാനന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ നേത്ര ബാങ്കിലും ധാരാളം പേർ നേത്രപടല അന്ധരായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

നമുക്ക് നമ്മുടെ കണ്ണുകൾ ദാനം ചെയ്യാൻ ഒരിക്കൽ മാത്രമേ അവസരമുള്ളൂവെങ്കിലും മറ്റുള്ളവരെ കൊണ്ട് ധാരാളം കണ്ണുകൾ ദാനം ചെയ്യിക്കാൻ നമുക്ക് അവസരമുണ്ട്. നേത്രദാനം പ്രോൽസാഹിപ്പിക്കാൻ ആഗസ്ത് 25 മുതൽ സെപ്തംബർ 8 വരെ നേത്രദാന പക്ഷാചരണമായി ആചരിച്ച് വരുന്നത് ജനങ്ങളോ ബോധവൽക്കരിച്ച് ഇതിൽ പങ്കാളികളാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

കണ്ണുകളിലുണ്ടാകുന്ന പരിക്കുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ, ബാക്ടീരിയ , വൈറസ്, ഫംഗൽ എന്നിവ മൂലമുണ്ടാകുന്ന അണുബാധ,ആസിഡ് അല്ലെങ്കിൽ ആൽക്കലി എന്നിവ കൊണ്ടുണ്ടാകുന്ന പൊള്ളൽ, വിറ്റാമിൻ എ അടക്കമുള്ള പോഷകങ്ങളുടെ കുറവ്, ജൻമനായുള്ള നേത്രപടല അന്ധത, ചില ഓപ്പറേഷനുകളുടെ അനന്തരഫലം എന്നിവ മൂലമാണ് നേത്രപടല അന്ധത ഉണ്ടാകുന്നത്.

ചിലർ ഒഴികെ പ്രത്യേക രോഗം പിടിപെട്ടതൊഴിച്ച് മറ്റുള്ളവർക്കെല്ലാം നേത്രം ദാനം ചെയ്യാവുന്നതാണ്. പ്രമേഹം(Diabetics), ആസ്‍ത്മ(Asthma), ഉയർന്ന രക്ത സമ്മർദ്ദം(Blood pressure, ക്ഷയരോഗം(Tuberculosis) , കണ്ണട ധരിക്കുന്ന ആളുകൾ, തിമിര ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവരുടെ നേത്രപടലം മാറ്റിവെക്കലിന് ഉപയോഗിക്കാവുന്നതാണ്. ഈ നേത്രപടലം സുതാര്യമായിരിക്കണമെന്ന് മാത്രം.  പ്രായമോ, ലിംഗബേദമോ ഇതിന് ബാധകമല്ല. വ്യത്യസ്ത മതവിഭാഗങ്ങൾ നേത്രദാനത്തെ പ്രോൽസാഹിപ്പിക്കുന്നുണ്ട്

ഹെപ്പറ്റൈറ്റിസ്(Hepatitis), എയിഡ്സ് (AIDS), എൻസെഫലൈറ്റ്സ്(Encephalitis), പേപ്പട്ടി വിഷബാധ, രക്തത്തിലുണ്ടാകുന്ന അണുബാധ, റെറ്റിനോബ്ലാസ്റ്റേമ(Retinoblaststema),ലുക്കീമിയ(Leukemia) , ലിംഫോമ(Lymphoma) , ശരീരത്തിൽ പടർന്ന് പിടിച്ച കാൻസർ മുതലായവ കൊണ്ട് മരിച്ച വ്യക്തിയുടെ നേത്രപടലം ഉപയോഗിക്കാറില്ല

നേത്രദാനത്തിനുള്ള സമ്മതപത്രം നൽകുന്നത് ജീവിച്ചിരിക്കുമ്പോഴാണെങ്കിലും പ്രാവർത്തികമാക്കുന്നത് മരണശേഷം മാത്രമാണ്

ഒരു വ്യക്തി മരണപ്പെട്ടാൽ കഴിയുന്നതും വേഗത്തിൽ അതായത് 4 മുതൽ 6 മണിക്കൂറിനകം കണ്ണുകൾ എടുത്ത് മാറ്റേണ്ടതാണ്. നേത്രദാനം ചെയ്ത വ്യക്തി മരണപ്പെട്ടാൽ കൺപോളകൾ അടച്ച് വെച്ച് ശുദ്ധജലത്തിൽ നനഞ്ഞ പഞ്ഞി കൺപോളകൾക്ക് മുകളിൽ വെക്കാവുന്നതാണ്.മുറിയിൽ ഫാൻ പ്രവർത്തിപ്പിക്കരുത്. മരണവിവരം ഉടൻ തന്നെ അടുത്തുള്ള നേത്രബാങ്കുമായോ മറ്റ് ബന്ധപ്പെട്ടവരേയോ അറിയിക്കണം.

പരിചയം സിദ്ധിച്ച നേത്രബാങ്ക് ജീവനക്കാർ മരണപ്പെട്ട വ്യക്തിയുടെ വീട്ടിൽ എത്തി നേത്രഗോളം / നേത്രപടലം എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. ഇതിന് വെറും 20 മിനിറ്റ് മാത്രമാണ് എടുക്കുക. ഇത് കാരണം ശവസംസ്കാര ചടങ്ങുകൾക്ക് കാലതാമസം ഉണ്ടാകില്ല. എടുത്ത് മാറ്റിയ നേത്രഗോളത്തിന് പകരം പ്ലാസ്റ്റിക് നേത്രഗോളങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനാൽ മൃതശരീരത്തിന് യാതൊരു വ്യത്യാസവും ഉണ്ടാകില്ല. നേത്രഗോളം മുഴുവനായി എടുത്തുമാറ്റി എം.കെ മീഡിയ എന്ന രാസലായനിയിൽ കൊണ്ടുപോകുന്ന രീതിയും നിലവിലുണ്ട്

നേത്രബാങ്കിൽ ഈ നേത്രപടലത്തെ വിശദമായി പരിശോധിച്ച് നേത്രപടല അന്ധത ബാധിച്ച ആളെ മുറപ്രകാരം വിളിച്ചുവരുത്തി നേത്രപടലം വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്

ഒരു മരണപ്പെട്ട വ്യക്തിയിൽ നിന്നും രണ്ട് അന്ധർക്ക് ഇത്തരത്തിൽ കാഴ്ച ലഭിക്കും പൂർണകാഴ്ചയുള്ള നമ്മൾ കാഴ്ച നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകർമ്മമാണ് നേത്രദാനം. വർഷത്തിൽ ഒരു ലക്ഷം നേത്രപടലം ലഭിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ നേത്രപടല അന്ധത പൂർണമായി ഇല്ലാതാക്കാൻ സാധിക്കും

Eye donation is an act of donating one's eyes after his or her death

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq', 'contents' => 'a:3:{s:6:"_token";s:40:"pIwTtZPh7ofoEgFCZFTrztRRiUC1e9pwZRYmMcmO";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/eye-problems/328/eye-donation-facts-awareness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq', 'a:3:{s:6:"_token";s:40:"pIwTtZPh7ofoEgFCZFTrztRRiUC1e9pwZRYmMcmO";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/eye-problems/328/eye-donation-facts-awareness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq', 'a:3:{s:6:"_token";s:40:"pIwTtZPh7ofoEgFCZFTrztRRiUC1e9pwZRYmMcmO";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/eye-problems/328/eye-donation-facts-awareness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('PxctjjoOhJDjqClpWnJLYpSy8egG4INqL5EKO0Qq', 'a:3:{s:6:"_token";s:40:"pIwTtZPh7ofoEgFCZFTrztRRiUC1e9pwZRYmMcmO";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/eye-problems/328/eye-donation-facts-awareness";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21