×

കോവിഡ് പശ്ചാത്തലം പരിഗണിച്ചാകാം റംസാൻ വ്രതം

Posted By

IMAlive, Posted on April 24th, 2020

Health tips for Ramzan fasting during the pandemic

News desk IMAlive

Edited by: IMAlive Editorial Team of Doctors

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ മറ്റൊരു റംസാൻ വ്രതം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ശാരീരിക സുഖങ്ങൾ ത്യജിച്ച് മനസ്സും ശരീരവും ഒരുപോലെ സംശുദ്ധമാക്കുകയാണ് പുണ്യമാസത്തിലൂടെ വിശ്വാസികൾ ലക്ഷ്യമിടുന്നത്. എല്ലാ വർഷത്തെയുംപോലെ സാഹചര്യങ്ങൾ അത്രകണ്ട് അനുകൂലമല്ല എന്നതാണ് ഇപ്പോൾ വിശ്വാസികളെ കുഴക്കുന്ന ഒരു പ്രധാന വസ്തുത. കോവിഡ് പശ്ചാത്തലം പരിഗണിച്ച് വ്രതമെടുക്കുന്ന നാളുകളിൽ നിരവധി ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

കോവിഡ് പശ്ചാത്തലത്തിൽ ശ്രദ്ധിക്കേണ്ടത്

ദൈനംദിന ജീതത്തിൽ നിന്ന് പെട്ടെന്നുള്ള മാറ്റമാണ് വ്രതമാരംഭിക്കുന്നതിലൂടെ സംഭവിക്കുന്നത്. രാവിലെ മുതൽ രാത്രി വരെയുള്ള സമയത്തിനുള്ളിൽ മൂന്നിലധികം നേരമാണ് നാം മിക്കപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്. വ്രതം ആരംഭിക്കുമ്പോൾ ഈ ഭക്ഷണക്രമം പാടേ മാറുന്നു. കോവിഡ് ബാധ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയമായതിനാൽ കോവിഡ് ബാധിതരും, നിരീക്ഷണത്തിലുള്ളവരും വ്രതമെടുക്കരുത്. കോവിഡ് രോഗികൾ നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്വ കൗൺസിലടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള ആരോഗ്യസ്ഥിതി മോശമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിട്ടുള്ളവരും നോമ്പെടുക്കേണ്ടതില്ല.

നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങൾ

1. നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്. വെള്ളമില്ലാതെ ഗുളിക കഴിക്കയുമരുത്.

2. പ്രമേഹരോഗികൾ നോമ്പുതുറയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് പഞ്ചസാര, ശർക്കര, തേൻ എന്നിവ ഒഴിവാക്കണം. കൂടാതെ പ്രമേഹരോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മൂന്ന് ഡോസ് കഴിച്ചിരുന്ന മരുന്ന് രണ്ട് ഡോസായി ക്രമീകരിക്കാവുന്നതാണ്.

3. നിലവിൽ ചികിത്സയുടെ ഭാഗമായി ഭക്ഷണക്രമീകരണം നടത്തിവരുന്ന രോഗികൾ അത് തുടരാൻ ശ്രദ്ധിക്കുക. 

4. ഏറെ സമയം ഭക്ഷണം കഴിക്കാതിരുന്നതിനാൽ പല ആളുകളും ഭക്ഷണം കിട്ടുന്ന സമയത്ത് വലിയ അളവിൽ കഴിക്കാറുണ്ട്. ഈ പ്രവണത ഒഴിവാക്കുക. ആദ്യം മിതമായ അളവിൽ ഭക്ഷണം കഴിക്കുക.

5. കൂടിയ അളവിൽ ചൂട് അനുഭവപ്പെടുന്ന സമയമായതിനാൽ നിർജലീകരണം സംഭവിച്ചേക്കാം. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ വിശ്വാസപ്രകാരം അനുവദനീയമായ സമയങ്ങളിൽ നന്നായി വെള്ളം കുടിക്കുക.

6. നോമ്പുതുറയ്ക്കായി ഈന്തപ്പഴം കഴിക്കുന്നതാണ് ഉത്തമം. ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടൻ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തി ക്ഷീണം ഇല്ലാതാക്കും.

7. അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

8. അത്താഴത്തിന് അപ്പോൾ തയാറാക്കിയ കഞ്ഞി, പാൽ, പച്ചക്കറി വിഭവങ്ങൾ, സൂപ്പുകൾ എന്നിവ കഴിക്കാം.

9. നോമ്പുതുറക്കുമ്പോൾ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെപഴം എന്നിവ കഴിക്കാം. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണു നല്ലത്.

10. മത്സ്യം, മാംസം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

11. എണ്ണയിൽ വറുത്തതും, ഉയർന്ന അളവിൽ എരിവും പുളിയുമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാം.

 

Here are some healthy tips to be observed while fasting during the holy month of Ramzan.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om', 'contents' => 'a:3:{s:6:"_token";s:40:"Oq1b1CeFV61NkXO7EfF5I5RmXxzfaij86VLJ3UhX";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/health-and-wellness-news/1116/health-tips-for-ramzan-fasting-during-the-pandemic";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om', 'a:3:{s:6:"_token";s:40:"Oq1b1CeFV61NkXO7EfF5I5RmXxzfaij86VLJ3UhX";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/health-and-wellness-news/1116/health-tips-for-ramzan-fasting-during-the-pandemic";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om', 'a:3:{s:6:"_token";s:40:"Oq1b1CeFV61NkXO7EfF5I5RmXxzfaij86VLJ3UhX";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/health-and-wellness-news/1116/health-tips-for-ramzan-fasting-during-the-pandemic";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TfTAdNXZRGeqvPYQ1pjk6eErslnfzieSPCdOd8Om', 'a:3:{s:6:"_token";s:40:"Oq1b1CeFV61NkXO7EfF5I5RmXxzfaij86VLJ3UhX";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/health-and-wellness-news/1116/health-tips-for-ramzan-fasting-during-the-pandemic";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21