×

നിരന്തരം ശല്യപ്പെടുത്തുന്ന മൈഗ്രെയ്ൻ

Posted By

IMAlive, Posted on January 22nd, 2020

Migraine causes and cure article by Dr Padmakumar

ലേഖകൻ :ഡോ. പദ്മകുമാർ ,അഡീഷണൽ പ്രൊഫസർ ,മെഡിസിൻ വിഭാഗം
റ്റി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ

മൈഗ്രെയ്ൻ കാരണം ദിവസങ്ങളോളം ബുദ്ധിമുട്ടുന്ന നിരവധിപരുണ്ട് നമുക്ക് ചുറ്റും. അത്രത്തോളം അസഹ്യമാണത്‌. ദീർഘനാൾ നീണ്ടു നിൽക്കുന്ന തലവേദനയുടെ മുഖ്യ കാരണങ്ങളിലൊന്നാണിത്‌. സ്ത്രീകളിലാണ് മൈഗ്രെയ്ൻ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആർത്തവകാലത്ത് ഇത്‌ കൂടുതലായി അനുഭവപ്പെട്ടെന്നു വരാം. എന്നാൽ ഗർഭകാലത്തും ആർത്തവ വിരാമമെത്തുമ്പോളും മൈഗ്രെയ്ൻ കാഠിന്യം  കുറഞ്ഞു വരികയാണ് ചെയ്യുന്നത്. കുട്ടികളിലും മധ്യവയസ്സ് പിന്നിട്ടവരിലും രോഗം ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണ്.

കാരണം
തലയോട്ടിയിലെയും തലച്ചോറിലെയും രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ചുരുങ്ങലും വികാസവുമാണ് മൈഗ്രെയ്നു കാരണം. രക്തക്കുഴലുകൾ വികസിക്കുമ്പോൾ അവ പുറപ്പെടുവിക്കുന്ന രാസപദാർത്ഥങ്ങൾ നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുമ്പോഴാണ് തലവേദന അനുഭവപ്പെടുന്നത്.

ലക്ഷണങ്ങൾ
മൈഗ്രെയ്ൻ തലവേദനയുണ്ടാകുന്നതിനുമുമ്പ് പലപ്പോഴും ചില പ്രാരംഭ ലക്ഷണങ്ങൾ (ഓറ) പ്രത്യക്ഷപ്പെടാറുണ്ട്. കണ്ണിൽ ഇരുട്ട് നിറയുക, മിന്നൽ പോലെയോ തീപ്പൊരി ചിതറുന്നതു പോലെയോ തോന്നുക തുടങ്ങിയവയൊക്കെ അനുഭവപ്പെട്ടെന്നു വരാം. ഓറ ഉണ്ടായി 20-30 മിനിട്ടിനകം തലവേദന യുണ്ടാകുന്നു. നെറ്റിയുടെ ഒരു വശത്തുനിന്നാരംഭിക്കുന്ന വേദന ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്നു. തല വിങ്ങുന്നതുപോലെ അനുഭവപ്പെടുന്ന വേദന ശബ്ദം കേൾക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അംഗീകരിക്കാതിരിക്കാനിടയുണ്ട്. തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടായെന്നു വരാം. ഛർദ്ദിച്ചു കഴിയുമ്പോൾ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
 
പ്രേരക ഘടകങ്ങൾ
യാത്ര ചെയ്യുക, വെയിലേൽക്കുക, ഉറക്കമിളയ്ക്കുക, വിശന്നിരിക്കുക തുടങ്ങിയവയൊക്കെ മൈഗ്രെയ്നു പ്രേരകമാകാറുണ്ട്. മാനസിക സംഘർഷങ്ങളും പിരിമുറുക്കവും മൈഗ്രെയ്നുണ്ടാക്കിയെന്നുവരാം. പഴകിയ ഭക്ഷണം, ചോക്കലേറ്റുകൾ, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ, ചീസ്, പാലുൽപ്പന്നങ്ങൾ, പനീർ തുടങ്ങിയവയും മൈഗ്രെയ്നുണ്ടാക്കാം. ബിയർ ഉൾപ്പെടെയുള്ള മദ്യയിനങ്ങളും രോഗ  കാരണമാകാറുണ്ട്.

ചികിത്സയും  പ്രതിരോധവും
ഉണ്ടാകുവാൻ പ്രേരകമായ കാര്യങ്ങൾ ഒഴിവാക്കുകയെന്നതാണ് മൈഗ്രെയ്ൻ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. തലവേദന ഉണ്ടായിക്കഴിഞ്ഞാൽ വേദനസംഹാരികൾ ഉപയോഗിച്ച് തലവേദന നിയന്ത്രിക്കാവുന്നതാണ്. അതോടൊപ്പം കൂടുതൽ തവണ  തലവേദനയുണ്ടാകുന്നവർക്ക് മൈഗ്രെയ്ൻ പ്രതിരോധത്തിനുള്ള മരുന്നുകളും ലഭ്യമാണ്. നെറ്റിയിൽ തുണി നനച്ചിടുന്നതും ഐസ് വെയ്ക്കുന്നതുമൊക്കെ വേദന കുറയ്ക്കാൻ സഹായിക്കും.
മൈഗ്രെയ്ൻ തലവേദന ഉണ്ടാകുന്നവർ ഭക്ഷണ കാര്യങ്ങളിലും ദിനചര്യകളിലും കൃത്യത പാലിക്കണം. ആവശ്യത്തിന് ഉറങ്ങുവാനും കൃത്യസമയത്ത് ഉണരാനും ശ്രമിക്കണം.

Everything about migraine

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x', 'contents' => 'a:3:{s:6:"_token";s:40:"09xbk7E4UdJc9Xn1GfgwvAvS1epqhfDZpr1DXc9D";s:9:"_previous";a:1:{s:3:"url";s:92:"http://imalive.in/health-and-wellness/1005/migraine-causes-and-cure-article-by-dr-padmakumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x', 'a:3:{s:6:"_token";s:40:"09xbk7E4UdJc9Xn1GfgwvAvS1epqhfDZpr1DXc9D";s:9:"_previous";a:1:{s:3:"url";s:92:"http://imalive.in/health-and-wellness/1005/migraine-causes-and-cure-article-by-dr-padmakumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x', 'a:3:{s:6:"_token";s:40:"09xbk7E4UdJc9Xn1GfgwvAvS1epqhfDZpr1DXc9D";s:9:"_previous";a:1:{s:3:"url";s:92:"http://imalive.in/health-and-wellness/1005/migraine-causes-and-cure-article-by-dr-padmakumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('f2bWU1IgriFF7uUEpfmX4Oo2WuUbcJPHvgAbRF4x', 'a:3:{s:6:"_token";s:40:"09xbk7E4UdJc9Xn1GfgwvAvS1epqhfDZpr1DXc9D";s:9:"_previous";a:1:{s:3:"url";s:92:"http://imalive.in/health-and-wellness/1005/migraine-causes-and-cure-article-by-dr-padmakumar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21