×

കൂർക്കം വലി ഒരു രോഗമല്ല. എന്നാല്‍ രോഗങ്ങള്‍ മൂലംകൂര്‍ക്കംവലിയുണ്ടാകും

Posted By

IMAlive, Posted on March 30th, 2019

Health risk associated with snoring

ലേഖകൻ : ഡോക്ടർ നാഗ്രാജ് അശോക് ദേശായി 

കൂർക്കംവലി എന്നത് അത്ര നിസ്സാരമായ കാര്യമല്ല. പല കുടുംബങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്  കൂർക്കംവലി. പുരുഷന്മാരിലാണ് കൂര്‍ക്കംവലി ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. കഴുത്തിന്‍റെ വണ്ണം കൂടുതലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും. തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി  അനുഭവപ്പെടുന്നത്.

വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്നമാണ് ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായിവരുന്നത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസവായുവിന്‍റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. കുട്ടികളിലാണ് ഇത്

കൂടുതലായി കണ്ടുവരുന്നത്.ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍ കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം.

ജനിക്കുമ്പോള്‍ന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ (മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള) കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. കഴുത്തിന്‍റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍ സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കം വലിയുണ്ടാകാം. ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവും.

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്നം പരിഹരിക്കാനാവും. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക.ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കം വലിയും വിട്ടുമാറിയില്ലെന്നു വരാം. ശ്വാസതടസ്സം, കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് നല്ലതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവായുള്ള വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. മൂക്കിന്‍റെയോ മുഖാകൃതിയുടെയോ പ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ടു ചികിത്സ ചെയ്യേണ്ടതാണ്. ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ(Obstetricians Sleep Apnea) എന്ന രോഗത്തിന്‍റെ ലക്ഷണവുമാകാം കൂര്‍ക്കംവലി. ഉറങ്ങുമ്പോള്‍ ശ്വാസനാളത്തിലുണ്ടാവുന്ന തടസമാണിത്. ഇത് രക്ത ത്തിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും കൂടാതെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ സപ്ലെയും കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് രോഗിക്ക് ക്ഷീണവും, മറവിയും ഉറക്കക്കുറവുമുണ്ടാകുന്നു. അധികം തിരിച്ചറിയപ്പെടാത്ത ഒരു സ്ലീപ്പ് ഡിസോഡറാണിത്. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

ഉറക്കത്തിനിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മിക്കവരുടെയും കൂര്‍ക്കം വലി തെല്ലൊന്നു കുറയാറുണ്ട്. കൂര്‍ക്കം വലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്നങ്ങളുണ്ടാകാം. ശ്വാസം ഇടക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്നകാരണമായി മാറുന്നത്. പുകവലി, മദ്യപാനം, സ്ഥിരമായി ഉറക്കഗുളിക ഉപയോഗം എന്നിവയുടെ ഉപയോഗം രോഗങ്ങള്‍ വിളിച്ചു വരുത്തും. സ്ഥിരമായി കൂര്‍ക്കംവലി ഉള്ളവര്‍ക്ക് ബി പി കൂടുകയും, സ്ട്രോക്ക് (Stroke)വരുവാനും ഹാര്‍ട്ടിന് തകരാറ് ഉണ്ടാകുവാനും സാധ്യത കൂടുതലാണ്.

ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ് (C-Pap). കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍(Continuous positive airway pressure) എന്നതിന്‍റെ ചുരുക്കമാണ് സി പാപ് (C-Pap). വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തനത്തോടു  സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദ്ദത്തില്‍ വായു മൂക്കിലൂടെ അടിച്ചു കയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.

Snoring is a common condition that can affect anyone, although it occurs more frequently in men and people who are overweight

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj', 'contents' => 'a:3:{s:6:"_token";s:40:"h9QD2bEBI9X841jywJVvdd0BpbOGyrNvKNsompLo";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/304/health-risk-associated-with-snoring";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj', 'a:3:{s:6:"_token";s:40:"h9QD2bEBI9X841jywJVvdd0BpbOGyrNvKNsompLo";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/304/health-risk-associated-with-snoring";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj', 'a:3:{s:6:"_token";s:40:"h9QD2bEBI9X841jywJVvdd0BpbOGyrNvKNsompLo";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/304/health-risk-associated-with-snoring";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('IVR6mRyYbK9H6u0U0Cwoq2n5Y479o9x7nkNubsnj', 'a:3:{s:6:"_token";s:40:"h9QD2bEBI9X841jywJVvdd0BpbOGyrNvKNsompLo";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/304/health-risk-associated-with-snoring";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21