×

പ്രതിരോധ കുത്തിവയ്പുകൾ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കുമാകാം

Posted By

IMAlive, Posted on August 29th, 2019

Vaccination for adults in India by Dr rakesh p s

 ലേഖകൻ :ഡോക്ടർ രാകേഷ് പി എസ് 

ഒരു ജനതയെ മുഴുവൻ ഇല്ലാതാക്കുന്ന മഹാമാരികൾ ലോകത്തുണ്ടായിട്ടുണ്ട്. അസുഖം പടർന്നു പിടിച്ച് ആളുകൾ മരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിരോധ കുത്തിവയ്പുകളെ(Immunization) കുറിച്ച് ശാസ്ത്രലോകം ആലോചിച്ച് തുടങ്ങിയത്. രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നൽകലാണ് പ്രതിരോധ കുത്തിവയ്പുകളിലൂടെ(Immunization) ലക്ഷ്യമിടുന്നത്.

കോടിക്കണക്കിന് മനുഷ്യജീവനുകള്‍ രക്ഷിക്കുവാനും മാരകമായ പല അസുഖങ്ങളും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുവാനും പ്രതിരോധ കുത്തിവയ്പുകൾ നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നു. നിര്‍മ്മാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യരാശിക്ക് ഇത്രയധികം ഗുണകരമായ മറ്റൊരു കണ്ടുപിടുത്തവും പൊതുജനാരോഗ്യ രംഗത്ത് ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

കുട്ടികള്‍ക്ക് എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകളെകുറിച്ച് നാം ഏറെക്കുറെ അറിവുള്ളവരാണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ 15 വയസ്സുവരെ ഈ കുത്തിവെയ്പുകള്‍ കൃത്യമായി എടുക്കാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. മിക്ക ആശുപത്രികളും ഇതിനായി രക്ഷിതാക്കള്‍ക്ക് കാര്‍ഡുകള്‍ നല്‍കുകയും എടുക്കുന്ന പ്രതിരോധ കുത്തിവെയ്പുകളെപ്പറ്റി അതില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓരോ കുട്ടിയ്ക്കും എടുത്തിട്ടുള്ള കുത്തിവെയ്പുകളെപ്പറ്റി ധാരണയുണ്ടാകാനും, സമയാസമയത്ത് കുത്തിവെയ്പ് എടുക്കാനുമെല്ലാം സാധിക്കുന്നു. എങ്കിലും ചിലയിടങ്ങളിലെങ്കിലും രക്ഷിതാക്കളുടെ ഭയമോ വിശ്വാസങ്ങളോ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുന്നത് വിലക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. അതിനെതിരെ സമഗ്രവും ശക്തവുമായ ബോധവല്‍ക്കരണപരിപാടികളാണ് പൊതുജനാരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നടത്തിവരുന്നത്. ഇതുമൂലം മാറ്റങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.

എന്നാല്‍ അതേവിധത്തില്‍ മുതിര്‍ന്നവര്‍ക്കും ധാരാളം പ്രതിരോധ കുത്തിവയ്പുകള്‍ നിലവിലുണ്ട്. പക്ഷേ, ബഹുഭൂരിപക്ഷം ആളുകള്‍ക്കും അതേപ്പറ്റി കാര്യമായ അറിവില്ല. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുന്നതുപോലുള്ള കൃത്യതയോ നിഷ്കര്‍ഷകളോ ഇല്ലാത്തതാണ് ഇതിന്റെ കാരണം. ഈ വര്‍ഷത്തെ ലോക പ്രതിരോധ കുത്തിവയ്പ് വാരാചരണത്തോടനുബന്ധിച്ച്, കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും എടുക്കാവുന്ന പ്രതിരോധ കുത്തിവയ്പുകളെ കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുവാനും ആവശ്യാനുസരണം അവ എടുക്കുവാനും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. കേരളത്തിലെ സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട് കൗമാര പ്രായക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും എടുക്കാവുന്ന ചില പ്രതിരോധ കുത്തിവെയ്പുകളെപ്പറ്റി ചുവടെ പ്രതിപാദിക്കുന്നു.

ഹെപ്പറ്റൈറ്റിസ്-ബിക്കുള്ള പ്രതിരോധ കുത്തിവെപ്പ്

കരളിനെ ബാധിക്കുന്നതും 20% രോഗബാധിതരിലും ഗുരുതരമായേക്കാവുന്നതുമായ രോഗമാണ് മഞ്ഞപ്പിത്തം. ഇതുതന്നെ പല തരത്തിലുണ്ട്. കേരളത്തിലെ പല മേഖലകളിലും മഞ്ഞപ്പിത്തത്തിന്റെ പരിണിത രൂപങ്ങളിലൊന്നായ ഹെപ്പറ്റൈറ്റിസ്-ബി(Hepatitis B )പടര്‍ന്നു പിടിക്കുന്നുണ്ട്. 2009ലാണ് ഇതിനെതിരായ പ്രതിരോധ കുത്തിവെയ്പ് കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയത്. അതിനു മുന്‍പ് ജനിച്ചവരില്‍ ഈ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടാവില്ല. കുഞ്ഞുങ്ങള്‍ ജനിച്ച ഉടനേയും ഒന്നര, രണ്ടര, മൂന്നരമാസങ്ങളിലും ഹെപ്പറ്റൈറ്റിസ്- ബിക്ക് എതിരായ പ്രതിരോധ കുത്തിവെപ്പുകൾ ഇപ്പോള്‍ നല്‍കിവരുന്നത്.

സുരക്ഷിതമല്ലാത്ത കുത്തിവയ്പുകൾ‍, രക്തപരിശോധന, രോഗ ബാധിതരുമായിട്ടുള്ള ലൈംഗികബന്ധം, മറ്റ് ശരീരസ്രവങ്ങള്‍, അണുനശീകരണം ശരിയായി നടത്താത്ത ദന്തല്‍ ക്ലിനിക്കുകള്‍, രോഗിയുമായി അടുത്തിടപഴകല്‍, ബാര്‍ബര്‍ ഷോപ്പുകള്‍, രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ പലതരത്തില്‍ ഹെപ്പറ്റൈറ്റിസ്-ബി(Hepatitis B) പകരാം. അതുകൊണ്ടുതന്നെ ഇതിനെതിരായ പ്രതിരോധ കുത്തിവെപ്പ് ഇതുവരെ എടുക്കാത്തവരും എടുക്കുന്നത് അഭികാമ്യമാണ്. വീട്ടില്‍ ഹെപ്പറ്റൈറ്റിസ്-ബി(Hepatitis B) ബാധിച്ച ആള്‍ ഉണ്ടങ്കിലോ, ആരോഗ്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കിലോ, ഡയാലിസിസ് ചെയ്യേണ്ടി വരുന്നുണ്ടെങ്കിലോ പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. മൂന്നു ഡോസുകളാണ് എടുക്കേണ്ടത്. ആദ്യ കുത്തിവെപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും പിന്നീട് അഞ്ച് മാസം കഴിഞ്ഞും കുത്തിവയ്പ്പുകള്‍ എടുക്കണം. ഒരു ഡോസിനു 170-400 രൂപ വരെ ആകും.

ഹെപ്പറ്റൈറ്റിസ് - എ(Hepatitis A) വരാതിരിക്കുവാനുള്ള കുത്തിവയ്പ്

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായുള്ള അടുത്തിടപഴകലിലൂടെയും പകരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്- എ(Hepatitis A) . കേരളത്തില്‍ ഇത് പടര്‍ന്നു പിടിക്കുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പല പ്രദേശങ്ങളിലും ഒരുപാട് പേര്‍ക്ക് ഒരേ സമയം പടര്‍ന്നു പിടിക്കുന്ന രീതിയിലും കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് എ(Hepatitis A) കാണപ്പെടുന്നു. 10 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് എ(Hepatitis A) കൂടുതലായി കണ്ടുവരുന്നത്. പല ഹോസ്റ്റലുകളിലും സ്കൂളുകളിലും കോളേജുകളിലും ഇതൊരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്.

ആറു മാസത്തെ ഇടവേളയില്‍ രണ്ടു തവണയായിട്ടാണ് ഹെപ്പറ്റൈറ്റിസ് എയ്ക്ക്(Hepatitis A) എതിരായ കുത്തിവെപ്പുകൾ എടുക്കേണ്ടത്. ഇത്തരത്തില്‍ എടുത്താല്‍ 25 വര്‍ഷത്തേക്ക് അസുഖത്തില്‍ നിന്ന് സംരക്ഷണം കിട്ടും. ഇത് ഒരു ഡോസിന് 900 മുതല്‍ 2000 വരെ രൂപ ചെലവു വരും. ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കു വേണമെങ്കിലും ഈ കുത്തിവയ്പ് എടുക്കാം. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍, ഹെപ്പറ്റൈറ്റിസ്- എ പടര്‍ന്നു പിടിക്കുന്ന സ്ഥലത്തു താമസിക്കുന്നവര്‍, പുറമേ നിന്ന് വെള്ളം, ജ്യൂസ്, ആഹാരം എന്നിവ കഴിക്കുന്നവര്‍ ഒക്കെ ഈ കുത്തിവയ്പ് എടുക്കുന്നത് അഭികാമ്യമാണ്. മുന്‍പ് ഹെപ്പറ്റൈറ്റിസ്- എ (Hepatitis A) വന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ട കാര്യമില്ല. കാരണം അവരുടെ ശരീരം ആദ്യ രോഗബാധയിലൂടെ ഇതിനെതിരായ പ്രതിരോധം കൈവരിച്ചിട്ടുണ്ടാകും. ചൈനയില്‍ നിര്‍മ്മിച്ച, ഒരു ഡോസ് മാത്രം എടുക്കേണ്ട വിലകുറഞ്ഞ ഒരു കുത്തിവെപ്പും ഇപ്പോള്‍ ലഭ്യമാണ്. പക്ഷെ ഇതിന്റെ സംരക്ഷണം ദീര്‍ഘനാള്‍ നിലനില്‍ക്കും എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുവാന്‍ കുത്തിവെപ്പ്

ഇന്ത്യയില്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് (Human papillomavirus infection)ഗര്‍ഭാശയഗള കാന്‍സറിന്റെ ഹേതു. 10 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഈ വാക്സിന്‍ എടുക്കേണ്ടത്. രണ്ടു മുതല്‍ മൂന്നു ഡോസുകള്‍ വരെ എടുക്കേണ്ടതായിവരും. ഒരു ഡോസിന് ഏതാണ്ട് 3000 രൂപ ആകും. കുത്തിവയ്പ് എടുത്ത സ്ഥലത്ത് തടിപ്പ്, തലവേദന, പനി എന്നിവ അപൂര്‍വ്വമായിട്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തേക്ക് ഉണ്ടാകാം.

പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പുകൾ ‌

പട്ടി കടിച്ചാലാണ് പേ വിഷബാധക്കെതിരെയുള്ള കുത്തിവെപ്പുകൾ സാധാരണയായി എല്ലാവരും എടുക്കുന്നത്. എന്നാല്‍ പട്ടികളുമായി നിരന്തരസമ്പര്‍ക്കമുള്ളവരും പട്ടി കടിക്കാന്‍ സാധ്യതയുള്ളതരം ജോലി ചെയ്യുന്ന പോസ്റ്റ്മാന്‍, വെറ്റനറിജീവനക്കാര്‍, പട്ടി പിടുത്തക്കാര്‍ തുടങ്ങിയവരും നേരത്തേതന്നെ മൂന്ന് ഡോസ് കുത്തിവയ്പ് എടുത്ത് പ്രതിരോധശേഷി ഉറപ്പാക്കുന്നത് നല്ലതാണ്.

റുബെല്ല(Rubella) പ്രതിരോധ കുത്തിവെപ്പ്

ഗര്‍ഭകാലത്ത് റുബെല്ല എന്ന രോഗം വന്നാല്‍ ജനിക്കുന്ന കുഞ്ഞിന് ഹൃദയം, കാഴ്ച, കേൾവി എന്നിവയ്ക്ക് തകരാറും ജന്മവൈകല്യങ്ങളും ഭാരക്കുറവും ഒക്കെ ഉണ്ടാകാം. ആയതിനാല്‍ റുബെല്ലയ്ക്ക് (Rubella) എതിരായ പ്രതിരോധ കുത്തിവെപ്പ് കുട്ടിക്കാലത്ത് എടുത്തിട്ടില്ലാത്ത കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അത് എടുക്കുന്നത് നന്നായിരിക്കും.

ചിക്കന്‍പോക്സ് വാക്സിന്‍(chickenpox vaccine)

12 മാസം മുതല്‍ 24 മാസം വരെയുള്ള കുട്ടികള്‍ക്കാണ് നിര്‍ദ്ദേശിക്കുന്നതെങ്കിലും ആര്‍ക്കു വേണമെങ്കിലും ചിക്കന്‍പോക്സിനെതിരായ വാക്സിന്‍ എടുക്കാം. ഒരിക്കല്‍ ചിക്കന്‍ പോക്സ് വന്നവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട കാര്യമില്ല.

ഇൻഫ്ലുവൻസ വാക്സിൻ(Influenza vaccine)

ഇൻഫ്ലുവൻസ(Influenza vaccine) അഥവാ പകര്‍ച്ചപ്പനിക്ക് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള വാക്‌സിൻ നേരിട്ട് പേശികളിലേക്ക് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. നേസൽ വാക്‌സിനുകൾ അഥവാ മൂക്കിലേക്ക് നേരിട്ട് അടിക്കുന്ന വാക്‌സിനുകളും ഇൻഫ്ലുവൻസയ്ക്കുണ്ട്. ഇൻഫ്ലുവെൻസ വൈറസ് നിരന്തരം ജനിതകവ്യതിയാനത്തിന് വിധേയമാകുന്നതിനാൽ എല്ലാ വർഷവും മെച്ചപ്പെടുത്തിയ പുതിയ വാക്‌സിൻ നിർമ്മിക്കുന്നു. കുത്തിവയ്പെടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഈ മരുന്ന് ഇൻഫ്ലുവൻസയ്ക്കെതിരെ ഫലപ്രദമായിത്തീരുക. ഇൻഫ്ലുവൻസയുടെ സീസൺ ഒക്ടോബറിൽ ആരംഭിച്ചു മേയിൽ അവസാനിക്കുന്നതിനാൽ ഒക്ടോബര്‍- നവംബർ മാസങ്ങളിൽ കുത്തിവയ്പ് എടുക്കുന്നതാണ് ഏറെ ഫലപ്രദം.

ടൈഫോയ്ഡ് വാക്സിൻ(Typhoid vaccine)

ടൈഫോയ്ഡ് പകരുന്നത് മലിനമായ ഭക്ഷണവും വെള്ളവും മുഖേനയാണ്. രണ്ടു തരം വാക്‌സിനുകളാണ് ടൈഫോയ്‌ഡിനുള്ളത്; കുത്തിവയ്ക്കുന്നതും ഉള്ളില്‍ കഴിക്കാവുന്നതും.  

ടിഡാപ് വാക്സിൻ(Tidap vaccine)

ടെറ്റനസ്, വില്ലൻ ചുമ, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നല്‍കുന്ന കുത്തിവയ്പാണ് Tdap. 10 വയസ്സിന് മുകളിലുളളവരിലാണ് ഇത് ഉപയോഗിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം 10 വർഷത്തെ ഇടവേളകളില്‍  പതിവായി ഈ കുത്തിവെയ്പ്പ് എടുക്കണം. ഗർഭിണികൾ എല്ലാ പ്രസവത്തോടനുബന്ധിച്ചും ഒരോ ഡോസ് Tdap എടുക്കണം.

ന്യുമോകൊക്കൽ വാക്സിനേഷൻ(Newcompox vaccination)

ന്യുമോണിയയോ അല്ലെങ്കിൽ ന്യൂമോകോക്കോക്കൽ അസുഖമോ വരാൻ സാദ്ധ്യതയുള്ള എല്ലാ മുതിർന്നവരും ന്യുമോകൊക്കൽ വാക്സിനേഷൻ എടുക്കേണ്ടതാണ്. അവയവം മാറ്റിവെച്ചവര്‍, HIV ബാധിതര്‍, മൾട്ടിപ്പിൾ മൈലോമ ബാധിച്ചവര്‍ 65ഓ അതിലധികമോ പ്രായമുള്ളവർ തുടങ്ങിയവര്‍ക്കൊക്കെ ന്യൂമോകോക്കൽ രോഗം പിടിപെടാൻ സാധ്യതകൂടുതലാണ്. മരണത്തിലേക്ക് വരെ എത്തിച്ചേക്കാവുന്ന ഈ രോഗത്തിന് രണ്ടു വാക്‌സിനുകളുണ്ട്. ഇവ സാധാരണയായി ഒറ്റ ഡോസ് ആയിട്ടാണ് നൽകുന്നത്.

മെനിൻജോകോക്കൽ വാക്സിൻ(meningioma vaccine)

സെറിബ്രോസ്‌പൈനൽ മെനിഞ്ചൈറ്റിസിനെതിരെയാണ് ഈ വാക്സിൻ പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 0.5 മില്ലി വാക്സിൻ ചർമ്മത്തിലൂടെയാണ് നൽകുന്നത്. മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് വാക്‌സിൻ പ്രതിരോധം നൽകുന്നത്.

കോളറ വാക്സിൻ(Cholera vaccine)

ഇന്ത്യയില്‍ നിന്ന് ഏതാണ്ട് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട രോഗമായ കോളറയ്ക്കെതിരേയും പ്രതിരോധ വാക്‌സിൻ ലഭ്യമാണ്. ഒന്നോ രണ്ടോ ആഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസ് തുള്ളിമരുന്നാണ് കോളറയുടെ പ്രതിരോധത്തിനായി നല്‍കുന്നത്. രണ്ടാമത്തെ ഡോസ് കഴിച്ച് ആറു മാസത്തിനുശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം ഫലപ്രദമാകുക. രണ്ടു വര്‍ഷത്തിനു ശേഷം ഒരു ബൂസ്റ്റര്‍ ഡോസ് കൂടി കഴിക്കണം.

മറ്റ് പ്രതിരോധ കുത്തിവെപ്പുകള്‍

ഹജ്ജിന് സൗദി അറേബ്യയില്‍ പോകുന്നവര്‍ എല്ലാവരും 'മെനിഞ്ചോക്കോക്കല്‍ മെനിഞ്ചൈറ്റിസി'നെതിരായ(meningioma vaccine) കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക്‌ ഈ കുത്തിവയ്പ് ആവശ്യമില്ല.

ആരൊക്കയാണ് വാക്‌സിൻ എടുക്കേണ്ടാത്തത്?  

എച്ച് 1 എന്‍ 1, ഇന്‍ഫ്ളൂവന്‍സ, ജപ്പാന്‍ ജ്വരം, ന്യൂമോക്കോക്കല്‍ വാക്സിന്‍‍ എന്നിവ കേരളത്തില്‍ ആരോഗ്യവാന്മാരായ മുതിര്‍ന്ന ആളുകള്‍ തല്‍ക്കാലം എടുക്കേണ്ടതില്ല. എച്ച്ഐവി അണുബാധപോലെ ദുർബലമായ രോഗപ്രതിരോധ സംവിധാനമുള്ളവർ നിർജ്ജീവമാക്കിയ വൈറസുകളുള്ള വാക്‌സിനുകൾ മാത്രമേ സ്വീകരിക്കാവൂ.


 

In India, vaccination is recommended by the Govt. till age of 45 years

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr', 'contents' => 'a:3:{s:6:"_token";s:40:"gSdkiXXBzYiAVnZgJOLTdpJ5gCS2ztosSnrIKJOl";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/health-and-wellness/320/vaccination-for-adults-in-india-by-dr-rakesh-p-s";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr', 'a:3:{s:6:"_token";s:40:"gSdkiXXBzYiAVnZgJOLTdpJ5gCS2ztosSnrIKJOl";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/health-and-wellness/320/vaccination-for-adults-in-india-by-dr-rakesh-p-s";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr', 'a:3:{s:6:"_token";s:40:"gSdkiXXBzYiAVnZgJOLTdpJ5gCS2ztosSnrIKJOl";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/health-and-wellness/320/vaccination-for-adults-in-india-by-dr-rakesh-p-s";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QAOHA5mT21TReQDtb48WuCE2sXB19uB5pE8ujegr', 'a:3:{s:6:"_token";s:40:"gSdkiXXBzYiAVnZgJOLTdpJ5gCS2ztosSnrIKJOl";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/health-and-wellness/320/vaccination-for-adults-in-india-by-dr-rakesh-p-s";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21