×

പല്ലിറുമ്മൽ ഒരു വില്ലനാണ്

Posted By

IMAlive, Posted on August 29th, 2019

How do I stop grinding my teeth by Dr manikandan gr

ലേഖകൻ:ഡോ. മണികണ്ഠൻ ജി. ആർ, കൺസൾട്ടന്റ്, പെരിയോഡോണ്ടിസ്റ്റ്

ദന്ത വൈകല്യങ്ങളുണ്ടാക്കുന്ന പ്രധാന ശീലങ്ങളിലൊനാണ് പല്ലിറുമ്മുന്ന ശീലവും. വായുടെയും അനുബന്ധാവയവങ്ങളുടെയും പ്രവർത്തനത്തിൽ ഉണ്ടാകുന്ന അപാകതകൾ ഈ ശീലത്തിലേക്ക് വഴി തെളിക്കുന്നു. ഒരു ആവശ്യവുമില്ലാതെ പല്ലുകൾ തമ്മിൽ പരസ്പരം കൂട്ടി മൂട്ടുന്ന അവസ്ഥയെയാണ് പല്ലിറുമ്മൽ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പല്ലിറുമ്മലിനെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.

1. പകൽ നേരത്തേ പല്ലിറുമ്മൽ

2. രാത്രി കാലത്തെ പല്ലിറുമ്മൽ

ഉറക്ക വൈകല്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കൻ അക്കാദമി പല്ലിറുമ്മലിനെ മറ്റൊരു രീതിയിൽ രണ്ടായി തരം തിരിച്ചു.

1. ഉറക്ക സമയത്തെ പല്ലിറുമ്മൽ - ഇത് പകലും രാത്രിയും സംഭവിക്കാം.

2. ഉണർന്നിരിക്കുമ്പോൾ ഉണ്ടാകുന്ന പല്ലിറുമ്മൽ - ഇതും പകലും രാത്രിയും സംഭവിക്കാം.

പുതിയ പഠനങ്ങളിൽ ഉറക്ക സമയത്തെ പല്ലിറുമ്മലിനെ കുറച്ചു കൂടി പരന്നൊരു വിഭാഗമായ ഉറക്ക കാല ചലന വൈകല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏതാണ്ട് 20% പേരിൽ ഉണർന്നിരിക്കുമ്പോഴും 16 %പേരിൽ ഉറങ്ങുമ്പോഴും ഈ പ്രശ്നം കാണുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുതിർന്നവരേക്കാൾ കൂട്ടികളിൽ ഈ പ്രവണത കൂടുതലാണ്. ഉണർന്നിരിക്കുമ്പോൾ ഉണ്ടാകുന്ന പല്ലിറുമ്മൽ സ്ത്രീകളിൽ കൂടുതലായി കാണുന്നു. എന്നാൽ ഉറക്ക സമയത്തേക്ക് രണ്ട് കൂട്ടരിലും ഒരേ തോതിൽ തന്നെ കാണപ്പെടുന്നു.

കാരണങ്ങൾ:

  • ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിഘാതം സൃഷ്ടിക്കപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും, ശ്വാസഗതിയും പേശികളുടെ ചലനവും വർധിക്കുകയും ചെയ്യുന്നു. ആ സമയം അതിനോടൊപ്പം പല്ലിറുമ്മലും ഉണ്ടാകുന്നു. ശരീരത്തിലെ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അമിതമായ ഉൽപ്പാദനം  ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു. അതിനാൽ ഡോപ്പമിൻ വർധിപ്പിക്കുന്ന നിക്കോട്ടിൻ അടങ്ങിയ പദാർത്ഥങ്ങളും ഇതിനൊരു കാരണമാവുന്നു. സാധാരണക്കാരെ അപേക്ഷിച്ച് പുകവലിക്കാരിൽ പല്ലിറുമ്മലിന്റെ തോത് വർധിക്കാൻ ഇത് കാരണമാവുന്നു.

  •  മാനസികമായ ഘടകങ്ങൾ - ജോലിസ്ഥലത്തെ അന്തരീക്ഷം, വ്യാകുലത, മാനസിക സമ്മർദ്ദം, വിഷാദ രോഗം, അമിതമായ ദേഷ്യം, വൈരാഗ്യബുദ്ധി തുടങ്ങിയ ഘടകങ്ങൾ പല്ലിറുമ്മലിന് കാരണമാവുന്നു.

  • പല്ലുമായി ബന്ധപ്പെട്ട ഘടകങ്ങൾ -പല്ലുകളിലോ അനുബന്ധ പേശികളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം ചവയ്ക്കുന്ന പ്രകിയയിൽ സംഭവിക്കുന്ന അപാകതയാൽ മുഖത്തെ അസ്ഥികളുടെയും പേശികളുടെയും മന്ദീഭവിച്ച പ്രവർത്തനം തുടങ്ങിയ ഘടകങ്ങളും ചിലപ്പോൾ പല്ലിറുമ്മലിലേക്ക് നയിക്കാറുണ്ട്.

  •  ജനിതകമായ ഘടകങ്ങൾ

  • ചില പ്രത്യേക ജോലിയിൽ ഏർപ്പെടുന്നവർ ഭാരോദ്വഹനം ചെയ്യുന്നവരിൽ ,ഒരുപാട് നേരം ജിമ്മുകളിൽ വ്യായാമം ചെയ്യുന്നവരിൽ, കായികതാരങ്ങളിൽ

  • കുട്ടികളിൽ വിരശല്ല്യം പല്ലിറുമ്മുന്നതിന് കാരണമാകാറുണ്ട്.

ശരീരത്തിൽ കാണുന്ന വ്യതിയാനങ്ങൾ;

  • പല്ലുകളുടെ കടിക്കുന്ന പ്രതലത്തിൽ ഉണ്ടാകുന്ന തേയ്മാനം.

  • പല്ലുകളുടെ ഇളക്കം.

  • അസ്ഥിശ്രംശം സംഭവിച്ച് പല്ലുകൾക്കിടയിൽ വിടവ് വരുക.

  • താടിയെല്ലിന്റെ തേയ്മാനം.

  • മുഖത്തെയും ചവയ്ക്കാൻ സഹായിക്കുന്ന പേശികളിലേയും വേദന.

  • പേശികൾക്കുണ്ടാകുന്ന ബലക്ഷയം.

  • കവിളിലെ ഒരു പേശിയായ മസീറ്റർ -വീർത്ത് വലുതാകുന്ന അവസ്ഥ.

  • സ്ഥിരമായുണ്ടാകുന്ന തലവേദന.

  • താടിയെല്ലുമായ ബന്ധമുള്ള ടെമ്പറോമാന്റിബുലാർ സന്ധിക്കുണ്ടാകുന്ന വേദന.

  • മൃദുകലകളിലുണ്ടാകുന്ന മുറിവുകൾ,

ചികിത്സ:

  • പല്ലുകൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുക. തേയ്മാനം വന്ന ഭാഗം ആവശ്യമെങ്കിൽ അടയ്ക്കുക.

  • പല്ലുകളുടെ കടി വിഛേദിക്കാൻ കാരണമാവുന്ന കയറ്റങ്ങളും ഇറക്കങ്ങളും രാകി മിനുസപ്പെടുത്തുക.

  • അക്‌റിലിക് പദാർത്ഥം കൊണ്ട് നിർമ്മിച്ച സ്പ്‌ളിന്റുകൾ നൽകി പല്ലുകളുടെ ഇളക്കം കുറയ്ക്കുക.

  • മാനസികമായ പിരിമുറുക്കങ്ങൾ കുറയ്ക്കുവാനായി മനഃശാസ്ത്ര വിദഗ്ധന്റെ സേവനം നിർദ്ദേശിക്കുക. നല്ലൊരു കൗൺസലിംഗ് ഫലപ്രദമാണ്.

  • പല്ലുകളുടെ ക്രമീകരണ വൈകല്യങ്ങൾ യഥാസമയം ചികിത്സിച്ച് മാറ്റുക. കീഴ്ത്താടി പിന്നോട്ടോ മുന്നോട്ടോ ഇരിക്കുന്ന വ്യക്തികളിൽ സാധാരണ രീതിയിലുള്ള കടി ലഭിക്കാൻ ബുദ്ധിമൂട്ടാകും. ഇവരിൽ ഈ വൈകല്യം ചികിത്സിച്ച് മാറ്റുന്നത് വരെ പല്ലിറുമ്മൽ തുടരും.

  • പനി വരുമ്പോൾ തുണി നനച്ച് കെട്ടുന്നത് പോലെ ടെമ്പറോ മാന്റിബുലാർ സന്ധിയിലെ വേദന കുറയ്ക്കാൻ ഈഥൈൽ ക്ലോറൈഡ് അടങ്ങിയ ലായനി കൊണ്ട് ഇടയ്ക്കിടെ തുണി വെച്ച് കെട്ടാം. അതോടൊപ്പം ഫിസിയോതൊറാപ്പിയും നല്ല ഗുണം നൽകും. ഉറക്കത്തിലെ വൈകല്യങ്ങൾക്കും യഥാസമയം ചികിത്സ തേടണം.

 

മറ്റ് ചികിത്സാരീതികൾ:

പാശ്ചാത്യ രാജ്യങ്ങളിൽ വൈദ്യുതി പ്രവാഹം ഉപയോഗിച്ചുള്ള ഇലക്ട്രോഗാൽവനിക് തെറാപ്പിയും അക്യൂപങ്ങ്ചർ ചികിത്സാരീതിയും ഉപയോഗിക്കുന്നു.

പുത്തൻ പ്രവണതകൾ;

NTI (Nocicepive Trigeminal Inhibition) എന്ന പ്രകിയ അവലംബിച്ച്

പല്ലിറുമ്മൽ തടയാൻ ഉതകുന്ന തരം സ്പ്‌ളിന്റുകൾ.

പകൽസമയത്തെ പല്ലിറുമ്മൽ കുറയ്ക്കാനുള്ള വിവിധതരം പരിശീലനങ്ങൾ നൽകുന്ന ബയോഫീഡ്ബാക്ക് ഉപാധികൾ. ബോട്ടുലിനം ടോക്സിൻ ഉപയോഗിക്കുന്ന രീതി - മസിറ്റർ പേശിയുടെ വലിപ്പം കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്. പല്ലിറുമ്മൽ നിർണ്ണയിക്കാനായുള്ള പുതിയ രീതികളിൽ കടിയുടെ മർദ്ദം നിർണയിക്കുന്ന Intra Splint Force Detector, പേശികളുടെ പ്രവർത്തനം വിലയിരുത്തുന്ന Bite strip, ഉറക്കത്തിന്റെ ആഴം അളക്കുന്ന Polysomnography, തേയ്മാനം അളക്കുന്ന Bruxcore Plate തുടങ്ങിയവ ഉൾപ്പെടുന്നു.

Bruxism or teeth grinding is a condition in which you grind, gnash or clench your teeth unconsciously

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA', 'contents' => 'a:3:{s:6:"_token";s:40:"NOGJR5L2PrNPy1u5KLOS2oS9Xbtk20NjsWinDNQ2";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/health-and-wellness/764/how-do-i-stop-grinding-my-teeth-by-dr-manikandan-gr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA', 'a:3:{s:6:"_token";s:40:"NOGJR5L2PrNPy1u5KLOS2oS9Xbtk20NjsWinDNQ2";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/health-and-wellness/764/how-do-i-stop-grinding-my-teeth-by-dr-manikandan-gr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA', 'a:3:{s:6:"_token";s:40:"NOGJR5L2PrNPy1u5KLOS2oS9Xbtk20NjsWinDNQ2";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/health-and-wellness/764/how-do-i-stop-grinding-my-teeth-by-dr-manikandan-gr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('h7BcuArOWlobsCxKbgmZuisaqsrN5skCX62uM0jA', 'a:3:{s:6:"_token";s:40:"NOGJR5L2PrNPy1u5KLOS2oS9Xbtk20NjsWinDNQ2";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/health-and-wellness/764/how-do-i-stop-grinding-my-teeth-by-dr-manikandan-gr";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21