×

ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ചെക്കപ്പുകളാണ് ശരിക്കും ചെയ്യേണ്ടത്?

Posted By

IMAlive, Posted on August 27th, 2019

The Medical Check Ups You Should Get Done Based On Your Age by Dr Rajeev Jayadevan

ലേഖകൻ: Dr Rajeev Jayadevan, Gasteroenterologist,

Sunrise Hospital and IMA Kochi, Vice President

ചെക്കപ്പുകളെ പറ്റി പരക്കെ ഉള്ള ധാരണ, ഒരു നാല്പത് അൻപത് വയസ്സടുക്കുമ്പോൾ ഏതെങ്കിലും ഒരു ലാബിൽ ചെന്ന് ഷുഗറും കൊളെസ്റ്ററോളും മറ്റും ചെക്ക് ചെയ്താൽ മതിയെന്നാണ്. വേറെ ചിലരാണെങ്കിൽ ചെയ്യാറ്, വലിയ ഏതെങ്കിലും ഒരാശുപത്രിയിൽ ചെന്ന് അവിടെ ലഭ്യമായിട്ടുള്ള അത്യാവശ്യം എല്ലാ ടെസ്റ്റുകളും ഒറ്റയടിക്ക് പാക്കേജ് അടിസ്ഥാനത്തിൽ അങ്ങു ചെയ്യിക്കുക എന്നതാണ്. ഇതു രണ്ടുമല്ല വേണ്ടത്. ചെക്കപ്പുകൾ ശാസ്ത്രീയ വീക്ഷണത്തോടു കൂടി ചെയ്തില്ലെങ്കിൽ നമുക്ക് നാമുദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല. എല്ലാവര്ക്കും എല്ലാ ടെസ്റ്റും ചെയ്യേണ്ട ആവശ്യവും ഇല്ല.
 
വാസ്തവത്തിൽ എന്നുമുതൽക്കാണ് നാം നമ്മുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ചിന്തിച്ചു  തുടങ്ങേണ്ടത് ?
 
യഥാർത്ഥത്തിൽ ഗർഭാവസ്ഥയിൽ തന്നെ ഒരു വ്യക്തിയുടെ ആരോഗ്യപരിപാലനവും പരിശോധനകളും ആരംഭിക്കണമെന്നാണ് വൈദ്യശാസ്ത്രം ഇന്നു പറയുന്നത്.
 
ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ ഹൃദയം ഒരു പ്രൊഫഷണൽ അത്‌ലറ്റിന്റെ (athlete) ഹൃദയത്തേക്കാൾ കൂടുതൽ ജോലി ചെയ്യുന്നു എന്ന വസ്തുത അധികമാർക്കും അറിയില്ല. അതിനാൽ ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്ന കാലം മുതൽ നല്ല ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കണം. Folic acid vitamin tablets മുൻകൂറായി കഴിക്കേണ്ടതാണ്. അനീമിയ അഥവാ വിളർച്ചയുള്ളവർ അത് പരിഹരിച്ചതിനു ശേഷമേ ഗർഭം  ധരിക്കാവൂ. അതു പോലെ തന്നെ ഗർഭാവസ്ഥയിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വ്യായാമം നന്നായി ചെയ്യുകയും പതിവ് പരിശോധനകൾ മുടക്കംവരാതെ ചെയ്യുകയും വേണം. High risk pregnancy ആണെകിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
 
ഡോക്ടർ നിര്ദേശിക്കാത്ത യാതൊരു മരുന്നും ഗർഭകാലത്തു കഴിക്കരുത്, അത് കുഞ്ഞിന് വൈകല്യങ്ങൾ വരുത്തിവയ്ക്കാം. ആദ്യത്തെ മൂന്ന് മാസങ്ങളിലാണ് ഇതിനു റിസ്ക് കൂടുതൽ.
 
ഇനി, ഒരു കുഞ്ഞ് ജനിച്ച് വാർദ്ധക്യത്തിൽ എത്തുന്നതുവരെയുള്ള കാലഘട്ടത്തിനിടയിൽ ആരോഗ്യപരിപാലനം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം.

?0-5 വയസ്സ് വരെയുള്ള കാലഘട്ടം:

കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണ് NEONATAL PERIOD നിയോനാറ്റൽ പിരീഡ്, അതായത് ജനനം മുതൽ ഒരു മാസം വരെയുള്ള സമയം. ജനിച്ച ഉടൻ തന്നെ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്, ഇതിനെ നിയോനാറ്റൽ സ്‌ക്രീനിംഗ് എന്നു പറയുന്നു. ഇവിടെ കുഞ്ഞിന്റെ കാഴ്ചശക്തി, കേൾവിശക്തി, തൈറോയ്ഡ് എന്നിവ പരിശോധിക്കുന്നു. വൈകല്ല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നത് ചികിത്സയിലൂടെ അവ പരിഹരിക്കുന്നതിന് ഏറെ സഹായകരമാണ്.
 
പിന്നീട് കുഞ്ഞിന്റെ വളർച്ചാ ഘട്ടമാണ്. അഞ്ച് വയസ്സുവരെ കൃത്യമായി വാക്‌സിൻ നൽകാൻ ശ്രദ്ധിക്കണം. വാക്സിനേഷൻ എടുക്കാൻ ഇടയ്ക്കിടയ്ക്ക് പോകേണ്ടതുള്ളതു കൊണ്ട് കുഞ്ഞിന്റെ വളർച്ച നിരീക്ഷിക്കാനും ഈ കാലയളവിൽ ഡോക്ടർക്ക് സാധിക്കുന്നു.
 
എന്നാൽ ഒന്നര വയസ്സിന് ശേഷം അടുത്ത വാക്‌സിൻ കുത്തിവെപ്പ് നൽകേണ്ടത് അഞ്ച് വയസ്സിലാണ്. അതിനാൽത്തന്നെ ഇതിനിടയിൽ വരുന്ന വലിയ ഇടവേളയിൽ പല മാതാപിതാക്കളും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വളരെ കാര്യമായൊന്നും ചിന്തിക്കാറില്ല. ഇത് തെറ്റായ പ്രവണതയാണ്.
 
ഈ കാലഘട്ടത്തിൽ ഓരോ ആറു മാസവും കുട്ടിയെ പീഡിയാട്രീഷ്യന്റെ അടുക്കൽ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുകയും വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ ശാരീരികമോ മാനസികമോ ആയ വീഴ്ചകൾ സംഭവിക്കുന്നുണ്ടോ എന്നും പരിശോധിക്കുകയും വേണം.

?5 വയസ്സ് മുതൽ 18 വയസ്സ് വരെ:

അഞ്ച് വയസ്സുമുതലുള്ള സ്‌കൂൾ കാലഘട്ടത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ വളർച്ചയാണ്. പ്രായത്തിനനുസരിച്ചുള്ള ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
 
ഇതിനു പുറമെ, കുട്ടികളിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
 
1. പല്ലിന്റെ ഘടനയും അനുബന്ധപ്രശ്‌നങ്ങളും ഈ പ്രായത്തിൽ പ്രത്യേകം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ പിന്നീട് ചികിത്സ ക്ലേശകരവും ചിലവേറിയതും ആകാം എന്നോർക്കുക.
 
2. കമ്പ്യൂട്ടർ, വീഡിയോ ഗെയിം, ഫോൺ മുതലായവയ്‌ക്ക്‌ അടിമപ്പെടാതെ കുട്ടികൾക്ക്‌ ആവശ്യമായ വ്യായാമം ഉറപ്പ് വരുത്തണം.
 
3. എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കി പോഷകസമൃദ്ധമായ ആഹാരം ലഭ്യമാക്കണം. അമിതവണ്ണം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീരോഗങ്ങൾ ഈപ്രായത്തിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.
 
4. രക്ഷിതാക്കൾ ഈ പ്രായത്തിലുള്ള കുട്ടികളോട് പതിവായി സംസാരിക്കുകയും അവരോടൊപ്പം സ്നേഹപൂർവ്വം സമയം ചിലവഴിക്കുകയും ചെയ്യുന്നത് പല തരം പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ ഉപകരിക്കും.

?18-40 വയസ്സ് വരെയുള്ള കാലഘട്ടം

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉയർന്ന വിദ്യാഭ്യാസം തേടി പോകുന്ന സമയമാണ് 18 വയസ്സിനോടടുത്ത സമയം. തന്മൂലം ആരോഗ്യകാര്യങ്ങളിൽ ഇക്കാലത്ത് ഒരു ശ്രദ്ധയും നൽകാറില്ലെന്ന് മാത്രമല്ല, തെറ്റായ പ്രവണതകൾ പലതും ആരംഭിക്കുന്നതും ഈ പ്രായത്തിലാണ്.
 
പഠനം, പരീക്ഷകൾ, ജോലി എന്നിവ സംബന്ധിച്ചുള്ള സമ്മർദ്ദം മൂലം പലപ്പോഴും കൃത്യമായി വ്യായാമം ചെയ്യാനോ ആഹാരം കഴിക്കാനോ സാധിക്കാതെ വരുന്നു. പുകവലി, മദ്യപാനം മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയിലേക്ക് ആകർഷിക്കപ്പെടുന്നു, എന്നിവയൊക്കെയാണ് ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്‌നങ്ങൾ.
 
വിഷാദരോഗമാണ് മറ്റൊരു പ്രധാന വില്ലൻ. കേരളത്തിൽ ഒരു വർഷം ശരാശരി 8000 ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്. ഇതു തന്നെ വിഷാദരോഗത്തിന്റെ ആഴം എത്രത്തോളമാണെന്ന് വെളിവാക്കുന്നതാണ്. മാതാപിതാക്കൾ തങ്ങളുടെ മക്കളെ കൃത്യമായി നിരീക്ഷിക്കുകയും അവർ വിഷാദരോഗത്തിന് അടിപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്ഥായിയായ വിഷാദം, ഉറക്കക്കുറവ്, ഉന്മേഷക്കുറവ് ,പതിവ് പ്രവൃത്തികളിൽ താൽപര്യക്കുറവ് എന്നിവയാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടന്ന് വൈദ്യസഹായം തേടേണ്ടതാണ്. പ്രസവാന്തരം പിടിപെടുന്ന വിഷാദരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിതസിക്കണം.
 
പ്രായപൂർത്തിയായാൽ പിന്നെ ആരോഗ്യം ഉറപ്പ് വരുത്താൻ ആദ്യം ചെയ്യേണ്ടത് നമ്മുടെ ശരീരത്തെ നമ്മളറിയുക എന്നതാണ്. നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഭാരം എന്നിവ ('Know Your Numbers’) നമ്മൾ അറിഞ്ഞിരിക്കണം. അവ അനുവദിനീയമായ അളവിലാണെന്ന് വർഷത്തിലൊരിക്കൽ പരിശോധനയിലൂടെ ഉറപ്പ് വരുത്തുകയും വേണം. കൂടാതെ ഉയരവും ഭാരവും വയറിന്റെ ചുറ്റളവും കണക്കാക്കി അമിതവണ്ണം ഉണ്ടോയെന്നും പരിശോധിക്കണം.
 
പുകവലി, മദ്യപാനം മറ്റ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, അമിത ഭക്ഷണം എന്നിവ ഒഴിവാക്കുക. വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക.

?40-50 വയസ്സ് പ്രായമുള്ളവർ:

ഹൃദയസംബന്ധമായ അസുഖങ്ങൾ, ബിപി, പ്രമേഹം, കാൻസർ തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ള അസുഖങ്ങൾ(chronic diseases) കണ്ടു തുടങ്ങുന്ന പ്രായമാണിത്. ഈ സമയത്ത് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. പ്രമേഹം, കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ തുടങ്ങിയവ കർശ്ശനമായും പരിശോധിക്കണം. രോഗം തുടക്കത്തിലേ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഗുണകരമാക്കും.
 
ഈ പ്രായത്തിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്. വിവാഹത്തിന് ശേഷമുള്ള ഈ കാലഘട്ടത്തിൽ ഗർഭാശയമുഖ കാൻസർ (cervical cancer) വരാൻ സാധ്യത കൂടുതലാണ്. ഇത്തരം കാൻസർബാധ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി പാപ്-‌സ്മിയർ Pap smear ടെസ്റ്റ് (30-65 വയസ്സ് വരെ), സ്തനാർബുദം നേരത്തേ കണ്ടെത്തുന്ന മാമോഗ്രാം (45-75 വയസ്സ് വരെ) എന്നിവ നിർദ്ദിഷ്ട ഇടവേളകളിൽ ചെയ്യാവുന്നതാണ്.

?50 വയസ്സിന് മുകളിൽ പ്രായമുള്ളവർ:

50 വയസ്സിന് മുകളിലുള്ളവർ പ്രമേഹം, കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ തുടങ്ങിയവയുടെ പതിവുപരിശോധനകൾ മുടക്കരുത്. ഈ പ്രായത്തിനപ്പുറം കുടൽ കാൻസറിനുള്ള സാധ്യത കൂടുതലാണ്. അതിനാൽത്തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും 50 വയസ്സിന് മുകളിലുള്ളവർക്ക് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുൻപു തന്നെ കുടൽ കാൻസർ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. Screening കൊളനോസ്‌കോപ്പി, സ്റ്റൂൾ ടെസ്റ്റിംഗ് തുടങ്ങിയ പരിശോധനകളാണ് സാധാരണയായി കുടൽ കാൻസറിനു മുന്നോടിയായ പോളിപ്പ് കണ്ടെത്തുന്നതിനായി നിർദേശിക്കപ്പെടാറുള്ളത്.
 
കാൻസർ സ്ക്രീനിംഗ് എന്നാൽ, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗമുണ്ടോ എന്ന് മുൻകൂറായി പരിശോധിക്കുന്നതിനാണ്. എന്നാൽ, എല്ലാവര്ക്കും എല്ലാ ടെസ്റ്റും ചെയ്യുന്നത് പ്രവർത്തികമോ ശാസ്ത്രീയമോ അല്ല. മേല്പറഞ്ഞ, സാധാരണയായി കാണപ്പെടുന്ന കാന്സറുകൾക്കു മാത്രമേ screening ചെയ്യേണ്ടതുള്ളൂ. ഉദാഹരണത്തിന്, തക്കതായ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്ക് leukemia, അസ്ഥിയുടെ കാൻസർ, ബ്രെയിൻ റ്റിയൂമർ മുതലായ അപൂർവമായ ക്യാന്സറുണ്ടോ എന്ന് അന്വേഷിക്കേണ്ട കാര്യമില്ല.
 
പ്രായം ഇനിയും ഏറുമ്പോൾ അസ്ഥികളുടെ ബലക്കുറവ് (osteoporosis) ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണ് .
 
Physician/കുടുംബഡോക്ടറുടെ മേൽനോട്ടത്തിൽ വേണം ചെക്കപ്പുകൾ പ്ലാൻ ചെയ്യാൻ. അനാവശ്യ ടെസ്റ്റുകൾ ഒഴിവാക്കാനും, test result സ്വയം വ്യാഖ്യാനം ചെയ്യുമ്പോഴുള്ള ആശങ്ക ഇല്ലാതാക്കാനും ഇത് മൂലം സാധിക്കും. ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർക്ക് അതനുസരിച്ചുള്ള ചെക്കപ്പുകൾ വേറെ ചെയ്യേണ്ടതാണ്.


⛳RED FLAG SYMPTOMS ചില പ്രത്യക തരം രോഗലക്ഷണങ്ങൾ അപകടമുന്നറിയിപ്പുകളാവാം. അവ ശ്രദ്ധയിൽ പെട്ടാൽ വെറുതെ വച്ച് കൊണ്ടിരിക്കരുത്, ഡോക്ടറെ കണ്ടു ചെക്കപ്പ് ചെയ്തു കുഴപ്പമില്ല എന്നുറപ്പാക്കേണ്ടതാണ്.
 
മൂക്കിലും കഫത്തിലും മലത്തിലും രക്തം പോവുക, വിശപ്പില്ലായ്മ, ശരീരത്തിൽ എവിടെയെങ്കിലും വേദനയില്ലാത്ത മുഴ, കരിയാത്ത വ്രണം, വിട്ടു മാറാത്ത പനി, ഭാരക്കുറവ്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ശോധനയിലെ ബുദ്ധിമുട്ട് തുടങ്ങിയ അസാധാരണമായ കാര്യങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
 
പ്രത്യേക പരിഗണന വേണ്ടതെപ്പോൾ?
 

മേലെ പറഞ്ഞ ചെക്കപ്പുകൾ സാധാരണ ആരോഗ്യമുള്ള വ്യക്തികൾക്കുള്ളതാണ്. എന്നാൽ ചിലർക്ക് ചില രോഗങ്ങൾ വരാൻ സാധ്യത കൂടും. അവർക്ക് പ്രത്യേക പരിഗണന വേണ്ടതാണ്.
 
1. ജനിതകമായ രോഗങ്ങളുടെ പ്രവണത കുടുംബത്തിലുണ്ടെങ്കിൽ അക്കാര്യം നേരത്തെ തന്നെ ഡോക്ടറെ കാണുമ്പോൾ ചർച്ച ചെയ്യണം. ഉദാഹരണത്തിന്, ഗ്ലോക്കോമ ഉള്ള കുടുംബങ്ങളിൽ 40 കഴിഞ്ഞ എല്ലാവർക്കും അതിനുള്ള eye ചെക്കപ്പ് ചെയ്യുന്നത് അന്ധത തടയാൻ പ്രയോജനപ്പെടും. ചില തരം അർബുദങ്ങൾ, ഹൃദ്രോഗം, പ്രമേഹം മുതലായവയും രോഗമുള്ളവരുടെ കുടുംബാംഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
 
2. പ്രമേഹമുള്ളവർക്ക് പ്രത്യേക ചെക്കപ്പുകൾ വേണ്ടതാണ്.
 
3. ദുശീലങ്ങൾ മൂലം സ്വയം വരുത്തി വയ്ക്കുന്ന രോഗങ്ങളെ മറക്കരുത്.
 
പുക വലിക്കുന്നവരിൽ പല തരത്തിലുള്ള ക്യാൻസർ, വന്ധ്യത, COPD (ശ്വാസകോശരോഗം) എന്നിവയ്ക്കുള്ള ചെക്കപ്പുകളും, സ്ഥിരമായി മദ്യപിക്കുന്നവർക്കും കരൾ വീക്കമുള്ളവർക്കും പതിവായ കരൾ രോഗ പരിശോധനയും ക്യാൻസർ ചെക്കപ്പും നടത്തേണ്ടതായി വരാറുണ്ട്.
 
4. അമിത വണ്ണവും വ്യായാമക്കുറവും ഉള്ളവരിൽ പല രോഗങ്ങളും അകാലത്തിൽ പിടിപെടാൻ സാധ്യതയുള്ളതിനാൽ ഇക്കൂട്ടർക്ക് കൂടുതൽ ചെക്കപ്പുകൾ വേണ്ടി വരാറുണ്ട്.
 
ചുരുക്കിപ്പറഞ്ഞാൽ എല്ലാവര്ക്കും ഒരേ അച്ചിലിട്ട ചെക്കപ്പുകളല്ല വേണ്ടത് എന്ന് സാരം.
 

മുകളിൽ പറഞ്ഞിരിക്കുന്ന ചിട്ടയായ പരിശോധനകളിലൂടെയും ജീവിതശൈലിയിലൂടെയും നമ്മുടെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കാനാകും. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതും അവയുടെ സാധ്യതകൾ ഇല്ലാതാക്കുന്നതുമാണ്.
 
നമ്മുടെ ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്ന് മറക്കാതിരിക്കാം.
 

Keep your whole family healthy with this handy guide

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH', 'contents' => 'a:3:{s:6:"_token";s:40:"70ML4a7FZie8XBAU509YJ0d8ESVXlpTqBF6NvM5M";s:9:"_previous";a:1:{s:3:"url";s:124:"http://imalive.in/health-and-wellness/812/the-medical-check-ups-you-should-get-done-based-on-your-age-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH', 'a:3:{s:6:"_token";s:40:"70ML4a7FZie8XBAU509YJ0d8ESVXlpTqBF6NvM5M";s:9:"_previous";a:1:{s:3:"url";s:124:"http://imalive.in/health-and-wellness/812/the-medical-check-ups-you-should-get-done-based-on-your-age-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH', 'a:3:{s:6:"_token";s:40:"70ML4a7FZie8XBAU509YJ0d8ESVXlpTqBF6NvM5M";s:9:"_previous";a:1:{s:3:"url";s:124:"http://imalive.in/health-and-wellness/812/the-medical-check-ups-you-should-get-done-based-on-your-age-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7nYa4HgSCgSZbnfcAIpvbA9dcGep8D6kNaWjdnHH', 'a:3:{s:6:"_token";s:40:"70ML4a7FZie8XBAU509YJ0d8ESVXlpTqBF6NvM5M";s:9:"_previous";a:1:{s:3:"url";s:124:"http://imalive.in/health-and-wellness/812/the-medical-check-ups-you-should-get-done-based-on-your-age-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21