×

ആശുപത്രി സന്ദർശനങ്ങൾ പുലിവാലാകുമ്പോൾ

Posted By

IMAlive, Posted on August 27th, 2019

Hospital Etiquette and Dos and Donts Of Hospital Visit By Dr Sunil PK

ലേഖകൻ:Dr Sunil PK ,Child Specialist

ആശുപത്രി സന്ദർശനങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ. പരിചയക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ ആശുപത്രിയിൽ കിടന്നാൽ അര മുക്കാൽ കിലോ മുന്തിരിയും ഓറഞ്ചും ഒക്കെ വാങ്ങി അവരെ ഒന്നു ചെന്നു കണ്ടില്ലെങ്കിൽ നമുക്കും അവർക്കും ഒരു സമാധാനവുമുണ്ടാവില്ല. താൻ ആശുപത്രിയിൽ കിടന്നപ്പോൾ വന്നു കാണാത്തവരെ പ്രത്യേകം തിരഞ്ഞ് പിടിച്ച് ഓർത്തുവെയ്ക്കുന്ന ആളുകളും നമ്മുടെ ഇടയിലുണ്ട്.

പഴയതുപോലെ അത്ര വ്യാപകമല്ലെങ്കിലും ഒരാൾക്ക് ഒരു അത്യാഹിതമുണ്ടായി ആശുപത്രിയിലേക്ക് പായുന്നതിനിടയിൽ കാറിൽ ഇടിച്ചു കയറിയും ജീപ്പിൽ പുറകീത്തൂങ്ങിയും ഓട്ടോയിൽ അർദ്ധ നിതംബത്തോടെ ഇരുന്നും കൂടെക്കൂടുന്നവർ ഇന്നും എണ്ണത്തിൽ കുറവല്ല.എന്നിട്ടോ അത്യാഹിത വിഭാഗത്തിൽ നിന്നു തിരിയാൻ സ്ഥലമില്ലാത്ത വിധം തിക്കിത്തിരക്കുകയും ചെയ്യും. ഡോക്ടർമാരോടും മറ്റു സ്റ്റാഫിനോടും തട്ടിക്കയറാനും കയർക്കാനും ഇവർ മുൻപന്തിയിൽ തന്നെ കാണും.

ഒരു കുഞ്ഞ് ജനിച്ചു എന്നറിഞ്ഞാൽ പിന്നെ മുളളീപ്പൊ തെറിച്ച ബന്ധമുള്ളവർ കൂടിയും ബേബി പൗഡറും സോപ്പും ഒക്കെയായി പ്രസവ വാർഡിലേക്ക് ഇടിച്ചു കയറും. ഒമ്പതു മാസക്കാലം അമ്മയുടെ ഗർഭപാത്രത്തിൽ സുഖമായി കഴിഞ്ഞ കുഞ്ഞ് പുറം ലോകവുമായി ഒന്നിടപെട്ട്, പൊരുത്തപ്പെട്ട് വരാൻ തുടങ്ങുന്നേ ഉണ്ടാവുകയുള്ളൂ.പുറത്തെ വെളിച്ചവും ശബ്ദവും തണുപ്പും എല്ലാം സൃഷ്ടിക്കുന്ന അലോസരത്തിനിടയിലും അമ്മയുമായി പറ്റിച്ചേർന്ന് സമാധാനായി ഇത്തിരി ഇങ്ക് കുടിക്കാം എന്നോർക്കുമ്പോഴാണ് നമ്മളൊക്കെ അങ്ങു ചെല്ലുന്നത്... വാരിയെടുക്കൽ ,കൊഞ്ചിക്കൽ ,ഉമ്മ വെക്കൽ അങ്ങനെയങ്ങനെ..... വാത്സല്യം തിരു തകൃതിയായി വഴിഞ്ഞൊഴുകും. ചെല്ലുന്നവരുടെ കൂട്ടത്തിൽ ജലദോഷവും ചുമയും ഉള്ളവരും, മൂക്കള ഒലിപ്പിക്കുന്ന കുട്ടികളും ഒക്കെ ഉണ്ടാവും. കുഞ്ഞാവയ്ക്ക് ജനിച്ചയുടൻ സൗജന്യമായി രോഗാണുക്കൾ സമ്മാനം!

നിങ്ങൾ എന്തെങ്കിലും ഒരു വാഹനങ്ങൾ നന്നാക്കുന്ന മെക്കാനിക്കിന്റെ വർക്ക്ഷോപ്പിൽ പോയിട്ടുണ്ടോ? അവിടെ ഗ്രീസും ഓയിലും പെയിന്റും എല്ലാം കൂടിക്കുഴഞ്ഞ് കിടപ്പുണ്ടാവും. അവിടെച്ചെന്ന് തൊടുന്നേനും പിടിക്കുന്നേനും ഇരിക്കുന്നേനും മുമ്പ് നമ്മൾ ദേഹത്തും വസ്ത്രങ്ങളിലും അഴുക്കു പറ്റാതെ ശ്രദ്ധിക്കും അല്ലേ?

എന്നാൽ ഒരു ആശുപത്രിയിൽ ചെന്നാലോ?

അവിടത്തെ അഴുക്ക് നമ്മിലെത്താതെ നോക്കാറുണ്ടോ?


നല്ല അണുനാശിനി ഒക്കെ ഉപയോഗിച്ച് തുടച്ച ,തിളങ്ങുന്ന തറകളും നല്ല ഇരിപ്പിടങ്ങളുള്ള ആശുപത്രികളിൽ നിന്ന് എന്തഴുക്ക് പറ്റാൻ എന്നാണോ?

നമുക്ക് ദൃഷ്ടിഗോചരമല്ലാത്ത രോഗാണുക്കളുടെ കൂടാരമാണ് ഓരോ ആശുപത്രിയും.നത്തോലി മുതൽ തിമിംഗലം വരെ എന്നു പറയുന്നതുപോലെ ജലദോഷത്തിന്റെ രോഗാണു മുതൽ നിപ്പ വൈറസ് വരെ അവിടെ ഉണ്ടാവാം. മറ്റു സ്ഥലങ്ങളേക്കാൾ ഒരു ആശുപത്രി സന്ദർശിക്കുന്നതാണ് രോഗാണുക്കളെ സമ്പാദിക്കാൻ എളുപ്പവഴി എന്നർത്ഥം!

ഓരോ ആശുപത്രി സന്ദർശനവും ഇരുതലവാൾ മൂർച്ചയുള്ള ഒരു ആയുധമാണ്. അവിടത്തെ രോഗികൾക്കും സന്ദർശകർക്കും ഒരേ പോലെ ദോഷകരമായ ഒന്ന്.

◾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഓരോ രോഗിയും ശാരീരികമായും മാനസികവുമായ സഹായവും താങ്ങും ആവശ്യമുള്ളവരാകാം. അതിനുതകുന്ന വിധം പ്രിയപ്പെട്ടവരിൽ ഒരാൾ സഹായി ആയി നിൽക്കട്ടെ. വിശ്രമം ആവശ്യമായ രോഗിയെ ചെന്ന് കണ്ട് ,ഒത്തിരി സംസാരിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല.

ശസ്ത്രക്രിയകൾക്കായി പ്രവേശിക്കപ്പെട്ടവരേയും നവജാത ശിശുക്കളേയും സന്ദർശിക്കുന്നത് പാടേ ഒഴിവാക്കുക. അവർക്ക് നമ്മളിൽ നിന്ന് അണുബാധ ഉണ്ടാവാൻ സാധ്യത ഏറെയാണ്.

◾ ഒരു രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ പോവുകയാണെങ്കിൽ കൂട്ടിന് ഒരാൾ മതിയാവും.ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടിൽ കുടുംബം ഒന്നടങ്കം ആശുപത്രിയിലേക്ക് ചെല്ലാതിരിക്കുക.

◾ ചെറിയ കുട്ടികളെ യാതൊരു കാരണവശാലും ചികിത്സക്കായല്ലാതെ ആശുപത്രികളിലേക്ക് കൊണ്ടു പോവാതിരിക്കുക. വീട്ടിൽ നോക്കാനാളില്ല എന്ന കാരണത്താൽ സ്ത്രീകൾ പ്രസവത്തിനായി വരുമ്പോൾ മൂത്ത കുട്ടികളെ ആശുപത്രിയിൽ കൂടെ നിർത്തുന്നത് പതിവ് കാഴ്ചയാണ്.അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

◾ ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ ഒരു രോഗിയെ ആശുപത്രിയിൽ സന്ദർശിക്കേണ്ടതായി വരികയാണെങ്കിൽ പരമാവധി കുറച്ച് സമയം മാത്രം അവിടെ ചിലവഴിക്കുക.അനാവശ്യമായി ഒരു നിമിഷം പോലും അവിടെ തങ്ങാതിരിക്കുക.

◾ നിങ്ങൾ ചുമ ഉള്ള ഒരു രോഗി ആണെങ്കിൽ ,ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോഴും മറ്റും ഒരു തൂവാല കയ്യിൽ കരുതുക.ചുമയ്ക്കുന്നത് തൂവാലയിലോട്ട് ആവണം. തൂവാല നനഞ്ഞാൽ കഴുകി വൃത്തിയാക്കുകയും പുതിയ ഒന്ന് ഉപയോഗിക്കുകയും വേണം.

ഇനിയും ഒത്തിരി പറയാൻ ഉണ്ട് …

നിപ്പക്കാലം വന്നു പോയാലും ഒരു കാര്യം ശ്രദ്ധിക്കണം. ആശുപത്രിയിൽ പോകുന്നത് ആവശ്യത്തിന് മതി.

എന്നാൽ അസുഖം വരുമ്പോൾ സ്വയം ചികിത്സയും നടത്തി ആശുപത്രിയിൽ പോകാതിരിക്കരുത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ ..

Hospital visitors can be dangerous for patients. Follow these dos and don'ts so you aren't a hazard when you visit a friend or loved one.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls', 'contents' => 'a:3:{s:6:"_token";s:40:"TxkYlxeSlJB1Gb7d6sRqOk7UjgxO0r9uBBYcLLq6";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/health-and-wellness/815/hospital-etiquette-and-dos-and-donts-of-hospital-visit-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls', 'a:3:{s:6:"_token";s:40:"TxkYlxeSlJB1Gb7d6sRqOk7UjgxO0r9uBBYcLLq6";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/health-and-wellness/815/hospital-etiquette-and-dos-and-donts-of-hospital-visit-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls', 'a:3:{s:6:"_token";s:40:"TxkYlxeSlJB1Gb7d6sRqOk7UjgxO0r9uBBYcLLq6";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/health-and-wellness/815/hospital-etiquette-and-dos-and-donts-of-hospital-visit-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('pCaZo1kOJIiE66JGB8UJOO4SaGJK2OfUNHgoG6Ls', 'a:3:{s:6:"_token";s:40:"TxkYlxeSlJB1Gb7d6sRqOk7UjgxO0r9uBBYcLLq6";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/health-and-wellness/815/hospital-etiquette-and-dos-and-donts-of-hospital-visit-by-dr-sunil-pk";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21