×

മഞ്ഞൾ ഒരൽപ്പം കൂടുതൽ കഴിച്ചാൽ കാൻസർ മാറുമോ

Posted By

IMAlive, Posted on January 16th, 2020

Can cure cancer with turmeric ? by  dr sulphi n

ലേഖകൻ :ഡോ സുൽഫി നൂഹു വൈസ് പ്രസിഡന്റ് .
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരള ഘടകം .

മഞ്ഞൾ ഒരല്പ്പം കൂടുതൽ കഴിച്ചാൽ എന്റെ കാൻസർ മാറുമോ എന്നായിരുന്നു ഇന്നലെ ഒരു ശബ്ദപേടക കാൻസർ രോഗിയുടെ ചോദ്യം.

എന്തു പറയാൻ

മഞ്ഞൾ സർവ്വ ക്യാൻസർ സംഹാരി എന്ന് പറയാൻ വരട്ടെ !

ഇപ്പോൾ ലഭിച്ചത് പേറ്റന്റ്‌ മാത്രം.

പേറ്റന്റ്‌ ലഭിച്ചപ്പോൾ തന്നെ മഞ്ഞളിനെ എല്ലാ ക്യാൻസറിനും സംഹാരിയാണെന്നു ആരെങ്കിലും ധരിച്ചുവശായാൽ ആ ധാരണ അമ്പേ പാളി പോകും.

കീമോതെറാപ്പിക്ക് പകരം വയ്ക്കാൻ ഇനി മഞ്ഞൾ മതി എന്ന് പറയാൻ വരട്ടെ.

മഞ്ഞൾ കാൻസർ സെല്ലുകൾ ക്കെതിരെ പ്രവർത്തിക്കുമെന്നുള്ള കാര്യം വർഷങ്ങളായി മെഡിക്കൽ സമൂഹത്തിന് അറിയാവുന്നതാണ്

എന്നാൽ കാൻസർ ബാധിച്ച ശരീര ഭാഗത്തേക്ക് മഞ്ഞളിൻറെ ക്യാൻസർ പ്രതിപ്രവർത്തന ശേഷിയുള്ള കുർക്കുമിൻ എന്ന ഘടകം എത്തിച്ചേരുന്നില്ലയെന്നുള്ളതായിരുന്നു വിഷയം

ഇപ്പോൾ ലഭിച്ചിരിക്കുന്ന പേറ്റന്റ്‌ ആൽബുമിൽ ,ഫൈബറിൻ എന്നീ ഘടകങ്ങളുമായി ചേർന്നു പ്രവർത്തിച്ചുകൊണ്ട് ക്യാൻസർ കോശങ്ങളിലേക്ക് ക്യൂർക്യൂമിൻ എത്തിക്കുവാനുള്ള പരീക്ഷണങ്ങൾക്കുള്ള പേറ്റന്റ് മാത്രം.

അത്തരമൊരു സാഹചര്യത്തിൽ കാൻസറുകൾക്ക് എതിരെ വരുന്ന പ്രയോജനം, അഥവാ പ്രവർത്തനം, വിജയസാധ്യത, എന്നിവയൊക്കെ നിരവധി പരീക്ഷണങ്ങളിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ

അത് കീമോതെറാപ്പിക്ക് മുകളിലാണോ കീമോതെറാപ്പിയോടൊപ്പം ഉപയോഗിക്കേണ്ടതാണോ ദീർഘനാൾ നിലനിൽക്കുന്ന ശക്തി എന്താണ് വീണ്ടും ക്യാൻസർ വരാതിരിക്കാൻ സഹായിക്കുമോ എന്നൊക്കെ ആദ്യം മൃഗങ്ങളിലും തുടർന്ന് മനുഷ്യനിലും പരീക്ഷണങ്ങൾ നടക്കട്ടെ
അങ്ങനെ നടക്കുന്ന പഠനങ്ങളുടെ റിസൽട്ട് പോസിറ്റീവ് ആയി തന്നെ വരട്ടെ!

അതിനുമുൻപ് മുമ്പ് ഇതിനെ സർവ്വ ക്യാൻസർ സംഹാരി എന്ന മാധ്യമങ്ങളിലൂടെ വിളിച്ചുകൂവുന്നത് മെഡിക്കൽ സമൂഹത്തിൻറെ മുന്നിൽ ധാരാളം ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു

ഇത്തരം അവകാശവാദങ്ങൾ ഒക്കെ തന്നെയും അസാധാരണമായ പബ്ലിസിറ്റിക്ക് ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ചോദ്യചിഹ്നങ്ങൾ ഉയർന്നുവരും
.
ഏതെങ്കിലും ഒരു പഠനത്തിന് പേറ്റൻറ് കിട്ടുന്നത് അത്തരം പഠനങ്ങളുടെ ഒരു ഘട്ടം മാത്രമാണ്

പേറ്റൻറ് കിട്ടുമ്പോൾ തന്നെ സർവ്വ മാധ്യമങ്ങളിലൂടെയും അല്പം അതിശയോക്തി യോടു കൂടി കാര്യങ്ങൾ വിളിച്ചു പറയുന്നത് അഭികാമ്യമല്ല

പഠനങ്ങൾ നടക്കട്ടെ മഞ്ഞളിന് സർവ്വക്യാൻസർ സംഹാരി എന്ന സ്ഥിതിയിലേക്ക് എത്തിച്ചേരാൻ കഴിയട്ടെ

അതിനുമുമ്പ് മൃഗങ്ങളിലുംപിന്നീട് മനുഷ്യരിലും പിന്നീട് രോഗികളിലും പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നതിനു മുമ്പ് അമിതമായ പ്രസിദ്ധി ഈ പരീക്ഷണങ്ങൾക്ക് നൽകുന്നത് അഭികാമ്യമല്ല.

ഇപ്പോൾതന്നെ പല അസുഖങ്ങൾക്കും അത്ഭുത മരുന്നുകളുണ്ട് എന്ന അവകാശവാദവുമായി പലരും മുന്നോട്ടു വരുന്ന കാലഘട്ടമാണെന്നു ഓർക്കണം

ഈ അവസരത്തിൽ കാൻസർ വന്നവർ ദേഹമാകെ മഞ്ഞൾ വാരിപ്പൂശിയാൽ മതി എന്ന് എതെങ്കിലും വ്യാജ വൈദ്യർ പറഞ്ഞാൽ ,അതിന് ശ്രീചിത്ര പോലുള്ള ഒരു സ്ഥാപനത്തിൻറെ പേര് ഉപയോഗിച്ചാൽ അത്ഭുതപ്പെടേണ്ട

അതിഭാവുകത്വം ശാസ്ത്രലോകം അംഗീകരിക്കില്ല .
പഠനങ്ങൾ ,വീണ്ടും പഠനങ്ങൾ നിരീക്ഷണങ്ങൾ ,വീണ്ടും നിരീക്ഷണങ്ങൾ ,

അതു തുടരാം.

വിജയസാധ്യത, അത് വളരെ ദൂരെ കാണുമ്പോൾ തന്നെ അമിതാവേശം കാട്ടിയാൽ, ആർക്കെങ്കിലും കച്ചവട താൽപര്യം ഈ വിഷയത്തിൽ ഇല്ലയോ എന്ന്, ആരെങ്കിലും സംശയിച്ചാൽ, അവരെ കുറ്റം പറയാൻ കഴിയില്ല.

മഞ്ഞളിന് സ്വർണ്ണത്തിൻറെ വില ആയാലും അത്ഭുതപ്പെടാനില്ല!

ഇത്തരം ചികിത്സാരീതികൾ മെഡിക്കൽ സമൂഹം അംഗീകരിക്കാൻ ഇനി ഏറെ ദൂരം പോകണം

പരീക്ഷണങ്ങൾ പരിപൂർണ്ണമായി വിജയിക്കുമ്പോൾ അതിനെ അഭിനന്ദിക്കാനും അതിനു ലോകപ്രശസ്തി നൽകുവാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻപന്തിയിൽ കാണും

What Are the Benefits of Turmeric

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x', 'contents' => 'a:3:{s:6:"_token";s:40:"4r44l9oU0EeQU9rHfIiAzJNxC690lZkbvgEdr7mr";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/997/can-cure-cancer-with-turmeric-by-dr-sulphi-n";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x', 'a:3:{s:6:"_token";s:40:"4r44l9oU0EeQU9rHfIiAzJNxC690lZkbvgEdr7mr";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/997/can-cure-cancer-with-turmeric-by-dr-sulphi-n";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x', 'a:3:{s:6:"_token";s:40:"4r44l9oU0EeQU9rHfIiAzJNxC690lZkbvgEdr7mr";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/997/can-cure-cancer-with-turmeric-by-dr-sulphi-n";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('emZya8lWpVDOqRaInmdZxW2KKkUBUxq2gpUww47x', 'a:3:{s:6:"_token";s:40:"4r44l9oU0EeQU9rHfIiAzJNxC690lZkbvgEdr7mr";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/health-and-wellness/997/can-cure-cancer-with-turmeric-by-dr-sulphi-n";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21