×

ഉപയോഗം കഴിഞ്ഞ മാസ്കുകൾ വലിച്ചെറിയല്ലേ

Posted By

IMAlive, Posted on September 16th, 2020

How to dispose of face masks safely?

News desk IMAlive

Edited by: IMAlive Editorial Team of Doctors

പുതിയ കാലത്തിന്റെ അനിവാര്യതയായി മാറിയ ഫെയ്‌സ് മാസ്‌ക്കുകൾ ഉപയോഗിക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. താടിയിലേക്ക് വലിച്ചു താഴ്ത്തിയ മാസ്‌കുകളും, മൂക്കും വായും ശെരിയായി മൂടാത്ത മാസ്‌ക്കുകളും ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറുകളല്ല ഫെയ്‌സ് മാസ്ക്കുകൾ. കോവിഡ് കേസുകൾ നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്തെ ഭീതികളോട് നാം പൊരുത്തപ്പെട്ടെന്ന് കരുതി മാസ്കിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല. ഈ സാഹചര്യത്തിൽ മാസ്ക്കുകൾ ധരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ സംസ്കരിക്കുന്നതും.

പലതരം മാസ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്;  N-95 മാസ്കുകൾ, കഴുകി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്കുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ അങ്ങിനെ പലതും. ഏതു തരം മാസ്കായാലും ഇവ ഉപയോഗിച്ച് കഴിഞ്ഞാൽ ബയോ-മെഡിക്കൽ മാലിന്യമാണ്. ആശുപത്രികളിൽ  ബയോ-ഹാസാർഡ് ഇൻഫെക്റ്റീവ് പ്ലാസ്റ്റിക് വേസ്റ്റ് എന്നെഴുതിയ  ബക്കറ്റുകളിൽ നിക്ഷേപിക്കാറുള്ള, അസുഖങ്ങൾ പരത്താൻ സാധ്യതയുള്ള മാലിന്യം. അത് നമ്മൾ വഴിവക്കിൽ വലിച്ചെറിയാമോ? ഒരിക്കലും പാടില്ല.

എന്നാൽ വഴിവക്കിലും ജലാശയങ്ങളിലും എല്ലാം ഉപയോഗം കഴിഞ്ഞ മാസ്കുകൾ പ്രത്യക്ഷപെട്ടു തുടങ്ങിയിട്ടുണ്ട്.അഭ്യസ്തവിദ്യരായ മലയാളികൾ ഇങ്ങിനെയൊക്കെ ചെയ്യുന്നത് അങ്ങേയറ്റം നിരാശാജനകമാണ് എന്നേ പറയാനുള്ളൂ. രോഗം പകരാതിരിക്കാൻ ഉപയോഗിക്കുന്ന വസ്തു കൊണ്ടുതന്നെ എല്ലാവർക്കും രോഗം പകർത്താനാണോ നമ്മൾ ശ്രമിക്കേണ്ടത് ?

ബയോ മെഡിക്കൽ മാലിന്യം ഒരിക്കലും സാധാരണ പ്ലാസ്റ്റിക് വേസ്റ്റിനൊപ്പം ഉപേക്ഷിക്കുകയോ സംസ്കരിക്കുകയോ ചെയ്യരുത്. അപ്പോൾ പിന്നെ എങ്ങിനെയാണ് അത് കൃത്യമായി സംസ്കരിക്കേണ്ടത്?

  • ഡിസ്പോസിബിൾ മാസ്ക്

ഡിസ്പോസിബിൾ മാസ്കുകൾ ഒറ്റ തവണ മാത്രമേ നമുക്ക് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഉപയോഗത്തിന് ശേഷം അവ പുനരുപയോഗം ചെയ്യാൻ കഴിയില്ല. ഇത്തരം മാസ്‌കുകളാണ് ഏറ്റവും കൂടുതൽ മാലിന്യപ്രശ്നം ഉണ്ടാക്കുന്നത്.

ഒരു ലീറ്റർ വെള്ളത്തിൽ മുപ്പതുഗ്രാം ബ്ലീച്ചിങ് പൗഡർ അലിയിച്ച വെള്ളത്തിൽ ഇരുപതു മിനിറ്റ് മുക്കിവെയ്ക്കുകയായെങ്കിൽ ഡിസ്പോസിബിൾ മാസ്കുകൾ അണുവിമുക്തമാകും. അണുവിമുക്തമാക്കിയ ശേഷം ഇവ കുഴിച്ചു മൂടുകയാണ് വേണ്ടത്.

  • തുണികൊണ്ടുള്ള മാസ്കുകൾ

തുണികൊണ്ടുള്ള മാസുകൾ ഓരോ തവണ ഉപയോഗം കഴിയുമ്പോഴും ചൂടുവെള്ളവും സാധാരണ അലക്കു സോപ്പും ഉപയോഗിച്ച് എളുപ്പത്തിൽ അണുനശീകരണം ചെയ്തെടുക്കാം.

ഉപയോഗിച്ച മാസ്കുകൾ ബ്ലീച്ച് ലായനി (1%) അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി (1%) ഉപയോഗിച്ച് വൃത്തിയാക്കാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിക്കുന്നത്.

ഉപയോഗശൂന്യമായ തുണികൊണ്ടുള്ള മാസ്കുകൾ കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണമെന്നും മാസ്കുകൾ ഉപയോഗിക്കുന്നതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

  • N95 മാസ്കുകൾ

N-95 മാസ്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കോവിഡ് വൈറസുകൾ വേനൽക്കാലത്തെ അപേക്ഷിച്ച് തണുപ്പുകാലത്ത് 6 മടങ്ങ് കൂടുതൽ  അതിജീവന സാധ്യത കാണിക്കുന്നുണ്ട്. തണുപ്പുകാലം അടുകാറായ ഈ സമയത്ത് ഉപയോഗിച്ച N95 മാസ്കുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.

N95 മാസ്കുകൾ മെഡിക്കൽ സ്റ്റാഫുകൾക്ക് ഉപയോഗിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവ ക്വാറന്റീൻ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ബയോ മെഡിക്കൽ വേസ്റ്റുകളോടൊപ്പമാണ് ശേഖരിക്കേണ്ടത്. ബന്ധപ്പെട്ടിരിക്കുന്ന ബയോമെഡിക്കൽ മാലിന്യ സംസ്കരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന ഇത്തരം മാലിന്യങ്ങൾ അവിടെ തന്നെ വെച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. വീണ്ടും ഇവ ഉപയോഗിക്കപ്പെടുന്നത് തടയാനായി കളയുന്നതിന് മുൻപ് ചെറിയ കഷ്ണങ്ങളാക്കി മാസ്കുകൾ മുറിക്കാനും നിർദ്ദേശമുണ്ട്.

വലിച്ചെറിയുകയോ പൊതു മാലിന്യങ്ങൾക്കൊപ്പം സംസ്കരിക്കുകയോ ചെയ്യുന്ന ഫെയ്‌സ് മാസ്കുകൾ ശുചീകരണത്തൊഴിലാളികൾക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടാക്കും. ഈ സമയത്തും കർത്തവ്യനിരതരായി ജോലിചെയ്യുന്ന അവരോട്  ഉത്തരവാദിത്വബോധത്തോടെ വേണം നമ്മൾ പെരുമാറേണ്ടത്. ഒത്തൊരുമിച്ചുപിടിച്ചാൽ നമുക്ക് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാം.

 

How to dispose of face masks safely?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz', 'contents' => 'a:3:{s:6:"_token";s:40:"xnxD940vPwojSEGUsd7Py0GWjbzGpzK2NrP0zH7B";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/health-news/1207/how-to-dispose-of-face-masks-safely";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz', 'a:3:{s:6:"_token";s:40:"xnxD940vPwojSEGUsd7Py0GWjbzGpzK2NrP0zH7B";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/health-news/1207/how-to-dispose-of-face-masks-safely";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz', 'a:3:{s:6:"_token";s:40:"xnxD940vPwojSEGUsd7Py0GWjbzGpzK2NrP0zH7B";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/health-news/1207/how-to-dispose-of-face-masks-safely";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('GaXrBnz1myP6vFwLMi0imjALGYu3y0q2a0vL6Scz', 'a:3:{s:6:"_token";s:40:"xnxD940vPwojSEGUsd7Py0GWjbzGpzK2NrP0zH7B";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/health-news/1207/how-to-dispose-of-face-masks-safely";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21