×

ഷോപ്പുകൾ, മാർക്കറ്റുകൾ, ബസ് ഷെൽട്ടറുകൾ എന്നിവയ്ക്കായി പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

Posted By

IMAlive, Posted on June 17th, 2020

IMA proposes guidelines for Shops, Markets, and Bus Shelters

കടകമ്പോളങ്ങളും, ബാർബർ ഷോപ്പുകളും, ബ്യൂട്ടി പാർലറുകളും, ഷോപ്പിംഗ് കോംപ്ലക്സുകളും, റെസ്റ്റോറന്റുകളും,  പൊതുഗതാഗതം, പൊതു സേവനങ്ങളും പൊതുകാര്യാലയങ്ങൾ എന്നിവയെല്ലാം  നിയന്ത്രങ്ങൾ പടി പടിയായി കുറയ്ക്കുന്നതിലൂടെ അടുത്തു തന്നെ തുറന്നു പ്രവർത്തിക്കാൻ തയായറെടുക്കുന്ന സാഹചര്യത്തിൽ സാഹചര്യത്തിൽ ശുചിത്വനടപടികൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ഫെയ്സ് മാസ്ക്/ ഫെയ്സ് ഷീൽഡ്, വെന്റിലേഷൻ, സാമൂഹിക അകലം പാലിക്കൽ, ഉപഭോക്തൃ രജിസ്റ്റർ എന്നിവയെ സംബന്ധിച്ചുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങളും പ്രത്യേക നിയന്ത്രണ മാനദണ്ഡങ്ങളും പൊതുജനങ്ങൾക്കും, തൊഴിലാളികൾക്കും, തൊഴിൽ ഉടമകൾക്കുമായി അവതരിപ്പിക്കുകയാണ് ഐഎംഎ.   

നന്ദി

ഇത്തരമൊരു സുപ്രധാന രേഖ തയ്യാറാക്കുന്നതിന്റെ ഉത്തര വാദിത്തം ഞങ്ങളിൽ ഏൽപ്പിച്ച ഐ.എം.എ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. എബ്രഹാം വർഗ്ഗീസിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്ന ഐ.എം.എ. കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. പി. ഗോപികുമാറിനും എല്ലാ കാബിനറ്റ് അംഗങ്ങൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. 

ബോധവത്ക്കരണവേളയിൽ തന്റെ വിലയേറിയ സമയവും ഉപദേശവും നൽകിയ ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. എ. മാർത്താണ്ഡപിള്ളയോടും ഞങ്ങളുടെ ആദരവും നന്ദിയും അറിയിക്കുന്നു. ഐ.എം.എ. കേരള സ്റ്റേറ്റ് ബ്രാഞ്ചിലെ മുൻ പ്രസിഡന്റുമാർക്കും ചർച്ചയ്ക്കിടെ വിലയേറിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്ന മറ്റെല്ലാ നേതാക്കൾക്കും ഞങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

യഥാസമയം ഈ രൂപത്തില് ഈ മാർഗ്ഗരേഖ കൊണ്ടുവരുവാൻ ഞങ്ങളെ സഹായിച്ച ഐ.എം.എ. സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫ് ശ്രീ. ഷാജി എസ്. നടത്തിയ ശ്രമങ്ങളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ഡോ. റ്റി.എൻ. ബാബു രവീന്ദ്രൻ ഡോ. വി.ജി. പ്രദീപ് കുമാർ

(ചെയർമാൻ)       (കൺവീനർ)

ഡോ. വി. മോഹനൻ നായർ 

ഡോ. വി.ഡി. പ്രദീപ് കുമാർ

ഡോ. എം. മുരളീധരൻ

(അംഗങ്ങൾ)

തിരുവനന്തപുരം

25.05.2020

 

പ്രാരംഭം

ഭൂമുഖത്തെ 218 രാഷ്ട്രങ്ങളിലായി 53 ലക്ഷത്തിലധികം രോഗികളുമായി കോവിഡ് 19 എന്ന മാരക രോഗം താണ്ഡവനൃത്തമാടുകയാണ്. നമ്മുടെ രാജ്യത്ത് ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രോഗികൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് നാളിതുവരെ 750-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയ മരണനിരക്ക് 3 ശതമാനവും കേരളത്തിൽ ഇത് 0.05 ശതമാനവുമാണ്. നമ്മുടെ രാഷ്ട്രം 10 ആഴ്ചയിലെ ലോക്ക്ഡൗൺ കൊണ്ട് ഈ വ്യാധിയെ ഒരു വിധം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം, ചില പ്രധാന മേഖലകളിൽ അനുവർത്തിക്കേണ്ടതായ ഒരു മാർഗ്ഗരേഖ തയ്യാറാക്കി പരിചയപ്പെടുത്തുന്നത്. 

കോവിഡ് 19 എന്ന മഹാവ്യാധിയുടെ തീവ്രത കുറക്കാനും സമൂഹത്തിനുണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാനും ഇത് ഫലപ്രദമാകും എന്ന് വിശ്വസിക്കുന്നു. 

ഐ.എം.എയുടെ നിർദ്ദേശാനുസരണം ഇത് തയ്യാറാക്കിയത് ഡോ. ടി.എൻ. ബാബു രവീന്ദ്രൻ (ചെയർമാൻ), ഡോ. വി.ജി. പ്രദീപ് കുമാർ (കൺവീനർ), ഡോ. എം. മുരളീധരൻ, ഡോ. വി. മോഹനൻ നായർ, ഡോ. വി.ഡി. പ്രദീപ് കുമാർ (അംഗങ്ങൾ) എന്നിവരടങ്ങിയ കമ്മിറ്റിയാണ്. 

മുഖവുര

ലോകത്തെ 218 ലധികം രാജ്യങ്ങൾക്കൊപ്പം, 21-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപത്തായ കോവിഡ് 19 എന്ന മഹാമാരിയെ ഉൾക്കൊള്ളാനും നിയന്ത്രിക്കാനും ഇന്ത്യയും പ്രയാസപ്പെടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ ഒരു പ്രത്യേക പരീക്ഷണത്തിലേക്ക് എത്തിച്ചിരിക്കുന്നു. 

പൊതുജനാരോഗ്യരംഗത്തും പ്രാഥമിക ചികിത്സാസൗകര്യങ്ങളിലും അവബോധമുള്ള ജനതതിയും ഉള്ള ഈ കൊച്ചു കേരളത്തിലാണ് ഇന്ത്യയിലാദ്യം ഈ രോഗം സ്ഥിരീകരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തു നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥി ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്.

23 മെയ് 2020  ലെ കണക്കനുസരിച്ച് കേരളത്തിൽ 512 രോഗികൾ സുഖം പ്രാപിച്ചതുൾപ്പെടെ 732 കേസുകളും, ഇന്ത്യയിൽ 51,783 കേസുകൾ സുഖം പ്രാപിച്ചതുൾപ്പെടെ 1,25,101 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്ത് 4 രോഗികളെയും ഇന്ത്യയിൽ 3,720 രോഗികളെയും നഷ്ടപ്പെട്ടു. കേരളം ഈ പകർച്ച വ്യാധി കൈകാര്യം ചെയ്ത രീതിയെ ദേശീയ അന്തർദേശീയ ഏജൻസികളും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ.) പ്രശംസിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്ത് നിപ്പ പടർന്നു പിടിച്ചതിൽ നിന്ന് ലഭിച്ച പാഠങ്ങളും നിപ്പയുടെ വ്യാപനം നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞതിനാലും, ഫലപ്രദമായ രീതിയിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ കഴിഞ്ഞതിനാലും, അണുബാധ നിയന്ത്രണ രീതികളും സുരക്ഷാ രീതികളും ശക്തമാക്കിയതും ഈ വ്യാപനം നേരിടാൻ കേരളത്തിന് കരുത്തേകി. യഥാർത്ഥത്തിൽ നിപ്പ കേരളത്തിന് നൽകിയത് വലിയൊരു പൊതുജനാരോഗ്യ പരിശീലനമായിരുന്നു.  ഈ പരിശീലനത്തിൽ നിന്നു ലഭിച്ച അറിവുകളാണ് കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യുവാൻ സഹായകമായത്. 

മഹാമാരിയുടെ ആദ്യ ദിവസം മുതൽ അല്ലെങ്കിൽ അതിനുമുൻപ് വുഹാനിലെ വൈറസ് ബാധയെ കുറിച്ച് അധികൃതർ ഇന്ത്യൻ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ, ചൈനയിലെ പ്രവിശ്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾ എന്നിവർ മുഖേന അറിയുകയും ആ ഭീഷണി തിരിച്ചറിയുകയും ചെയ്തപ്പോൾ  തന്നെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഇത്തരക്കാരെ സ്വീകരിക്കാൻ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം വേണ്ടത്ര സജ്ജമാക്കിയിരുന്നു. പ്രതിരോധ നടപടികളായ ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങൾ, ചികിത്സാ സൗകര്യങ്ങളും, വിവിധ തലങ്ങളിലെ സ്ഥാപനങ്ങളിലെ ശാക്തീകരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തിലുള്ളവയായിരുന്നു. അവ വരും ദിവസങ്ങളിൽ നല്ല ഫലം ഉളവാക്കി. ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, അതിനായി സംസ്ഥാനം പൂർണ്ണമായും സജ്ജമായിരുന്നു, കൂടാതെ ഘട്ടം ഘട്ടമായി, ആരോഗ്യ സംവിധാനത്തിന് ലോക്ക്ഡൗണിന്റെ സന്ദേശങ്ങൾ ആസൂത്രിതമായി വീടുകളിൽ എത്തിക്കാനും കഴിഞ്ഞു.

കൈ ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക അകലം, മാസ്‌കുകളുടെ ശരിയായ ഉപയോഗം എന്നിവമൂലം ഇന്നുവരെ രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ പ്രവാസികളെ സംസ്ഥാനം സ്വാഗതം ചെയ്തു. വേണ്ടത്ര മുൻകരുതൽ നടപടികൾ, കൃത്യമായ ജാഗ്രതയോടും രോഗം പകരുന്നതിന്റെ ശൃംഖല തകർക്കുന്നതിനുള്ള ശക്തമായ ദൃഡനിശ്ചയത്തോടും കൂടി ഇത്തരം മാനവിക ഇടപെടലുകളിൽ ഏർപ്പെടാൻ ആവശ്യമായ ധൈര്യം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.

എന്നാൽ ലോക്ക് ഡൗൺ എന്നേക്കും നീട്ടാൻ കഴിയില്ല. ഇതിന് വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുണ്ട്. കൊറോണ വൈറസ് ഒരു യാഥാർത്ഥ്യമാണ്, വരും ദിവസങ്ങളിൽ സമൂഹത്തിന് അതിനൊപ്പം ജീവേക്കണ്ടിവരും. ഈ തിരിച്ചറിവ് അധികാരികളെ ലോക്ക് ഡൗൺ ലഘൂകരിക്കുവാനുള്ള നടപടികൾ എടുക്കുവാൻ പ്രേരിപ്പിച്ചു. പൂർണ്ണമായ ഇളവുകൾ ഒറ്റയടിക്ക് നൽകുന്നത് വലിയ ആശയക്കുഴപ്പവും അതുമൂലം അനിഷ്ട സാഹചര്യവും ഊഹിക്കാൻ പറ്റാത്ത വിപരീത ഫലങ്ങളും ഉളവാക്കുന്നത് സംസ്ഥാനത്തിന് താങ്ങാനാവില്ല. അതിനാൽ പൊതുസ്ഥാപനങ്ങൾ അതിന്റെ പതിവ് പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി തുറക്കണം. ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിൽ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണെന്ന് നമ്മളുടെ ഇതുവരെയുള്ള അനുഭവം പറയുന്നു.

പബ്ലിക് ഹെൽത്ത്, ഹെൽത്ത് കെയർ സർവീസ് പ്രൊവിഷൻ എന്നിവയിൽ വിശാലമായ പരിചയമുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്, അത്തരം ഇളവുകൾ നൽകുന്ന സ്ഥാപനങ്ങൾ തുറക്കുമ്പോൾ എടുക്കേണ്ട പ്രധാനവും പ്രസക്തവുമായ മുൻ കരുതലുകൾ നിർദ്ദേശിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. പൊതുസൗകര്യങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ചില അസൗകര്യങ്ങൾ ഒഴിവാക്കാനാവില്ല, ഇത് നമ്മുടെ സംരക്ഷണത്തിനായി നമ്മൾ നൽകുന്ന വിലയാണ്.

കേരളത്തിൽ കോവിഡ് 19 എന്ന മഹാമാരി മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി സമൂഹം ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും അവ അനുസരിക്കുകയും ചെയ്യും എന്ന് പ്രത്യാശിക്കുന്നു. 

പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ

കോവിഡ് 19 അണുബാധയുള്ള ഒരു വ്യക്തിയുമായി ബന്ധപ്പെടുന്നതിലൂടെ ക്രമാതീതമായ രീതിയിൽ വൈറസ് വ്യാപനം നടക്കും. പൊതുജനങ്ങൾക്ക് ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും മുൻകരുതലുകൾ പാലിക്കാൻ ലോകാരോഗ്യസംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഇന്ത്യാ ഗവൺമെന്റ്, സംസ്ഥാന സർക്കാരുകൾ എന്നിവർ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ മുൻകരുതലായി പാലിക്കണം. രോഗം ബാധിച്ചവരിൽ നിന്ന് രോഗം പിടിപെടുന്നതിനും അണുബാധ പടരുന്നതിന്റെ ശൃംഖല തകർക്കുന്നതിനും സംരക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കുന്നതിനും ജോലിസ്ഥലത്തെ പ്രക്രിയയിലും പ്രയോഗങ്ങളിലും കാര്യമായ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ക്രമേണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് പരിഗണിക്കുക, ലോജിസ്റ്റിക്സ് ലളിതമാക്കുക. ഏത് ഗ്രൂപ്പിലെ തൊഴിലാളികളാണ് ആദ്യം ജോലിയിലേക്ക് മടങ്ങേണ്ടതെന്ന് മുൻഗണന നൽകുക. ടെലിവർക്ക് തുടരാൻ കഴിയുന്ന തൊഴിലാളികൾ അങ്ങനെ ചെയ്യുക.

സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളാം.

1. തൊഴിലാളികളുടെ മടങ്ങിവരവിനായി ജോലിസ്ഥലം ഒരുക്കുക.

2. കോവിഡ് 19 എന്ന മഹാമാരിയുടെ സാഹചര്യത്തിൽ, ജോലി ചെയ്യുന്ന മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുക.

3. വ്യക്തിഗത ശുചിത്വ നടപടികൾ പാലിക്കുന്നതിലൂടെ അണുബാധ തടയുന്നതെങ്ങനെ എന്നതിനെക്കുറിച്ച് തൊഴിലാളികളെ പരിശീലിപ്പിക്കുക.

4. ബന്ധപ്പെട്ട ആരോഗ്യ, തൊഴിൽ അധികാരികൾ ഇടയ്ക്കിടെ തൊഴിലാളികളുടെ ആവശ്യകതകൾ നിരീക്ഷിക്കുക.

5. കടകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണം നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇവിടെ അണുബാധ നിയന്ത്രണ സൂപ്പർവൈസർമാരെ നിയമിക്കുക. മാത്രമല്ല ഈ സ്ഥാപനങ്ങളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് വ്യക്തിയും സ്ഥാപനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും ആവശ്യമാണ്. അത്തരം സ്ഥാപനങ്ങളിൽ മേൽനോട്ടവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കേണ്ട പൊതുജനാരോഗ്യ അതോറിറ്റികൾക്ക് ഇനിപ്പറയുന്ന പൊതുമാർഗ്ഗരേഖകൾ നിർദ്ദേശിക്കുന്നു.

ശുചിത്വ നടപടികൾ:

കൈ കഴുകൽ

  1. ജോലിസ്ഥലത്ത് എത്തുമ്പോൾ, ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം, മൂക്ക് / ചുമ / തുമ്മൽ ഇവയ്ക്കുശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

  2. ശരിയായ കൈ കഴുകൽ രീതി പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകളും അടയാളങ്ങളും പ്രദർശിപ്പിക്കുക.

  3. സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിലും നിയുക്തസ്ഥലങ്ങളിലും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകൾ (60 മുതൽ 80% വരെ ആൽക്കഹോൾ) നൽകുക, പ്രത്യേകിച്ചും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ കഴിയാത്ത സ്ഥലങ്ങളിൽ.

  4. മറ്റ് ആളുകൾ ഉപയോഗിച്ചതോ സ്പർശിച്ചതോ ആയ വസ്തുക്കളുമായോ ഉപരിതലങ്ങളുമായോ സമ്പർക്കം ഒഴിവാക്കാനും അഥവാ അത്തരം ഉപരിതലങ്ങളു മായോ വസ്തുക്കളുമായോ സമ്പർക്കം ഉണ്ടായാൽ സാനിറ്ററൈസറോ സോപ്പോ ഉപയോഗിച്ച് കൈകഴുകാൻ നിർദ്ദേശിക്കുക.

  5. വാതിലുകൾ തുറക്കേണ്ടതും അടക്കേണ്ടതും സെക്യൂ രിറ്റിയോ/ഡോർ കീപ്പറോ തന്നെയായിരിക്കണം.

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ/ഫെയ്സ് മാസ്‌ക്/ഫെയ്സ് ഷീൽഡ്

  1. ജോലിയിലായിരിക്കുമ്പോഴും വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കും തിരികെ പോകുമ്പോഴും മുഖാവരണം ധരിക്കുക.

  2. ഫെയ്സ് മാസ്‌കുകളും ഫെയ്സ് ഷീൽഡുകളും എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും ഡിസ്പോസിബിൾ മാസ്‌കുകൾ ഉപയോഗശേഷം എങ്ങനെ നശിപ്പിക്കാമെന്നും എല്ലാ തൊഴിലാളികൾക്കും പരിശീലനം നൽകണം. സമൂഹ വ്യാപനത്തിൽ വ്യക്തികൾ മാസ്‌കുകൾ ഉപയോഗിക്കുന്നത് രോഗബാധിതനായ വ്യക്തിയിൽ നിന്നുള്ള ക്രമാതീതമായ വൈറസ് വ്യാപന സാധ്യത കുറയ്ക്കും.

  3. കേടായതോ ഉപയോഗിച്ചതോ ആയ മാസ്‌കുകൾ നീക്കം ചെയ്യുന്നതിന് ഷോപ്പുകളുടെ / സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിലും പുറത്തും പ്രത്യേക അടച്ചുറപ്പുള്ള ബക്കറ്റുകൾ / വേസ്റ്റ് ബിൻ ലഭ്യമാക്കണം.

വെന്റിലേഷൻ

  1. ജോലിസ്ഥലത്ത് നന്നായി വായുസഞ്ചാരം ലഭിക്കുന്നതിനുവേണ്ടി യന്ത്രങ്ങൾ വഴിയോ    സ്വാഭാവികമായോ ഉള്ള സൗകര്യങ്ങൾ ചെയ്യുക.

  2. ടോയ്‌ലറ്റ് വെന്റിലേഷൻ 24/7 പ്രവർത്തിപ്പിക്കുക. മൂടി ഉപയോഗിച്ച് ടോയ്‌ലറ്റുകൾ ഫ്ളഷ് ചെയ്യാൻ ഉപഭോക്താവിനോട് നിർദ്ദേശിക്കുക.

  3. യന്ത്രങ്ങൾ വഴി വായുസഞ്ചാരമുള്ള കെട്ടിടങ്ങളിൽ പോലും ജനലുകൾ  തുറന്ന് പതിവായി വായുസഞ്ചാരം ഉറപ്പാക്കുക.

സാമൂഹിക അകലം പാലിക്കൽ

  1. കടകൾ / ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കർശനമായ സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശം കൊടുക്കണം. 

  2. വ്യക്തികൾ തമ്മിൽ കുറഞ്ഞത് 6 അടി അകലം ഉറപ്പാക്കണം.

  3. ജോലിക്കാരെ / പൊതുജനങ്ങളെ സെക്യൂരിറ്റിയുടെ മേൽനോട്ടത്തിൽ ഓരോരുത്തരായിട്ട് കടകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കണം, ഗ്രൂപ്പുകളായിട്ട് അനുവദിക്കരുത്.

ഉപഭോക്തൃ രജിസ്റ്റർ

  1. എല്ലാ ഷോപ്പുകളിലും കസ്റ്റമർ രജിസ്റ്റർ സൂക്ഷിക്കുകയും എല്ലാ ഉപഭോക്താക്കളുടെയും പേരും കോൺടാക്റ്റ് വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതോടൊപ്പം കടയിൽ ചെലവഴിച്ച സമയം അറിയുവാൻ കടയിൽ പ്രവേശിക്കുകയും വിട്ടുപോകുകയും ചെയ്യുന്ന സമയവും രേഖപ്പെടുത്തണം.

  2. കോവിഡ് 19 മൂലം പൂട്ടിയിട്ട റിസോർട്ടുകൾ, ബീച്ചുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ തുറക്കുന്നത് അടുത്ത ഘട്ടത്തിലേക്ക് മാറ്റുക.

പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ

ഇനിപ്പറയുന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കായി നിർദ്ദിഷ്ട മാർഗ്ഗരേഖകൾ നിർദ്ദേശിക്കുന്നു. ആശുപത്രികളും ആരാധനാലയങ്ങളും വെവ്വേറെ കൈകാര്യം ചെയ്യുന്നതിനാൽ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

1. ജനറൽ സ്റ്റോറുകൾ

2. തുണിത്തരങ്ങൾ വിൽക്കുന്ന കടകൾ

3. ബാർബർ ഷോപ്പുകൾ / ബ്യൂട്ടി പാർലറുകൾ

4. ആഭരണശാലകൾ

5. ഷോപ്പിംഗ് കോംപ്ലക്സുകൾ / മാളുകൾ

6. റെസ്റ്റോറന്റുകൾ

7. മാർക്കറ്റുകൾ

8. ബസ് സ്റ്റോപ്പുകൾ / ബസ് സ്റ്റാൻഡുകൾ

9. റെയിൽവേ സ്റ്റേഷനുകൾ

10. പൊതുഗതാഗതം

11. പൊതു ഓഫീസുകൾ

12. മറ്റ് വാണിജ്യ സ്ഥാപനങ്ങളും പൊതു സേവനങ്ങളും

ഈ വിഭാഗങ്ങളിൽ ഓരോന്നിനും അതാത് സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർ, ഉപഭോക്താക്കൾ, തൊഴിലുടമകൾ, പങ്കെടുക്കുന്ന പൊതുജനങ്ങൾ എന്നിവർക്ക് നിർദ്ദിഷ്ട ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്.

ഈ ഉത്തരവാദിത്തങ്ങൾ അടിസ്ഥാനമാക്കി മാർഗ്ഗരേഖകളുടെ ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കാനും അവ ദിവസേന പൂർത്തിയാക്കാനും ഷോപ്പുകൾ / വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഇക്കാര്യത്തിൽ നിർദ്ദേശിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്താനും കഴിയും.

 

ജനറൽ ഷോപ്പ് 

ഒരു പൊതു മാർക്കറ്റിലോ ഷോപ്പിംഗ് കോംപ്ലക്സിലോ മാളിലോ അല്ലാതെ വ്യക്തിഗത സൗകര്യങ്ങളായി പ്രവർത്തിക്കുന്ന കടകളാണ് ജനറൽ സ്റ്റോറുകൾ.

ജീവനക്കാർ

  1. സാധാരണ ജോലിക്ക് മിനിമം ജീവനക്കാർ മാത്രമേ ഉണ്ടായിരിക്കാവൂ.

  2. വലിയ കടകളിലൊഴികെ,  ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമിടയിൽ സാമൂഹിക അകലം പാലിക്കുന്നതിന് ഒരു സമയം 5 ജീവനക്കാരിൽ പാടില്ല.

  3. എല്ലാ ജീവനക്കാർക്കും കടകളിൽ ജോലി ചെയ്യുന്നതിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.

  4. മാസ്‌ക്, മുഖ കവചം, ശരിയായ ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും ജീവനക്കാർ പാലിക്കണം.

  5. കടകൾക്കുള്ളിൽ ഓരോ സെയിൽസ് കൗണ്ടറിലും സാനിറ്റൈസറുകൾ ഉണ്ടായിരിക്കണം.

  6. ഉപരിതല സമ്പർക്കം കുറയ്ക്കുന്നതിന് വേണ്ടത്ര ജാഗ്രത പാലിക്കുകയും ഓരോ ജീവനക്കാരന്റെയും പ്രവർത്തനസ്ഥലം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുകയും വേണം. 

  7. കോവിഡ് 19 ലക്ഷണങ്ങളുള്ള ഒരു ജീവനക്കാരെയും ഒരു കടയിലും ജോലി ചെയ്യാൻ അനുവദിക്കരുത്.

  8. രോഗലക്ഷണങ്ങളുണ്ടോ എന്ന് പതിവായി നിരീക്ഷിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിയുക്ത ആശുപത്രികളിലേക്ക് മാറ്റുകയും വേണം.

  9. ആവശ്യമായ ചരക്കുകൾ അടുക്കി വച്ചിരിക്കുന്ന അഥവാ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ജീവനക്കാർ ഉപഭോക്താക്കളെ നയിക്കേണ്ടതും കടയ്ക്കുള്ളിലെ ഉപഭോക്താക്കളുടെ കടന്നുകയറ്റം തടയേണ്ടതുമാണ്.

  10. ചരക്കുകൾ ശരിയായി പ്രദർശിപ്പിക്കുകയും അതിന്റെ വിവരങ്ങൾ ജീവനക്കാർ ഉപഭോക്താക്കൾക്ക് നൽകുകയും ഇവ ഉപഭോക്താക്കൾ കൈകാര്യം ചെയ്യുന്നത് പരിമിതപ്പെടുത്തേണ്ടതുമാണ്. 

  11. പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പരാമർശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കേതുണ്ട്.

 

ഉപഭോക്താക്കൾ

 

  1. അഞ്ചോ അതിൽ കുറവോ ഉപഭോക്താക്കളെ മാത്രമേ ഏത് സമയത്തും കടയ്ക്കുള്ളിൽ അനുവദിക്കാവൂ.

  2. കടകൾക്കുൾവശം വലുതും സാമൂഹിക അകലം പാലിക്കുന്നതിന് മതിയായ ഇടവും ലഭ്യമാണെങ്കിൽ, ഒരേസമയം പത്ത് ഉപഭോക്താക്കളെ വരെ അനുവദിക്കാം.

  3. എല്ലാ ഉപഭോക്താക്കളും അവരുടെ പേരും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും പ്രവേശന കവാടത്തിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ എഴുതേണ്ടതാണ്.

  4.  പ്രവേശന കവാടത്തിൽ കൈ കഴുകാനുള്ള സൗകര്യം നൽകേണ്ടതാണ്.

  5. എല്ലാ ഉപഭോക്താക്കളെയും തെർമൽ സ്‌കാനിംഗ് ഉപയോഗിച്ച് പരിശോധിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ കടകളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. 

  6. ഉപഭോക്താക്കൾ ഷോപ്പിംഗിനായുള്ള ലിസ്റ്റ് തയ്യാറാക്കികൊണ്ടുവരുകയും സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ട് പോകുന്നത് ഒഴിവാക്കുകയും കടയ്ക്കുള്ളിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നത് ഒഴിവാക്കുകയും വേണം.

  7. ഷോപ്പുകളെ തരംതിരിച്ച്,  ഒരു ഉപഭോക്താവിന് ചെലവഴിക്കാവുന്ന പരമാവധി സമയം തീരുമാനിച്ച് ഷോപ്പുകളുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കേതുണ്ട്. ഒന്നിലധികം ആളുകൾക്ക് ഒരേ ചരക്ക് തിരഞ്ഞെടുക്കണമെങ്കിൽ, അവരെ ഓരോരുത്തരെയായി അനുവദിക്കുകയും ഓരോ ഇടപാടിനും അനുവദനീയമായ ആകെ സമയം ഒന്നുതന്നെയാക്കുകയും വാങ്ങലിനായി വരുന്നവർക്ക് സമയം തുല്യമായി വിഭജിച്ചു നൽകുകയും വേണം.

  8. ഉപഭോക്താക്കളെ വരിയായി നിർത്തുകയും സാധനം വാങ്ങി കഴിയുമ്പോൾ അടുത്ത ആളെ സാധനം തെരഞ്ഞെടുക്കാനായി പ്രവേശിപ്പിക്കാവുന്നതുമാണ്. 

  9. പ്രവേശനവും പുറത്തുകടക്കുന്ന സമയവും ശരിയായി ക്രമീകരിക്കണം. 

പൊതുസമൂഹം

  1. ഉപഭോക്താവിനൊപ്പം ആരെയും അനുവദിക്കരുത്.

  2. കുട്ടികളെയും (12 വയസ്സിന് താഴെയുള്ളവർ) പ്രായമായവരെയും കടകളിൽ അനുവദിക്കരുത്.

തൊഴിലുടമ / ഉടമ

  1. കടയിൽ ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കുക.

  2. അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ എയർ കണ്ടീഷനിംഗ് അനുവദിക്കരുത്. എയർ കണ്ടീഷനിംഗ് ഉപയോഗിച്ചാൽ വാതിലുകളും ജനലുകളും തുറന്നിട്ടിരിക്കണം.

  3. ക്രോസ് വെന്റിലേഷൻ, സാധ്യമായ പരിധി രെ ഉറപ്പാക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്.

  4. ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

  5. ആവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങൾ നടത്തുക.

 ഒരു ദിവസം നൂറിലധികം ഉപഭോക്താക്കൾ കയറുന്ന വലിയ ഷോപ്പുകളിൽ ഒരു വ്യക്തിയെ ഇൻഫെക്ഷൻ കൺട്രോൾ സൂപ്പർവൈസർ ആയി നിയമിക്കേണ്ടതാണ്. നിയുക്ത വ്യക്തി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. ആ വ്യക്തി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയുമായി ബന്ധപ്പെടേണ്ടതുമാണ്. 

 അണുബാധ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവർ നിയമപരമായി കുറ്റക്കാരാകുന്നതായിരിക്കും.

മറ്റ് പ്രസക്തമായ പോയിന്റുകൾ

  1. കൈ കഴുകൽ / സാനിറ്റൈസർ സൗകര്യങ്ങൾ, മാസ്‌കുകൾ, ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയവയെല്ലാം കുറ്റമറ്റ രീതിയിൽ ഉറപ്പേോക്കണ്ടതുണ്ട്.

  2. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ക്യൂവിലുള്ള ഉപയോക്താക്കൾക്ക് ആവശ്യമായ കാത്തിരിപ്പിന് ഇടം ഉറപ്പാക്കേണ്ടതുണ്ട്.

  3. കടകൾക്കുള്ളിൽ പാനീയങ്ങളോ ഭക്ഷ്യവസ്തുക്കളോ വിതരണം ചെയ്യരുത്.

2. ടെക്സ്‌റ്റൈൽ ഷോപ്പുകൾ

 

ജീവനക്കാർ

  1. സാധാരണ ജോലിക്ക് മിനിമം ജീവനക്കാർ മാത്രമേ ഉണ്ടായിരിക്കാവൂ.

  2.  വലിയ ഷോപ്പുകളിലൊഴികെ, ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമിടയിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച് ഒരു സമയം 5 ജീവനക്കാരിൽ കൂടുതലാകരുത്.

  3. എല്ലാ ജീവനക്കാർക്കും ഷോപ്പുകളിൽ ജോലി ചെയ്യുന്നതിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. 

  4. മാസ്‌ക്, ശരിയായ കൈ ശുചിത്വം എന്നിവയുൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും ജീവനക്കാർ പാലിക്കണം.

  5. ഷോപ്പുകൾക്കുള്ളിൽ ഓരോ സെയിൽസ് കൗണ്ടറിലും സാനിറ്റൈസറുകൾ ഉണ്ടായിരിക്കണം. 

  6. ഉപരിതല സമ്പർക്കം കുറയ്ക്കുന്നതിന് വേണ്ടത്ര ജാഗ്രത പാലിക്കുകയും ഓരോ ജീവനക്കാരുടെയും പ്രവർത്തനസ്ഥലം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുകയും വേണം.

  7. കോവിഡ് 19 ലക്ഷണങ്ങളുള്ള ജീവനക്കാരെ ഒരു കടയിലും ജോലി ചെയ്യാൻ അനുവദിക്കരുത്.

  8. രോഗലക്ഷണങ്ങളുണ്ടോ എന്ന് പതിവായി നിരീക്ഷിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിയുക്ത ആശുപത്രികളിലേക്ക് മാറ്റുകയും വേണം.

  9. ആവശ്യമായ ചരക്കുകൾ അടുക്കിവച്ചിരിക്കുന്ന അഥവാ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ജീവനക്കാർ ഉപഭോക്താക്കളെ നയി ക്കേണ്ടതും കടയ്ക്കുള്ളിലെ ഉപഭോക്താക്കളുടെ അനാവശ്യമായ ചൂഷണം തടയേണ്ടതുമാണ്.

  10. ചരക്കുകൾ ശരിയായി പ്രദർശിപ്പിക്കുകയും, ജീവനക്കാർ അവയെ ക്കുറിച്ച് മതിയായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ഇവ കൈകാര്യം ചെയ്യുന്നത് പരിമിതപ്പെടുത്തേണ്ടതുമാണ്.

  11. ഓരോ ഇനങ്ങളും പ്രത്യേകമായി പ്രദർശിപ്പിക്കേണ്ടതും വ്യക്തമായ രീതിയിൽ സാധനങ്ങൾ പ്രദർശിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. എല്ലാ ഇനങ്ങളും പ്രദർശിപ്പിച്ച് മടക്കിവയ്ക്കുകയും അടുക്കിവയ്ക്കുകയും വേണം. സാരികൾ പോലെയുള്ളവ മൂന്നിൽ കൂടുതൽ ഇനങ്ങൾ ഒരേസമയം പ്രചരിപ്പിച്ച് പ്രദർശിപ്പിക്കരുത്.

  12. പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പരാമർശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കേണ്ടതുണ്ട്.

 

ഉപഭോക്താക്കൾ

 

  1. എല്ലാ ഉപഭോക്താക്കളും അവരുടെ പേരും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും പ്രവേശന കവാടത്തിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ എഴുതേണ്ടതാണ്. 

  2. പ്രവേശന കവാടത്തിൽ കൈ കഴുകാനുള്ള സൗകര്യം നൽകേണ്ടതാണ്. 

  3. എല്ലാ ഉപഭോക്താക്കളെയും തെർമൽ സ്‌കാനിംഗ് ഉപയോഗിച്ച് പരിശോധിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ ടെക്സ്റ്റൈൽ ഷോപ്പുകളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും  ചെയ്യേണ്ടതാണ്.

  4.  അഞ്ചോ അതിൽ കുറവോ ഉപഭോക്താക്കളെ മാത്രമേ ഒരു സമയത്ത് കടയ്ക്കുള്ളിൽ അനുവദിക്കാവൂ.

  5.   ടെക്സ്‌റ്റൈൽ ഷോപ്പിന്റെ ഉൾവശം വലുതും സാമൂഹിക അകലം പാലിക്കുന്നതിന് മതിയായ ഇടവും ലഭ്യമാണെങ്കിൽ, ഒരേ സമയം കൂടുതൽ ഉപഭോക്താക്കളെ അനുവദിക്കാവുന്നതാണ്.

  6. വിവാഹ പാർട്ടികൾ പോലെ ഉപയോക്താക്കൾ ഗ്രൂപ്പുകളായി വരുമ്പോൾ, ഒരു ഗ്രൂപ്പിൽ അഞ്ച് അംഗങ്ങളിൽ കൂടുതൽ അനുവദിക്കരുത്. 

  7. അത്തരം ഏതൊരു ഗ്രൂപ്പിനും കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീർണ്ണമുള്ള പ്രവർത്തനപ്രദേശം ഉറപ്പുവരുത്തുകയും അതേ സമയം ഗ്രൂപ്പുകളുടെ എണ്ണം സ്ഥാപനത്തിൽ ലഭ്യമായ സ്ഥലത്തെ ആശ്രയി ച്ചിരിക്കുകയും വേണം.

  8. ഒരു ഉപഭോക്താവിന് / ഗ്രൂപ്പിന് ടെക്സ്റ്റൈൽ ഷോപ്പിനുള്ളിൽ ചെലവഴിക്കാവുന്ന പരമാവധി സമയം തീരുമാനിച്ച് പ്രവേശന കവാടത്തിൽ സമയദൈർഘ്യം പ്രദർശിപ്പിക്കേണ്ടതുണ്ട്.

  9. ഓരോ ഉപഭോക്താവും തുണിത്തരങ്ങൾ കൈകാര്യം ചെയ്തതിനുശേഷം ഇവ അണുവിമുക്തമാക്കുന്നത് ബുദ്ധിമുട്ടായതിനാൽ, ഉപഭോക്താക്കൾ നേരിട്ട് കൈകാര്യം ചെയ്യുന്നത് പരിമിതപ്പെടുത്തണം. സാധ്യമായ പരിധിവരെ, വിൽപ്പനക്കാരൻ തുണിത്തരങ്ങൾ പ്രദർശിപ്പിക്കുകയും കൂടാതെ അനാവശ്യമായി ഉപയോക്താക്കൾ സ്പർശിക്കുന്നതും അവ കൈകാര്യം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുകയും വേണം.

  10. ഉപഭോക്താക്കളെ വരിയായി നിർത്തുകയും ഒരാൾ സാധനം വാങ്ങി കഴിയുമ്പോൾ അടുത്ത വ്യക്തിയെ സാധനം തെരഞ്ഞെടുക്കാനായി പ്രവേശിപ്പിക്കാവുന്നതുമാണ്.  

  11.  പ്രവേശനവും പുറത്തുകടക്കുന്ന സമയവും ശരിയായി ക്രമീകരിക്കണം.

പൊതുസമൂഹം

  1. കുട്ടികളെയും പ്രായമായവരെയും കടകളിൽ പ്രവേശിപ്പിക്കരുത്.

  2. ഉപഭോക്താക്കളല്ലാതെ മറ്റാരെയും കടകൾക്കുള്ളിൽ പ്രവേശിപ്പിക്കരുത്.

തൊഴിലുടമ/ഉടമ

  1. കടയിൽ ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കുക.

  2. അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ എയർ കണ്ടീഷനിംഗ് അനുവദിക്കരുത്. എയർ കണ്ടീഷനിംഗ് ഉപയോഗിച്ചാൽ വാതിലുകളും ജനലുകളും തുറന്നിടണം.

  3. ക്രോസ് വെന്റിലേഷൻ, സാധ്യമായ പരിധി വരെ ഉറപ്പാക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുകയും വേണം.

  4. ആവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങൾ നടത്തുക.

  5. ഒരു ദിവസം നൂറിലധികം ഉപഭോക്താക്കൾ കയറുന്ന വലിയ ഷോപ്പുകളിൽ ഒരു വ്യക്തിയെ ഇൻഫെക്ഷൻ കൺട്രോൾ സൂപ്പർവൈസർ ആയി നിയമിക്കേണ്ടതാണ്.

  6. വലിയ മൾട്ടിസ്റ്റോർ തുണിത്തരങ്ങളുടെ സ്ഥാപനത്തിൽ, ഓരോ നിലയിലേയ്ക്കും അത്തരമൊരു വ്യക്തിയെ നിയോഗിക്കണം.

  7. കടയിലെ എല്ലാ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളും ഉറപ്പാക്കുകയും അതിനെ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഒരു വ്യക്തിയെ സൂപ്പർവൈസറായി നിയോഗിക്കേണ്ടതുമാണ്.

  8.   മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് നിയുക്ത വ്യക്തി ഉറപ്പാക്കേണ്ടതാണ്.

  9. മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ അണുബാധ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ മാനേജ്മെന്റ് / ഉടമ നിയമപരമായി കുറ്റക്കാരാകുന്നതായിരിക്കും.

  10. മറ്റ് പ്രസക്തമായ പോയിന്റുകൾ
  11. കൈ കഴുകൽ / സാനിറ്റൈസർ സൗകര്യങ്ങൾ, മാസ്‌കുകൾ, ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയവയെല്ലാം കുറ്റമറ്റ രീതിയിൽ ഉറപ്പാക്കേണ്ടതുണ്ട്.

  12. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ക്യൂവിലുള്ള ഉപയോക്താക്കൾക്ക് ആവശ്യമായ കാത്തിരിപ്പിന് ഇടം ഉറപ്പാക്കേണ്ടതുണ്ട്.

  13. കടകൾക്കുള്ളിൽ പാനീയങ്ങളോ ഭക്ഷ്യവസ്തുക്കളോ വിതരണം ചെയ്യരുത്.

  14. വിനോദ മേഖലകളോ കുട്ടികളുടെ കളിസ്ഥലങ്ങളോ ഷോറൂമുകളിൽ അനുവദിക്കില്ല.

  15. കുറച്ച് ദിവസത്തെ പ്രവർത്തനത്തിന് ശേഷം കടകളിലെ ചരക്കുകൾ അണുവിമുക്തമാക്കുന്നത് യുവി ലൈറ്റ് അല്ലെങ്കിൽ സമാനമായ അനുയോജ്യമായ രീതികൾ ആലോചിക്കേണ്ടതുണ്ട്.

  16. ബാർബർ ഷോപ്പുകൾ / ബ്യൂട്ടി പാർലറുകൾ

ജീവനക്കാർ

  1. സാധാരണ ജോലിക്ക് മിനിമം ജീവനക്കാർ മാത്രമേ ഉണ്ടായിരിക്കാവൂ.

  2. വലിയ ഷോപ്പുകളിലൊഴികെ ബാർബർ കസേരകൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച് ഒരു സമയം 3 ജീവനക്കാരിൽ കൂടുതൽ അനുവദിക്കരുത്.

  3. എല്ലാ ജീവനക്കാർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.

  4. മാസ്‌ക്, മുഖ കവചം, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മുൻകരുതലുകളും ജീവനക്കാർ പാലിക്കണം.

  5. ജീവനക്കാർ ഓരോ ഉപഭോക്താവിനെയും കൈകാര്യം ചെയ്യുമ്പോൾ വെവ്വേറെ ഡിസ്പോസിബിൾ ഏപ്രാണുകൾ / പേപ്പർ ഏപ്രണുകൾ ധരിക്കേണ്ടതാണ്.

  6. ഉപരിതല സമ്പർക്കം കുറയ്ക്കുന്നതിന് ജാഗ്രത പാലിക്കുകയും പ്രവർത്തന സ്ഥലം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുകയും വേണം.

  7. കോവിഡ് 19 ലക്ഷണങ്ങളുള്ള ഒരു ജീവനക്കാരെയും ജോലി ചെയ്യാൻ അനുവദിക്കരുത്.

  8. രോഗലക്ഷണങ്ങളുണ്ടോ എന്ന് പതിവായി നിരീക്ഷിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിയുക്ത ആശുപത്രികളിലേക്ക് മാറ്റുകയും വേണം.

  9. ഹെയർകട്ട്, ഷേവിംഗ് സേവനങ്ങൾ മാത്രം നൽകണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റുന്നതുവരെ മറ്റെല്ലാ സൗന്ദര്യ സേവനങ്ങളും മാറ്റിവയ്ക്കണം.

  10. ഉപഭോക്താക്കൾ ഓരോരുത്തർക്കായി ഡിസ്പോസിബിൾ ഷേവിംഗ് ബ്ലേഡുകൾ മാത്രമേ ഉപയോഗിക്കാവൂ.

  11. എല്ലാ ഉപകരണങ്ങളും ഹൈപ്പോക്ലോറൈറ്റ് അഥവാ സ്പിരിറ്റ് ഉപയോഗിച്ച് ശരിയായി അണുവിമുക്തമാക്കണം.

  12. പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പരാമർശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കേണ്ടതുണ്ട്.

  13. ഉപഭോക്താക്കൾ
  14. ഹെയർ കട്ട്, ഷേവിംഗ് സേവനങ്ങൾ മാത്രമേ ലഭ്യമാകൂ.

  15. ഒരു സമയത്ത് കടയ്ക്കുള്ളിൽ മൂന്നോ അതിൽ കുറവോ ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ.

  16. സ്ഥാപനം വലുതും സാമൂഹിക അകലം പാലിക്കുന്നതിന് മതിയായ ഇടവും ലഭ്യമാണെങ്കിൽ, ഒരേസമയം അഞ്ച് ഉപഭോക്താക്കളെ വരെ അനുവദിക്കാം.

  17. എല്ലാ ഉപഭോക്താക്കളും അവരുടെ പേരും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും പ്രവേശന കവാടത്തിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ നൽകേണ്ടതാണ്.

  18. പ്രവേശന കവാടത്തിൽ കൈ കഴുകാനുള്ള സൗകര്യം നൽകുന്നതാണ്. 

  19.  എല്ലാ ഉപഭോക്താക്കളെയും തെർമൽ സ്‌കാനിംഗ് ഉപയോഗിച്ച് പരിശോധിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ കടകളിൽ പ്രവേശിക്കാൻ അനുവദിക്കാത

  20. IMA proposes guidelines for Shops, Markets, and Bus Shelters to ensure the safety of the general public as well as the workers in these industries.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6', 'contents' => 'a:3:{s:6:"_token";s:40:"e4fBfggcZVn2L64rrz4HtCNi34fszWCO2lXxjGo7";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/ima-news/1164/ima-proposes-guidelines-for-shops-markets-and-bus-shelters";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6', 'a:3:{s:6:"_token";s:40:"e4fBfggcZVn2L64rrz4HtCNi34fszWCO2lXxjGo7";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/ima-news/1164/ima-proposes-guidelines-for-shops-markets-and-bus-shelters";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6', 'a:3:{s:6:"_token";s:40:"e4fBfggcZVn2L64rrz4HtCNi34fszWCO2lXxjGo7";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/ima-news/1164/ima-proposes-guidelines-for-shops-markets-and-bus-shelters";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jOm86gvsAe8247pecYRAa78XTuZiaYl8aKx3X5L6', 'a:3:{s:6:"_token";s:40:"e4fBfggcZVn2L64rrz4HtCNi34fszWCO2lXxjGo7";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/ima-news/1164/ima-proposes-guidelines-for-shops-markets-and-bus-shelters";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21