×

എലിപ്പനി...!! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

Posted By

IMAlive, Posted on January 27th, 2020

how to prevent  rat fever

ഡോ. ബി. പദ്മകുമാർ, കൊല്ലം പാരിപ്പള്ളി ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറും വകുപ്പ്‌ മേധാവിയുമാണ്‌

മനുഷ്യരിൽ യാദൃശ്ചികമായാണ് രോഗാണുബാധയുണ്ടാകുന്നത്. രോഗാണുവാഹകരായ എലിയുടെ മൂത്രവുമായോ മറ്റ് ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുമ്പോഴോ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ് ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മ ചർമത്തിലൂടെയും രോഗാണുക്കൾ ശരീരത്തിലേയ്ക്ക് കടക്കുന്നു.രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.

രോഗലക്ഷണങ്ങൾ

ശക്തമായ പനി, തലവേദന, ഓക്കാനം, ഛർദ്ദി, പേശീവേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. കാലുകളുടേയും വയറിന്റേയും പേശികളെ ബാധിക്കുന്ന അതിശക്തമായ വേദന രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽപ്പെടുന്നു. ശക്തമായ തലവേദനയോടൊപ്പം വെളിച്ചത്ത് നോക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതും സാധാരണയാണ്.

എലിപ്പനി സങ്കീർണതകൾ

. വൃക്കസ്തംഭനം
. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക. തുടർന്ന് രക്തസ്രാവം.
. കരൾസ്തംഭനം, മഞ്ഞപ്പിത്തം
. മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ്
. ന്യൂമോണിയ
. ഹൃദയത്തെ ബാധിക്കുന്ന മയോകാർഡൈറ്റിസ്
. പാൻക്രിയാറ്റൈറ്റിസ്
. ഹൃദയം, വൃക്കകൾ, ശ്വാസകോശം, കരൾ തുടങ്ങിയവയുടെ പ്രവർത്തന സ്തംഭനം.

രോഗനിർണയം

രക്തപരിശോധനവഴിയാണ് രോഗനിർണയം നടത്തുന്നത്. കൂടാതെ രോഗിയുടെ രക്തത്തിൽ നിന്നും മലത്തിൽ നിന്നും കൾച്ചർ പരിശോധനവഴി രോഗാണുക്കളെ വേർത്തിരിച്ചെടുക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട്്് ആദ്യത്തെ ആഴ്ചയിൽ തന്നെ രക്തം കൾച്ചർ ചെയ്ത് രോഗാണുക്കളെ കണ്ടെത്താവുന്നതാണ്. രോഗം ബാധിച്ച് ഒരാഴ്ചക്കുള്ളിൽ പ്രത്യക്ഷപ്പെടുന്ന ആന്റിബോഡികൾ നാല് ആഴ്ചകൾ വരെ നീണ്ടു നിൽക്കാം. ആന്റിബോഡികളുടെ ക്രമാനുഗതമായ വർധന കണ്ടെത്തുവാനായി ആഴ്ചകൾ ഇടവിട്ട് ടെസ്റ്റുകൾ നടത്തുന്നത് കൂടുതൽ കൃത്യമായ രോഗനിർണയത്തിന് സഹായിക്കുന്നു.

ചികിത്സയും പ്രതിരോധവും

രോഗത്തിനെതിരായി ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ നിലവിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ശരിയായ രീതിയിൽ മരുന്നുകൾ കഴിച്ചാൽ മാത്രമേ രോഗം പൂർണമായി ഭേദമാകൂ. രോഗാണുവാഹകർക്ക് ദീർഘനാൾ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. രോഗിക്ക് പരിപൂർണ വിശ്രമം നൽകണം. ലളിതമായ ഭക്ഷണക്രമമായിരിക്കും ഈ സമയത്ത് അഭികാമ്യം. ഭാഗികമായ ചികിത്സ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

 

How can rat fever be prevented? The best way to prevent the spread of rat fever is the early diagnosis and treatment of people who are infected.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi', 'contents' => 'a:3:{s:6:"_token";s:40:"ycnbroGWnSOyc68o8Fm5UZElBnnkGnfk7IENk8aJ";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/infectious-diseases/137/how-to-prevent-rat-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi', 'a:3:{s:6:"_token";s:40:"ycnbroGWnSOyc68o8Fm5UZElBnnkGnfk7IENk8aJ";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/infectious-diseases/137/how-to-prevent-rat-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi', 'a:3:{s:6:"_token";s:40:"ycnbroGWnSOyc68o8Fm5UZElBnnkGnfk7IENk8aJ";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/infectious-diseases/137/how-to-prevent-rat-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('baRigg5FBLIOWry2R1PvFqfblgWAlXAAAY0dKIgi', 'a:3:{s:6:"_token";s:40:"ycnbroGWnSOyc68o8Fm5UZElBnnkGnfk7IENk8aJ";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/infectious-diseases/137/how-to-prevent-rat-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21