×

പൊണ്ണത്തടിയെ സൂക്ഷിക്കാം

Posted By

IMAlive, Posted on July 29th, 2019

how to prevent Obesity

ഡോ. പി.ടി. തോമസ് ഗോഡ്റിക്

അമിതാഹാരം, പ്രത്യേകിച്ച് എണ്ണയില്‍ പാകം ചെയ്തവ കഴിച്ച് വ്യായാമരഹിതമായ ജീവിതശൈലി തുടരുന്നവര്‍ പൊണ്ണത്തടിയുള്ളവരായി തീരുന്നു. ഇവര്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ച് അകാലചരമം പ്രാപിക്കാറുണ്ട് എന്നര്‍ത്ഥം വരുന്ന ഒരു ശ്ലോകം ചരകസംഹിതയില്‍പോലും കാണാം.

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രപുരോഗതി സമൂഹത്തില്‍ പൊണ്ണത്തടി കൂട്ടിയെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന കുടുംബം അധികസമയവും ടെലിവിഷന്‍ സെറ്റിന്‍റെ മുന്നിലാണല്ലോ? പഠനസമയം അധികവും യുവാക്കള്‍ കമ്പ്യൂട്ടറിന്‍റെ മുന്നിലും. തടി കൂടാന്‍ പിന്നെന്താ വേണ്ടത്?

കായികാധ്വാനമില്ലാത്ത ജീവിതം

ഒരുകാലത്ത് യാത്രയ്ക്ക് കാലുപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ അധികവും മോട്ടോര്‍ വാഹനങ്ങളെ മാത്രം ആശ്രയിക്കുന്നു. വീടു വൃത്തിയാക്കാന്‍ യന്ത്രം, താഴെ നിന്നും മുകളില്‍ പോകാന്‍ യന്ത്രം ജീവിതം മൊത്തം യന്ത്രമയം.

നിത്യജീവിതത്തില്‍ കായികാദ്ധ്വാനം തീരെയില്ല.വിദ്യാഭ്യാസത്തില്‍, കായിക വിദ്യാഭ്യാസത്തിനുണ്ടായിരുന്ന സ്ഥാനം അച്ഛനമ്മമാരുടെയും, അദ്ധ്യാപകരുടെയും നിസ്സഹകരണത്താല്‍ നഷ്ടപ്പെട്ടുപോയി. സ്കൂളുകളില്‍ പാഠ്യവിഷയങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നു. കുട്ടികളെ സ്പോര്‍ട്സിലും ഗെയിംസിലും വേണ്ടപോലെ പരിശീലിപ്പിക്കുന്നില്ല. അതിനാല്‍ കായിക വിനോദങ്ങളില്‍ കുട്ടികള്‍ തീരെ ഏര്‍പ്പെടുന്നില്ല. സ്കൂള്‍ കുട്ടികളില്‍ പോലും പൊണ്ണത്തടി സാംക്രമികരോഗം പോലെ സമൂഹത്തില്‍ ഏറിയിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതു കളിസ്ഥലങ്ങള്‍ ഇല്ലാതായിരിക്കുന്നു. ക്രിക്കറ്റും ഫുട്ബോളും ഗ്രാമപ്രദേശങ്ങളില്‍ പോലും കുട്ടികള്‍ നടുറോഡില്‍ നിന്നു കളിക്കുന്നത് കാണുമ്പോള്‍ കളിസ്ഥലങ്ങളുടെ അഭാവം നമുക്ക് നേരിട്ടനുഭവിക്കാം.

വിലയ്ക്കുവാങ്ങുന്ന പൊണ്ണത്തടി

പല അച്ഛനമ്മമാരും പൊണ്ണത്തടി ആരോഗ്യലക്ഷണമാണെന്ന് ധരിച്ചിരിക്കുന്നു എന്നതാണ് ദുഃഖസത്യം. വരുമാനത്തിന്‍റെ ഒരു വലിയ അളവ് കുട്ടികള്‍ക്ക് "ടിന്‍ഫുഡും," "ബേക്കറി ഫുഡും" വാങ്ങി അനാരോഗ്യം വിലയ്ക്കു വാങ്ങുന്നവര്‍ ധാരാളമാണ്. പൊണ്ണത്തടിക്ക് കൂട്ടായി പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, അധിക കൊളസ്ട്രോള്‍ എല്ലാമുണ്ടെന്ന് അഭ്യസ്തവിദ്യരായ അച്ഛനമ്മമാര്‍ക്കു പോലും അറിയില്ല.

കേരളത്തിലെ സമ്പന്ന വിഭാഗത്തിന്‍റേയും ഇടത്തരം വരുമാനക്കാരുടേയും ഇടയിലാണ് പൊണ്ണത്തടി ഒരാരോഗ്യ പ്രശ്നമെന്ന നിലയില്‍ കാണപ്പെടുന്നത്. ആരോഗ്യവകുപ്പോ അതുപോലുള്ള ഉത്തരവാദപ്പെട്ടവരോ സാമൂഹ്യ ബോധവല്‍ക്കരണത്തിനുള്ള യാതൊന്നും ചെയ്തു കാണുന്നില്ല.

പൊണ്ണത്തടി കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍

പെട്ടെന്നുള്ള മരണം-പൊണ്ണത്തടിയുള്ളവര്‍ ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഹൃദ്രോഗമുണ്ടായി മരണപ്പെടാറുണ്ട്.

പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, അധിക കൊളസ്ട്രോള്‍ എന്നീ മാറാരോഗങ്ങള്‍ക്ക് പൊണ്ണത്തടി ഒരു പ്രധാന കാരണമാണ്. പൊണ്ണത്തടിയരുടെ ആയുര്‍ ദൈര്‍ഘ്യം 10-15 വര്‍ഷങ്ങളോളം തടിയുള്ളവരല്ലാത്തവരേക്കാള്‍ കുറയാറുണ്ട് എന്ന് പഠന നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.

പൊണ്ണത്തടിയുള്ളവരില്‍ കാല്‍മുട്ട്, ഉപ്പൂറ്റി എന്നീ സന്ധികളില്‍ വേദന കൂടുതലായി കാണുന്നു. പിത്തസഞ്ചിയിലെ രോഗങ്ങള്‍ ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. ഡിപ്രഷന്‍ പോലുള്ള മാനസിക രോഗങ്ങളും പൊണ്ണത്തടിയരില്‍ കൂടുതലാണ്. തടിയുള്ള ചിലര്‍ക്ക് കൂര്‍ക്കം വലി കൂടുതലായി കാണുന്നു. കൂടാതെ പൊണ്ണത്തടിയുള്ളവരില്‍ അണ്ഡാശയം, ഗര്‍ഭാശയം, വന്‍കുടല്‍, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ അര്‍ബുദവും കൂടുതലായി കണ്ടുവരുന്നു.

പൊണ്ണത്തടി എങ്ങനെ നിര്‍ണയിക്കാം?

അരയുടെ ചുറ്റളവ് പൊക്കിളിന്‍റെ ഭാഗത്ത് എടുക്കണം.ഇടുപ്പിന്‍റെ ചുറ്റളവ് നിതംബത്തിന്‍റെ ഏറ്റവും കൂടിയ അളവാണ് എടുക്കേണ്ടത്. പൊണ്ണത്തടി നിര്‍ണ്ണയിക്കാനുള്ള അളവുകോലാണ് ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബി.എം.ഐ . കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്‍റെ സ്ക്വയര്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ബി.എം.ഐ. ഒരാളുടെ തൂക്കം 65 കിലോഗ്രാമും, ഉയരം 1.67 മീറ്ററും ആണെങ്കില്‍ അയാളുടെ ബി.എം.ഐ 65/2.7889 = 23.3 ആണ്. നോര്‍മല്‍ ബി.എം.ഐ 18.5 മുതല്‍ 23 വരെയാണ്.23-25 വരെ ഓവര്‍ വെയ്റ്റ് എന്നുപറയുന്നു. 25 മുതല്‍ 28 വരെ ഒബീസ് എന്നും 28ല്‍ കൂടുതല്‍ സിവിയര്‍ലി ഒബീസ് എന്നും കണക്കാക്കപ്പെടുന്നു. 18.5ല്‍ താഴെയായാല്‍ പോഷകാഹാര വൈകല്യമായും കണക്കാക്കണം.

ഏതാണ്ടൊരുപ്പു ചാക്കുപോലെയാണ് ചിലരെങ്കില്‍ കുറേപ്പേര്‍ ഒരുപ്പുമാങ്ങ ഭരണി പോലെ വയറിന്‍റെ ഭാഗത്ത് തടി കൂടിയവരാണ്.

പൊണ്ണത്തടി ചികിത്സയുടെ പ്രധാന ഘടകം രോഗിയെ തടി കുറയ്ക്കാന്‍ ഫലപ്രദമായി പ്രേരിപ്പിക്കുന്നതാണ്. ഭക്ഷണം കഴിക്കുന്നതും ഊര്‍ജ്ജം ചെലവഴിക്കുന്നതും തുല്യമായാല്‍ തടികൂടില്ല.

  • പൊണ്ണത്തടി കുറയ്ക്കാന്‍ ഭക്ഷണം കുറച്ച് കൂടുതല്‍ ദേഹാധ്വാനം ചെയ്യണം.
  • പൊണ്ണത്തടി കുറയ്ക്കാന്‍ പോഷകമൂല്യമുള്ള ആഹാരം കഴിച്ച് കായികാധ്വാനം കൃത്യമായി ചെയ്യുക.
  •  ലൈപ്പോസക്ഷന്‍ എന്ന ശസ്ത്രക്രിയ തടി കുറയ്ക്കാന്‍ പ്രചാരം നേടിയതാണ്.
  • വയറില്‍ ഗാസ്ട്രിക്ക് ബാന്‍റിങ്ങ് എന്ന ശസ്ത്രക്രിയയും പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കും.

പൊണ്ണത്തടി കുറയുമ്പോള്‍ പ്രമേഹം, അതിരക്തസമ്മര്‍ദ്ദം, അധിക കൊളസ്ട്രോള്‍ എല്ലാം സുഗമമായി കുറയുന്നു.

അമിതഭക്ഷണവും വ്യായാമരഹിത ജീവിതവും ചെറുപ്പത്തിലേ ഒഴിവാക്കിയാല്‍ പൊണ്ണത്തടി തടയാം. പൊണ്ണത്തടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചുമതലയുണ്ടെന്ന കാര്യംഎല്ലാവരും ഓര്‍ക്കുക.



 

There are several ways state and local organizations can create a supportive environment to promote healthy living behaviors that prevent obesity.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi', 'contents' => 'a:3:{s:6:"_token";s:40:"CR3HOW1JlPAw6lrJgKlZ7F2jT94zRN2vQdOVhOgk";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/living-healthy/214/how-to-prevent-obesity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi', 'a:3:{s:6:"_token";s:40:"CR3HOW1JlPAw6lrJgKlZ7F2jT94zRN2vQdOVhOgk";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/living-healthy/214/how-to-prevent-obesity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi', 'a:3:{s:6:"_token";s:40:"CR3HOW1JlPAw6lrJgKlZ7F2jT94zRN2vQdOVhOgk";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/living-healthy/214/how-to-prevent-obesity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('NIBHBenlQZqL08ylKNONz5dG2nTJl2TYgMKwA2xi', 'a:3:{s:6:"_token";s:40:"CR3HOW1JlPAw6lrJgKlZ7F2jT94zRN2vQdOVhOgk";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/living-healthy/214/how-to-prevent-obesity";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21