×

വിവാഹപൂർവ്വ കൗൺസലിംഗ്' നൽകുന്ന പാഠങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Lessons from premarital counseling by Dr arun b nair

ലേഖകൻ : ഡോക്ടർ അരുൺ ബി.നായർ 

വിവാഹം കഴിക്കാനൊരുങ്ങുന്ന സ്ത്രീ പുരുഷന്മാർക്ക് വിവാഹജീവിതത്തിന് തയ്യാറെടുക്കാനായി നൽകുന്ന പരിശീലനമാണ് 'വിവാഹപൂർവ്വ കൗൺസലിംഗ്'(Marriage counseling). നിങ്ങൾക്കും നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിക്കും തമ്മിൽ വളരെ ആരോഗ്യകരമായ പരസ്പര ബഹുമാനത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ദൃഢമായൊരു ആത്മബന്ധം വളർത്തിയെടുക്കാൻ ഇതു സഹായിക്കും.

വിവാഹ ത്തിനൊരുങ്ങുന്ന ചെറുപ്പക്കാർക്ക് വിവാഹജീവിതത്തിന്റെ ഭാഗമായ വ്യത്യസ്ത സംഗതികളെക്കുറി ച്ച് ആശങ്കയുണ്ടാവും. പങ്കാളിയുമായി പൊരുത്തപ്പെടുക, പങ്കാളിയുടെ ബന്ധുക്കളുമായുള്ള ബന്ധം, സാമ്പത്തിക കാര്യങ്ങൾ, ലൈംഗിക ബന്ധം തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും സംശയങ്ങളുണ്ടാകാം. മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുകയും വിവാഹജീവിതം ആരോഗ്യകരമായ രീതിയിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയുമാണ് കൗൺസിലിംഗിന്റെ(Counciling) ലക്ഷ്യം.

ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് വിവാഹപൂർവ്വ കൗൺസലിംഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിവാഹജീവിതത്തിലേക്കു കടക്കുന്നതിനു മുൻപുതന്നെ ആശയവിനിമയത്തിന്റെ പ്രസക്തിയും ആശയ വിനിമയത്തിൽ സാധാരണ കണ്ടുവരുന്ന പാക പ്പിഴകൾ മനസ്സിലാക്കാനും ഈ പരിശീലനം ഉപകരിക്കും. അതോടൊപ്പം ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ചും വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും വ്യക്തമായൊരു ധാരണയുണ്ടാക്കാൻ ഇതു സഹായിക്കുന്നു. ബാഹ്യമായ ഇടപെടലുകൾ അത് സ്വന്തം മാതാപിതാക്കളിൽ നിന്നായാൽപോലും എതു പരിധി വരെ അനുവദിക്കാമെന്നു നിശ്ചയിക്കാനും ഈ പരിശീലനം ഉപകരിക്കും. 

വിവാഹജീവിത ത്തിലെ സാമ്പത്തിക ആസൂത്രണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്ന രണ്ടാമെത്ത കാര്യം. വരവിനകത്ത് ഒതുങ്ങിനിന്ന് ചെലവാക്കാനും സമ്പാദ്യശീലം വളർത്തിയെടുക്കാനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഇതിലൂടെ ലഭിക്കുന്നു. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വിവേചിക്കാനും, ആവശ്യങ്ങളുടെ മുൻഗണനാക്രമം നിശ്ചയിച്ച് ചെലവ് ക്രമീകരിക്കാനും ഇതുവഴി കഴിയുന്നു. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കംപാലിക്കാനും പരാശ്രയശീലം ഒഴിവാക്കാനും ഇതുവഴി കഴിയുന്നു. സ്ത്രീധനം ചോദിക്കുക, മാതാപിതാക്കളുടെ സ്വത്തിന്റെ ഭാഗത്തിനുവേണ്ടി തർക്കിക്കുക എന്നിവയൊക്കെ ഒഴിവാക്കാനും ഇതുവഴി സാധിക്കും.സ്‌നേഹം പ്രകടിപ്പിക്കാനും സ്‌നേഹം സ്വീകരിക്കാനുമുള്ള കഴിവ് വിവാഹജീവിതത്തിൽ പരമപ്രധാനമാണ്. ആരോഗ്യകരമായ ലൈംഗികതയ്ക്കും വിവാഹത്തിൽ നിർണ്ണായക സ്ഥാനമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള സംശയങ്ങൾ നീക്കാനും തെറ്റിദ്ധാരണകൾ മറികടക്കാനും വിവാഹപൂർവ കൗൺസലിംഗ് അവസ്ഥയൊരുക്കുന്നു. ലൈംഗികതയിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ, ലൈംഗിക ആരോഗ്യപ്രശ്‌നങ്ങൾ, ലൈംഗിക വൈകൃതങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിവാഹപൂർവ്വ കൗൺസിലിംഗിൽ വിശദമായ ചർച്ചകളുണ്ടാകും. ലൈംഗികതയെക്കുറിച്ച് മനസ്സിലുള്ള സംശയങ്ങൾ ചോദിച്ച് നിവൃത്തി വരുത്താനും ഇതിലൂടെ അവസരമുണ്ടാകും.

മാനസിക രോഗങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയവയെക്കുറി ച്ചും സമഗ്രമായ ചർച്ചയും ഇവിടെയുണ്ടാകും. ഓരോ വ്യക്തിത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറ്റം ക്രമീകരിക്കാനും ഇതുവഴി കഴിയുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരേത്ത തിരിച്ചറിഞ്ഞ് പരിഹരിക്കാനും ഈ അറിവ് പ്രയോജനപ്പെടും. ദേഷ്യനിയന്ത്രണവും വികാരങ്ങളെ ക്രമീകരിക്കലും ഈ പരിശീലനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു സംഗതിയാണ്. സ്വഭാവദൃഢതാ പരിശീലനവും സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാനുമുള്ള മാർഗ്ഗങ്ങൾ ഇതിലൂടെ വ്യക്തമാക്കുന്നു.

പങ്കാളിയുടെ കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താനുള്ള മാർഗ്ഗങ്ങൾ മനസ്സിലാക്കാനും ഇതുവഴി കഴിയുന്നു. സമയക്രമീകരണമാണ് വിവാഹപൂർവ്വ കൗൺസലിംഗിലൂടെ പരിശീലിക്കുന്ന മറ്റൊരു പ്രധാന സംഗതി. തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും, അമിതമായ തൊഴിൽ സമ്മർദ്ദം കുടുംബജീവിതെത്ത ദോഷകരമായി ബാധിക്കാതിരിക്കാനും ഇതുവഴി സാധിക്കുന്നു. ഒരുമിച്ച് ചെലവിടുന്ന സമയം പരസ്പരബന്ധം ദൃഢമാക്കാൻ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന് ഇതിലൂടെ ധാരണ കൈവരിക്കാം. പരസ്പരം അഭിനന്ദിക്കാനും നല്ല വശങ്ങളെ അംഗീകരിക്കാനും ഇതിലൂടെ സാധിക്കുന്നു.

സാധാരണഗതിയിൽ മൂന്നു ദിവസം മുതൽ അഞ്ചു ദിവസം വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലൂടെയാണ് ഇതു സംഘടിപ്പിക്കുന്നത്. വിവാഹപ്രായമായ സ്ത്രീ പുരുഷന്മാരുടെ ഒരു സംഘമായിരിക്കും ഇതിൽ പങ്കെടുക്കുക. ഇരുപതു മുതൽ മുപ്പതുവരെ പേർ പങ്കെടുക്കുന്നതായിരിക്കും ഒരു പരിപാടിയുടെ വിജയത്തിന് അഭികാമ്യം. വിവാഹജീവിതത്തിന്റെ സുഗമമായ പ്രയാണത്തിന് ആവശ്യമായ വിഷയങ്ങളായിരിക്കും ഇവിടെ ചർച്ച ചെയ്യുക. മേൽപ്പറഞ്ഞ 'ഗ്രൂ പ്പ് കൗൺസലിംഗ്'(Group Counciling) രീതിയിൽ നിന്നു വിഭിന്നമായി വ്യക്തിപരമായി വിവാഹപൂർവ്വ കൗൺസിലിംഗിൽ പങ്കെടുക്കാനും സാധിക്കും.

സങ്കീർണ്ണമായ പ്രശ്‌നങ്ങൾ ജീവിതത്തിൽ വന്നുപെടുന്ന പക്ഷം ഒരുമിച്ചുനിന്ന് അവയെ മറികടക്കാനുള്ള ഐകമത്യം വിവാഹജീവിതത്തിൽ വികസിപ്പിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നത് വിവാഹപൂർവ്വ കൗൺസിലിംഗിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

Most of us know premarital counseling is a good idea.What is premarital counseling?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD', 'contents' => 'a:3:{s:6:"_token";s:40:"Y96Dq9DejSAFSFkREN6CL6Qitn9HdoIUqpulviRW";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/living-healthy/315/lessons-from-premarital-counseling-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD', 'a:3:{s:6:"_token";s:40:"Y96Dq9DejSAFSFkREN6CL6Qitn9HdoIUqpulviRW";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/living-healthy/315/lessons-from-premarital-counseling-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD', 'a:3:{s:6:"_token";s:40:"Y96Dq9DejSAFSFkREN6CL6Qitn9HdoIUqpulviRW";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/living-healthy/315/lessons-from-premarital-counseling-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3c1txbSRGxVB2pLJAu2o0LoSEzT3rAUCtm77L3CD', 'a:3:{s:6:"_token";s:40:"Y96Dq9DejSAFSFkREN6CL6Qitn9HdoIUqpulviRW";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/living-healthy/315/lessons-from-premarital-counseling-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21