×

ബൊട്ടോക്‌സ്: ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല

Posted By

IMAlive, Posted on May 14th, 2019

How to get younger looking skin

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സിനിമാ നടൻമാരെയും നടിമാരേയുമൊക്കെ കണ്ടിട്ടില്ലേ, എത്ര പ്രായമായാലും ഒട്ടും സൗന്ദര്യം നഷ്ടപ്പെടാതെ സുന്ദരികളും സുന്ദരൻമാരുമൊക്കെയായി തിളങ്ങി നിൽക്കുന്നത്. അറുപതിലും ഇരുപതിന്റെ ചെറുപ്പം തോന്നാൻ ഇവരെന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ച് കാണും. എന്നാൽ കേട്ടോളൂൂ പ്രായം തോന്നാത്ത ചർമ്മത്തിന് പുറകിലെ ആ രഹസ്യം ബൊട്ടോക്‌സ് എന്ന ചികിത്സയാണ്. ബൊട്ടോക്‌സ് ചികിത്സ എന്താണ് എങ്ങിനെയാണെന്നൊക്കെയല്ലേ അടുത്ത സംശയം, വിശദമായി കേട്ടോളൂ.  

എന്താണ് ബൊട്ടോക്സ്?

നാഡികളുടെ പ്രവർത്തനം കുറച്ച് പേശികൾക്ക് അയവ് വരാതെ ദൃഢതയോടെ നിലനിർത്താൻ സഹായിക്കുന്ന ചികിത്സാരീതിയാണ് ബൊട്ടോക്സ് അഥവാ ബൊട്ടുലിനം ടോക്സിൻ. പേശികളിലെ വലിവ് ഇല്ലാതാക്കുക, കക്ഷത്തിലെ അമിതവിയർപ്പ് നിയന്ത്രിക്കുക, സൗന്ദര്യവർധന തുടങ്ങിയവയ്ക്കായാണ് ഈ ചികിത്സാരീതി പ്രധാനമായും ഉപയോഗിക്കുന്നത്. ബൊട്ടുലിസം നിർമ്മിക്കുന്ന ബാക്ടീരിയ വഴിയാണ് ബൊട്ടോക്സ് രൂപപ്പെടുത്തുന്നത്. 

ബൊട്ടോക്സ് ചികിത്സയ്ക്ക് അനുയോജ്യരായവർ ആരെല്ലാമാണ്?

നല്ല ശാരീരിക ആരോഗ്യമുള്ളവരും, 18 വയസ്സിന് മുകളിലുള്ളവരും മാത്രമേ ഈ ചികിത്സ ഉപയോഗപ്പെടുത്താവൂ. എന്നാൽ ഓരോരുത്തരിലും ചികിത്സാരീതിയുടെ ഫലം വ്യത്യാസപ്പെട്ടിരിക്കും.

ബൊട്ടോക്സ് ചികിത്സയ്ക്ക് അനുയോജ്യരല്ലാത്തവർ ആരെല്ലാമാണ്?

• ബൊട്ടോക്സിനായി ഉപയോഗിക്കുന്ന ചേരുവകൾ മൂലം അലർജിയുണ്ടാകുന്നവർ.

• കുത്തിവയ്ക്കുന്ന ഭാഗത്ത് ചർമ്മരോഗമോ അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകളോ ഉള്ളവർ

• എഎൽസ്, മ്യാസ്തേന്യ ഗ്രാവിസ്, ലാംബെർട്ട്-ഈറ്റോൺ സിൻഡ്രം അല്ലെങ്കിൽ പേശികൾക്കും നാഡികൾക്കും ബാധിക്കുന്ന ഏതെങ്കിലും അസുഖങ്ങളുള്ളവർ

• ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുള്ളവര്

• രക്തസ്രാവം ഉള്ളവർ

• ശസ്ത്രക്രിയക്കായി തയ്യാറെടുക്കുന്നവർ

• മുഖത്ത് ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ

• നെറ്റിയിലെ പേശിയിൽ ബലക്ഷയമുള്ളവർ

• താഴേക്ക് വലിഞ്ഞുനിൽക്കുന്ന കൺപോള ഉള്ളവർ

• തുടർച്ചയായോ അടുത്തിടെയോ മരുന്നുപയോഗിക്കുന്നവർ

   ബൊട്ടോക്സ് ചികിത്സ എങ്ങനെ?  

ആദ്യമായി കുത്തിവയ്ക്കാനുള്ള പൗഡർ ഉപ്പുവെള്ളത്തിൽ നേർപ്പിക്കുന്നു.  ശേഷം കോശങ്ങളിലേയ്ക്ക് കുത്തിവെയ്ക്കുന്നു. വളരെ ചെറിയ  അളവിലാണ് ബൊട്ടുലിനം കുത്തിവയ്ക്കുന്നത്. 24-72 മണിക്കൂറിനുളളിൽ മരുന്ന് പ്രവർത്തിച്ച് തുടങ്ങും. മരുന്നിന്റെ പൂർണ ഗുണഫലം ലഭിക്കാൻ ചില സമയങ്ങളിൽ അഞ്ച് ദിവസം വരെ എടുത്തേക്കാം. ഗർഭിണികള്, മുലയൂട്ടുന്ന സ്ത്രീകള്, മുൻപ് മരുന്ന് ഉപയോഗത്തിന്റെ ഫലമായി അലർജി ഉണ്ടായവർ തുടങ്ങിയവര്ക്ക് ഇത് നിർദേശിക്കപ്പെടുന്നില്ല. 

ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം

ബൊട്ടോക്സ് ചികിത്സയ്ക്ക് ശേഷം ചർമ്മം ശരിയായ രീതിയിൽ പരിപാലിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.

• ചികിത്സ നടത്തിയ ഭാഗങ്ങളിൽ സ്പർശിക്കരുത്. 

• കടുത്ത രീതിയിലുള്ള ശാരീരിക പ്രവർത്തനങ്ങൾ അരുത്.

• മദ്യപിക്കരുത്

• ഫേഷ്യൽ, കെമിക്കൽ പീൽ തുടങ്ങിയവ ചെയ്യരുത്.

• എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക.

ബൊട്ടോക്സിന്റെ ഗുണങ്ങൾ 

• ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റി സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയകളൊന്നും കൂടാതെയുള്ള ശാസ്ത്രീയ മാർഗം.

• അമിതവിയർപ്പിന് പരിഹാരം

• മൈഗ്രൈൻ കുറയ്ക്കാൻ സഹായിക്കുന്നു

എന്തുകൊണ്ട് ബൊട്ടോക്സ്? 

ചർമ്മത്തിലെ ചുളിവുകൾക്കും മറ്റുമുള്ള അംഗീകൃത ചികിത്സയാണ് ബൊട്ടോക്സ്. വിശ്വാസയോഗ്യമാണ് എന്നതിനാൽത്തന്നെ നിരവധിപേരാണ് ഈ ചികിത്സയ്ക്കായെത്തുന്നത്. ശസ്ത്രക്രിയ കൂടാതെത്തന്നെ സൗന്ദര്യം വർധിപ്പിക്കാം എന്നതും ഇതിന്റെ ആകർഷക ഘടകമാണ്.

ബൊട്ടോക്സ് ചികിത്സയ്ക്കിടെ ഒരു ഡോസ് വിട്ടുപോയാൽ എന്ത് സംഭവിക്കും? 

ബൊട്ടോക്സ് ചികിത്സ താൽക്കാലികമാണ്. നീണ്ട ഇടവേളകൾക്കിടയിലാണ് ഓരോ ഡോസും കുത്തിവെയ്ക്കുന്നത്. അതിനാൽത്തന്നെ ഏതെങ്കിലും ഒരു ഡോസ് വിട്ടുപോയാലും വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

ഡോസ് അധികമായാൽ എന്ത് സംഭവിക്കും?

ഡോസ് അധികമായാലും പെട്ടന്ന് അത് ശ്രദ്ധിക്കപ്പെടാറില്ല. പേശികൾക്ക് ബലഹീനത, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ്  ഡോസ് അധികമായാലുള്ള ലക്ഷണങ്ങൾ.

ബൊട്ടോക്സ് ചികിത്സക്കിടയിൽ മറ്റ് മരുന്നുകൾ കഴിക്കാമോ?

മറ്റ് മരുന്നുകൾ കഴിക്കുക വഴി, ബൊട്ടുലിനം ടോക്സിന്റെ പാർശ്വഫലങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മറ്റ് മരുന്നുകൾ കഴിക്കേണ്ടതുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്.

Not only celebrities but even young people are also using Botox to reduce aging

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0', 'contents' => 'a:3:{s:6:"_token";s:40:"gwTxjCfIFlGMa7djNj4eU6259L7LitqcnM2TZmeX";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/modern-medicine/653/how-to-get-younger-looking-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0', 'a:3:{s:6:"_token";s:40:"gwTxjCfIFlGMa7djNj4eU6259L7LitqcnM2TZmeX";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/modern-medicine/653/how-to-get-younger-looking-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0', 'a:3:{s:6:"_token";s:40:"gwTxjCfIFlGMa7djNj4eU6259L7LitqcnM2TZmeX";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/modern-medicine/653/how-to-get-younger-looking-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3lKDQ4cajqEXA4A4TqbZsQPO2qZJXCtyAr9KNbA0', 'a:3:{s:6:"_token";s:40:"gwTxjCfIFlGMa7djNj4eU6259L7LitqcnM2TZmeX";s:9:"_previous";a:1:{s:3:"url";s:69:"http://imalive.in/modern-medicine/653/how-to-get-younger-looking-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21