അമിതഭാരമുള്ള പ്രമേഹ രോഗികൾക്ക് ബാരിയാട്രിക് ശസ്ത്രക്രിയകൾ ഇന്ന് നിലവിലുണ്ട്. ഇവയിലൂടെ ഗുളികകൾക്കും ഇൻസുലിനും വഴങ്ങാത്ത പ്രമേഹംനിയന്ത്രണത്തിൽ വരുത്താവുന്നതാണ്. ഇവയിൽ ആമാശയത്തിന്റെ വിസ്താരം കുറയ്ക്കുകയും ആമാശയം മറികടന്ന് ആഹാരം നേരിട്ട് ചെറുകുടലിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇവയുടെ ഉപയോഗം അമിതഭാരം ഉള്ളവരിലും, പ്രമേഹം നിയന്ത്രിക്കാൻ, ബുദ്ധിമുട്ടുകൾ നേരിടുന്ന പൊണ്ണത്തടിയുള്ള പ്രമേഹരോഗികളിലുമാണ് ഇന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ പ്രമേഹരോഗിക്ക് ആഹാരനിയന്ത്രണത്തിൽ നിന്നും വ്യായാമത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി ഇവയെ ഉപയോഗിക്കാൻ പാടില്ല.
Orginal Content :
https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh
Any diabetes can be surgically treated lightly