×

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ മധുരം കഴിച്ചാൽ മതി എന്നത് വെറും അബദ്ധധാരണയാണ്‌

Lowering blood glucose levels should not be seen as a major problem.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഹൃദ്രോഗസാധ്യതയുള്ള പ്രമേഹ രോഗികളിൽ അപകടകരമാകാം. അതിനാൽ ക്രമാതീതമായ കുറയൽ പ്രത്യേകിച്ചും പ്രായമായ പ്രമേഹ രോഗികളിലും, ഹൃദ്രോഗികളിലും ഒഴിവാക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്ന സന്ദർഭങ്ങൾ  മനസ്സിലാക്കി മുൻകൂട്ടി ആഹാരം കഴിക്കുകയും, ഡോക്ടറുടെ ഉപദേശത്തോടെ മരുന്നുകളുടെ അളവ് ക്രമീകരിക്കുകയും ചെയ്യണം. പ്രമേഹ രോഗം ഏറെ പഴകി കഴിഞ്ഞും, മറ്റു ചില മരുന്നുകൾ ഉപയോഗിക്കുന്ന രോഗികളിലും രക്ത ഗ്ലൂക്കോസ് കുറയുന്ന ലക്ഷണങ്ങൾ വിരളമാകാം. അത്തരം രോഗികൾ ഒരു മുന്നറിയിപ്പും കൂടാതെ അബോധാവസ്ഥയിലേക്ക് വഴുതിവീണേക്കാം. പ്രമേഹ രോഗികളുടെ വൃക്ക പരാജയത്തിന്റെ ആദ്യ ലക്ഷണം രക്ത ഗ്ലൂക്കോസിന്റെ അമിതമായ കുറയൽ ആവാം. പ്രമേഹ രോഗികളിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വരുന്ന സന്ദർഭങ്ങളിൽ കൂടുതലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ(Hypoglycemia) എന്ന പ്രതിഭാസം കൊണ്ടാണ്. എന്നാൽ എന്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലും അത് ഹൈപ്പോഗ്ലൈസീമിയ ആണെന്ന് കരുതാനും പാടില്ല. സ്വന്തമായി ഒരു ഗ്ലൂക്കോമീറ്റർ കൈയ്യിൽ ഉണ്ടാകുകയും അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ അപ്പോൾ തന്നെ രക്തഗ്ലൂക്കോസിന്റെ നില മനസ്സിലാക്കുകയുമാണ് ശാസ്ത്രീയമായ സമീപനം.

Orginal Content : 

 

 

https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh

 

 

Absolutely no drop in blood glucose levels should be taken as a major problem.