×

ഗര്‍ഭലക്ഷണങ്ങള്‍ നോക്കി കുട്ടി ആണോ പെണ്ണോ എന്ന് കണ്ടെത്താനാകുമോ?

Pregnancy Myth Is It a Boy or a Girl

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രസവത്തോടടുത്തിരിക്കുന്ന യുവതികളെ കാണാനെത്തുന്നവരുടെ വിനോദമാണ് വയറ്റിൽ വളരുന്ന കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നത്. ചില പ്രായം ചെന്നവർ വയറിന്റെ വലുപ്പം മുതൽ ഗർഭണിയുടെ ലക്ഷണങ്ങൾ വരെ പലതും വച്ച് പ്രവചനം നടത്തും. കുട്ടിയുടെ കാര്യത്തിൽ ഒന്നുകിൽ ആണ്, അല്ലെങ്കിൽ പെണ്ണ് എന്ന രണ്ട് ഓപ്ഷൻ മാത്രമേ ഉള്ളുവെന്നതിനാൽ ഇതിൽ ചിലതെങ്കിലും ശരിയാകുകയും ചെയ്യും. എന്നാൽ അമ്മയുടെ ശാരീരിക ലക്ഷണങ്ങൾ വച്ച് കുട്ടി ആണാണോ പെണ്ണാണോ എന്നു പറയാനാകുമോ? നമുക്കു നോക്കാം. 

1. പ്രഭാതത്തിലെ അസ്വസ്ഥതകൾ

പ്രഭാതത്തിൽ ഉണ്ടാകുന്ന ചില രോഗാവസ്ഥകൾ കുട്ടി ആണോ പെണ്ണോ എന്നതിലേക്കുള്ള സൂചനകളാണോ? പ്രഭാതത്തിൽ രോഗാവസ്ഥകൾ കൂടുതല്‍ അനുഭ വപ്പെട്ടാല്‍ കുട്ടി പെണ്ണാണെന്നും ആൺകുട്ടികളാണെങ്കിൽ ഈ പ്രശ്‌നം അത്ര കാര്യമായി അനുഭവപ്പെടാറില്ലെന്നുമാണ് വിശ്വാസം. 

പ്രഭാതരോഗങ്ങൾ പല സ്ത്രീകൾക്കും വ്യത്യസ്ത പ്രസവങ്ങളിലും വ്യത്യസ്തമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. 

2. തൊലിപ്പുറത്തെ ലക്ഷണങ്ങൾ

പെൺകുട്ടി അമ്മയുടെ സൗന്ദര്യം നശിപ്പിക്കുമെന്നാണ് ചിലരുടെ വിശ്വാസം. ആൺകുട്ടികളാണെങ്കിൽ മുഖക്കുരു പോലുമുണ്ടാകില്ലെന്നും. മുടിയെ സംബന്ധിച്ചും ഇത്തരം കഥകളുണ്ട്. ആൺകുട്ടിയാണെങ്കിൽ അമ്മയുടെ മുടി സുന്ദരമായിരിക്കുമെന്നും പെൺകുട്ടിയാണെങ്കിൽ മോശമാകുമെന്നും. 

ഇതിലൊന്നും ഒരു കാര്യവുമില്ല. ഹോർമോണുകൾ ഗർഭകാലത്ത് സ്വാഭാവികവും പലർക്കും വ്യത്യസ്തവുമാണ്. നന്നായി മുഖം കഴുകുക, സാധിക്കുമ്പോഴൊക്കെ. 

3. കൊതി

ആൺകുട്ടിയാണെങ്കിൽ ഉപ്പു കൂടിയ അച്ചാറുകളോടും ഉപ്പേരികളോടും കൊതിയേറുമെങ്കിൽ പെൺകുട്ടികളാണെങ്കിൽ മധുരത്തോടും ചോക്ലേറ്റുകളോടുമായിരിക്കും കൊതിയേറുകയെന്നാണ് പറയുന്നത്. 

ഇക്കാര്യം ഒരു പഠനത്തിലൂടെയും തെളിയിക്കാനായിട്ടില്ല. ഗർഭിണിയുടെ ശരീരത്തിന്റെ പോഷകാവശ്യങ്ങൾക്കനുസരിച്ചാണ് ഏതെങ്കിലും ആഹാരത്തോട് കൊതി തോന്നുന്നത്. 

4. ഹൃദയസ്പന്ദനം

ഗർഭിണിയുടെ ഹൃദയസ്പന്ദന നിരക്ക് മിനിട്ടിൽ 140 ആണെങ്കിൽ ആൺകുട്ടിയാണെന്നും അതിൽ കൂടുതലാണെങ്കിൽ പെൺകുട്ടിയായിരിക്കുമെന്നുമാണ് മറ്റൊരു വിശ്വാസം. 

വയറിനുള്ളിൽ വളരുന്നത് ആണാണെങ്കിലും പെണ്ണാണെങ്കിലും അത് അമ്മയുടെ ഹൃദയസ്പന്ദനത്തെ യാതൊരു വിധത്തിലും സ്വാധീനിക്കില്ലെന്നതാണ് സത്യം. 

5. ഗർഭസ്ഥാനം

ഗർഭം താഴോട്ടാണെങ്കിൽ കുട്ടി ആണ്, മുകളിലേക്കാണെങ്കിൽ കുട്ടി പെണ്ണ്. 

ഗർഭത്തിന്റെ സ്ഥാനം അമ്മയുടെ ഗർഭപാത്രത്തിന്റെ ആകൃതിയും ശരീരത്തിന്റെ രീതിയും അടിവയറിലെ പേശികളുടെ ഘടനയുമനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. അല്ലാതെ വയറ്റിൽ വളരുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നതിനനുസരിച്ചല്ല. 

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിനുള്ള ഏറ്റവും നല്ല മാർഗം സ്‌കാനിംഗ് പോലുള്ളവയാണ്. പക്ഷേ, അവ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതിനാൽ ആരും ആ സാഹസത്തിനു മുതിരേണ്ടതില്ല. ഊഹംകൊണ്ട് ആണോ പെണ്ണോ എന്ന് നിശ്ചയിച്ചോളൂ, സത്യമാകാനുള്ള സാധ്യത ഫിഫ്റ്റി ഫിഫ്റ്റി ആയതിനാൽ ചിലപ്പോൾ സംഗതി ശരിയായെന്നു വരും.

Unusual myths about predicting a baby's gender that have been widely circulated

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt', 'contents' => 'a:3:{s:6:"_token";s:40:"nWYVl7vYykvJGQBWKnMPOMsirMBO9wRyXjhE0Tcr";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/myth/womens-health/638/pregnancy-myth-is-it-a-boy-or-a-girl";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt', 'a:3:{s:6:"_token";s:40:"nWYVl7vYykvJGQBWKnMPOMsirMBO9wRyXjhE0Tcr";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/myth/womens-health/638/pregnancy-myth-is-it-a-boy-or-a-girl";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt', 'a:3:{s:6:"_token";s:40:"nWYVl7vYykvJGQBWKnMPOMsirMBO9wRyXjhE0Tcr";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/myth/womens-health/638/pregnancy-myth-is-it-a-boy-or-a-girl";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('w7Amlj9fVLrr3XQldR5j9X5EpptAzBJA9nl5YTLt', 'a:3:{s:6:"_token";s:40:"nWYVl7vYykvJGQBWKnMPOMsirMBO9wRyXjhE0Tcr";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/myth/womens-health/638/pregnancy-myth-is-it-a-boy-or-a-girl";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21