×

തടയാം, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത്

Posted By

protect child from sexual abuse Kerala

IMAlive, Posted on March 20th, 2019

protect child from sexual abuse Kerala

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

കുട്ടികൾ നേരിടുന്ന പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പോക്‌സോ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്. കുറ്റം ചെയ്തവരെ ശിക്ഷിക്കാനാണ് നിയമം ഉപകരിക്കുക. പക്ഷേ, കുറ്റം ഉണ്ടാകാതെ നോക്കേണ്ടതും ഇതോടൊപ്പംതന്നെ പ്രധാനമാണ്. ലൈംഗികമായ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനും അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായാൽ മുൻകൂട്ടി തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. 

പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നതാണ് വസ്തുത. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പ്രകാരം ആൺകുട്ടികളിൽ ആറിൽ ഒരാളും പെൺകുട്ടികളിൽ നാലിൽ ഒരാളും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. 18 വയസ്സിൽ താഴെയുള്ളവരുടെ കാര്യമാണിത്. 60 ശതമാനം കുട്ടികളേയും പീഡിപ്പിക്കുന്നത് അവരുടെ അടുത്ത ബന്ധുക്കൾ തന്നെയാണ്. 40 ശതമാനം കുട്ടികൾ ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് ഏറെ പ്രായനുള്ളവരാലോ മുതിർന്ന കുട്ടികളാലോ ആണെന്നതും മറ്റൊരു യാഥാർഥ്യം. 

അടുപ്പമുള്ളവരുടെ ഭാഗത്തുനിന്ന് പീഡനം ഉണ്ടാകുമ്പോൾ കുട്ടികൾ പലപ്പോഴും അത് പുറത്തുപറയാൻ മടിക്കും. ആൺകുട്ടികൾക്ക് ആണുങ്ങളിൽ നിന്ന് പീഡനമേൽക്കേണ്ടി വരുമ്പോൾ പ്രത്യേകിച്ചും. ഇത്തരം സംഭവങ്ങളിൽ പലപ്പോഴും മാതാപിതാക്കളും പീഡനങ്ങൾ ഒതുക്കിത്തീർക്കുന്ന പതിവുമുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കിയില്ലെങ്കിൽ അത് ഭാവിയിൽ അവർക്ക് മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. 

സ്പർശത്തിലെ നല്ലതും ചീത്തയും കുട്ടികളെ പഠിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ആരേയും സമ്മതിക്കരുതെന്ന് അവരെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുക. പെൺകുഞ്ഞുങ്ങളാണെങ്കിൽ ചുണ്ട്, മാറ്, അരക്കെട്ട്, ചന്തി തുടങ്ങിയ ഭാഗങ്ങളിലൊക്കെയുള്ള സ്‌നേഹപൂർവ്വമെന്നു തോന്നിച്ചേക്കാവുന്ന സ്പർശങ്ങൾപോലും അനുവദിക്കരുതെന്ന് പഠിപ്പിക്കണം. മറ്റുള്ളവരെ കെട്ടിപ്പിടിക്കാനോ ഉമ്മ വയ്ക്കാനോ കുട്ടികളെ നിർബന്ധിക്കരുത്. 

അശ്ലീല വീഡിയോകൾക്ക് അടിമകളായ മുതിർന്ന കുട്ടികൾ പ്രതികരിക്കാൻ പരിശീലിച്ചിട്ടില്ലാത്ത ചെറിയ കുട്ടികളെയായിരിക്കും പലപ്പോഴും ചൂഷണത്തിന് വിധേയമാക്കുക. മുതിർന്ന കുട്ടികൾ മോശമായ രീതിയിൽ പെരുമാറിയാൽ അത് മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം കുട്ടിക്ക് വളരെ ചെറഉപ്പം മുതൽ പകർന്നുനൽകണം. 

കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നവർ ആരാണെന്നും എന്താണെന്നും മനസ്സിലാക്കിയിരിക്കുന്നതിനൊപ്പം അവർ കുട്ടികൾക്കൊപ്പം കളിച്ച കളികളെന്താണെന്നും അവർ കുട്ടികളോട് പറഞ്ഞതെന്താണെന്നുമെല്ലാം ചോദിച്ചു മനസ്സിലാക്കണം. ഘട്ടം ഘട്ടമായി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരെ നേരത്തേ കണ്ടെത്താനും അങ്ങനെ അത് തടയാനും ഇതിലൂടെ സാധിക്കും. കുട്ടികളുമായുള്ള ആശയവിനിമയം ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്.

കുട്ടികൾ അൽപം മുതിരുമ്പോൾതന്നെ ലൈംഗികതയെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കുക. മറ്റേതൊരു ശാരീരിക പ്രക്രിയ പോലെതന്നെയാണ് ലൈംഗികതയെന്നും അതുമായി ബന്ധപ്പെട്ട സംശയങ്ങളും പ്രശ്‌നങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കാവുന്നതാണെന്നുമുള്ള ബോധം കുട്ടികളിലുണ്ടാക്കണം. ചെറുപ്പത്തിൽതന്നെ ശരീരത്തിലെ അവയവങ്ങളെപ്പറ്റിയും അവയുടെ പ്രവർത്തനത്തെപ്പറ്റിയും യഥാർഥ പേരുകൾ സഹിതം കുട്ടികളെ ബോധ്യപ്പെടുത്തണം. 

അപരിചിതരേക്കാൾ അടുത്ത ബന്ധുക്കളായിട്ടുള്ളവർ കുട്ടികളുമായി അസ്വാഭാവികമായ രീതിയിൽ അധികം സമയം ചെലവഴിക്കുന്നുണ്ടെങ്കിൽ ഒരു കണ്ണ് അവർക്കുമേലുള്ളത് നല്ലതാണ്.

കുട്ടികളെ നിരീക്ഷിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യണം. തങ്ങൾ നേരിട്ട ചൂഷണം മാതാപിതാക്കളോട് പറയാൻ മടിക്കുന്ന കുട്ടികൾ അവരറിയാതെ അവരുടെ ശാരീരികമായ പ്രവൃത്തികളിലൂടെ അതൊക്കെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കാറുണ്ട്. കുട്ടികളെ സദാ നിരീക്ഷിച്ചാൽ അത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. മാതാപിതാക്കൾക്ക് തങ്ങളെ വിശ്വാസമാണെന്ന ബോധവും കുട്ടികളിലുണ്ടാക്കേണ്ടതുണ്ട്. എന്തും തുറന്നു പറയാനുള്ള സാഹചര്യവും ആത്മവിശ്വാസവും അവരിലുണ്ടാക്കാൻ ഇതിലൂടെ സാധിക്കും.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ പലപ്പോഴും ഒറ്റത്തവണ അവസാനിക്കുന്ന ഒന്നല്ല. പ്രതികരിക്കാന്‍ ഭയക്കുന്ന കുട്ടികളെ നിരന്തരം പീഡനങ്ങള്‍ക്കിരയാക്കുന്നുവെന്നാണ് പുറത്തുവരുന്ന പല വാര്‍ത്തകളും ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാലം ഇത്തരത്തില്‍ പീഡനത്തിന് വിധേയരാകുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന മാനസിക- ശാരീരിക പ്രശ്നങ്ങള്‍ വലുതായിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മറ്റേതൊരു രോഗവും പോലെ പീഡനങ്ങളും തുടക്കത്തിലേതന്നെ കണ്ടെത്തി അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംവിധാനമാണ് ചൈല്‍ഡ് ലൈന്‍. സ്കൂളുകളില്‍ നടത്തുന്ന കൗണ്‍സിലിംഗുകളിലൂടെയും മറ്റും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റും പെട്ടെന്നു കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ചൈല്‍ഡ് ലൈനില്‍ അറിയിക്കാം. 1098 എന്നതാണ് ടൈല്‍ഡ് ലൈനിലേക്ക് വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍.

There is no foolproof way to protect children from sexual abuse, but there are steps you can take to reduce this risk

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg', 'contents' => 'a:3:{s:6:"_token";s:40:"662WypGTwdyWxPWx0AdvSyPf8q3aWnmiDlZCBlAK";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/child-health-news/526/protect-child-from-sexual-abuse-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg', 'a:3:{s:6:"_token";s:40:"662WypGTwdyWxPWx0AdvSyPf8q3aWnmiDlZCBlAK";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/child-health-news/526/protect-child-from-sexual-abuse-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg', 'a:3:{s:6:"_token";s:40:"662WypGTwdyWxPWx0AdvSyPf8q3aWnmiDlZCBlAK";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/child-health-news/526/protect-child-from-sexual-abuse-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nHdV09Jle8mLbqB4z5lCYHHXyqHCbM0HhmCnqEIg', 'a:3:{s:6:"_token";s:40:"662WypGTwdyWxPWx0AdvSyPf8q3aWnmiDlZCBlAK";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/news/child-health-news/526/protect-child-from-sexual-abuse-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21