×

പൊരുതി തോല്‍പ്പിക്കാം ക്യാന്‍സറിനെ: ശിവാനി തിരക്കിലാണ്

Posted By

Story of little girl Shivani who defeated Blood Cancer

IMAlive, Posted on July 22nd, 2019

Story of little girl Shivani who defeated Blood Cancer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ആലപ്പുഴയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന ശിവാനിയെ പരിചയപ്പെടാം. അമ്മ പ്രിയയുടെ വാക്കുകളില്‍ പറഞ്ഞാല്‍ നാട്ടില്‍ തന്നെ അറിയണമെങ്കില്‍ ശിവാനിയുടെ അമ്മയാണെന്ന് പറയേണ്ടിവരും. പഠിക്കാന്‍ മിടുക്കി എന്നതിനേക്കാളെറെ വീട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയുമെല്ലാം ഓമനക്കുട്ടി. ആറ് വയസുകാരിയാണെങ്കിലും 12 വയസുകാരിയുടെ പക്വതയും മിടുക്കും. 
രണ്ട് വര്‍ഷം മുമ്പ് വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നതാണ് ശിവാനിയെ. ഒ പി വിഭാഗത്തില്‍ ഡോക്ടറെ കാണാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കവെ പെട്ടെന്ന് കുട്ടി തലകറങ്ങി വീണു. അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്‌സിന്റെ സഹായത്തോടെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടയടുത്ത് എത്തിച്ചു. ഏതാനും ചില രക്ത പരിശോധനകള്‍ നടത്തി. എത്രയും പെട്ടെന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെ ആര്‍ സി സിയില്‍ എത്തിക്കുക എന്ന മറുപടി മാത്രമാണ് ഡോക്ടറില്‍ നിന്നുണ്ടായത്. 


രക്ഷിതാക്കളുടെ അറിവില്‍ ശിവാനിക്ക് ഏതാനും ദിവസങ്ങളായുള്ള പനി അല്ലാതെ മറ്റ് അസുഖങ്ങളൊന്നുമില്ല. മുഴുവന്‍ സമയവും ആക്ടീവായി ഇരിക്കാറുള്ള മകള്‍ക്ക് മറ്റ് രോഗ ലക്ഷണങ്ങളൊന്നും ഉള്ളതായി തോന്നിയിട്ടുമില്ല. ആലപ്പുഴയില്‍ പരിശോധിച്ച ഡോക്ടര്‍ ആര്‍ സി സിയിലേക്ക് പോകുക എന്നല്ലാതെ കൂടുതല്‍ ഒന്നും പറഞ്ഞതുമില്ല. മകള്‍ക്ക് എന്താണ് അസുഖം എന്നുപോലും അറിയാത്ത അവസ്ഥ. ആര്‍ സി സിയേക്ക് റഫര്‍ ചെയ്യുകയെന്നത് താങ്ങാവുന്നതിലധികമായിരുന്നു രക്ഷിതാക്കള്‍ക്ക്. അന്നുതന്നെ മാതാപിതാക്കള്‍ ശിവാനിയുമായി തിരുവനന്തപുരത്തെ ആര്‍ സി സിയിലെത്തി.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ക്യാന്‍സര്‍രോഗ നിര്‍ണയത്തിനുള്ള ബയോപ്‌സി ടെസ്റ്റും നടത്തി. പരിശോധനാ ഫലം വന്നു. കുട്ടിക്ക് രക്താര്‍ബുധം (ബ്ലഡ് ക്യാന്‍സര്‍) ആദ്യ സ്‌റ്റേജ് ആണ്. 


അച്ഛനും അമ്മയും മകളും ഉള്‍പ്പെടുന്ന തങ്ങളുടെ ചെറിയ വലിയ ലോകം അവിടെ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നാണ് ഇന്ന് പഴയ സ്‌കൂളില്‍ തന്നെ മൂന്നാം ക്ലാസുകാരിയായി പാറിപ്പറന്നു നടക്കുന്ന ശിവാനിയിലേക്കുള്ള യാത്ര തുടങ്ങിയത്.
മകളുടെ ചികിത്സക്കു വേണ്ടി ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തെ ബന്ധു വീട്ടിലേക്ക് ചേക്കേറി. ദിനം തോറും ആര്‍ സി സിയിലേക്കുള്ള യാത്രകള്‍ പിന്നീട് ഒന്നിടവിട്ട ദിനങ്ങളിലായി. ആശുപത്രി സന്ദര്‍ശനം ആഴ്ചയിലൊരിക്കലും രണ്ടാഴ്ചയിലൊരിക്കലുമൊക്കെയായി കുറഞ്ഞതോടെ തങ്ങളുടെ പ്രാര്‍തഥനകള്‍ക്കും കണ്ണീരിനും ഫലം കണ്ടുതുടങ്ങിയെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങി.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ചികിത്സക്കൊടുവില്‍ ശിവാനിയുടെ പുഞ്ചിരിക്കു മുന്നില്‍ ക്യാന്‍സറിന് തോറ്റുമടങ്ങേണ്ടി വന്നു. അച്ഛനുമമ്മയും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ശിവാനിക്ക് നല്‍കിയ മാനസിക ധൈര്യം ചെറുതല്ല. ചെറിയ കുട്ടി ആയതിനാല്‍തന്നെ രോഗത്തിന്റെ തീവ്രതയെക്കുറിച്ചൊന്നും ശിവാനിക്കറിയില്ല. എന്നാല്‍ രോഗത്തിന്റെയും ചികിത്സയുടെയും മനം മടുപ്പിക്കുന്ന വേദനകളില്‍നിന്ന് അവളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ അവര്‍ക്കായി. 
രണ്ട് വര്‍ഷത്തെ ചികിത്സക്കിടെ പഠനം പൂര്‍ണമായി മുടങ്ങിയതിനാല്‍ ശിവാനിക്ക് ഇപ്പോള്‍ ഏറെ പഠിച്ചെടുക്കാനുണ്ട്്. അത് മാത്രമാണ് ഇപ്പോള്‍ ശിവാനിക്ക് മുന്നിലുള്ള കടമ്പ. 

Story of little girl Shivani who defeated Blood Cancer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip', 'contents' => 'a:3:{s:6:"_token";s:40:"bw38vXJFfkkws7889IcyqXo6G599Rf9tq1oZd1Uj";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/child-health-news/800/story-of-little-girl-shivani-who-defeated-blood-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip', 'a:3:{s:6:"_token";s:40:"bw38vXJFfkkws7889IcyqXo6G599Rf9tq1oZd1Uj";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/child-health-news/800/story-of-little-girl-shivani-who-defeated-blood-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip', 'a:3:{s:6:"_token";s:40:"bw38vXJFfkkws7889IcyqXo6G599Rf9tq1oZd1Uj";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/child-health-news/800/story-of-little-girl-shivani-who-defeated-blood-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('xrmhmS3ny5EtI1AYnpvkLfigzAogU42myxbXPOip', 'a:3:{s:6:"_token";s:40:"bw38vXJFfkkws7889IcyqXo6G599Rf9tq1oZd1Uj";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/child-health-news/800/story-of-little-girl-shivani-who-defeated-blood-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21