×

കുട്ടികളിലെ ഓട്ടിസം നേരത്തെ തിരിച്ചറിയാം

Posted By

Does My Child Have Autism

IMAlive, Posted on August 9th, 2019

Does My Child Have Autism

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ജനനത്തോടെയോ വളർച്ചയുടെ ആദ്യ മാസങ്ങളിലോ കുട്ടിയിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. അതായത് ആശയവിനിമയം, പെരുമാറ്റം, വ്യക്തിപരമായ താൽപര്യങ്ങൾ എന്നീ മേഖലകളിൽ സമപ്രായക്കാരിൽ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തിൽ ജീവിക്കുന്ന കുട്ടി, യഥാർത്ഥ  ലോകത്ത് നിന്ന് പിൻവാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. 

ഓട്ടിസം ബാധിച്ച കുട്ടികളെ പലപ്പോഴും മോശമായി ചിത്രീകരിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ കൂടിവരുന്നതായി കാണാം. എന്നാൽ ഇത്തരം ധാരണകൾ തീർത്തും തെറ്റാണ് എന്ന് നിസ്സംശയം പറയാം. ഓട്ടിസം ബാധിച്ച കുട്ടികൾ സംഗീതമടക്കമുള്ള പല മേഖലകളിലും ശോഭിക്കാറുണ്ട്. പ്രശസ്തനായ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞൻ ചാൾസ് ഡാർവിനടക്കമുള്ള പല പ്രമുഖർക്കും ഓട്ടിസമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചയ്ക്ക് വളരെ സാധാരണക്കാരാണ്. ലൈംഗികശേഷിയും പ്രത്യുത്പാദനത്തിനുള്ള കഴിവും പൊതുവേ ഇവർക്കും ഉണ്ടാകാറുണ്ട്. വിവിധ വ്യക്തികളിൽ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, കഴിവുള്ളവരെ വരെ ഓട്ടിസത്തിൽ കാണാം.

എന്തു കാരണത്താലാണ് ഓട്ടിസം ആവിർഭവിക്കുന്നതെന്നതിന് കൃത്യമായ ഒരുത്തരം ലഭ്യമല്ല. ഗർഭാവസ്ഥയിൽ വിവിധ കാരണങ്ങളാൽ തലച്ചോറിനേൽക്കുന്ന കേടുപാടുകളാണ് ഓട്ടിസത്തിനു കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മരുന്ന് വഴിയുള്ള ചിക്ത്സ ഓട്ടിസം ബാധിച്ചവരിൽ ഫലപ്രദമല്ലെങ്കിലും അനുയോജ്യമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഓട്ടിസത്തിന് വലിയ മാറ്റം വരുത്താനാകും.

ഓട്ടിസം നേരത്തെ  തിരിച്ചറിയാം:

ഓട്ടിസം നേരത്തെ തിരിച്ചറിയുക എന്നതാണ് ചികിത്സയുടെ മർമ്മഭാഗം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വൈദ്യസഹായം തേടുമ്പോഴേക്കും കാലം അതിക്രമിച്ചിരിക്കും. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഓട്ടിസത്തെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ് ഇത്തരമൊരു അവസ്ഥയിലേയ്ക്ക് കാര്യങ്ങളെ എത്തിക്കുന്നത്. ആശയവിനിമയം നടത്തുമ്പോൾ അനുയോജ്യമായ ശരീരഭാഷ ഉപയോഗിക്കാനും മുഖത്ത് നോക്കാനുമൊക്കെയുള്ള പരിശീലനം ഓട്ടിസം ചികിത്സയിൽ പരമപ്രധാനമാണ്. 

ലക്ഷണങ്ങൾ:
1. പേര് വിളിക്കുമ്പോൾ കുട്ടി  മുഖത്തേയ്ക്ക് നോക്കാതിരിക്കുക അല്ലെങ്കിൽ അപൂർവമായി മാത്രം നോക്കുക
2.കുട്ടിക്ക് കണ്ണോട് കണ്ണ് നോക്കാനുള്ള ബുദ്ധിമുട്ട്.
 3.കൗതുകം തോന്നുന്നതോ ആകർഷണീയമായതോ ആയ കാര്യങ്ങൾ കുട്ടി ചൂണ്ടിക്കാണിക്കാതിരിക്കുക
4.ചുറ്റും കേൾക്കുന്ന ശബ്ദങ്ങൾക്ക് പ്രതികരിക്കാതിരിക്കുക.
5. അപൂർവമായി പോലും ആംഗ്യങ്ങൾ കാണിക്കാതിരിക്കുന്നുവെങ്കിൽ.
6. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കുട്ടി എവിടെയെങ്കിലും തുറിച്ച് നോക്കിയിരിക്കുക.
7.ഓട്ടിസ്റ്റിക് കുട്ടികൾ അച്ഛനമ്മമാരോടും വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാൻ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല.
8.പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും.
9.സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികൾ കാണിക്കുകയില്ല.
10.സ്കൂളിൽ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികൾ അപൂർവമായിരിക്കും. സ്വതഃസിദ്ധമായ ഉൾവലിയൽ മൂലം, ആഗ്രഹമുണ്ടെങ്കിൽപ്പോലും സുഹൃത്തുക്കളെ സമ്പാദിക്കാൻ ഇവർക്ക് കഴിയില്ല.
11.മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനോ അതിൽ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികൾക്ക് കഴിയില്ല.
12.ലൈംഗിക വികാരങ്ങൾ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ ഇവർക്ക് പ്രയാസമാണ്.
13.ഓട്ടിസ്റ്റിക് കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. മിതമായേ ഇത്തരക്കാർ സംസാരിക്കൂ.
14.ഉച്ചാരണത്തിൽ പല ശബ്ദങ്ങളും ഇവർ വിട്ടുകളയും. വാക്കുകളുടെ അർഥം ഉൾക്കൊള്ളാതെ ഒഴുക്കൻ മട്ടിലാണ് സംസാരിക്കുക. .
15.അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്. 'ഹൈപ്പർ ലെക്സിയ' എന്നാണ് ഇതിനെ പറയുന്നത്. 
16.ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകൾ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവർക്ക് താത്പര്യം കുറവായിരിക്കും. 
17.ദൈനംദിനകാര്യങ്ങൾ ഒരേമാതിരി ചെയ്യാനാണ് ഇവർക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാൻ ഒരേ പ്ലേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും.
18.ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേൽപ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തിൽ കാണാം.
19.ചിലർക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാൽപ്പോലും ഓട്ടിസ്റ്റിക് കുട്ടികൾ കരയില്ല. 
20.ഊഞ്ഞാലാടൽ, പാട്ട്, വാച്ചിന്റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികൾ അതിരുകവിഞ്ഞ കമ്പം കാണിക്കും.
21.ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളിൽ മലമൂത്ര വിസർജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തിൽ കാണാറുണ്ട്.
22.സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന രോഗവും ഇത്തരക്കാരിൽ കൂടുതലാണ്.

Autism spectrum disorder appears in infancy and early childhood, causing delays in many basic areas of development, such as learning to talk, play, and interact with others

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF', 'contents' => 'a:3:{s:6:"_token";s:40:"HnbTDlQqy0Awa2h18rRhjnJvIh66MFgXTxtnT190";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/child-health-news/824/does-my-child-have-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF', 'a:3:{s:6:"_token";s:40:"HnbTDlQqy0Awa2h18rRhjnJvIh66MFgXTxtnT190";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/child-health-news/824/does-my-child-have-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF', 'a:3:{s:6:"_token";s:40:"HnbTDlQqy0Awa2h18rRhjnJvIh66MFgXTxtnT190";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/child-health-news/824/does-my-child-have-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('O7J6WLlFMJypLQNqBCuIdvMHFuDGbTASAHdnJMwF', 'a:3:{s:6:"_token";s:40:"HnbTDlQqy0Awa2h18rRhjnJvIh66MFgXTxtnT190";s:9:"_previous";a:1:{s:3:"url";s:70:"http://imalive.in/news/child-health-news/824/does-my-child-have-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21