×

കോവിഡ് ചെറുക്കാൻ ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ

Posted By

IMA proposes #ShutDownKerala |കോവിഡ് ചെറുക്കാൻ ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ

IMAlive, Posted on March 23rd, 2020

IMA proposes #ShutDownKerala |കോവിഡ് ചെറുക്കാൻ ഐഎംഎ മുന്നോട്ട് വെയ്ക്കുന്ന നിർദേശങ്ങൾ

News desk IMAlive

Edited by: IMAlive Editorial Team of Doctors

1.കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവശ്യസേവനങ്ങൾ ഒഴികെയുള്ളവ പരിപൂർണമായും അടച്ചിടണം

2.രോഗ ലക്ഷണമുള്ള എല്ലാവർക്കും,  ആരോഗ്യപ്രവർത്തകർക്കും, കൂടാതെ സംസ്ഥാനത്ത്  തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ സ്വീകരിക്കണം

3.രോഗികൾ സഹകരിക്കാത്ത അവസ്ഥ ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ ആശുപത്രികളിലും ഒരു പോലീസ് എയ്ഡ് പോസ്റ്റ്‌ അനുവദിക്കണം

4.ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സ സൗകര്യം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം

5.സംസ്ഥാനം പരിപൂർണ്ണമായി  അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നെ  എല്ലാവർക്കും ആഹാരവും അവശ്യസാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണം

6.രോഗികൾ ഡോക്ടർമാരെ കാണുന്നതിന് വേണ്ടി കാത്ത് നിൽക്കുന്ന സമയം കുറയ്ക്കണം. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക്‌ കൂട്ടിരിക്കാനായി 18 വയസിൽ താഴെയുള്ളവരും, 65 വയസിന് മുകളിൽ ഉള്ളവരും നിൽക്കാൻ പാടില്ല. ഒ.പി യിൽ  രോഗികളുടെ എണ്ണം പരിമിതപ്പെടുത്തണം 

7.ഐസിയുവിലും, എമർജസി കെയറിലേയും ബെഡുകൾ ഉൾപ്പെടെയുള്ളവ അകലം പാലിച്ച് ക്രമീകരിക്കാൻ ശ്രദ്ധിക്കണം

8.മാനേജ്‌മെന്റുകളുമായി കൂടിയാലോചിച്ച് സ്റ്റാഫിന്റെ ജോലി സമയം പുനക്രമീകരിക്കണം.

9.സംസ്ഥാനത്തെ ക്യാറ്റഗറി ഒന്ന്  രോഗികൾ ഉൾപ്പെടെയുള്ളവരെ അടിയന്തിരമായി ടെസ്റ്റ് ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടാകണം

10.സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിക്കുന്നതിനൊപ്പം അവർക്ക് വേണ്ട സുരക്ഷാ ഉപകരങ്ങൾ നൽകുകയും, ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷറൻസ് ലഭ്യമാക്കുകയും വേണം

 

The Indian Medical Association proposes a temporary shut down of services in Kerala to curb the spread of the deadly COVID-19 virus