×

എന്താണ് കോംഗോ പനി?

Posted By

what is Congo fever

IMAlive, Posted on May 3rd, 2019

what is Congo fever

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

തൃശൂരിലെ ഒരാശുപത്രിയില്‍ ചികില്‍സ തേടിയയാള്‍ക്ക് കോംഗോ പനിയാണെന്ന ധാരണയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ ആളിലാണ് കോംഗോ പനി സംശയിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി മണിപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

എന്താണ് കോംഗോ പനി?

വളര്‍ത്തുമൃഗങ്ങള്‍, അവയുടെ ദേഹത്തു വളരുന്ന വിവിധയിനം ചെള്ളുകള്‍ തുടങ്ങിയവയില്‍ നിന്ന് പകരുന്ന കോംഗോ പനിയാണ് തൃശൂരിന്റെ ചില ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആന്തരികരക്തസ്രാവം ഉണ്ടാക്കുന്ന രോഗങ്ങളിലൊന്നാണ് കോംഗോ പനി. 40 ശതമാനം വരെ മരണകാരണമായേക്കാവുന്ന രോഗമാണിത്. 


ക്രിമിയന്‍-കോംഗോ ഹെമറോജിക് ഫീവറിന് (CCHF) കാരണമാകുന്ന വൈറസുകള്‍ പ്രധാനമായും പശു, ആട് തുടങ്ങിയവയില്‍ നിന്നുമാണ് പകരുന്നത്. രോഗംബാധിച്ച ചെള്ളുകള്‍ വളര്‍ത്തു മൃഗങ്ങളെ കടിക്കുമ്പോള്‍ അവയില്‍ നിന്ന് വൈറസുകള്‍ മൃഗങ്ങളുടെ രക്തത്തിലേക്ക് കടക്കുകയും ഒരാഴ്ചയിലേറെ അവയുടെ രക്തത്തില്‍ ഇവ നിലനില്‍ക്കുകയും ചെയ്യും. രോഗമില്ലാത്ത ചെള്ളുകളിലേക്ക് ഈ വൈറസുകള്‍ വ്യാപിക്കുകയും അങ്ങനെ രോഗം വ്യാപകമാകുകയുമാണ് ചെയ്യുന്നത്. 
ഈ ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നത് മനുഷ്യരിലേക്കും രോഗം പകരാന്‍ കാരണമാകും. അതോടൊപ്പം രോഗം ബാധിച്ച മൃഗങ്ങളുടെ രക്തവും കോശകലകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗം പകരാന്‍ കാരണമാകാം. അറവുശാലകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും കൃഷിപ്പണിക്കാര്‍ക്കും ഇത്തരം മൃഗങ്ങളെ ചികില്‍സിക്കുന്നവര്‍ക്കും മറ്റും രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും ഇത് പകരാം. രോഗം ബാധിച്ചവരുടെ രക്തം, സ്രവങ്ങള്‍ തുടങ്ങിയവയുമായുള്ള സമ്പര്‍ക്കമാണ് രോഗം പകരാന്‍ കാരണമാകുക. ഇപ്പോള്‍ തൃശൂരില്‍ കോംഗോ പനി സംശയിക്കുന്നയാള്‍ ദുബായില്‍ കശാപ്പുശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

പെട്ടെന്നുണ്ടാകുന്ന പനി, പേശിവേദന, കഴുത്തുവേദന, തലകറക്കം, തലവേദന, പുറംവേദന, വെളിച്ചത്തിലേക്കു നോക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇതുമൂലം ഛര്‍ദ്ദി, വയറിളക്കം, അടിവയറ്റില്‍ വേദന, തൊണ്ടവേദന തുടങ്ങിയവയും ഉണ്ടാകാം. രണ്ടോ നാലോ ദിവസത്തിനുശേഷം ഇതുമൂലം ഉറക്കമില്ലായ്മ, വിഷാദം, തളര്‍ച്ച തുടങ്ങിയവയും ഉണ്ടാകാം. 
ഉയര്‍ന്ന ഹൃദയമിടിപ്പ്, ത്വക്കിലൂടെയുള്ള രക്തം കിനിയല്‍ തുടങ്ങിയവയും സംഭവിച്ചേക്കാം. രോഗത്തിന്റെ അഞ്ചാം ദിനത്തിനുശേഷം വൃക്കയേയും കരളിനേയും ശ്വാസകോശത്തേയും ഈ രോഗം പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ടാഴ്ച വരെ രോഗം നീണ്ടുനിന്നാല്‍ മരണംവരെ സംഭവിച്ചേക്കാം. ഒന്‍പതാമത്തെയോ പത്താമത്തേയോ ദിവസം മുതല്‍ രോഗം ഭേദമായിത്തുടങ്ങും. 
 മൃഗങ്ങളുമായും മറ്റും അടുത്തിടപഴകുന്നവര്‍ രോഗം വരാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കുകയാണ് വേണ്ടത്. ആന്റിവൈറല്‍ മരുന്നായ റിബാവൈറിന്‍ ഈ രോഗത്തിന് ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്.

Crimean-Congo haemorrhagic fever (CCHF) is a widespread disease caused by a tick-borne virus(Nairovirus) of the Bunyaviridae family.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20', 'contents' => 'a:3:{s:6:"_token";s:40:"BA4mT0hAFubIkOvclIedtPzctKCygmkf2EKPeSWj";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/news/disease-breakout/348/what-is-congo-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20', 'a:3:{s:6:"_token";s:40:"BA4mT0hAFubIkOvclIedtPzctKCygmkf2EKPeSWj";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/news/disease-breakout/348/what-is-congo-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20', 'a:3:{s:6:"_token";s:40:"BA4mT0hAFubIkOvclIedtPzctKCygmkf2EKPeSWj";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/news/disease-breakout/348/what-is-congo-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AtlTFs3o8OHt9WlOMlnOROKIQ5KG5HK8M2kiLk20', 'a:3:{s:6:"_token";s:40:"BA4mT0hAFubIkOvclIedtPzctKCygmkf2EKPeSWj";s:9:"_previous";a:1:{s:3:"url";s:63:"http://imalive.in/news/disease-breakout/348/what-is-congo-fever";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21