×

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഐഎംഎ ലൈവ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

Posted By

IMAlive COVID19 Whatsapp Q&A  Answers to your questions Part 1

IMAlive, Posted on April 6th, 2020

IMAlive COVID19 Whatsapp Q&A  Answers to your questions Part 1

News desk IMAlive

Edited by: IMAlive Editorial Team of Doctors

ചോദ്യം: റാപ്പിഡ് ടെസ്റ്റ് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണോ? - സുധ ശീതൾ

ഉത്തരം : പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാർഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതൽ 30 മിനിറ്റിനുള്ളിൽ വളരെ വേഗത്തിൽ ഫലമറിയാൻ സാധിക്കും. വേഗത്തിൽ ഫലമറിയാമെന്നതിനാൽ സാമൂഹ്യ വ്യാപനം തടയാമെന്നതും ചെലവ് കുറവാണെന്നതുമാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകതകൾ.

രക്തപരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. രോഗാണു ശരീരത്തിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ തന്നെ പ്രതിരോധസംവിധാനം ആന്റിബോഡികൾ നിർമിച്ചു തുടങ്ങും. അപ്പോൾ ഈ ആന്റിബോഡികളുടെ സാന്നിധ്യം പരിശോധിച്ചാൽ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നും രോഗബാധയിൽ നിന്ന് എത്രത്തോളം പ്രതിരോധം ആർജ്ജിച്ചിട്ടുണ്ടെന്നും കൃത്യമായി മനസിലാക്കാനാവും. മാർച്ച് ആദ്യവാരം വികസപ്പിച്ച ഒരു രക്തപരിശോധനയിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന IgM , IgG ആന്റിബോഡികളുടെ സാന്നിധ്യം കേവലം അര മണിക്കൂറിൽ തിരിച്ചറിഞ്ഞ് എന്നെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനാവുന്നതാണ്.

ചോദ്യം: മാസ്‌ക് ആരെല്ലാം ധരിക്കണം, ഏത് തരം മാസ്‌ക് ഉപയോഗിക്കണം, എപ്പോഴെല്ലാം അത് മാറ്റി ഉപയോഗിക്കണം? - സുരേഷ്

ചോദ്യം:  മാസ്‌ക് ഉപയോഗവേളയിൽ, ഇടയ്ക്ക് അഴിച്ച് വീണ്ടും ഉപയോഗിക്കുന്നത് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുമോ? - ആതിര

ചോദ്യം:  ഒരുതവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാമോ? - ആതിര

ഉത്തരം :

മാസ്‌ക് ധരിക്കേണ്ടതുണ്ടോ?

നിലവിലെ നിർദേശപ്രകാരം മുഴുവൻ ആളുകളും മാസ്‌ക് ധരിക്കുകയാണ് ഉത്തമം.

മാസ്‌ക് ഉപയോഗിക്കേണ്ടത് എങ്ങനെ?

  • മാസ്‌ക് ധരിക്കും മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം. ആൽക്കഹോൾ 70 ശതമാനത്തിലും കൂടുതലുള്ള ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും മതി.
  • മാസ്‌കിൽ കീറലോ ദ്വാരമോ ഉണ്ടോയെന്നു കൃത്യമായി പരിശോധിക്കണം
  • മെറ്റൽ സ്ട്രിപ് ഉള്ള ഭാഗം മുകളിലായും, നിറം കൂടുതലുള്ള ഭാഗം പുറമെ കാണുന്ന രീതിയിലും ക്രമീകരിക്കുക
  • മാസ്‌ക് മുഖത്തു വയ്ക്കുമ്പോഴും അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്.  രോഗാണുവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്നതിനാലാണു തൊടരുതെന്നു പറയുന്നത്.
  • മുകളിലെ മെറ്റൽ സ്ട്രിപ് ചെറുതായി അമർത്തിയാൽ മൂക്കിനെ പൊതിയുന്ന  രീതിയിൽ വയ്ക്കാനാകും. പിന്നീട് വായും താടിയും മൂടുന്ന വിധത്തിൽ മാസ്‌ക് താഴേക്കു വലിക്കുക. മാസ്‌കിന്റെ മുൻവശത്തു തൊടാതെ ഇലാസ്റ്റിക് സ്ട്രിപ്പിൽ പിടിച്ചുവേണം മുഖത്തുനിന്നു മാറ്റേണ്ടത്.
  • ഉപയോഗിച്ച മാസ്‌ക് പുറത്ത് അധികനേരം വയ്ക്കരുത്. 


മാസ്‌കിന്റെ മുൻവശത്ത് തൊടേണ്ടിവന്നാൽ കൈകൾ വൃത്തിയായി കഴുകാൻ മറക്കരുത്

ചോദ്യം : കൊറോണ വൈറസ് വായുവിലൂടെ 8 മീറ്റർ വരെയെത്തും എന്ന് പറയുന്നത് ശരിയാണോ? -  അനിൽ, ഷാനിയാസ്

ഉത്തരം : കൊറോണ വൈറസ് പകരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന സാമൂഹിക അകലം ഒരു മീറ്റർ ആണ്. മറ്റ് പഠനങ്ങൾക്കും നിർദേശങ്ങൾക്കും മതിയായ തെളിവുകളില്ല.

ചോദ്യം : ആദ്യലക്ഷണം എന്താണെന്ന് വിശദീകരിക്കാമോ? - രാജീവ് കെ വി

ഉത്തരം : രോഗലക്ഷണങ്ങൾ

ചുമ, പനി, ശ്വാസതടസ്സം, വയറിളക്കം, ഛർദ്ദി

ചോദ്യം : കൊറോണ വൈറസ് എത്രസമയം വിവിധ ഉപരിതലങ്ങളിൽ നിൽക്കും? മലിനമായ സ്ഥലങ്ങളിൽ സ്പർശിക്കുന്നതിലൂടെ ഇത് പകരുമോ?  - ആസിഫ്

ഉത്തരം : ചെമ്പ് (Copper) - 4 മണിക്കൂർ വരെ

വായു (Air) - 3 മണിക്കൂർ വരെ

സ്‌റ്റൈൻലെസ്സ് സ്റ്റീൽ (Stainless Steel) - 3 ദിവസം വരെ

പ്ലാസ്റ്റിക് (Plastic) - 3 ദിവസം വരെ

കാഡ്‌ബോഡ് (Cardboard) - 20 മണിക്കൂർ വരെ

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.

വൈറസ്  സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

 

 

 

 

 

Here are the answers to your questions related to COVID-19 by the reputed doctors from IMA

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p', 'contents' => 'a:3:{s:6:"_token";s:40:"MJrCG0B1cDy6E9UdnWQkZrqNFh3CsfFwT0zHV7Xr";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/disease-news/1083/imalive-covid19-whatsapp-qa-answers-to-your-questions-part-1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p', 'a:3:{s:6:"_token";s:40:"MJrCG0B1cDy6E9UdnWQkZrqNFh3CsfFwT0zHV7Xr";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/disease-news/1083/imalive-covid19-whatsapp-qa-answers-to-your-questions-part-1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p', 'a:3:{s:6:"_token";s:40:"MJrCG0B1cDy6E9UdnWQkZrqNFh3CsfFwT0zHV7Xr";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/disease-news/1083/imalive-covid19-whatsapp-qa-answers-to-your-questions-part-1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QrTQ05fyREkZ1fGKR6eb0sI2n45jIztIR8odW10p', 'a:3:{s:6:"_token";s:40:"MJrCG0B1cDy6E9UdnWQkZrqNFh3CsfFwT0zHV7Xr";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/disease-news/1083/imalive-covid19-whatsapp-qa-answers-to-your-questions-part-1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21