×

ക്യാൻസറും പ്രോട്ടോൺ തെറാപ്പിയും

Posted By

What is proton therapy Can it cure Cancer

IMAlive, Posted on June 18th, 2019

What is proton therapy Can it cure Cancer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ക്യാൻസറിനുള്ള റേഡിയേഷൻ ചികിൽസയുടെ വകഭേദങ്ങളിലൊന്നാണ് പ്രോട്ടോൺ തെറാപ്പി. പരമ്പരാഗതമായ റേഡിയേഷൻ തെറാപ്പിയേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇത്. ചുറ്റുപാടുമുള്ള കലകളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കാതെ ഒരു നിശ്ചിത സ്ഥലത്തുമാത്രം ഉയർന്ന ഡോസിൽ പ്രയോഗിക്കപ്പെടുന്നുവെന്നതാണ് ഇതിന്റെ മേന്മ. ഉയർന്ന ഊർജ്ജത്തിലുള്ള എക്‌സ്-റേയ്ക്കു പകരം ഉയർന്ന ഊർജ്ജത്തിലുള്ള പ്രോട്ടോൺ രശ്മികളാണ് ഇതിനായി റേഡിയോളജിസ്റ്റുമാർ ഉപയോഗിക്കുന്നത്.

ഇന്ന് ലഭ്യമായവയിൽ ഏറ്റവും ആധുനികമായ റേഡിയേഷൻ തെറാപ്പിയാണിത്. കാൻസർ കോശങ്ങളെ പൂർണമായും നശിപ്പിക്കുമ്പോൾതന്നെ സമീപകലകൾക്ക് ഇത് യാതൊരു കേടുപാടുകളും വരുത്തുന്നില്ല. വേദനരഹിതമായ ചികിൽസാരീതി കൂടിയാണിത്. 1990 മുതൽ അമേരിക്കയിൽ പ്രോട്ടോൺ തെറാപ്പി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ കൂടിയ ചെലവുമൂലം ഇപ്പോഴും വ്യാപകമായിട്ടില്ല.

റേഡിയേഷൻ തെറാപ്പിയേക്കാള്‍ കുറേക്കൂടി സൂക്ഷ്മവും ലക്ഷ്യസ്ഥായിയുമാണ് പ്രോട്ടോൺ തെറാപ്പി. കാൻസർ ബാധിച്ചിട്ടുള്ള കോശങ്ങളിലേക്കു മാത്രമാണ് ഇത് പ്രയോഗിക്കപ്പെടുന്നത്. കണ്ണും, തലച്ചോറും, നട്ടെല്ലുംപോലെ വളരെ സെൻസിറ്റീവായ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്യാൻസറുകൾക്കാണ് ഇത് ഏറ്റവും അനുയോജ്യം. അതുകൂടാതെ പാൻക്രിയാസ്, കരൾ, അസ്ഥികൾ, ശ്വാസകോശങ്ങൾ, സ്തനങ്ങൾ തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാധിക്കുന്ന അർബുദങ്ങൾക്ക് പ്രോട്ടോൺ തെറാപ്പി ഫലപ്രദമാണ്. അതേസമയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച ക്യാൻസർ പ്രോട്ടോൺ തെറാപ്പി ഉപയോഗിച്ച് ചികിൽസിക്കാനുമാകില്ല.

പ്രോട്ടോൺ തെറാപ്പിയിൽ പ്രോട്ടോണുകൾ അതിന്റെ ഊർജ്ജം എപ്പോൾ എത്രമാത്രം പരിപൂർണമായി പ്രയോഗിക്കണമെന്ന് ഡോക്ടർക്ക് തീരുമാനിക്കാനാകും. അതുകൊണ്ടുതന്നെ ക്യാൻസർ കോശങ്ങളിൽ പരമാവധി കേടുവരുത്താനും സമീപകോശങ്ങളെ നശിപ്പിക്കാതിരിക്കാനും ഇതിലൂടെ സാധിക്കും.

സാധാരണ റേഡിയേഷൻ തെറാപ്പിയിൽ ശരീരത്തിനുള്ളിലെ ക്യാൻസർ കോശത്തിലേക്കാണ് എക്‌സ്-റേ രശ്മികളെ കടത്തിവിടുന്നതെങ്കിൽ ക്യാൻസർ കോശങ്ങൾക്കൊപ്പം തന്നെ അത് പോകുംവഴിയുള്ള കോശങ്ങളേയും ക്യാൻസർ കോശങ്ങൾക്കപ്പുറത്തേക്കു പോയി അതിനുശേഷമുള്ളവയേയും നശിപ്പിക്കും. പ്രോട്ടോൺ തെറാപ്പിയിൽ അങ്ങനെ സംഭവിക്കുന്നില്ല. ക്യാൻസർ ബാധിച്ച കോശങ്ങൾ മാത്രമേ ഇതിലൂടെ നശിപ്പിക്കപ്പെടുകയുള്ളു. ചുറ്റുവട്ടത്തുള്ള കോശങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ സാധാരണ റേഡിയേഷൻ തെറാപ്പിയേക്കാൾ ഉയർന്ന ഊർജ്ജത്തിലുള്ള റേഡിയേഷൻ പ്രോട്ടോൺ തെറാപ്പിയിൽ സാധ്യമാണ്. ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമുള്ളതിലും കുറവ് ഡോസ് റേഡിയോളജിസ്റ്റ് ഉപയോഗിക്കുന്നതിനാൽ സാധാരണ റേഡിയേഷൻ തെറാപ്പിയിൽ ചികിൽസാ ഫലം പലപ്പോഴും നിയന്ത്രിതമാകാറുണ്ട്. പ്രോട്ടോണ്‍ തെറാപ്പിയില്‍ ആ പ്രശ്നമുണ്ടാകുന്നില്ല.

ട്യൂമറുകൾ ഓരോ വ്യക്തികളിലും രൂപത്തിലും വലുപ്പത്തിലും സ്ഥാനത്തിലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒരാളുടേതുപോലാകില്ല മറ്റൊരാളിൽ. പ്രോട്ടോൺ തെറാപ്പിയിൽ ട്യൂമറുകളുടെ രൂപത്തിനും വലുപ്പത്തിനും സ്ഥാനത്തിനുമെല്ലാം അനുസരിച്ച് അതിർത്തിക്കുള്ളിൽ നിൽക്കും വിധം പ്രോട്ടോൺ രശ്മികളെ കസ്റ്റമൈസ് ചെയ്യാനാകും.

അപകടകരമല്ലാത്തവിധം ഉയർന്ന ഡോസ് നൽകാനാകുമെന്നതും പാർശ്വഫലങ്ങൾ വളരെ കുറവാണെന്നതുമാണ് പ്രോട്ടോൺ തെറാപ്പിയുടെ ഏറ്റവും വലിയ പ്രത്യേകതകൾ. കുട്ടികളിലേയും മറ്റും ക്യാൻസറുകൾക്ക് പ്രോട്ടോൺ തെറാപ്പി ഏറെ അനുയോജ്യമാകുന്നതിന്റെ കാരണമിതാണ്. ചികിൽസിച്ചു ഭേദമാക്കിയ ശേഷം ക്യാൻസർ വരാനുള്ള സാധ്യത സാധാരണ റേഡിയേഷൻ തെറാപ്പിയെ അപേക്ഷിച്ച് പ്രോട്ടോൺ തെറാപ്പിയിൽ വളരെ കുറവുമാണ്.

പ്രോട്ടോൺ തെറാപ്പിയെന്നത് ആശുപത്രിയിൽ കിടന്നു ചെയ്യേണ്ട ഒന്നല്ല. 15 മുതൽ 30 വരെ മിനിട്ടാണ് ഒരു തെറാപ്പിക്ക് ആവശ്യമായി വരുന്ന സമയം. എത്രയിടത്ത് റേഡിയേഷൻ വേണ്ടിവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ക്യാൻസറിന്റെ സ്വഭാവമനുസരിച്ചാണ് എത്രതവണ തെറാപ്പി വേണ്ടിവരുമെന്ന് തീരുമാനിക്കുന്നത്.

Photo Courtesy

Proton therapy is an established type of radiation therapy that uses energy from positively charged particles called protons.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB', 'contents' => 'a:3:{s:6:"_token";s:40:"9I6Dyrrz8x1jgA6JAnnV6wXNtnQFUkfL24j6Occb";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/disease-news/732/what-is-proton-therapy-can-it-cure-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB', 'a:3:{s:6:"_token";s:40:"9I6Dyrrz8x1jgA6JAnnV6wXNtnQFUkfL24j6Occb";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/disease-news/732/what-is-proton-therapy-can-it-cure-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB', 'a:3:{s:6:"_token";s:40:"9I6Dyrrz8x1jgA6JAnnV6wXNtnQFUkfL24j6Occb";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/disease-news/732/what-is-proton-therapy-can-it-cure-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('SokspX6pM6bkDzsX1emdn2uvuIoVJBOrUuxDLlyB', 'a:3:{s:6:"_token";s:40:"9I6Dyrrz8x1jgA6JAnnV6wXNtnQFUkfL24j6Occb";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/disease-news/732/what-is-proton-therapy-can-it-cure-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21