×

തുടർച്ചയായി മരുന്ന് കഴിക്കുന്നവർ അറിയാൻ

Posted By

Things People with lifestyle disease need to know about taking drugs

IMAlive, Posted on August 22nd, 2019

Things People with lifestyle disease need to know about taking drugs

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1.  നിങ്ങളുടെ മരുന്നുകളുടെ പേരും അവ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നിവെന്നും മനസ്സിലാക്കി വയ്ക്കുക. കൂടാതെ അവയുടെ ജെനറിക്, ബ്രാൻഡ് നാമങ്ങൾ, ഡോസേജ്, പാർശ്വഫലങ്ങൾ എന്നിവയും അറിഞ്ഞിരിക്കണം. നിങ്ങൾ ഉപയോഗിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് എല്ലായ്‌പ്പോഴും കയ്യിൽ കരുതുകയും വേണം.

2. നിങ്ങൾ പരിശോധനയ്ക്കായി സമീപിക്കുന്ന എല്ലാ ഡോക്ടർമാരെയും,  നിങ്ങൾ എന്ത് മരുന്നാണ് കഴിക്കുന്നതെന്നും അവസാന സന്ദർശനത്തിനുശേഷം മരുന്നോ ഡോസേജോ മാറിയിട്ടുണ്ടോ എന്നതും സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുക.

3. നേരത്തെ നിശ്ചയിച്ചതുപോലെ എല്ലാ ദിവസവും കൃത്യമായി മരുന്ന് കഴിക്കുക. ഡോകടറുടെ അറിവോടെയല്ലാതെ മരുന്ന് നിർത്തുകയോ മാറ്റുകയോ ചെയ്യരുത്. പെട്ടന്നൊരു ദിവസം മരുന്ന് നിർത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. 

4. മരുന്നുകൾ കഴിക്കുന്നത് ഒരു ദിനചര്യയായി കരുതുക. മറക്കാതിരിക്കാൻ ഒരു ബോക്‌സിൽ മരുന്ന് കഴിക്കേണ്ട ദിവസങ്ങൾ രേഖപ്പെടുത്തി അതിൽ മരുന്നുകൾ കരുതാം.

5. ഒരു മെഡിക്കേഷൻ കലണ്ടർ സൂക്ഷിക്കുന്നത് ഗുണകരമായിരിക്കും. നിങ്ങൾ കഴിക്കുന്ന ഓരോ ഡോസും കലണ്ടറിൽ നോട്ട് ചെയ്യാവുന്നതാണ്. മരുന്ന് നിങ്ങളിൽ എത്രത്തോളം പ്രവർത്തിക്കുന്നു(your response to the drug) എന്നതിന്റെ തോതനുസരിച്ച് ഡോക്ടർ നൽകുന്ന മരുന്നിന്റെ ഡോസ് കുറച്ചേയ്ക്കാം. ഇതും കലണ്ടറിൽ നോട്ട് ചെയ്യാവുന്നതാണ്. 

6. പണം ലാഭിക്കാനായി കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറയ്ക്കരുത്. ഇത് വിപരീത ഫലം ചെയ്യും. മരുന്നിന്റെ ചെലവ് താങ്ങാനാകുന്നില്ലെങ്കിൽ ഡോക്ടറെ കാര്യങ്ങൾ അറിയിക്കുകയും നിർദേശങ്ങൾ തേടുകയും ചെയ്യുക.

7. ഡോക്ടറെ അറിയിക്കാതെ സ്ഥിരം കഴിക്കുന്ന മരുന്നുകൾക്കൊപ്പം  മറ്റേതെങ്കിലും ചികിത്സയ്ക്കായുള്ള മരുന്നുകൾ കഴിക്കരുത്. രക്തസമ്മർദ്ദത്തിനായുള്ള മരുന്നുകൾ മറ്റ് മരുന്നുകളുമായി കൂടിച്ചേരുമ്പോൾ വിപരീത ഫലമുണ്ടാക്കിയേക്കാം.

8. ഏതെങ്കിലും ഡോസ് കഴിക്കാൻ (ഏതെങ്കിലും നേരത്തെ) മറന്നുവെങ്കിൽ ഓർക്കുന്ന സമയത്തുതന്നെ കഴിക്കുക. ഇനി അടുത്ത ഡോസ് കഴിക്കുന്ന സമയത്താണ് ഓർക്കുന്നതെങ്കിൽ വിട്ടുപോയ ഡോസ് കഴിക്കേണ്ടതില്ല. മറന്നെന്നുകരുതി രണ്ട് ഡോസ് ഒരുമിച്ചോ മറ്റ് ഡോസുകൾക്കൊപ്പമോ കഴിക്കരുത്.

9. മരുന്ന് വാങ്ങുന്ന സമയത്ത്  ഡോക്ടർ നൽകിയ കുറിപ്പടിയിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഫാർമസിസ്റ്റിനോട് ചോദിക്കുക. കൂടാതെ മരുന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കാം. 

10. യാത്രകൾക്കായി പുറപ്പെടുമ്പോൾ ആവശ്യത്തിന് മരുന്ന് കയ്യിൽ കരുതുക. ദീർഘദൂര യാത്രകളാണെങ്കിൽ കുറച്ച് ഡോസുകൾ (എണ്ണം) അധികം കരുതാം. ഇതിനോടൊപ്പം കുറിപ്പടികൂടി എടുക്കുന്നത് നന്നായിരിക്കും.

11. ഡെന്റൽ സർജറി ഉൾപ്പെടെയുള്ള ,സാധാരണ അനസ്‌തേഷ്യ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയകൾക്ക് മുൻപായി  എന്ത് മരുന്നാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഡോക്ടറെ അറിയിക്കുക.  ശസ്ത്രക്രിയയ്ക്ക് മുൻപായി ആന്റിബയോട്ടിക്കുകൾ എന്തെങ്കിലും കഴിക്കേണ്ടിവന്നേക്കാം. അതിനാൽ ആസ്പിരിൻ, രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ തുടങ്ങിയ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതും ഡോക്ടറെ അറിയിക്കണം.

12. ചില മരുന്നുകൾ നിങ്ങളുടെ ഹൃദയമിടിപ്പിൽ മാറ്റം വരുത്തിയേക്കാം. അതിനാൽ പൾസ് കൃത്യമായും പതിവായും പരിശോധിക്കുക.

13. രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവർത്തനത്തിനായി കഴിക്കുന്ന മരുന്നുകൾ, ചിലപ്പോൾ നിങ്ങൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ നിൽക്കുമ്പോഴോ തലകറക്കം ഉണ്ടാക്കിയേക്കാം. ഇത്തരത്തിൽ തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ അൽപ്പസമയം ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. ഇത് രക്തസമ്മർദ്ദം കൂട്ടാൻ സഹായിക്കും. പിന്നീട് പതുക്കെ എഴുന്നേൽക്കാവുന്നതാണ്. 

14. മരുന്ന് കഴിക്കുന്നതിന് പ്രായമായ ആളുകൾ മറ്റുള്ളവരുടെ സഹായം തേടണം. ഡിമെൻഷ്യ കാരണം ഇത്തരക്കാർ അധിക ഡോസ് എടുത്തേക്കാം.

Things People with lifestyle disease need to know about taking drugs

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC', 'contents' => 'a:3:{s:6:"_token";s:40:"reS74fvsuBB8pMB9g46XzcWrsAjp9Lvc6kTbnhqB";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/news/disease-news/839/things-people-with-lifestyle-disease-need-to-know-about-taking-drugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC', 'a:3:{s:6:"_token";s:40:"reS74fvsuBB8pMB9g46XzcWrsAjp9Lvc6kTbnhqB";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/news/disease-news/839/things-people-with-lifestyle-disease-need-to-know-about-taking-drugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC', 'a:3:{s:6:"_token";s:40:"reS74fvsuBB8pMB9g46XzcWrsAjp9Lvc6kTbnhqB";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/news/disease-news/839/things-people-with-lifestyle-disease-need-to-know-about-taking-drugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KL4NSnkP92JjhpWh0KjxKHcxHEmCb4z34UFuErPC', 'a:3:{s:6:"_token";s:40:"reS74fvsuBB8pMB9g46XzcWrsAjp9Lvc6kTbnhqB";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/news/disease-news/839/things-people-with-lifestyle-disease-need-to-know-about-taking-drugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21