×

ആൻജിയോപ്ലാസ്റ്റിയെ ഭയക്കേണ്ടതില്ല

Posted By

Understanding Angioplasty

IMAlive, Posted on September 23rd, 2019

Understanding Angioplasty

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മാറിയ കാലത്തെ ജീവിതരീതി നമ്മളിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റം ചെറുതൊന്നുമല്ല. ആശുപത്രികളുടേയും രോഗികളുടേയും എണ്ണത്തിലുണ്ടായിരിക്കുന്ന വർധനവ് ഇതിന് വലിയൊരു തെളിവാണ്. ഇത്തരത്തിൽ ഭക്ഷണകാര്യങ്ങളിലും കായികാദ്ധ്വാനത്തിലുമുണ്ടായ മാറ്റം പൊണ്ണത്തടി വർധിപ്പിക്കുകയും ആരോഗ്യത്തെ പുറകോട്ടടിക്കുകയും ചെയ്തു.
 വ്യായാമം കുറയുകയും ഭക്ഷണകാര്യങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ വർധിക്കുകയും ചെയ്തതോടെ തുടർന്നിങ്ങോട്ട് ഹൃദയാരോഗ്യവും അതിന്റെ മോശം അവസ്ഥയിലെത്തി. 
ഇന്ന് നിരവധി ആളുകളാണ് ശരീരത്തിലെ കൊഴുപ്പ് കൂടി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നത്. ബൈപ്പാസ് സർജറി മാത്രമാണ് ഹൃദയരോഗത്തിന് പരിഹാരം എന്ന് കരുതിയിരുന്ന പഴയ കാലത്തുനിന്നും  ആൻജിയോപ്ലാസ്റ്റി പോലുള്ള പുതിയ ചികിത്സാരീതികളിലേയ്ക്ക് ആരോഗ്യരംഗം മാറിക്കഴിഞ്ഞു.

എന്താണ് ആൻജിയോപ്ലാസ്റ്റി?

വളരെ ലളിതമായി പറഞ്ഞാൽ ഹൃദയധമനികളിൾ തടസ്സം സൃഷ്ടിക്കുന്ന ബ്ലോക്കുകളെ (plaques ) നീക്കം ചെയ്യുന്ന ഒരു ചികിത്സാരീതിയാണ് ആൻജിയോപ്ലാസ്റ്റി.  ഹൃദയത്തിൽ ബ്ലോക്കുണ്ടോ എന്നറിയാൻ ചെയ്യുന്ന പരിശോധനയാണ് ആൻജിയോഗ്രാം. കയ്യിലെയോ കാലിലേയോ രക്തധമനിയിൽക്കൂടി കത്തെറ്റർ എന്ന വയർ ഹൃദയത്തിന്റെ ധമനിയിൽ പ്രവേശിപ്പിച്ച് ഡൈ കുത്തിവച്ച് എക്‌സറേ എടുത്ത് ധമനികളിൽ ബ്ലോക്ക് മനസ്സിലാക്കുന്നതാണ് ആൻജിയോഗ്രാം വഴിയുള്ള പരിശോധനാരീതി.
ആൻജിയോഗ്രാമിൽ അസാധാരണമായ തടസ്സമുണ്ടെന്ന് കണ്ടാൽ, ചെറിയ ബലൂൺ പോലുള്ള വസ്തു ഉപയോഗിച്ച് ധമനിക്കുൾവശം വികസിപ്പിച്ച് സ്റ്റെൻന്റ്‌ ഇടുന്നതിനെയാണ് ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ബ്ലോക്കുകൾ ഉള്ളിടത്ത് ബലൂൺ ഉപയോഗിച്ച് വീർപ്പിച്ച്, വീണ്ടും അടയാതിരിക്കാൻ അവിടെ ലോഹം കൊണ്ടുണ്ടാക്കിയ സ്പ്രിംഗ് പോലുള്ള സ്‌റ്റെൻന്റ് ഇടുകയുമാണ് ചെയ്യുന്നത്. നീണ്ട വയറുപോലുള്ള കത്തീറ്റർ ഉപയോഗിച്ചാണ് സ്‌റ്റെൻന്റ് ധമനിയിൽ സജ്ജീകരിക്കുന്നത്.ബ്ലോക്കുകളുടെ എണ്ണമനുസരിച്ച് സ്‌റ്റെൻന്റുകളുടെ എണ്ണവും വർധിക്കും. സ്‌റ്റെൻന്റുകളുടെ എണ്ണത്തിനും ഗുണമേന്മയ്ക്കും അനുസരിച്ചാണ്  ചികിത്സാ ചെലവ് തീരുമാനിക്കുന്നത്.

ആൻജിയോപ്ലാസ്റ്റി രണ്ട് തരം

1. പ്രൈമറി ആൻജിയോപ്ലാസ്റ്റി - ഹുദയാഘാതം (heart attack)ഉണ്ടായ  സാഹചര്യത്തിൽ, അടിയന്തിരമായി അത്യാഹിത വിഭാഗത്തിൽ നിന്ന് നേരിട്ട് കാത്ത്‌ലാബിലേയ്ക്ക് മാറ്റി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്.
2. ഇലക്ടീവ് ആൻജിയോപ്ലാസ്റ്റി - ഇലക്ടീവ് ആൻജിയോഗ്രാമിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകളെ ഒഴിവാക്കാൻ മുൻകൂട്ടി നിശ്ചയിച്ച വിധത്തിൽ ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയാണ് ഇലക്ടീവ് ആൻജിയോപ്ലാസ്റ്റി.

അപകടസാധ്യതകൾ

  1. വയർ കയറ്റുന്നിടത്ത് വേദന, രക്തം കട്ടപിടിക്കൽ, നീര്,
  2. മരുന്നിനുള്ള അലർജി.
  3. ഡൈ എന്ന മരുന്ന് കൂടുതലായി ഉപയോഗിക്കുന്നതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ ശ്രദ്ധിക്കണം.
  4. വൃക്കരോഗമുള്ളയാണെങ്കിൽ പ്രത്യേക ശ്രദ്ധ വേണം.
  5. അപൂർവ്വം ചില സന്ദർഭങ്ങളിൽ ഡയാലിസിസ് വേണ്ടി വന്നേയ്ക്കാം.

ആൻജിയോപ്ലാസ്റ്റി എപ്പോഴെല്ലാം?

പ്രൈമറി ആൻജിയോപ്ലാസ്റ്റി അഥവാ എമർജൻസി ആൻജിയോപ്ലാസ്റ്റി : ഹൃദയാഘാതസമയത്ത് ആറ് മണിക്കൂറിനുള്ളിൽ ഹൃദയപേശികളെ രക്ഷിക്കുവാൻ ചെയ്യുന്നു.
ഇലക്ടീവ് ആൻജിയോപ്ലാസ്റ്റി : വ്യായാമം ചെയ്യുമ്പോൾ നെഞ്ചുവേദനയുള്ള അഥവാ ആൻജൈന എന്ന വേദനയുള്ള രോഗികൾക്ക് മുൻകൂട്ടി നിശ്ചയിച്ച ദിവസത്തിൽ നടത്തുന്നു.

എത്രനാൾ ആശുപത്രിയിൽ തുടരണം?

ഇലക്ടീവ് ആൻജിയോപ്ലാസ്റ്റി - മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം സിസിയുവിലും, രണ്ട് ദിവസത്തോളം വാർഡിലോ റൂമിലോ കഴിയണം. ആകെ നാലോ അഞ്ചോ ദിവസം ആശുപത്രിയിൽ തുടരേണ്ടിവരും.
പ്രൈമറി ആൻജിയോപ്ലാസ്റ്റി - ഇലക്ടീവ് ആൻജിയോപ്ലാസ്റ്റിയെ അപേക്ഷിച്ച് കൂടുതൽ ദിവസം ആശുപത്രിയിൽ തങ്ങേണ്ടതായിവരും. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും അവസ്ഥ അനുസരിച്ചാണ് വാർഡിലേയ്ക്ക് മാറ്റുന്നത്. ഏകദേശം ഏഴോ എട്ടോ ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരും.

If you have angina that suddenly worsens, angioplasty and stent placement can restore blood flow to your oxygen-starved heart

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz', 'contents' => 'a:3:{s:6:"_token";s:40:"fQZ9S5hgu2iK2aSpPaHlkrjx3iB2KStySWGLvFbl";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/disease-news/865/understanding-angioplasty";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz', 'a:3:{s:6:"_token";s:40:"fQZ9S5hgu2iK2aSpPaHlkrjx3iB2KStySWGLvFbl";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/disease-news/865/understanding-angioplasty";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz', 'a:3:{s:6:"_token";s:40:"fQZ9S5hgu2iK2aSpPaHlkrjx3iB2KStySWGLvFbl";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/disease-news/865/understanding-angioplasty";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EArOzggfedjiitgsPlcLJtZ4GICBCFhFL9pwPqKz', 'a:3:{s:6:"_token";s:40:"fQZ9S5hgu2iK2aSpPaHlkrjx3iB2KStySWGLvFbl";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/news/disease-news/865/understanding-angioplasty";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21