×

പല്ലുപോയാല്‍ വേറേ വരില്ല, അറിയാം റൂട്ട് കനാലിനെപ്പറ്റി

Posted By

Root canal treatment Everything you need to know

IMAlive, Posted on May 2nd, 2019

Root canal treatment Everything you need to know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

പല്ലുമുറിയെ തിന്നാന്‍ എല്ലുമുറിയെ പണിയെടുത്താല്‍ മാത്രം പോര, പല്ലിനെ രോഗവിമുക്തവുമാക്കണം. പക്ഷേ, അതികഠിനമായ പല്ലുവേദന വന്നാലോ? ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും പല്ലുവേദനിച്ചാൽ പറയുകയേ വേണ്ട. ചിലർ ഒറ്റമൂലികളിലൂടെ പല്ലുവേദന പരിഹരിക്കാൻ ശ്രമിക്കും. പക്ഷേ, ഫലമുണ്ടാകില്ല. പല്ലുവേദനയുടെ കാരണമെന്തെന്ന് മനസ്സിലാക്കി അത് പരിഹരിക്കാൻ നല്ലൊരു പല്ലുരോഗ വിദഗ്ദ്ധൻ തന്നെ വേണം. കാരണം മുതിർന്നവരുടെ പല്ല് നഷ്ടപ്പെട്ടാൽ പിന്നെ മുളച്ചുവരുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ പല്ല് നിലനിർത്തി പ്രശ്‌നങ്ങളില്ലാതെ കഴിയുന്നത്ര മുന്നോട്ടു കൊണ്ടുപോകാനാണ് പല്ലുരോഗ വിദഗ്ദ്ധർ ശ്രമിക്കുന്നത്. അതിന്റെ ഒരു നടപടിക്രമമാണ് റൂട്ട് കനാൽ. 

പല്ലുവേദനയ്ക്ക് ശമനമുണ്ടാക്കുകയല്ല റൂട്ട് കനാൽ ചികിൽസയിലൂടെ ചെയ്യുന്നത്. പകരം പ്രശ്‌നമുള്ള പല്ലിനെ ചികിൽസിച്ച് സംരക്ഷിക്കുന്ന രീതിയാണത്. പല്ലിനുള്ളിലെ ബാക്ടീരിയകളേയും വേദനയ്ക്കുൾപ്പെടെ കാരണമായേക്കാവുന്ന നിർജ്ജീവമായ കലകളേയും നീക്കം ചെയ്യുകയാണ് റൂട്ട് കനാൽ ചികിൽസയിലൂടെ ചെയ്യുന്നത്. 

പല്ലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി അണുബാധയും മറ്റും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോഴാണ് റൂട്ട് കനാൽ വേണ്ടിവരുന്നത്. പല്ലിനുണ്ടാകുന്ന കേടും പൊട്ടലുകൾ പോലുള്ള പ്രശ്‌നങ്ങളും മൂലം പല്ലിനുള്ളിലെ പൾപ്പിൽ അണുബാധയുണ്ടാകാറുണ്ട്. ഇത് ഗുരുതരാവസ്ഥയിലായാൽ പല്ല് നീക്കം ചെയ്യുക മാത്രമാണ് മുന്നിലുള്ള മാർഗം. നീക്കം ചെയ്യാതെ സംരക്ഷിക്കാവുന്ന അവസ്ഥയാണെങ്കിൽ റൂട്ട് കനാലിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. എക്‌സ്‌റേയിലൂടെയാണ് പല്ലിനുള്ളിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കുക. 

റൂട്ട് കനാൽ ചികിൽസ വേദന ഉളവാക്കുന്ന ഒന്നായതിനാൽ തന്നെ ലോക്കൽ അനസ്തീഷ്യയിലൂടെ ചികിൽസിക്കുന്ന പല്ലും ചുറ്റുവട്ടവും മരവിപ്പിക്കുകയാണ് ദന്തരോഗ വിദഗ്ദ്ധർ ആദ്യം ചെയ്യുക. വേദനിപ്പിക്കാതെ മരവിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഇപ്പോഴുണ്ട്. അതിനുശേഷം സൂക്ഷ്മമായ ഉപകരണങ്ങൾ ഉപയോഗിച്ച് അണുബാധയേറ്റ അകഭാഗത്തെ പൾപ്പും വേരുകളും നീക്കം ചെയ്യും. ഒപ്പം ആന്റി മൈക്രോബിയൽ സൊല്യൂഷൻ ഉപയോഗിച്ച് ബാക്ടീരിയകളെ പൂർണമായും ഇല്ലാതാക്കും. ഇതിന് ചിലപ്പോൾ ഒന്നോ രണ്ടോ തവണ സിറ്റിംഗ് വേണ്ടിവന്നേക്കാം. 

അണുബാധ പൂർമായും ഇല്ലാതാക്കിയശേഷം പല്ലിന്റെ അകഭാഗം വീണ്ടും വൃത്തിയാക്കി താൽക്കാലികമായി അടയ്ക്കുകയാണ് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുശേഷം താൽക്കാലികമായി അടച്ചത് മാറ്റി സ്ഥിരമായി പല്ല് അടയ്ക്കും. ഇതിന് ക്രൗൺ ഇടുക എന്നാണ് പറയുന്നത്. മെറ്റൽ ഉപയോഗിച്ചുള്ളതും സെറാമിക് ഉപയോഗിച്ചുള്ളതുമായ ഗുണമേന്മയിൽ വ്യത്യാസമുള്ള പല വിലയുടെ ക്രൗണുകൾ ലഭ്യമാണ്. അനുയോജ്യമായവ ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് തെരഞ്ഞെടുക്കാം. 

പല്ലുകളുടെ ആരോഗ്യത്തിന് കൃത്യമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ദിവസവും രാവിലേയും വൈകിട്ടും പല്ല് ബ്രഷ് ചെയ്ത് ശുചിയാക്കുന്നതാണ് അതിൽ ഏറ്റവും പ്രധാനം. വർഷത്തിൽ ഒരു തവണയെങ്കിലും ദന്തവിദഗ്ദ്ധരെ സമീപിച്ച് പല്ലിലെ അഴുക്ക് നീക്കം ചെയ്യണം. പുകവലിയും മുറുക്കുമുള്ളവർ അത് ഉപേക്ഷിച്ചില്ലെങ്കിൽ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചെറിയ കേടുപാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ റൂട്ട് കനാല്‍ ചെയ്യാതെ തന്നെ കേടുള്ള ഭാഗം വൃത്തിയാക്കിയശേഷം അടച്ചുവച്ച് കൂടുതല്‍ കേടുപാടുകളിലേക്ക് നീങ്ങാതെ നോക്കാനാകും. അത്തരത്തിലുള്ള ചികില്‍സയും പോരാതെ വരുമ്പോഴാണ് പല്ലുകള്‍ക്ക് റൂട്ട് കനാല്‍ ചികില്‍സ വേണ്ടിവരുന്നത്.

Root canal therapy, also known as endodontic therapy, is a dental treatment for removing an infection from inside a tooth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7', 'contents' => 'a:3:{s:6:"_token";s:40:"zl6AsT1ubenxtBGAmIEPHEZaMaVm64Scp25yN5wt";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/health-and-wellness-news/624/root-canal-treatment-everything-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7', 'a:3:{s:6:"_token";s:40:"zl6AsT1ubenxtBGAmIEPHEZaMaVm64Scp25yN5wt";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/health-and-wellness-news/624/root-canal-treatment-everything-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7', 'a:3:{s:6:"_token";s:40:"zl6AsT1ubenxtBGAmIEPHEZaMaVm64Scp25yN5wt";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/health-and-wellness-news/624/root-canal-treatment-everything-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TmU1LJpvppkVRAv0mUbfY4t1cpjepKl3Wlw4G1x7', 'a:3:{s:6:"_token";s:40:"zl6AsT1ubenxtBGAmIEPHEZaMaVm64Scp25yN5wt";s:9:"_previous";a:1:{s:3:"url";s:100:"http://imalive.in/news/health-and-wellness-news/624/root-canal-treatment-everything-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21