×

ചുംബനം ആരോഗ്യകരവും അനാരോഗ്യകരവുമാകുന്നതെങ്ങനെ

Posted By

Health and Kissing Pros and cons of kissing

IMAlive, Posted on February 14th, 2020

Health and Kissing Pros and cons of kissing

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കാമത്തിന്റേയുമെല്ലാം സാധാരണഘടകമാണ് ചുംബനം. എവിടെ, എങ്ങനെ ചുംബിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും അതിന്റെ അർഥവും വ്യാപ്തിയും. അച്ഛൻ കൈക്കുഞ്ഞായ മകളെ ചുംബിക്കുന്നതും കാമുകൻ കാമുകിയെ ചുംബിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. സ്‌നേഹത്തിന്റെ പര്യായമായ ചുംബനത്തിന്റെ സ്വഭാവം രതിയിലേക്കെത്തുമ്പോൾ ആകെ മാറുന്നു. 

ചുംബനത്തിൽ ചുണ്ടുകൾക്ക് വലിയ സ്ഥാനമാണുള്ളത്. 

ചുണ്ടുകൾകൊണ്ട് കവിളിലോ നെറുകയിലോ മറ്റോ ചുംബിക്കുമ്പോഴാണ് അത് സ്‌നേഹത്തിന്റെ അടയാളമാകുന്നത്. ചുണ്ടുകൾ കൊണ്ട് ചുണ്ടുകളിൽ ചുംബിക്കുമ്പോൾ അത് കാമത്തിന്റെ അടയാളമാകുന്നു. ഈ ചുംബനങ്ങൾകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ? ചുംബിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്നുതന്നെയാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. 

ബാക്ടീരിയകളും വൈറസുകളും ചുംബനത്തിലൂടെ പകരുമെന്നതാണ് രോഗങ്ങൾക്ക് കാരണമായേക്കാമെന്നു പറയാൻ കാരണം. ഒരു വ്യക്തിയുടെ ഉമിനീരിലും രക്തത്തിലും ഉള്ള ബാക്ടീരിയയും വൈറസുകളും ചുംബനത്തിലൂടെ മറ്റൊരു വ്യക്തിയിലേക്കു പകരാം. ചില രോഗങ്ങൾ പകരാനുള്ള സാധ്യതകൂടിയാണ് ഇതിലൂടെ വർധിക്കുന്നത്. 

തുമ്മുകയോ ചുമയ്ക്കുകയോ മൂക്കു ചീറ്റുകയോ ഒക്കെ ചെയ്യുമ്പോൾ മൂക്കിലും വായിലും ശ്വാസകോശത്തിലും വളരുന്ന രോഗാണുക്കൾ പലപ്പോഴും വായുവിലെത്തിയാണ് മറ്റുള്ളവരിലേക്ക് പകരുക. എന്നാൽ വായുവഴി പകരുന്നതിനേക്കാൾ എളുപ്പമാണ് ഇവയ്ക്ക് ചുംബനത്തിലൂടെ പകരുന്നത്. 

ചുംബനത്തിലൂടെ പകരുന്ന വൈറസുകൾ

ജലദോഷമാണ് ഇത്തരത്തിൽ പകരാൻ ഏറ്റവുമധികം സാധ്യതയുള്ള ഒരു രോഗം. ഉമിനീരിലൂടെ പകരുന്ന എപ്സ്റ്റീൻ-ബാർ വൈറസുകളാണ് ഗ്ലാൻഡുലാർ പനിക്ക് കാരണമാകുന്നത്. ഇത് അറിയപ്പെടുന്നതുതന്നെ ചുംബനരോഗമെന്നാണ്. ഹെർപ്പസ് ഇൻഫെക്ഷനാണ് ഇത്തരത്തിൽ പകരുന്ന മറ്റൊരു രോഗം. ഹെർപ്പസ് കുടുംബത്തിൽപെട്ട വൈറസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഒരാളിൽ രോഗം ഭേദമായശേഷംപോലും ഈ വൈറസുകൾ മറ്റുള്ളവരിലേക്ക് പകരാറുണ്ട്. ചിക്കൻ പോക്‌സ് അതിനൊരു ഉദാഹരണമാണ്. 

മോണയിൽ രക്തസ്രാവമോ, വ്രണങ്ങളോ ഉള്ള എച്ച്‌ഐവി പോസിറ്റീവ് ആയ ഒരാളിൽ നിന്നും ആഴത്തിലുള്ള ചുംബനത്തിലൂടെ പങ്കാളിയിലേയ്ക്ക് എയ്ഡ്‌സ് പകരാം. എന്നാൽ ഉമിനീരിലൂടെ എയ്ഡ്‌സ് പകരുകയില്ല.

ചുംബനത്തിലൂടെ പകരുന്ന ബാക്ടീരിയകൾ

തലച്ചോറിനേയും നട്ടെല്ലിനേയും ബാധിക്കുന്ന മെനിഞ്ചൈറ്റിസ് പരത്തുന്ന ബാക്ടീരിയകളാണ് ഇവിടെ അപകടകാരികളാകുന്നത്. ആഴത്തിലുള്ളതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ ചുംബനമാണ് മെനഞ്ചിക്കോക്കൽ രോഗങ്ങൾ പകർത്തുക. 

പല്ലുകളെ ദ്രവിപ്പിക്കുന്ന ബാക്ടീരിയകളും ഏറെയും ചുംബനത്തിലൂടെയാണ് പകരുന്നത്. നവജാതശിശുക്കളുടെ വായിൽ ഇത്തരം ബാക്ടീരിയകൾ കാണപ്പെടാറില്ല. കുട്ടികളുടെ ചുണ്ടുകളിൽ ചുംബിക്കുമ്പോൾ മുതിർന്നവരിൽ നിന്ന് ഈ ബാക്ടീരിയകൾ കുട്ടികളുടെ വായിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്. 

ചുംബനം രോഗം പകർത്തുമെന്നു പേടിച്ച് ചുംബിക്കാതിരിക്കേണ്ട. ചുംബനത്തിലൂടെ പകരുന്ന രോഗങ്ങളൊന്നും പൊതുവേ ഗുരുതരരോഗങ്ങളല്ല. എങ്കിലും ചുംബനത്തിലൂടെ രോഗങ്ങൾ പകരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 

ചുംബിക്കാനുദ്ദേശിക്കുന്നവരിൽ ആരെങ്കിലും രോഗാവസ്ഥയിലാണെങ്കിൽ ചുംബനം ഒഴിവാക്കുക. 

വായിലോ വായയുടെ ചുറ്റുവട്ടത്തോ മുറിവുകൾ, പുണ്ണുകൾ തുടങ്ങി എന്തെങ്കിലുമുണ്ടെങ്കിൽ ചുംബിക്കരുത്. 

വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

ആവശ്യമെങ്കിൽ രോഗപ്രതിരോധ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക. 

ചുംബനംകൊണ്ട് ദോഷമല്ലാതെ ഗുണമെന്തെങ്കിലും ഉണ്ടോ? ഉണ്ട്. 

വൈകാരിക ബന്ധം

നിങ്ങളും പങ്കാളിയുമായുള്ള വൈകാരിക ബന്ധത്തെ ഉറപ്പിക്കാനുള്ള മാർഗമാണ് ചുംബനം. സന്തോഷം നൽകുന്ന പ്രവൃത്തി എന്നതിനൊപ്പംതന്നെ ശാരീരികമായ അടുപ്പവും പ്രണയവും ഒപ്പംനിൽക്കലുമെല്ലാം അത് ഉറപ്പുനൽകുന്നു. 

സമ്മർദ്ദം കുറയ്ക്കൽ

ചുംബനത്തിലൂടെ തലച്ചോറിനെ ശാന്തമാക്കുന്ന രാസതന്മാത്രകളായ ന്യൂറോകെമിക്കലുകൾ ഉൽപാദിപ്പിക്കപ്പെടും. ഇത് സമ്മർദ്ദം കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. 

രതിക്കൊരാമുഖം- 

രതിക്രീഡകൾ സമ്മർദ്ദവും വിഷാദവും മറ്റും ഇല്ലാതാക്കാൻ ഉപകരിക്കാറുണ്ട്. രതിയിലേക്ക് നയിക്കാനും രതി കൂടുതൽ ആസ്വാദ്യകരമാക്കാനും ചുംബനും ഉപകരിക്കും. 

പോഷകവർധനവ്- 

ചുബനം ആഹാരത്തിലെ അമിതോർജ്ജത്തെ കത്തിച്ചുകളയുന്നു. അതിലൂടെ പോഷകം വർധിക്കുന്നു. 

ആരോഗ്യമുള്ള വായ്

ബാക്ടീരിയ, വൈറസ് തുടങ്ങിയവയോടു പൊരുതുന്ന വസ്തുക്കളും ഉമിനീരിൽ അടങ്ങിയിട്ടുണ്ട്. ആഴത്തിലുള്ള ചുംബനം ഉമിനീരിന്റെ ഉൽപാദനം കൂടാനും അതിലൂടെ വായും പല്ലുകളും ആരോഗ്യകരമാകാനും കാരണമാകും. 

പ്രതിരോധവർധനവ്

പങ്കാളിയുടെ വായ്ക്കുള്ളിലെ വാസക്കാർ മറുപങ്കാളിയുടെ പ്രതിരോധ ശേഷി വർധിക്കാൻ കാരണമാകും.

Certain sexually transmitted diseases (STDs) are transmittable through kissing

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo', 'contents' => 'a:3:{s:6:"_token";s:40:"ozOT3TV0ruLmqCwk64XDXGB1ZOzVZrfGD5ztrONa";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/health-and-wellness-news/639/health-and-kissing-pros-and-cons-of-kissing";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo', 'a:3:{s:6:"_token";s:40:"ozOT3TV0ruLmqCwk64XDXGB1ZOzVZrfGD5ztrONa";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/health-and-wellness-news/639/health-and-kissing-pros-and-cons-of-kissing";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo', 'a:3:{s:6:"_token";s:40:"ozOT3TV0ruLmqCwk64XDXGB1ZOzVZrfGD5ztrONa";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/health-and-wellness-news/639/health-and-kissing-pros-and-cons-of-kissing";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EU8F0L41bg4WB96LrFaZxXkd0pLdXHfIFK8J2oTo', 'a:3:{s:6:"_token";s:40:"ozOT3TV0ruLmqCwk64XDXGB1ZOzVZrfGD5ztrONa";s:9:"_previous";a:1:{s:3:"url";s:95:"http://imalive.in/news/health-and-wellness-news/639/health-and-kissing-pros-and-cons-of-kissing";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21