×

എപ്പോഴാണ് ഫിസിയാട്രിസ്റ്റിന്റെ സേവനം ആവശ്യമായി വരുന്നത്?

Posted By

What Does A Physiatrist Do and Should I See One

IMAlive, Posted on May 21st, 2019

What Does A Physiatrist Do and Should I See One

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ആധുനിക വൈദ്യശാസ്ത്രത്തിലെ താരതമ്യേന പുതിയൊരു ശാഖയാണ് ഫിസിയാട്രി. അതുകൊണ്ടുതന്നെ സാമാന്യജനങ്ങൾക്ക് ഈ വൈദ്യശാസ്ത്ര ശാഖയെപ്പറ്റി ഇപ്പോഴും അത്ര വലിയ പിടിയില്ല. പേശികളും അസ്ഥികളും സംബന്ധിച്ച് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കു മരുന്നുകളിലൂടെയല്ലാതെ പരിഹാരം കാണാനുള്ള ചികിൽസാ രീതിയാണിത്.

രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന്, മാംസപേശീ വ്യവസ്ഥയ്ക്കും അസ്ഥിവ്യവസ്ഥയ്ക്കും പ്രശ്‌നങ്ങൾ സംഭവിച്ച് വീട്ടിലെത്തിയ പട്ടാളക്കാരുടെ പുനരധിവാസത്തിന് മേൽനോട്ടം വഹിക്കാൻ അമേരിക്ക ആവശ്യപ്പെട്ടത് ഫിസിയാട്രിസ്റ്റുമാരോടായിരുന്നു. അങ്ങനെയാണ് ഈ വിഭാഗം അംഗീകരിക്കപ്പെടുന്നതും ലോകശ്രദ്ധ നേടുന്നതും. 1947ൽ അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസ് ഫിസിയാട്രിയെ വൈദ്യാശാസ്ത്രശാഖയായി ഔദ്യോഗികമായി അംഗീകരിച്ചു.

ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ ഫിസിഷ്യൻ എന്നൊക്കെ ഫിസിയാട്രിസ്റ്റുമാർക്ക് പേരുണ്ട്. ദൈനംദിനകർത്തവ്യങ്ങളിൽ ഏർപ്പെടുമ്പോള്‍ ഞരമ്പുകൾ, പേശികൾ, അസ്ഥികൾ തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതകളും മറ്റും ശസ്ത്രക്രിയ കൂടാതെ സുഖപ്പെടുത്തുകയാണ് ഇവരുടെ ജോലി. ശാരീരികമായ ഇത്തരം പ്രശ്‌നങ്ങൾ ഒരാളുടെ ആരോഗ്യത്തെ മാത്രമല്ല അവരുടെ ജീവിത ഗുണനിലവാരത്തേയും എപ്രകാരമാണ് ബാധിക്കുകയെന്നതിനെപ്പറ്റി ഫിസിയാട്രിസ്റ്റുമാർക്ക് നല്ല ബോധ്യമുണ്ടായിരിക്കും. തങ്ങളുടെ പരിശീലനത്തിലൂടെ ഇത്തരക്കാരെ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.

സാധാരണ രീതിയിലുള്ള പരിശോധനകൾക്കൊപ്പം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അസ്ഥികളുടേയും ഞരമ്പുകളുടേയും പേശികളുടേയും പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിവുള്ളവരാണ് ഫിസിയാട്രിസ്റ്റുമാർ. രോഗിയുടെ അസ്ഥി- പേശീ സംബന്ധവും ഞരമ്പു സംബന്ധവുമായ മറ്റു പ്രശ്‌നങ്ങൾ പ്രാഥമികമായ രോഗാവസ്ഥയുമായി എപ്രകാരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നു കണ്ടെത്താനും അവർക്കു സാധിക്കും.

അസ്ഥികളുടേയും പേശികളുടേയും ഞരമ്പുകളുടേയും പ്രവർത്തനത്തെ പൂർവ്വ സ്ഥിതിയിലാക്കുക, വേദന കുറയ്ക്കുക, ജീവിത ഗുണനിലവാരം വർധിപ്പിക്കുക എന്നിവയാണ് ഫിസിയാട്രിസ്റ്റുമാർ പ്രധാനമായും ചെയ്യുന്നത്. ഇതിനായി രോഗികളെ പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞ് ബോധ്യമുള്ളവരാക്കുകയും അതിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. ചികിൽസയിൽ ഇനി പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ ഘടകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.

1 വ്യായാമ ചികിൽസയെപ്പറ്റി ബോധ്യപ്പെടുത്തുകയും രോഗിക്ക് കൃത്യമായ വ്യായാമങ്ങളെപ്പറ്റി നിർദ്ദേശം നൽകുകയും ചെയ്യുക. ‌

2 ഫിസിക്കൽ തെറാപ്പിയുടെ ക്രമം നിശ്ചയിച്ചു നൽകുക.

3.പുകവലി നിറുത്തുന്നതും ഭാരം നിയന്ത്രിക്കുന്നതുംപോലുള്ള ആരോഗ്യം മെച്ചപ്പെടുത്തൽ രീതികളെപ്പറ്റി രോഗികളെ പറഞ്ഞു ബോധ്യപ്പെടുത്തുക.

4.മയക്കം സൃഷ്ടിക്കുന്നവയല്ലാത്ത മരുന്നുകൾ നിർദ്ദേശിക്കുക.

5 വേദന പരിഹരിക്കാനും പൂർവ്വസ്ഥിതിയിലെത്താനും അൾട്രാ സൗണ്ടിന്റെയോ എക്‌സ്‌റേയുടെയോ സഹായത്തോടെ സന്ധികളിലും ഞരമ്പുകളിലും മറ്റ് വേദനയുള്ള ഭാഗങ്ങളിലും ചെറിയ ചില കുത്തിവയ്പുകൾ നടത്തുക. (വേദനയുടെ കേന്ദ്രം കണ്ടെത്തുന്നതിനും ഇത്തരം കുത്തിവയ്പുകൾ സഹായിക്കുന്നുണ്ട്.)

6.മാനസികസാമൂഹ്യ പിന്തുണയ്ക്കായി നിർദ്ദേശിക്കുക.

ഇത്തരം നടപടികളിലൂടെ വേദന കുറയ്ക്കാനും പൂർവ്വസ്ഥിതിയിലെത്താനും സാധിച്ചില്ലെങ്കിലാണ് രോഗികൾക്ക് ശസ്ത്രക്രിയപോലുള്ള മറ്റ് ചികിൽസാ രീതികൾ നിർദ്ദേശിക്കുന്നത്.  

ഫിസിയാട്രിസ്റ്റും ഫിസിയോതെറാപ്പിസ്റ്റും

ഫിസിയാട്രിസ്റ്റും ഫിസിയോതെറാപ്പിസ്റ്റും ഒന്നാണെന്ന ചിന്ത പലർക്കുമുണ്ട്. രണ്ടു കൂട്ടരും കൈകാര്യം ചെയ്യുന്നത് ഒരേ രോഗികളേയും ഒരേ സ്വഭാവമുള്ള പ്രശ്‌നങ്ങളേയുമാണെങ്കിലും പ്രവര്‍ത്തനത്തില്‍ വ്യത്യാസമുണ്ട്.

നാലു വർഷം ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും റെസിഡൻസി പരിശീലനം നേടുകയും ചെയ്തവരാണ് ഫിസിയാട്രിസ്റ്റുമാർ. രോഗകാരണം ശാസ്ത്രീയമായി കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും അനുയോജ്യമായ ഫിസിക്കൽ തെറാപ്പികൾ നിർദ്ദേശിക്കുകയും ചെയ്യുന്നത് ഫിസിയാട്രിസ്റ്റുമാരാണ്. അതേസമയം ഫിസിക്കൽ തെറാപ്പിയിൽ പരിശീലനം ലഭിച്ച ഫിസിയോതെറാപ്പിസ്റ്റുമാർ ഫിസിയാട്രിസ്റ്റുമാരുടെ നിർദ്ദേശം അനുസരിച്ചുള്ള തെറാപ്പികൾ ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വ്യത്യാസമുണ്ടെങ്കിലും രോഗികൾക്ക് കൃത്യമായ ചികിൽസ ലഭിക്കാൻ തെറാപ്പിസ്റ്റുമാരും ഫിസിയാട്രിസ്റ്റുമാരും ഒന്നിച്ച് ആശയവിനിമയം നടത്തിയാണ് കാര്യങ്ങൾ തീരുമാനിക്കുക.   

Physiatrists are medical doctors, with specialized training in physical medicine and rehabilitation.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QorJ311hdX637V39IylOeZGl1lfN5aBTaQTHSoow): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QorJ311hdX637V39IylOeZGl1lfN5aBTaQTHSoow): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QorJ311hdX637V39IylOeZGl1lfN5aBTaQTHSoow', 'contents' => 'a:3:{s:6:"_token";s:40:"P1f6oX5PnZMfn0WqRXdGYUePxciQtw5ABH18VEDf";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-and-wellness-news/669/what-does-a-physiatrist-do-and-should-i-see-one";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QorJ311hdX637V39IylOeZGl1lfN5aBTaQTHSoow', 'a:3:{s:6:"_token";s:40:"P1f6oX5PnZMfn0WqRXdGYUePxciQtw5ABH18VEDf";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-and-wellness-news/669/what-does-a-physiatrist-do-and-should-i-see-one";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QorJ311hdX637V39IylOeZGl1lfN5aBTaQTHSoow', 'a:3:{s:6:"_token";s:40:"P1f6oX5PnZMfn0WqRXdGYUePxciQtw5ABH18VEDf";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-and-wellness-news/669/what-does-a-physiatrist-do-and-should-i-see-one";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QorJ311hdX637V39IylOeZGl1lfN5aBTaQTHSoow', 'a:3:{s:6:"_token";s:40:"P1f6oX5PnZMfn0WqRXdGYUePxciQtw5ABH18VEDf";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-and-wellness-news/669/what-does-a-physiatrist-do-and-should-i-see-one";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21