×

കൊളസ്‌ട്രോളും രക്തസമ്മർദ്ദവും ശ്രദ്ധിക്കേണ്ടത് എപ്പോൾ ?

Posted By

Connection Between High Blood Cholesterol and Hypertension

IMAlive, Posted on June 28th, 2019

Connection Between High Blood Cholesterol and Hypertension

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കൊളസ്ട്രോളും രക്തസമ്മർദ്ദവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. നിങ്ങളുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് ഒരൽപം കൂടുതലും നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്നിരിക്കട്ടെ, അതായത് രണ്ടും അൽപ്പം ഉയർന്ന അളവിലാണ് എങ്കിൽ, അവ രണ്ടും പ്രതിപ്രവർത്തിച്ച് വളരെ പെട്ടെന്നുതന്നെ രക്തക്കുഴലുകൾക്കും ഹൃദയത്തിനും സാരമായ ക്ഷതം വരുത്തും. 

നിയന്ത്രിച്ചില്ലെങ്കിൽ ഇവ രണ്ടും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമാകും. കൂടാതെ വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും കാഴ്ച നഷ്ടപ്പെടുന്നതിനുവരെ കാരണമാകുകയും ചെയ്യും. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതലുള്ള ആളുകൾ അവരുടെ  ബി. പി. കൃത്യമായി നിരീക്ഷിക്കണം എന്നർത്ഥം. 

എന്താണ് ഈ കൊളസ്‌ട്രോൾ ?

ചില ഹോർമോണുകൾ നിർമ്മിക്കാനും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനും ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കാനും നിങ്ങളുടെ ശരീരം ഉപയോഗിക്കുന്ന ഒരുതരം കൊഴുപ്പ് പദാർത്ഥമാണ് കൊളസ്ട്രോൾ. അവയിൽ ചിലത് നമ്മുടെ ശരീരത്തിൽ നിർമ്മിക്കുകയും മറ്റു ചിലത് ഭക്ഷണത്തിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു.

എന്നാൽ നേരത്തെ പറഞ്ഞതുപോലെ കൊളസ്‌ട്രോൾ കൂടിയാൽ നമുക്ക് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം നമ്മുടെ ശരീരത്തിൽ അധികമായി ഉല്പാദിക്കപ്പെടുന്ന കൊഴുപ്പ്  ഹൃദയധമനികളുടെ ഭിത്തിയിൽ അടിഞ്ഞുകൂടും. ഈ കൊഴുപ്പ് പിന്നീട് കട്ടിപിടിച്ചു ധമനിഭിത്തികളിൽ ഒട്ടിപ്പിടിച്ചിരിക്കുകയും അതിലൂടെയുള്ള  രക്തമൊഴുക്കിനെ കുറയ്ക്കുകയും ചെയ്യും. 

ഇത്തരത്തിൽ ഒഴുക്ക് കുറഞ്ഞ ധമനികളിൽ എപ്പോഴെങ്കിലും ഒരു ചെറിയ രക്തക്കട്ട വന്നാൽ മതി രക്തപ്രവാഹം നിലയ്ക്കാനും ഗുരുതരാവസ്ഥകളിലേക്ക് നയിക്കാനും അതുതന്നെ ധാരാളം. 

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ “മോശം” കൊളസ്ട്രോളാണ് - ധമനികളിൽ അടിയുന്ന തരം കൊളസ്ട്രോൾ. രക്തത്തിലെ എൽ ഡി എൽ കൊളസ്‌ട്രോളിന്റെ അളവ് 100 to 129 mg/DL വരെ ആകുന്നതാണ് ആരോഗ്യകരം. 160 to 189 mg/DL വരെയായാൽ സൂക്ഷിക്കണം, കൂടുതലാണ്. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ - ധമനികളിൽ നിന്ന് കൊളസ്ട്രോൾ നീക്കംചെയ്യാൻ സഹായിക്കുന്ന തരം കൊളസ്‌ട്രോളാണ്. 

ഭക്ഷണരീതി, വ്യായാമം, ശരീരത്തിന്റെ ഭാരം എന്നിവ കൊളസ്ട്രോളിനെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുപോലെതന്നെയാണ് പരമ്പര്യ- ജനിതക ഘടകങ്ങൾ, പ്രായം, ലിംഗം എന്നിവയും. 

അപ്പോൾ എന്താണ് ഈ രക്താതിസമ്മർദ്ദം ( high BP)?

നമ്മുടെ രക്തധമനികളിൽ രക്തം പമ്പുചെയ്യപ്പെടുന്നതിന്റെ ശക്തി എപ്പോഴും കൂടുതലാവുന്നതിനെയാണ് ഉയർന്ന രക്തസമ്മർദ്ദമെന്ന് പറയുന്നത്. ഹൃദയധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു രക്തമൊഴുക്ക് കുറഞ്ഞിരിക്കുമ്പോൾ ഹൃദയത്തിന് ശരീരരത്തിലേക്ക് രക്തമെത്തിക്കാൻ ബുദ്ധിമുട്ടാകുകയും രക്തം പമ്പ് ചെയ്യേണ്ടതിന്റെ ശക്തി സ്വാഭാവികമായും വർധിപ്പിക്കേണ്ടി വരുകയും ചെയ്യും. ഇങ്ങിനെയാണ് കൊളസ്‌ട്രോൾ രക്താതിസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നത്. 

രക്താതിസമ്മർദ്ദവും ഉയർന്ന കൊളസ്‌ട്രോളിന്റെ അളവും നമ്മുടെ ശരീരത്തോട് എന്ത് ചെയ്യുന്നുവെന്ന് നോക്കാം.

കൊളസ്‌ട്രോൾ അടിഞ്ഞു ചുരുങ്ങിയ ധമനികളിൽ ഹൃദയം രക്തം ശക്തിയായി പമ്പുചെയ്തുകൊണ്ടിരിക്കും. ധമനികൾക്ക് ഇത് താങ്ങാനാകില്ല, കാലക്രമേണ ധമനികൾക്ക് ശോഷണവും വിള്ളലുകളുമുണ്ടാകും. ഇത്തരം വിള്ളലുകളിൽ കൂടുതൽ കൊളസ്‌ട്രോൾ അടിയും. ഉയർന്ന രക്തസമ്മര്ദം ഇങ്ങിനെയാണ് ധമനികളിലൂടെയുള്ള രക്തമൊഴുക്കിനെ വീണ്ടും കുറയ്ക്കുന്നത്. വിള്ളലുകളിൽ കൂടുതൽ കൊളസ്‌ട്രോൾ അടിയുന്നത് മൂലം ഹൃദയം വീണ്ടും ശക്തിയായി പമ്പു ചെയ്യേണ്ടിവരുന്നു. ഇത് ഹൃദയപേശികൾക്ക് ക്ഷതം ഉണ്ടാക്കും. 

ചുരുക്കിപ്പറഞ്ഞാൽ രണ്ടിൽ എന്തെങ്കിലും ഒന്നുണ്ടെങ്കിൽ പോലും നമ്മൾ വളരെയധികം  സൂക്ഷിക്കണം. രക്താതിസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളും  ഒരുമിച്ചു വന്നാൽ അത് ഹൃദയത്തിനും, ധമനികൾക്കും, കണ്ണിനും, മസ്തിഷ്കത്തിനും മറ്റു അവയവങ്ങൾക്കും ഒരുപോലെ നാശമുണ്ടാക്കും.

Scientists have found that when people have more than one risk factor, like high blood cholesterol and high blood pressure, these factors work together to make risk of heart disease much worse

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi', 'contents' => 'a:3:{s:6:"_token";s:40:"9wRXcvMLMjGA4HN5QtuIQW4jWIenw6iX2rjF0Sah";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/news/health-and-wellness-news/757/connection-between-high-blood-cholesterol-and-hypertension";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi', 'a:3:{s:6:"_token";s:40:"9wRXcvMLMjGA4HN5QtuIQW4jWIenw6iX2rjF0Sah";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/news/health-and-wellness-news/757/connection-between-high-blood-cholesterol-and-hypertension";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi', 'a:3:{s:6:"_token";s:40:"9wRXcvMLMjGA4HN5QtuIQW4jWIenw6iX2rjF0Sah";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/news/health-and-wellness-news/757/connection-between-high-blood-cholesterol-and-hypertension";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YE316sokokfUQIy6F0uiLTmBICEZ9mJRO7jofwxi', 'a:3:{s:6:"_token";s:40:"9wRXcvMLMjGA4HN5QtuIQW4jWIenw6iX2rjF0Sah";s:9:"_previous";a:1:{s:3:"url";s:110:"http://imalive.in/news/health-and-wellness-news/757/connection-between-high-blood-cholesterol-and-hypertension";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21