×

ലോക ഭക്ഷ്യസുരക്ഷാ ദിനം 2020: ഭക്ഷ്യസുരക്ഷ, എല്ലാവരുടെയും പ്രശ്നം

Posted By

World Food Safety Day

IMAlive, Posted on June 6th, 2020

World Food Safety Day

 News desk IMAlive

Edited by: IMAlive Editorial Team of Doctors

ജൂൺ 7 നാണ് ലോക ഭക്ഷ്യസുരക്ഷാ ദിനം നമ്മൾ ആചരിക്കുന്നത്. സുരക്ഷിതമായ ഭക്ഷണം എല്ലാ മനുഷ്യരുടെയും അടിസ്ഥാനപരമായ അവകാശമാണ്. നിർഭാഗ്യവശാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ വേണ്ട രീതിയിൽ പാലിക്കപ്പെടുന്നില്ല. ലോകത്താകമാനം മനുഷ്യർക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമായാൽ മാത്രമേ ആഗോളതലത്തിൽ മെച്ചപ്പെട്ട ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കാനാവുകയുള്ളു.

സുരക്ഷിതമല്ലാത്ത ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെയും ഭീഷണിയാണ്.  ഇത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും, സംഘർഷ ബാധിത പ്രദേശങ്ങളിലെ മനുഷ്യരെയും കുടിയേറ്റക്കാരെയും സുരക്ഷിതമല്ലാത്ത ഭക്ഷണം രോഗങ്ങളിലേക്ക് നയിക്കുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെ  പ്രതിവർഷം 600 ദശലക്ഷം ഭക്ഷ്യരോഗങ്ങൾ തടയാൻ സാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന കണക്കുകൂട്ടുന്നത്. “ഭക്ഷ്യ സുരക്ഷ, എല്ലാവരുടെയും പ്രശ്നമാണ്” (Food safety, everyone’s business) എന്ന വിഷയത്തിൽത്തിലൂന്നിയാണ് ഈ വർഷത്തെ ആഗോള ഭക്ഷ്യസുരക്ഷാ ദിന പരിപാടികൾ ലോകാരോഗ്യസംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഭക്ഷ്യ ശുചിത്വത്തിന്റെ അഞ്ച് പ്രധാന തത്വങ്ങൾ ഇവയാണ്: 

  1. ആളുകൾ, വളർത്തുമൃഗങ്ങൾ, കീടങ്ങൾ എന്നിവയിൽ നിന്ന് പകരുന്ന രോഗകാരികളാൽ ഭക്ഷണം മലിനമാകുന്നത് തടയുക.
  2. വേവിച്ച ഭക്ഷണങ്ങളിൽ രോഗകാരികൾ എത്താതിരിക്കാൻ  വേവിച്ചതുമായ വേവിക്കാത്തതുമായ ഭക്ഷണങ്ങൾ വേർതിരിച്ച് സൂക്ഷിക്കുക. 
  3. രോഗകാരികളെ നശിപ്പിക്കാൻ ഉചിതമായ താപനിലയിൽ ഭക്ഷണം  പാകം ചെയ്യുക. 
  4. ശരിയായ താപനിലയിൽ ഭക്ഷണം സൂക്ഷിക്കുക.
  5. സുരക്ഷിതമായ വെള്ളവും സുരക്ഷിതമായ അസംസ്കൃത വസ്തുക്കളും മാത്രം ഉപയോഗിക്കുക.

സർക്കാരുകളുടെയും  നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും തുല്യ ഉത്തരവാദിത്തമാണ് ഭക്ഷ്യസുരക്ഷ. നമ്മൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നും നമ്മുടെ ആരോഗ്യത്തിന് കേടുപാടുകൾ വരുത്തുന്നില്ലെന്നും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വിഷയത്തിൽ മികച്ചൊരു മാറ്റം കൊണ്ടുവരാൻ വിവിധ രാജ്യങ്ങളും സ്വകാര്യമേഖല- സിവിൽ സൊസൈറ്റികളും, യുഎൻ ഓർഗനൈസേഷനുകളും, പൊതുജനങ്ങളും ഒന്നിച്ചു പോരാടണമെന്നാണ് യുഎൻ  ആഹ്വാനം ചെയ്യുന്നത്. 

സുരക്ഷിതമായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യൽ, തയ്യാറാക്കൽ, സംഭരണം എന്നിവയെല്ലാം ചേരുമ്പോഴാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനാവുന്നത് . ഭക്ഷ്യ ലേബലിംഗ്, ഭക്ഷ്യ ശുചിത്വം, കീടനാശിനികളുടെ ഉപയോഗം, ബയോടെക്നോളജി, ഇറക്കുമതി- കയറ്റുമതി കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളാണ്.

 കൃഷിസ്ഥലത്തു നിന്ന് നമ്മുടെ തീൻമേശ വരെയുള്ള യാത്രയിൽ ഭക്ഷണപദാർത്ഥങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഓരോ ഘട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ  ഉറപ്പുവരുത്തേണ്ടതുണ്ട്. ഭക്ഷണം സുരക്ഷിതമാണെന്നും ഭക്ഷ്യ ശൃംഖലയിലുടനീളം പ്രതീക്ഷിക്കുന്ന ഗുണനിലവാരമുണ്ടെന്നും ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ മാർഗ്ഗങ്ങൾ ഇപ്പോൾ സുലഭമാണ്. ഭക്ഷ്യസുരക്ഷയ്ക്കുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ഭക്ഷ്യരോഗങ്ങളുടെ സാധ്യത  കുറയ്ക്കുകയും ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യും. 

 

Safe food is a fundamental right of all human beings. Unfortunately, food safety laws are not being adequately followed. Let's see what are the principles of food safety as described by WHO.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ', 'contents' => 'a:3:{s:6:"_token";s:40:"F8MkGXWXzKXXjQg4eIW7ZBL9dXCGGkJ42bY9UFcK";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/news/health-news/1160/world-food-safety-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ', 'a:3:{s:6:"_token";s:40:"F8MkGXWXzKXXjQg4eIW7ZBL9dXCGGkJ42bY9UFcK";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/news/health-news/1160/world-food-safety-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ', 'a:3:{s:6:"_token";s:40:"F8MkGXWXzKXXjQg4eIW7ZBL9dXCGGkJ42bY9UFcK";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/news/health-news/1160/world-food-safety-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('L2P14YJbdkRUMM4T0laRrkSsOIaiPCr0mWKwYzKZ', 'a:3:{s:6:"_token";s:40:"F8MkGXWXzKXXjQg4eIW7ZBL9dXCGGkJ42bY9UFcK";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/news/health-news/1160/world-food-safety-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21