×

പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ മാസ്കുകളോളം സുരക്ഷിതമോ?

Posted By

Why Plastic Face Shields Aren’t a Safe Alternative to Cloth Masks

IMAlive, Posted on August 19th, 2020

Why Plastic Face Shields Aren’t a Safe Alternative to Cloth Masks

News desk IMAlive

Edited by: IMAlive Editorial Team of Doctors

കോവിഡ് കാലത്തിന്റെ അനിവാര്യതകളിലൊന്നാണ് ഫെയ്‌സ് മാസ്ക്. ഹാൻഡ് സാനിറ്റയ്‌സറുകളോടൊപ്പം മാസ്കുകളും നമ്മുടെ നിത്യോപയോഗവസ്തുക്കളിൽ ഒന്നായി തീർന്നിട്ടുണ്ട്. പലതരത്തിലുള്ള മാസ്‌ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുകൂടാതെ തുണികൊണ്ടുള്ള മാസ്കുകൾ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതുമാണ്.

COVID-19 ൽ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും പരിരക്ഷിക്കുന്നതിന് ഫെയ്‌സ് മാസ്കുകൾ ധരിക്കാൻ ലോകാരോഗ്യസംഘടനയുടെ കർശന നിർദ്ദേശമുണ്ട്. പലയിടങ്ങളിലും ഇവ ധരിക്കാതിരിക്കുന്നത് നിയമപ്രകാരം കുറ്റകരവുമാണ്.

എങ്കിലും മാസ്കുകൾ ധരിക്കാനും, ധരിച്ചുകൊണ്ട് ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും മാസ്കിന് ബദലായി മറ്റെന്തെകിലും ലഭ്യമാണോ എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്താണ് പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ വിപണിയിലെത്തുന്നത്.

മുഖം പൂർണ്ണമായും മറയ്ക്കുന്ന പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടില്ല, വൃത്തിയാക്കാനും വളരെ എളുപ്പം. എന്നാൽ ചോദ്യം ഇവ നമുക്ക് എത്രത്തോളം സംരക്ഷണം തരുന്നുണ്ട് എന്നതാണ്.

ഫെയ്‌സ് ഷീൽഡുകൾ മാത്രം ധരിക്കുന്നതുകൊണ്ട് നമുക്ക് വൈറസിനെ തടഞ്ഞുനിർത്താനാകില്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നമുക്കിപ്പോൾ ലഭ്യമല്ല എന്നതാണ് വാസ്തവം. ഫെയ്‌സ് മാസ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ആളുകളെ എത്ര നന്നായി സംരക്ഷിക്കുന്നുവെന്ന് നമുക്കിപ്പോഴും കൃത്യമായി അറിയില്ല.ഇത്തരം ഷീൽഡുകൾ മാത്രം ധരിക്കുന്നതിനേക്കാൾ ഫെയ്‌സ് മാസ്കുകളോടൊപ്പം ഇവ ധരിക്കുന്നതാണ് ശരിയായ രീതി. അതായത് ഫെയ്‌സ് മാസ്കുകൾക്ക് ബദലായി പ്ലാസ്റ്റിക് ഫെയ്‌സ് ഷീൽഡുകൾ ഉപയോഗിക്കാനാവില്ല എന്ന് തന്നെ.

വിദഗ്ധരുടെ അഭിപ്രായത്തിൽ ശ്വസനകണികകൾ വഴിയുള്ള വൈറസ് വ്യാപനം തടയാൻ ഇത്തരം മുഖം കവചങ്ങൾ സഹായകമാണ്. സാധാരണഗതിയിൽ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് മൂക്ക്, വായ, കണ്ണുകൾ എന്നിവയിലൂടെയാണ്. മുഖത്തെ പൂർണ്ണമായും മറയ്ക്കുന്നതിനാൽ തുള്ളികൾ വഴി വൈറസ് ശരീരത്തിലെത്താനുള്ള സാധ്യത ഫെയ്‌സ് ഷീൽഡുകൾ കുറയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ് ഷീൽഡുകൾ മാസ്കുകളോടൊപ്പം ഉപയോഗിക്കുന്നത് നമ്മുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കിയേക്കാം. എന്നാൽ ഒരിക്കലും അവ തനിച്ചു മാത്രം ഉപയോഗിക്കരുത്.

കൂടുതൽ സുരക്ഷമാർഗ്ഗങ്ങൾ അവലംബിക്കുന്നതിൽ തെറ്റൊന്നുമില്ല  എന്നുമാത്രമല്ല അവ നമ്മുടെ ആത്മവിശ്വാസം  വർധിപ്പിക്കുകയും ചെയ്യും. ഫെയ്‌സ് മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, ശാരീരിക അകലം പാലിക്കുക, കഴിയുന്നത്ര സമയം വീട്ടിൽ തന്നെ ചിലവഴിക്കുക എന്നതെല്ലാം വളരെ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം നമുക്ക് ചേർക്കാവുന്ന ഒരു അധിക പ്രതിരോധമാണ് ഫെയ്‌സ് ഷീൽഡ്.

ഫെയ്‌സ് ഷീൽഡുകൾ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?

  1. ഫെയ്‌സ് മാസ്കിനൊപ്പം മാത്രം ഷീൽഡ് ധരിക്കുക

ഫെയ്സ് മാസ്കിനൊപ്പം ധരിക്കുമ്പോഴാണ് ഫെയ്സ് ഷീൽഡുകൾക്ക് ഏറ്റവും പ്രയോജനപ്രദം. മാസ്കുകൾ ധരിക്കുന്നത് മറ്റുള്ളവരുടെ സുരക്ഷ  ഉറപ്പാക്കുമ്പോൾ ഫെയ്‌സ് ഷീൽഡുകൾ നിങ്ങൾക്ക് അധിക സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്.

     2. ഷീൽഡ് കൃത്യമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക

ഷീൽഡ് താടിയെക്കാൾ താഴെയായിരിക്കണം. നെറ്റിയുമായി മുട്ടുന്ന ഭാഗത്ത് വിടവുകൾ ഉണ്ടാവരുത്.

      3. ഓരോ തവണയും ഉപയോഗത്തിനും ശേഷം ഷീൽഡ് കൃത്യമായി അണുവിമുക്തമാക്കുക

 ചെറുചൂടുള്ള വെള്ളം, ഡിറ്റർജന്റ് എന്നിവ ഉപയോഗിച്ച് ഷീൽഡുകൾ വൃത്തിയാക്കാം. തുടർന്ന് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിക്കളയുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റയിസ്റുകൾ ഷീൽഡ് അണുവിമുക്തമാക്കാൻ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഷീൽഡിന്റെ ആന്റിഗ്ലെയർ, ആന്റിഫോഗിംഗ് മുതലായ പ്രത്യേകതകൾ ആൽക്കഹോൾ തകരാറിലാക്കാൻ സാധ്യതയുണ്ട്.

വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനും തടയാനുമുള്ള ആയുധങ്ങളിലൊന്നാണ് ഫെയ്‌സ് മാസ്കുകൾ. ശ്വസനകണികകൾ ചുറ്റുമുള്ള വായുവിലേക്ക് വ്യാപിക്കുന്നത് മാസ്കുകൾ തടയുന്നു എന്ന് നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ COVID-19 ബാധിച്ച വലിയൊരു ശതമാനം ആളുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ  മാസ്കുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുസുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആരോഗ്യവിദഗ്ധരുടെയോ സർക്കാരിന്റെയോ അല്ലാതെ മറ്റൊരു നിർദ്ദേശവും പാലിക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Why Plastic Face Shields Aren’t a Safe Alternative to Cloth Masks

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN', 'contents' => 'a:3:{s:6:"_token";s:40:"6Dro12nvKKCEmVKNbkxJszG4mWoyJ8TozGoOScCU";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/news/health-news/1197/why-plastic-face-shields-arent-a-safe-alternative-to-cloth-masks";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN', 'a:3:{s:6:"_token";s:40:"6Dro12nvKKCEmVKNbkxJszG4mWoyJ8TozGoOScCU";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/news/health-news/1197/why-plastic-face-shields-arent-a-safe-alternative-to-cloth-masks";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN', 'a:3:{s:6:"_token";s:40:"6Dro12nvKKCEmVKNbkxJszG4mWoyJ8TozGoOScCU";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/news/health-news/1197/why-plastic-face-shields-arent-a-safe-alternative-to-cloth-masks";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5v0FSNnwGC2DL7OBfPFKlmCavk00bPAB90B1MNfN', 'a:3:{s:6:"_token";s:40:"6Dro12nvKKCEmVKNbkxJszG4mWoyJ8TozGoOScCU";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/news/health-news/1197/why-plastic-face-shields-arent-a-safe-alternative-to-cloth-masks";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21