×

ആഗോള കൈകഴുകൽ ദിനം:  കൈകഴുകികൊണ്ട് ജീവൻ രക്ഷിക്കാം

Posted By

Global Handwashing Day

IMAlive, Posted on November 9th, 2020

Global Handwashing Day

News desk IMAlive

Edited by: IMAlive Editorial Team of Doctors

കൈകഴുകാൻ ഒരു ദിനമോ ?  പീലാത്തോസിനെ പോലെ കൈകഴുകി ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപെടുന്ന കാര്യമല്ല നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനത്തോടെ സൂപ്പർ സ്റ്റാർ പദവി നേടിയ സോപ്പിട്ടു കൈകഴുകുന്ന കാര്യമാണ് പറഞ്ഞുവരുന്നത്.

കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുന്നത് എന്തിനെന്ന് ഇനി നമുക്ക് ആർക്കും തന്നെ സംശയമുണ്ടാകാൻ സാധ്യതയില്ല. കോവിഡ് 19 അടക്കമുള്ള പല രോഗാണുക്കളും നമ്മുടെ കൈകളിലൂടെ ശരീരത്തിൽ പരക്കുന്നത് തടയാനുള്ള ഒരു സുരക്ഷാ മാനദണ്ഡവും ലളിതവും അടിസ്ഥാനപരവുമായ ഒരു ശുചിത്വശീലവുമാണ്  കൈകഴുകൽ.

കോവിഡ് മാത്രമല്ല മറ്റു പല അണുബാധകളും പകരുന്നത് തടയുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണ് സോപ്പിട്ടു കൈകൾ വൃത്തിയായി കഴുകുന്നത്. ശ്വസനവ്യവസ്ഥയെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളെ 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ ഇടവിട്ടുള്ള കൈകഴുകലിന് സാധിക്കും.

ലോകമെമ്പാടും ആളുകളെ കൃത്യമായും വൃത്തിയായും കൈകഴുകുന്നത് ശീലിപ്പിക്കാനും ഈ ശീലത്തെ പരമാവധി ആളുകളിലേക്ക് എത്തിക്കാനുമെല്ലാം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര കൈകഴുകൽ പ്രമോഷൻ കാമ്പെയ്‌നാണ് ഗ്ലോബൽ ഹാൻഡ്‌വാഷിംഗ് ഡേ അഥവാ കൈകഴുകൽ ദിനം. എല്ലാ വർഷവും ഒക്ടോബർ 15 നാണ് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നത്.

കൈകഴുകലിന്റെ ചരിത്രം

കൈകഴുകുന്നത് രോഗങ്ങൾ പടരുന്നത് കുറയ്ക്കും എന്നത് മനുഷ്യചരിത്രത്തിലെ തന്നെ ഒരു സുപ്രധാന കണ്ടെത്തലാണ്. 1847-ൽ വിയന്നയിലെ ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഹങ്കേറിയൻ ഡോക്ടറായ ഇഗ്നസ് ഫിലിപ്പ് സെമ്മൽ‌വെയ്‌സാണ് ക്ലോറിനേറ്റഡ് നാരങ്ങ ലായനി ഉപയോഗിച്ച് കൈ കഴുകുന്ന രീതി ആദ്യമായി നിർദേശിക്കുന്നത്. അക്കാലത്തെ ശാസ്ത്രീയവും വൈദ്യപരവുമായ അഭിപ്രായങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ, അദ്ദേഹത്തിന്റെ ആശയങ്ങൾ മെഡിക്കൽ സമൂഹം നിരസിച്ചു.

അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമൊന്നും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അന്നത്തെകാലത്തെ ചില ഡോക്ടർമാർ കൈകഴുകണമെന്ന നിർദ്ദേശത്തിൽ പ്രകോപിതരാവുകയും ചെയ്തു. അദ്ദേഹത്തിനെ സഹപ്രവർത്തകർ തന്നെ അദ്ദേഹത്തെ ഒരു മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാവൽക്കാരുടെ മർദ്ദനത്തിൽ നിന്നുള്ള മുറിവുകളിലെ അണുബാധയിലൂടെ അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിന് വർഷങ്ങൾക്കുശേഷം,  ലൂയി പാസ്ചറുടെ അണുസിദ്ധാന്തം സ്ഥിരീകരിച്ചതിന് ശേഷമാണ്, സെമൽ‌വെയിസിന്റെ നിരീക്ഷണങ്ങൾ വ്യാപകമായ സ്വീകാര്യത നേടുന്നത്.

എല്ലാവർക്കും വേണ്ടി എല്ലാവരും

സോപ്പുപയോഗിച്ച് കൈകഴുകുന്നത് പോലുള്ള ലളിതമായ ശുചിത്വ ശീലങ്ങൾ വഴി കുഞ്ഞുങ്ങളുടെ മരണനിരക്കും ശ്വസന, വയറിളക്കരോഗങ്ങളും കുറയ്ക്കുന്നതിനാണ് ഈ കാമ്പയിൻ ആരംഭിച്ചത്. ഈ ചെറിയ ശീലത്തിന് ഗുരുതരമായ ശ്വസന രോഗങ്ങളുടെ മരണനിരക്ക് 25% കുറയ്ക്കാനും,  വയറിളക്കരോഗങ്ങളിൽ നിന്നുള്ള മരണനിരക്ക് 50% കുറയ്ക്കാനും കഴിയും.

ഇത് കുട്ടികൾക്ക് മാത്രം ബാധകമായ കാര്യമല്ല. ആരോഗ്യ പ്രവർത്തകരിൽ 60 ശതമാനത്തിലധികം പേരും ശരിയായ ശുചിത്വം പാലിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഇത്തരത്തിൽ അണുബാധ പടർന്നുപിടിക്കുന്നത് സാധാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വയറിളക്കവും ഗുരുതരമായ ശ്വാസകോശ  അണുബാധകളും തടയുന്നതിനുള്ള ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മരണനിരക്കിൽ  ഒന്നാം സ്ഥാനത്തായ ന്യൂമോണിയയും, വയറിളക്കവും മൂലം പ്രതിവർഷം 3.5 ദശലക്ഷം കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൈകഴുകുന്നത് ഒരു ശീലമാക്കി മാറ്റേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിനു മുമ്പും ടോയ്‌ലറ്റിൽ പോയതിനു ശേഷവും  സോപ്പ് ഉപയോഗിച്ച് നന്നായി കൈകഴുകണം. അത് കൂടാതെ കോവിഡ് വ്യാപനം ചെറുക്കാൻ പുറത്തുപോയതിനു ശേഷവും കോവിഡ് അണുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ എടുത്തതിനു ശേഷവും മുഖത്തും ചെവിയിലുമെല്ലാം സ്പർശിക്കുന്നതിന് മുൻപും എല്ലാം കൈകൾ കഴുകണം. സംശയം തോന്നുമ്പോൾ എല്ലാം നമുക്ക് കൈകഴുകാവുന്നതേയുള്ളൂ. ഏതു വാക്സിനേക്കാളും ചികിത്സയേക്കാളും  കൂടുതൽ ജീവനുകൾ രക്ഷിക്കാൻ  കൈകഴുകുന്നതിലൂടെ കഴിയും.

ഇനിപ്പറയുന്നവയ്‌ക്ക് മുമ്പോ ശേഷമോ കുറഞ്ഞത് 20 സെക്കൻഡ് നേരം കൈ കഴുകാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു:

  1. ഏതെങ്കിലും രോഗിയെ പരിചരിക്കുന്നതിന് മുമ്പും ശേഷവും
  2. ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും,  ശേഷവും
  3. ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
  4. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം (മൂത്രമൊഴിക്കൽ, മലമൂത്രവിസർജ്ജനം, ആർത്തവ ശുചിത്വം എന്നിവയ്ക്കായി),
  5. ടോയ്‌ലറ്റ് ഉപയോഗിച്ച ഒരാളെ സഹായിച്ചതിന് ശേഷം
  6. മൂക്ക് ചീറ്റുകയോ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തതിന് ശേഷം
  7. മൃഗങ്ങളെ സ്പർശിക്കുകയോ മൃഗങ്ങളുടെ തീറ്റ, മൃഗ മാലിന്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുകയോ ചെയ്തതിന് ശേഷം
  8. മാലിന്യങ്ങൾ എടുത്തതിന് ശേഷം

ആഗോള കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും വിവിധ പരിപാടികൾ നടത്താറുണ്ട്.  2014 ലെ കൈകഴുകൽ ദിനത്തിൽ മധ്യപ്രദേശിൽ വെച്ച് നടന്ന 1,276,425 കുട്ടികൾ പങ്കെടുത്ത കൈകഴുകൽ പരിപാടിയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്.2014, കൈകഴുകാൽ ദിനത്തിൽ മധ്യപ്രദേശിൽ വെച്ച് നടന്ന 1,276,425 കുട്ടികൾ പങ്കെടുത്ത കൈകഴുകൽ പരിപാടിയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ബോധവൽക്കരണ പരിപാടികൾ ലക്ഷ്യമിടുന്നത് കൈകഴുകൽ ഒരു അടിസ്ഥാന ശീലമാക്കുക എന്നതാണ്.

Global Handwashing Day

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3', 'contents' => 'a:3:{s:6:"_token";s:40:"MfS7ig0Bj0oTY9VQiC7Fyk5u2HVzbtE9kVvjCY0j";s:9:"_previous";a:1:{s:3:"url";s:62:"http://imalive.in/news/health-news/1209/global-handwashing-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3', 'a:3:{s:6:"_token";s:40:"MfS7ig0Bj0oTY9VQiC7Fyk5u2HVzbtE9kVvjCY0j";s:9:"_previous";a:1:{s:3:"url";s:62:"http://imalive.in/news/health-news/1209/global-handwashing-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3', 'a:3:{s:6:"_token";s:40:"MfS7ig0Bj0oTY9VQiC7Fyk5u2HVzbtE9kVvjCY0j";s:9:"_previous";a:1:{s:3:"url";s:62:"http://imalive.in/news/health-news/1209/global-handwashing-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Y1Yl4yqeb4KB8tuTXJIydw7nD4aoB7zPebijcBK3', 'a:3:{s:6:"_token";s:40:"MfS7ig0Bj0oTY9VQiC7Fyk5u2HVzbtE9kVvjCY0j";s:9:"_previous";a:1:{s:3:"url";s:62:"http://imalive.in/news/health-news/1209/global-handwashing-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21