×

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: ട്രോമകെയറിന് 11.27 കോടി

Posted By

New  trauma care centre at Thiruvananthapuram Medical College

IMAlive, Posted on May 3rd, 2019

New  trauma care centre at Thiruvananthapuram Medical College

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

ആദ്യഘട്ടമായി 7.5 കോടി രൂപ അനുവദിച്ചു. മാര്‍ച്ച് 31നകം അടിസ്ഥാന സൗകര്യവികസനവും ഉപകരണങ്ങളും സജ്ജമാക്കും.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 11.27 കോടി രൂപയുടെ കോമ്പ്രിഹെന്‍സീവ് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ആദ്യ ഘടുവായി 7.5 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനവും ഉപകരണങ്ങളും മാര്‍ച്ച് 31 നകം സജ്ജമാക്കത്തക്ക രീതിയിലുള്ള നടപടി ക്രമങ്ങളാണ് തയ്യാറാക്കി വരുന്നത്. മികച്ച ട്രോമകെയര്‍ പരിശീലനത്തിന് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിന്റെ എം.ഒ.യു.വും പ്രൊപ്പോസലും അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

വലിയ ജനസാന്ദ്രതയും വാഹനസാന്ദ്രതയുമുള്ള കേരളത്തില്‍ പ്രതിവര്‍ഷം 40,000 ഓളം റോഡപകടങ്ങള്‍ ഉണ്ടാകുകയും 50,000 ഓളം ആളുകളെ അത് നേരിട്ട് ബാധിക്കുകയും 4,000 ആളുകള്‍ മരണമടയുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് കേരളത്തില്‍ ലോകോത്തര ട്രോമ കെയര്‍ സംവിധാനം ആരംഭിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, 3 തലങ്ങളിലുള്ള ട്രോമകെയര്‍ സംവിധാനം എന്നിവയാണ് സമഗ്ര ട്രോമകെയര്‍ സംവിധാനത്തിലുള്ളത്. ഇതോടൊപ്പം അപകടം പറ്റുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ വേണ്ടിവരുന്ന അടിയന്തിര ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതുമാണ്.

ലോകത്തിലെ മികച്ച ട്രോമകെയര്‍ സംവിധാനം സംസ്ഥാനത്ത് ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിപുലമായ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം ലോകത്തിലെ മികച്ച ട്രോമ കെയര്‍ സെന്ററുകളിലൊന്നായ യു.കെ.യിലെ വാര്‍വിക് സര്‍വകലാശാല സന്ദര്‍ശിക്കുകയും കേരളത്തിലെ സംരംഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സംഘം ഡല്‍ഹി എയിംസ് സന്ദര്‍ശിക്കുകയും വിദഗ്ധ സഹായം ഉറപ്പാക്കുകയും ചെയ്തു. എയിംസിന്റെ ഔദ്യോഗിക ഏജന്‍സിയായ ടാറ്റ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും ലഭ്യമാക്കി. കൂടാതെ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മികച്ച ആംബുലന്‍സ് സംവിധാവും അത്യാധുനിക എമര്‍ജന്‍സി മാനേജ്‌മെന്റ് സമ്പ്രായങ്ങളുമുള്ള ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തിന്റെ സാഹചര്യത്തില്‍ ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ്മന്ത്രി ചര്‍ച്ച നടത്തി. 

ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രോകെയര്‍ സംവിധാനം ഒരുക്കി വരുന്നത്. ഇവിടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുകയും അനുബന്ധമായി എമര്‍ജന്‍സി ആന്റ് മേജര്‍ ട്രോമ കെയര്‍ സെന്റര്‍ നടപടികള്‍ പുരോഗമിച്ച് വരുകയാണ്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി എയിംസ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശീലങ്ങളും നല്‍കി വരുന്നു.

ഇതോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാന പരിശീലകേന്ദ്രവും (സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍) ആരംഭിക്കുന്നതാണ്. അപകടം സംഭവിച്ച് കഴിഞ്ഞുള്ള സുവര്‍ണ നിമിഷങ്ങള്‍ക്കകം (ഗോള്‍ഡന്‍ അവര്‍) തന്നെ അപകടത്തില്‍പ്പെട്ടയാളെ വളരെ ശ്രദ്ധയോടെ ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്.), അഡ്വാന്‍സ്ഡ് ക്രിറ്റിക്കല്‍ ലൈഫ് സപ്പോര്‍ട്ട് (എ.സി.എല്‍.എസ്.), എമര്‍ജന്‍സി കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, മികച്ച സ്‌ട്രോക്ക് പരിചരണം തുടങ്ങിയ അടിയന്തര പരിശിലനങ്ങളാണ് ഈ സ്ഥാപനത്തില്‍ സജ്ജമാക്കുന്നത്. ഇതോടൊപ്പം ഇവയുടെ പ്രോട്ടോകോളും പഠിപ്പിക്കുന്നു.

Trauma centers provide specialized medical services and resources to patients suffering from traumatic injuries

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk', 'contents' => 'a:3:{s:6:"_token";s:40:"Ii2whN0nhQSGbdKUgBVuRta9pwRGXR1Eqv9F5QLI";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-news/351/new-trauma-care-centre-at-thiruvananthapuram-medical-college";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk', 'a:3:{s:6:"_token";s:40:"Ii2whN0nhQSGbdKUgBVuRta9pwRGXR1Eqv9F5QLI";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-news/351/new-trauma-care-centre-at-thiruvananthapuram-medical-college";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk', 'a:3:{s:6:"_token";s:40:"Ii2whN0nhQSGbdKUgBVuRta9pwRGXR1Eqv9F5QLI";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-news/351/new-trauma-care-centre-at-thiruvananthapuram-medical-college";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6mfc0KpQBXj56BCvsfRPf0cIw8IE77x4stfdUrKk', 'a:3:{s:6:"_token";s:40:"Ii2whN0nhQSGbdKUgBVuRta9pwRGXR1Eqv9F5QLI";s:9:"_previous";a:1:{s:3:"url";s:99:"http://imalive.in/news/health-news/351/new-trauma-care-centre-at-thiruvananthapuram-medical-college";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21