×

രക്തഗ്രൂപ്പുകള്‍ക്കും പറയാനുണ്ട് രസകരമായ ചരിത്രം

Posted By

Blood group Blood type Learn about blood

IMAlive, Posted on July 29th, 2019

Blood group Blood type Learn about blood

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

രക്തത്തിലെ എ, ബി എന്നീ വ്യത്യസ്തങ്ങളായ രണ്ട് ആന്റിജനുകളുടെയും  ആന്റി ബോഡികളുടെയും സാന്നിദ്ധ്യവും അസാന്നിദ്ധ്യവും സൂചിപ്പിക്കുന്നതാണ്‌  ഓരോരുത്തരിലെയും  രക്തഗ്രൂപ്പുകള്‍. എ, ബി, എബി, ഒ എന്നിവയാണ് ഇന്ന് ഏറ്റവുമധികം വ്യാപകമായിട്ടുള്ളതും സുപരിചിതവുമായ രക്തഗ്രൂപ്പുകള്‍. ഇവിയിലോരോന്നിലും നെഗറ്റീവ്, പോസിറ്റീവ് എന്നീ വിഭാഗങ്ങളുമുണ്ട്. എല്ലാംകൂടി ചേരുമ്പോള്‍ എട്ടു രക്തഗ്രൂപ്പുകളാണ് നിലവിലുള്ളത്. A+, A-, B+, B-, AB+, AB-, O+, O- എന്നിവയാണവ. രക്തഗ്രൂപ്പുകളുടെ ഈ തരംതിരിക്കലുകള്‍ക്കും പേരുകള്‍ക്കും പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.  

എല്ലാ മനുഷ്യരിലും  ഒരേ രക്തമാണെന്നാണ് ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത്. പിന്നീട് കാൾ ലാൻഡ്സ്റ്റൈനർ എന്ന  ഡോക്റ്ററാണ് രക്തമെല്ലാം ഒരുപോലെയല്ലെന്ന കണ്ടത്തല്‍ നടത്തിയത്.തുടക്കത്തിൽ മനുഷ്യരെ രക്തത്തിന്റെ സ്വഭാവാടിസ്ഥാനത്തിൽ മൂന്നായി തരംതിരിക്കുകയാണ് അദ്ദേഹം ചെയ്തത്. എ, ബി, സി എന്നീ ഗ്രൂപ്പുകളായിട്ടാണ് അദ്ദേഹം രക്തത്തെ തരം തിരിച്ചത്.  ഏതാനും വർഷങ്ങൾക്ക് ശേഷം   അദ്ദേഹത്തിന്റെ തന്നെ രണ്ട്  വിദ്യാർത്ഥികളായ ഡീകാസ്റ്റെല്ലോ, അഡ്രിയാനോ സ്റ്റർളി എന്നിവർ നാലാമതൊരു ഗ്രൂപ്പ് കൂടി കണ്ടെത്തിയെങ്കിലും  അതിനു പ്രത്യേകമായി ഒരു പേരൊന്നും ഇട്ടില്ല.  തുടർന്ന്  1910 ൽ Ludwik Hirszfeld , Emil von Dungern എന്നീ ശാസ്ത്രജ്ഞന്മാർ ലാൻഡ്സ്റ്ററും വിദ്യാർത്ഥികളൂം  കണ്ടെത്തിയ രക്ത ഗ്രൂപ്പുകളെ ഒന്നുകൂടി ചിട്ടയാക്കി. അതുപ്രകാരം ലാൻഡ്സ്റ്റർ കണ്ടെത്തിയ C എന്ന ഗ്രൂപ്പിനെ  പൂജ്യം ആയും  ശിഷ്യന്മാർ കണ്ടെത്തിയ ഗ്രൂപ്പിനെ  AB എന്നു വിളിച്ചു.  അങ്ങനെ നാലു രക്ത ഗ്രൂപ്പുകൾ ആയി- A, B, AB, Zero. 

A എന്ന ആന്റിജൻ അടങ്ങിയ രക്തം A ഗ്രൂപ്പ് ആയും B എന്ന ആന്റിജൻ അടങ്ങിയ രക്തം  B ഗ്രൂപ്പ് ആയും  ഇത് രണ്ടുമുള്ള  രക്തം  AB ആയും വർഗീകരിക്കപ്പെട്ടപ്പോൾ   ഇത് രണ്ടും ഇല്ലാത്ത രക്തഗ്രൂപ്പിനെ ആന്റിജൻ ഇല്ല എന്ന് സൂചിപ്പിക്കാൻ ശൂന്യതയെ കുറിക്കുന്ന  '0' എന്ന് ഉപയോഗിച്ചു. 

ഇതേ സമയം  തന്നെ  മറ്റൊരിടത്ത് ഇതൊന്നുമറിയാതെ  ചെക്ക് റിപ്പബ്ലിക്കൻ ഡോക്ടർ ആയിരുന്ന ജാൻ ജാൻസ്കിയും സമാന്തരമായി ഇതേ കണ്ടെത്തൽ തന്നെ നടത്തി  നാലു തരത്തിലുള്ള രക്ത ഗ്രൂപ്പുകൾ ഉണ്ടാക്കി. പക്ഷേ അദ്ദേഹം  ഇവയ്ക്ക്  റോമൻ നമ്പരുകൾ ഇട്ടാണ്‌  വിശേഷിപ്പിച്ചത് അതായത്  I, II, III, IV എന്നിങ്ങനെ. ജാൻ ജാൻസ്കിയുടെ കണ്ടെത്തലിനെക്കുറിച്ച് അറിയാതെ  William L. Moss എന്ന അമേരിക്കക്കാരൻ അതിനു സമമായി I, II, III, IV എന്ന രീതിയിൽ രക്തഗ്രൂപ്പുകൾ ഉണ്ടാക്കി ഇത് A, B, AB, zero ഗ്രൂപ്പുകളുടെ രീതിയോട് സമവുമായിരുന്നു. ഇത്തരത്തിൽ വിവിധ രീതിയിലുള്ള രക്തഗ്രൂപ്പുകൾ പല ആശയക്കുഴപ്പങ്ങളുമുണ്ടാക്കി. 

ബ്രിട്ടനിലും  ഫ്രാൻസിലും  അമേരിക്കയിലും  മോസ്സിന്റെ രീതി പ്രചാരത്തിലായപ്പോൾ  യൂറോപ്പിലും  അമേരിക്കയിലെ ചില പ്രദേശങ്ങളിലും  ജാൻസ്കിയുടെ ഗ്രൂപ്പ് നിർണ്ണയ രീതി ആണ്‌  പ്രചാരത്തിലായത്. വൈദ്യ ശാസ്ത്ര രംഗത്ത് ഇതൊരു പുലിവാലായപ്പോൾ ഒരു പൊതു രീതിയുടെ ആവശ്യം  ഉയർന്നു വന്നു. അതോടെ ഈ പ്രശ്നം പരിഹരിക്കാനായി അമേരിക്കയിലെ നാഷണൽ റിസർച്ച് കൗൺസിൽ രൂപീകരിച്ച, ലാൻഡ്സ്റ്റൈനർ അംഗമായ ഒരു സമിതി ജാൻസ്കിയുടേയും മോസ്സിന്റെയും  സിസ്റ്റത്തിനു പകരമായി  A, B, AB, 0 എന്നീ നാലു ഗ്രൂപ്പുകൾ ഉപയോഗിക്കാൻ ധാരണയായി. അതോടെ അമേരിക്കയിൽ ഈ രീതി പ്രചാരത്തിലാവുകയും  ലോകമെമ്പാടും  പൊതുവായി അംഗീകരിക്കപ്പെടുകയും  ചെയ്തു. അപ്പോഴാണ്‌  ഉച്ചാരണ പ്രശ്നം  വരുന്നത്. പൂജ്യത്തിനു പകരം  ‘ഒ’ ഉപയോഗിക്കുന്ന ശൈലി അമേരിക്കക്കാരുടെ ഇടയിൽ  പരക്കെ നിലനിന്നു പോന്നിരുന്നതിനാൽ  രക്തഗ്രൂപ്പുകളെക്കുറിച്ച് പറയുമ്പോഴും  പൂജ്യത്തിനു പകരം  ‘ഒ’  എന്ന്  പറയാൻ തുടങ്ങി. എഴുതുമ്പോഴും  പൂജ്യമായാലും  ഒ ആയാലും  പ്രത്യേകിച്ച്  ഈ കാര്യത്തിൽ ആശയക്കുഴപ്പമൊന്നും  ഉണ്ടാക്കാത്തതിനാൽ  ക്രമേണ  പൂജ്യത്തിനു പകരം ‘ഒ’ യ്ക്ക്  എഴുത്തിലും  പ്രാമുഖ്യം  വന്നു തുടങ്ങി. പിന്നീട്  Rh ഫാക്റ്ററിന്റെ കണ്ടെത്തൽ കൂടി വന്നതോടെ സീറോ നെഗറ്റീവ്, സീറോ പോസിറ്റീവ്  എന്നൊക്കെ പറയുന്നതിലുള്ള കല്ലുകടിയുടെ അടിസ്ഥാനത്തിൽ  രക്തഗ്രൂപ്പുകളുടെ കാര്യത്തിൽ  എഴുത്തിലും  ഉച്ചാരണത്തിലും  പൂജ്യത്തിന്റെ സ്ഥാനം ‘ഒ’ കയ്യടക്കുകയായിരുന്നു. 

Rh നെഗറ്റീവ് രക്തമുള്ളവർ ഒരിക്കലും Rh പോസിറ്റീവായിട്ടുള്ള ചുവന്ന രക്താണുക്കൾ സ്വീകരിക്കാൻ പാടില്ല, പ്രായപൂർത്തിയായ സ്ത്രീകൾ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഏറ്റവും സാധാരണമായ രക്തഗ്രൂപ്പ് O ആണ്. O നെഗറ്റീവ് രക്തമുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ അവരുടെ ചുവന്ന രക്താണുക്കൾ ആവശ്യക്കാർക്ക് ദാനം ചെയ്യാമെന്നതിനാൽ ഇവരെ സാർവികദാതാക്കൾ എന്ന് വിളിക്കുന്നു. ഏതൊരാൾക്കും ഈ രക്തം സ്വീകരിക്കാമെന്നതിനാൽ O നെഗറ്റീവ് രക്തത്തിന് ആവശ്യകത കൂടുതലാണ്.

Do you know your blood type? The history of blood groups

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP', 'contents' => 'a:3:{s:6:"_token";s:40:"njTXSC121pB7lZyna7m0YP743siZtYtx5TEEQOsY";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/news/health-news/406/blood-group-blood-type-learn-about-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP', 'a:3:{s:6:"_token";s:40:"njTXSC121pB7lZyna7m0YP743siZtYtx5TEEQOsY";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/news/health-news/406/blood-group-blood-type-learn-about-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP', 'a:3:{s:6:"_token";s:40:"njTXSC121pB7lZyna7m0YP743siZtYtx5TEEQOsY";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/news/health-news/406/blood-group-blood-type-learn-about-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('vYQ1Tyltl53gvFad5rZkX4469WRX0CyTzrPLHjwP', 'a:3:{s:6:"_token";s:40:"njTXSC121pB7lZyna7m0YP743siZtYtx5TEEQOsY";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/news/health-news/406/blood-group-blood-type-learn-about-blood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21